57% പേരും കടയ്ക്ക് പുറത്തുനില്‍ക്കും; ആദ്യ ഡോസ് കിട്ടിയത് 43% പേര്‍ക്ക് മാത്രം

തിരുവനന്തപുരം∙ കടയിലും മറ്റു സ്ഥാപനങ്ങളിലും പോകാൻ കോവിഡ് വാക്സീന്റെ ആദ്യ ഡോസ് എടുത്തിരിക്കണമെന്ന് സർക്കാർ ഉത്തരവിൽ നിർദേശിച്ചിരിക്കേ, സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചത് 43% പേർ മാത്രം. എറണാകുളം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് 50 ശതമാനത്തിനു മുകളിൽപേർ ആദ്യ ഡോസ് സ്വീകരിച്ചത്. ഡേറ്റാ വിശകലന വിദഗ്ധൻ ജെയിംസ് വിൽസനാണ് സംസ്ഥാന സർക്കാരിന്റെ വാക്സീൻ കണക്കുകളും നാഷനൽ പോപ്പുലേഷൻ കമ്മിഷന്റെ ഈ വർഷത്തെ റിപ്പോർട്ടിലെ ജില്ലാതല ജനസംഖ്യയും (പ്രൊജക്‌ഷൻ) അടിസ്ഥാനമാക്കി കണക്കുകൾ തയാറാക്കിയത്. 18 ശതമാനത്തിനു മാത്രമാണ് […]

Continue Reading

ചാർട്ടേഡ് അക്കൗണ്ടൻറ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷിൽമിയ കാപ്പിലിനെ ലയൺസ്‌ ക്ലബ് ഓഫ് ചന്ദ്രഗിരി അനുമോദിച്ചു

കാസർകോട്: ചാർട്ടേഡ് അക്കൗണ്ടൻറ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷിൽമിയ കാപ്പിലിനെ ലയൺസ്‌ ക്ലബ് ഓഫ് ചന്ദ്രഗിരി അനുമോദിച്ചു.ക്ലബ്ബ് സെക്രട്ടറി അബ്ദുൽ ഖാദർ തെക്കിൽ, ട്രഷറർ മുഹമ്മദ് ഇബ്രാഹിം എരിയാൽ , മാലിക് ദീനാർ ഹോസ്പിറ്റൽ ചെയർമാൻ അൻവർ സാദത്ത് എന്നിവർ ഉപഹാരം സമ്മാനിച്ചു.സാമൂഹ്യ പ്രവർത്തകൻ ശരീഫ് കാപ്പിലിന്റയെയും ഹലീമാ സഫീനയുടെയും മകളാണ്. മുൻ എം.എൽ.എ പരേതനായ ബി.എം. അബ്ദുറഹിമാൻ്റെ പേര മകൻ ബി.എം. ഷഹബാസാണ് ഭർത്താവ്.അസോസിയേഷൻ ഓഫ് സർട്ടിഫൈഡ് അക്കൗണ്ടൻസി മത്സര പരീക്ഷയ്ക്ക് വേണ്ടി ദുബായിൽ […]

Continue Reading

എസ് എസ് എൽ സി, പ്ലസ്ടു വിജയിച്ച വിദ്യാർത്ഥികളെ ഡി വൈ എഫ് ഐ മാവിനകട്ട യൂണിറ്റ് അനുമോദിച്ചു

കുമ്പള : എസ് എസ് എൽ സി, പ്ലസ്ട വിജയിച്ച വിദ്യാർത്ഥികളെ ഡി വൈ എഫ് ഐ മാവിനകട്ട യൂണിറ്റ് അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി അഷ്ഫാഖ് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റ് റഹീറ യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാറാസ്, കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി കമ്മിറ്റി ചെയർമാൻ കൊല്ലു എന്നിവർ സംസാരിച്ചു.

Continue Reading

കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍; ലീഗ് ഹൗസില്‍ നാടകീയ രംഗങ്ങള്‍

മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷ വിമർശനവുമായി ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയീൻ അലി. ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസിൽ ഹൈദരലി തങ്ങൾക്ക് ഇ.ഡിയുടെ നോട്ടീസ് കിട്ടാൻ കാരണം കുഞ്ഞാലിക്കുട്ടിയാണ്. കഴിഞ്ഞ 40 വർഷമായി മുസ്ലീം ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും മൊയീൻ അലി തുറന്നടിച്ചു. ചന്ദ്രികയിലെ എല്ലാ സാമ്പത്തിക പ്രശ്നങ്ങൾക്കും ഉത്തരവാദി കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞുമാണെന്നും ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ വിശദീകരിക്കാൻ ലീഗ് […]

Continue Reading

വന്ദേഭാരത് മിഷൻ; ഏറ്റവും കൂടുതൽ പ്രവാസികൾ മടങ്ങിയെത്തിയത് കേരളത്തിലേക്ക്

ദില്ലി: കൊവിഡ് കാലത്ത് വിദേശത്ത് നിന്ന് മടങ്ങിയവരിൽ കൂടുതൽ പേർ കേരളത്തിലെന്ന് കേന്ദ്ര സർക്കാർ. വന്ദേഭാരത് പദ്ധതി വഴി കേരളത്തിൽ എത്തിയവരുടെ എണ്ണം 14,10,275-ആണ്. ദില്ലിയിൽ എത്തിയവരുടെ എണ്ണം പതിമൂന്ന് ലക്ഷമാണ്. ആകെ അറുപത് ലക്ഷം പേരാണ് വിദേശത്ത് നിന്ന് ഈ വർഷം ഏപ്രിൽ വരെ ഈ പദ്ധതി പ്രകാരം രാജ്യത്ത് എത്തിയത്. വന്ദേഭാരത് മിഷൻ വഴി കൂടുതൽ പേർ എത്തിയത് യുഎഇയിൽ നിന്നാണ് . ഇരുപത്തിയഞ്ച് ലക്ഷം പേരാണ് യുഎഇയിൽ നിന്ന് കൊവിഡ് കാലത്ത് നാട്ടിലേക്ക് […]

Continue Reading

പൊലീസ്‌ ചമഞ്ഞ്‌ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച വസ്‌ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്‍ അറസ്റ്റില്‍

കാസറഗോഡ് :താൻ പോലീസ് ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച വസ്‌ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്‍ അറസ്റ്റില്‍. വെള്ളരിക്കുണ്ടിലെ വസ്‌ത്രാലയ ജീവനക്കാരനായ കോടക്കടവ്‌ സ്വദേശി എം അനീഷ്‌ കുമാര്‍ (30) ആണ്‌ ചിറ്റാരിക്കാല്‍ പൊലീസിന്റെ പിടിയിലായത്‌. സംഭവത്തെ കുറിച്ച്‌ പൊലീസ്‌ പറയുന്നത്‌ ഇങ്ങിനെ: `ഇന്നലെ ഉച്ചയോടെ ചിറ്റാരിക്കാല്‍ ടൗണിനു സമീപത്താണ്‌ സംഭവം. സ്‌കൂള്‍ ആവശ്യത്തിനായി എത്തിയ പെണ്‍കുട്ടി തിരികെ വീട്ടിലേയ്‌ക്കു നടന്നു പോവുകയായിരുന്നു. ഇതിനിടയില്‍ കാറിലെത്തിയ അനീഷ്‌ പൊലീസുകാരനാണെന്നു പരിചയപ്പെടുത്തുകയും തനിച്ചു നടന്നു […]

Continue Reading

ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം ഒക്ടോബർ 24ന്; ദുബായ് ഇന്റനാഷണല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

ദില്ലി: ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം ഒക്ടോബര്‍ 24ന് നടക്കും. ദുബായ് ഇന്റനാഷണല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കുന്നുണ്ട്. ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും അടങ്ങുന്ന ഗ്രൂപ്പ് രണ്ടിലാണ് ഇരുവരും ഇടം നേടിയയത്. കൊവിഡ് പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങള്‍. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലോകകപ്പ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് […]

Continue Reading

രവി കുമാറിന് ഫൈനലില്‍ തോല്‍വി; ഗുസ്തിയില്‍ വെള്ളിത്തിളക്കം

ടോക്യോ: ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യക്ക് വെള്ളി മെഡൽ. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യൻ താരം രവി കുമാർ ദഹിയക്ക് ഫൈനലിൽ തോൽവി. റഷ്യൻ ഒളിമ്പിക് കമ്മിറ്റി താരം സോർ ഉഗ്യുവിനോട് പൊരുതിത്തോറ്റു. ടെക്നിക്കൽ പോയിന്റിൽ മുന്നിട്ടുനിന്ന സോർ ഉഗ്യു 7-4നാണ് വിജയിച്ചത്. റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ താരം ആദ്യ പിരീഡിൽ നാല് ടെക്നിക്കൽ പോയിന്റ് നേടിയപ്പോൾ രവി കുമാറിന് രണ്ട് പോയിന്റേ നേടാനായുള്ളു. രണ്ടാം പിരീഡിലും ടെക്നിക്കൽ പോയിന്റില് സോർ ഉഗ്യു മുന്നിട്ടുനിന്നു. ടോക്യോ […]

Continue Reading

രണ്ടു ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം; വിദേശികള്‍ക്കു നാട്ടില്‍ പോയി മടങ്ങി വരാന്‍ അനുമതി നല്‍കി കുവൈറ്റ്

കുവൈറ്റ് സിറ്റി: രണ്ടു ഡോസ് കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ വിദേശികള്‍ക്കു നാട്ടില്‍ പോയി മടങ്ങി വരാന്‍ അനുമതി നല്‍കി കുവൈറ്റ്. മറ്റു രാജ്യങ്ങളില്‍ നിന്ന് വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ അംഗീകരിച്ചാല്‍ മാത്രമേ കുവൈറ്റിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. കൊവിഡ് പ്രതിസന്ധി തുടരുന്ന രാജ്യങ്ങളില്‍ പോലും കുവൈറ്റില്‍ നിന്നും യാത്ര ചെയ്ത് മടങ്ങി വരാന്‍ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ ബാസില്‍ അല്‍ സബാഹ് അറിയിച്ചു. കുവൈറ്റില്‍ കൊവിഡ് പ്രതിസന്ധി കുറഞ്ഞതായും എന്നാല്‍ അടുത്ത ഘട്ടത്തില്‍ ആരോഗ്യ […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 685 പേര്‍ക്ക് കൂടി കോവിഡ്, 768 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 685 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 768 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7558 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 356 ആയി ഉയര്‍ന്നു.ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 27906 പേര്‍വീടുകളില്‍ 26645 പേരും സ്ഥാപനങ്ങളില്‍ 1261 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 27906 പേരാണ്. പുതിയതായി 2170 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 9543 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി […]

Continue Reading