ആശങ്ക വേണ്ട..! ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവൈറ്റ് സിറ്റി: ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം കുവൈറ്റ് ആരോഗ്യമന്ത്രാലയം നല്‍കി. ഇതോടെ കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമുണ്ടാകില്ല. വിദേശികളുടെ കുവൈറ്റിലേക്കുള്ള തിരിച്ചു വരവുമായി ബന്ധപ്പെട്ട് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ പട്ടികയില്‍ ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിനും ഉള്‍പ്പെടുന്നു. അതേസമയം കുവൈറ്റിലുള്ള എല്ലാ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു മാസത്തിനകം ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

പത്തിരുപത് വര്‍ഷമായി ഞാന്‍ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളെല്ലാം കാണിക്കുന്നത്, ഇതുവരെ ഓപ്പറേറ്റ് ചെയ്ത് മാറ്റാത്തതിന് കാരണമുണ്ട്; മമ്മൂട്ടി

കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവെയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടി ഉദ്ഘാടനം നടത്തിക്കൊണ്ട് പറഞ്ഞ ചില വാക്കുകൾ ചര്‍ച്ചയാവുന്നത്. തന്റെ ഇടതു കാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായെന്നും എന്നാല്‍ ഇതുവരെ താനത് ഓപ്പറേഷന്‍ ചെയ്ത് മാറ്റിയിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു. എന്തുകൊണ്ടാണ് ഒാപ്പറേഷന്‍ നടത്താതിരുന്നത് എന്നതിനെക്കുറിച്ചും മമ്മൂട്ടി പറയുന്നുണ്ട്. ‘ഇടതു കാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താല്‍ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം […]

Continue Reading

മേരി കോമിന് പിന്‍ഗാമിയായി ലവ്‌ലിന; ബോക്‌സിങ്ങില്‍ വെങ്കലം

ടോകിയോ: ടോകിയോ ഒളിംപിക്‌സില്‍ മെഡല്‍നേട്ടവുമായി ബോക്‌സിംഗ് താരം ലവ്‌ലിന. വെങ്കലമാണ് ലവ്‌ലിന ബോര്‍ഗഹെയ്ന്‍ സ്വന്തമാക്കിയത്. സെമിയില്‍ തുര്‍ക്കിതാരത്തിനെതിരെ പരാജയപ്പെട്ടതോടെയാണ് ലവ്‌ലിന വെങ്കലത്തിലേക്ക് പിന്തള്ളപ്പെട്ടത്.

Continue Reading

ന്യൂനപക്ഷ സ്കോളർഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ; നിയമോപദേശം ലഭിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലഭിക്കുന്ന എല്ലാ സ്കോളർഷിപ്പ് ആനുകൂല്യങ്ങളും തുടരും. അതിന് വേണ്ടി അധിക തുക അനുവദിച്ചു. അപേക്ഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടാവില്ല. ഒരു പരാതിയുമില്ലാത്ത വിധമാണ് സർക്കാർ പ്രശ്നം പരിഹരിച്ചത്. പക്ഷെ ചിലർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു. നമ്മൾ നമ്മളുടെ തനിമ നിലനിർത്തണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച […]

Continue Reading

രോഗികള്‍ക്കും ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക; നിയന്ത്രണം ഇന്ന് മുതൽ

മംഗളൂരു: ഇന്ന് മുതൽ രോഗികൾക്കും കർണാടകയിലേക്ക് പോവാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. ചികിത്സക്കായി യാത്ര ചെയ്യുന്ന രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകും. ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെയെത്തിയ ആളുകളെ ഇന്നലെയും തലപ്പാടിയിൽ നിന്നും മടക്കി അയച്ചു. രണ്ട് ഡോസ് വാക്സിനെടുത്തവരെയും കർണാടകയിലേക്ക് കടത്തിവിട്ടില്ല. വിവിധ ആവശ്യങ്ങൾക്കായി കർണാടകയിലേക്ക് പോവേണ്ട നിരവധി പേരുടെ യാത്ര ഇന്നലെയും മുടങ്ങി. ഇതോടെ കേരള […]

Continue Reading

അഞ്ചുവയസുകാരന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു

പാലക്കാട് : പാലക്കാട് അഞ്ചു വയസുകാരന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. കല്ലടിക്കോടിന് സമീപം കോണിക്കഴി സ്വദേശി കണ്ണന്‍ – ലക്ഷ്‌മി ദമ്ബതികളുടെ മകനായ സജിത്ത് ആണ് മരിച്ചത്.സത്രംകാവില്‍ക്കുന്ന് എ യു പി സ്ക്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ് സജിത്ത് . ഞായറാഴ്ച്ചയാണ് സംഭവം നടന്നത് . സജിത്തിനും അച്ഛന്‍ കണ്ണനും കടന്നല്‍ കുത്തേറ്റിരുന്നു . അച്ഛന്‍ കണ്ണനൊപ്പം വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വിറക് എടുക്കാന്‍ പോയതായിരുന്നു. വിറക് വെട്ടുന്നതിനിടെയാണ് മരത്തിലുണ്ടായിരുന്ന കടന്നല്‍കൂട് ഇളകിയത് . ഇതു കണ്ട് […]

Continue Reading

കാ​ഷ്മീ​രി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു; ര​ണ്ടു പേ​രെ കാ​ണാ​താ​യി

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്ന് വീ​ണ് ര​ണ്ടു പേ​രെ കാ​ണാ​താ​യി. പൈ​ല​റ്റി​നെ​യും സ​ഹ​പൈ​ല​റ്റി​നെ​യു​മാ​ണ് കാ​ണാ​താ​യ​ത്. 254 ആ​ര്‍​മി ഏ​വി​യേ​ഷ​ന്‍ സ്‌​ക്വാ​ഡ്ര​ണി​ന്‍റെ ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പ​ഞ്ചാ​ബി​ലെ പ​ത്താ​ന്‍​കോ​ട്ടി​ലു​ള്ള മാ​മു​ന്‍ കാ​ന്‍റി​ല്‍ നി​ന്നും രാ​വി​ല പ​റ​ന്നു​യ​ര്‍​ന്ന ഹെ​ലി​കോ​പ്റ്റ​ര്‍ കാ​ഷ്മീ​രി​ലെ ക​ഠ് വ ​ജി​ല്ല​യ്ക്ക് സ​മീ​പ​മു​ള്ള ര​ഞ്ജി​ത് സാ​ഗ​ര്‍ ഡാ​മി​ലാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്. കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കു​ക​യാ​ണ്.

Continue Reading

ദേശീയപാത വികസനം: മൊഗ്രാൽ കൊപ്ര ബസാറിലെ കുടുംബാരോഗ്യകേന്ദ്രം സംരക്ഷിക്കപ്പെടണം.

മൊഗ്രാൽ. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൊഗ്രാൽ കൊപ്രബസാർ കുടുംബക്ഷേമ കേന്ദ്രം നഷ്ടപ്പെടുമെന്ന ആശങ്കയിൽ നാട്ടുകാർ. ശിശു ക്ഷേമത്തിനായുള്ള കുത്തിവെപ്പ് അടക്കമുള്ളവ നടത്തുന്ന ഈ ആരോഗ്യകേന്ദ്രം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൻറെ കീഴിലാണ് പ്രവർത്തിച്ചു വന്നിരുന്നത്. ഇന്നിപ്പോൾ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മാറിയിട്ടുണ്ട്. ആരോഗ്യകേന്ദ്രം കൊപ്ര ബസാറിന് സമീപത്തെ വിടെയെങ്കിലും നിലനിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശ്രീമതി ഫാത്തിമാ- അബ്ദുള്ള കുഞ്ഞി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരിക്കെയാണ് 2002ൽ ദേശീയ പാതയ്ക്കു സമീപമുള്ള സർക്കാർ സ്ഥലത്ത് കുടുംബ ക്ഷേമ കേന്ദ്രം നിർമ്മിച്ചത്. 2003ൽ […]

Continue Reading

നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയില്‍ മാത്രം: സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയില്‍ ആയിരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്, ട്രാഫിക്ക് ഡ്യൂട്ടികള്‍ നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പലപ്പോഴും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി നോക്കേണ്ടിവരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ അതിരുവിട്ടു പെരുമാറാന്‍ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ഓര്‍മ്മിപ്പിച്ചു. കോവിഡ്, ട്രാഫിക്ക് നിയന്ത്രണങ്ങളുടെ ചുമതല […]

Continue Reading