മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിന്റെ മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

കാസർകോട്: എസ്.എസ്.എൽ.സി. പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസ അധ്യാപകരുടെ കുട്ടികൾക്ക് മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിന്റെ മെറിറ്റ് അവാർഡിന് അപേക്ഷിക്കാം. അംഗത്വമെടുത്ത് രണ്ടുവർഷം പൂർത്തിയാവുകയും മാർച്ചുവരെ മുടക്കമില്ലാതെ വിഹിതം അടയ്ക്കുകയും ചെയ്തവരുടെ കുട്ടികൾക്കാണ് അവസരം. അർഹരായവർ ഓഗസ്റ്റ് 31-ന് മുൻപ്‌ www.kmtboard.in ലൂടെ അപേക്ഷിക്കണം. ഫോൺ: 0495 2966577

Continue Reading

കാസറഗോഡ് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള വിവാഹം, 5,000 രൂപ പിഴയടച്ചു

കാഞ്ഞങ്ങാട്: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ജനപ്രതിനിധികളെയടക്കമുള്ള നൂറ് കണക്കിനാളുകളെ പങ്കെടുപ്പിച്ച് ജൂലൈ 4–ന് പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ വിവാഹാഘോഷം സംഘടിപ്പിച്ച വധുവിന്റെ ബന്ധുക്കൾ പോലീസിൽ 5,000 രൂപ പിഴയടച്ച് കേസ്സിൽ നിന്നും തലയൂരി. കോവിഡ് രോഗം പടർത്തുന്ന വിധത്തിൽ ആൾക്കൂട്ട വിവാഹം നടത്തിയതിന് ഹൊസ്ദുർഗ് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് കുറ്റമേറ്റെടുത്ത് വധുവിന്റെ ബന്ധു ഹൊസ്ദുർഗ് പോലീസിൽ നേരിട്ടെത്തി 5,000 രൂപ പിഴയടച്ചത്. കാഞ്ഞങ്ങാട്ടെ ഭാരത് ഗ്യാസ് ഏജൻസി ഉടമയും വിമുക്ത ഭടനുമായ രാജപുരം സ്വദേശിയും […]

Continue Reading

രണ്ട് ഡോസ് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് സ്പെയിനിലേക്ക് പോകാൻ അനുമതി

ന്യൂഡൽഹി: യു.എ.ഇയ്ക്ക് പിന്നാലെ രണ്ട് ഡോസ് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് ഇന്ത്യയിൽ നിന്ന് സ്പെയിനിലേക്കും യാത്ര ചെയ്യാൻ അനുമതി. എന്നാൽ കോവാക്സിൻ ഡോസ് സ്വീകരിച്ചവർക്ക് ഇത് ബാധകമല്ല. പോകാനുദ്ദേശിക്കുന്നതിന്റെ 14 ദിവസം മുമ്പെങ്കിലും രണ്ടാം ഡോസ് സ്വീകരിച്ചിരിക്കണമെന്നാണ് നിബന്ധന. ഓഗസ്റ്റ് രണ്ട് മുതൽ സ്പെയിനിലേക്കുള്ള എല്ലാ വിഭാഗം വിസകളും പുനരാരംഭിച്ചു. തുടക്കത്തിൽ ഡൽഹി, നേപ്പാൾ കേന്ദ്രങ്ങളിൽ കൂടി മാത്രമായിരിക്കും അപേക്ഷ സ്വീകരിക്കുക. അപേക്ഷകർ പൂർണ്ണമായും പ്രതിരോധ കുത്തിവെയ്പ്പ് നടത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം അവരെ എയർലൈനുകളോ ഇമിഗ്രേഷൻ അധികാരികളോ തിരിച്ചയക്കുമെന്ന് ബി.എൽ.എസ് […]

Continue Reading

ലോക്​ഡൗൺ മാനദണ്ഡം മാറ്റി; കടകൾ തിങ്കൾ മുതൽ ശനി വരെ തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത്​ ലോക്ഡൗൺ നിയന്ത്രണങ്ങൾ മാറ്റി. ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു. രോഗികളുടെ എണ്ണമായിരിക്കും ഇനി മുതൽ മാനദണ്ഡമാക്കുക. നാളെ മുഖ്യമന്ത്രി നിയമസഭയിൽ പുതിയ ലോക്​ഡൗൺ മാനദണ്ഡത്തെ കുറിച്ച്​ പ്രഖ്യാപനം നടത്തും. ഇനി മുതൽ കടകൾക്ക്​ തിങ്കൾ മുതൽ ശനി വരെ തുറക്കാം. ഞായാറാഴ്ച മാത്രമായിരിക്കും വാരാന്ത്യ ലോക്​ഡൗൺ ഉണ്ടാവുക. ഇളവുകൾ അടുത്തയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഒരാഴ്ചയിലെ രോഗികളുടെ എണ്ണം പരിശോധിച്ചാണ്​ നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിക്കുക. രോഗികളുടെ എണ്ണം കൂടുതലുള്ള മേഖലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. […]

Continue Reading

രാജ്യത്ത് 24 വ്യാജ സര്‍വകലാശാലകൾ. ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍

ന്യൂഡല്‍ഹി : രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമെന്ന് യുജിസി കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇതിന് പുറമെ രണ്ട് സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. ഈ രണ്ട് സര്‍വകലാശാലകളുടെ കാര്യവും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളാണെന്നും മന്ത്രി അറിയിച്ചു. ഉത്തര്‍പ്രദേശിന് പിന്നാലെ ഡല്‍ഹിയില്‍ ഏഴ് വ്യാജ സര്‍വകലാശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഒഡീഷയിലും, പശ്ചിമബംഗാളിലും രണ്ട് വീതവും കേരളം, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവടങ്ങളില്‍ ഓരോ സര്‍വകലാശാലകളുമാണ് വ്യാജമെന്ന് കണ്ടെത്തിയത്. കേരളത്തില്‍ സെന്റ് […]

Continue Reading

മുഹമ്മദിൻ്റെ ചികിത്സയ്ക്കുള്ള മരുന്നിന് ഇറക്കുമതി നികുതിയും ചുങ്കവും ഒഴിവാക്കി കേന്ദ്രസർക്കാർ

ദില്ലി: സ്പൈനൽ മസ്കുലർ ട്രോഫി എന്ന അപൂർവ്വ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരൻ മുഹമ്മദിൻ്റെ ചികിത്സയ്ക്ക് തുണയേകി കേന്ദ്രസർക്കാരും. മുഹമ്മദിൻ്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നിൻ്റെ ജിഎസ്ടിയും ഇറക്കുമതി ചുങ്കവും ഒഴിവാക്കിയതായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ലോക്സഭാ എംപി ഇ.ടി.മുഹമ്മദ് ബഷീറിനെ അറിയിച്ചു. ഇറക്കുമതി ചുങ്കവും ജിഎസ്ടിയും അടക്കം 18 കോടിയോളം രൂപയാണ് ഈ മരുന്നിന് ചിലവുണ്ടായിരുന്നത്. ഈ സാഹചര്യത്തിൽ നികുതിയളവ് നൽകണമെന്ന് അഭ്യർത്ഥിച്ച് ഇടി മുഹമ്മദ് ബഷീർ ധനമന്ത്രിയെ സമീപിക്കുകയായിരുന്നു. ആ​ഗസ്റ്റ് ആറിന് […]

Continue Reading

ബദിയടുക്കയിൽ റിമാൻഡ് പ്രതി മരിച്ചനിലയിൽ

കാസർഗോഡ് ബദിയടുക്കയിൽ റിമാൻഡ് പ്രതി മരിച്ചനിലയിൽ. എക്സൈസ് കസ്റ്റഡിയിലെടുത്ത റിമാൻഡ് പ്രതി ബെള്ളൂർ കലേരി ബസ്തയിലെ കരുണാകരൻ (40) ആണ് മരിച്ചത്. കർണാടകയിൽ നിന്ന് മദ്യം കടത്തിയ കേസിലാണ് കരുണാകരനെ അറസ്റ്റ് ചെയ്തത്. ഹോസ്ദുർഗ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന കരുണാകരന് കസ്റ്റഡിയിലിരിക്കെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഉടൻ പരിയാരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്തു. ഇൻക്വസ്റ്റ് നടപടികൾ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ പൂർത്തിയാക്കും. അതേസമയം, എക്സൈസ് […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 789 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ 789 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 685 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7007 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 350 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 27068 പേര്‍ വീടുകളില്‍ 25820 പേരും സ്ഥാപനങ്ങളില്‍ 1248 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 27068 പേരാണ്. പുതിയതായി 1479 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 5937 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 23676 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

ദേളിയിൽ കഞ്ചാവ് സംഘത്തിന്റെ അഴിഞ്ഞാട്ടം. പ്ലസ് ടു വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി മർദ്ധിച്ചു,

മേൽപറമ്പ്:ദേളിയിൽ കഞ്ചാവ് സംഘത്തിന്റെ അഴിഞ്ഞാട്ടം. 18കാരനെ തട്ടിക്കൊണ്ടുപോയി മർദ്ധിച്ചു. അരമങ്ങാനം റോഡിലെ പട്ടർ വളപ്പിൽ താമസക്കാരനായ റഷീദ് – നജ്മ ദമ്പതികളുടെ മകനും പരവനടുക്കം പ്ലസ്‌ ടു വിദ്യാർത്ഥിയുമായ അനസിനെയാണ് ഞായറാഴ്ച്ച വൈകുന്നേരം സഅദിയ റോഡിലെ തഖ്വ പള്ളിയിലേക്ക്‌ പോകുമ്പോൾ തട്ടിക്കൊണ്ട് പോയത് . നാട്ടിലെ കുപ്രസിദ്ധിയാർജ്ജിച്ച പല ക്രിമിനൽ കേസുകളിലും പ്രതികളായ കഞ്ചാവ് മാഫിയാ സംഘമായ കുട്ടൻ എന്ന സനോജ് ,കബീർ ,മനോജ് എന്നിവർ ചേർന്നന്നാണ് തട്ടിക്കൊണ്ട് പോയത് എന്നാണ് പരാതി . ഇതിന് മുമ്പത്തെ […]

Continue Reading