യു.എ.ഇ യാത്രാവിലക്കില്‍ ഇളവ് ഏര്‍പ്പെടുത്തി. രണ്ട് ഡോസ് അംഗീകൃത വാക്‌സിനെടുത്ത താമസ വിസക്കാര്‍ക്ക് തിരിച്ചെത്താം

യാത്രാവിലക്കില്‍ യു.എ.ഇ ഇളവ് ഏര്‍പ്പെടുത്തി. രണ്ട് ഡോസ് അംഗീകൃത വാക്‌സിനെടുത്ത താമസ വിസക്കാര്‍ക്ക് തിരിച്ചെത്താം. ആഗസ്റ്റ് അഞ്ച് മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് മടങ്ങിയെത്താന്‍ അനുമതിയുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വിലക്കുണ്ടായിരുന്നു.

Continue Reading

പത്താം ക്ലാസുകാർക്ക് സുവർണാവസരം. വിവിധ സേനകളിലായി 25271 കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍

കോൺസ്റ്റബിൾ (ജി.ഡി.) -സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (സി.എ.പി.എഫ്.), എൻ.ഐ.എ., എസ്.എസ്.എഫ്., റൈഫിൾമാൻ (ജി.ഡി.) അസം റൈഫിൾസ് എക്സാമിനേഷൻ 2021-ന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 25271 ഒഴിവാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ വിവിധ സേനകളിലാണ് അവസരം. ഒഴിവുകൾ: ബോർഡർ സെക്യൂരിറ്റി ഫോഴ്സ്-7545, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്-8464, ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്-1431, സശസ്ത്ര സീമ ബെൽ-3806, അസം റൈഫിൾസ്-3785, സെക്രട്ടേറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ്-240. യോഗ്യത: അംഗീകൃത ബോർഡ്/സർവകലാശാലയിൽനിന്ന് മെട്രിക്കുലേഷൻ/പത്താംക്ലാസ് പാസായിരിക്കണം. […]

Continue Reading

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം; മുന്നില്‍ തിരുവനന്തപുരം

ന്യൂഡല്‍ഹി : സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം. പരീക്ഷയില്‍ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 99.99 ശതമാനമാണ് വിജയം.പെണ്‍കുട്ടികളാണ് മിന്നുന്ന വിജയം നേടിയത്. 99.24 ശതമാനമാണ് വിജയം. ആണ്‍കുട്ടികളുടേത് 98.89 ശതമാനമാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ നൂറ് ശതമാനം വിജയം നേടി. മേഖലയടിസ്ഥാനത്തില്‍ തിരുവനന്തപുരത്തിന് പിന്നില്‍ ബംഗളൂരു ആണ് രണ്ടാം സ്ഥാനത്ത്.99.96 ശതമാനം. ചെന്നൈയാണ് തൊട്ടുപിന്നില്‍.cbseresults.nic.in, cbse.gov.in എന്നി വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. കൂടാതെ, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിജിലോക്കര്‍ വെബ്‌സൈറ്റ് digilocker.gov.in ലും Results.gov.in ലും […]

Continue Reading

ബക്രീദ് ഇളവുകളല്ല രോഗ വ്യാപനത്തിന് കാരണം; ഹോം ഐസൊലേഷനിൽ വീഴ്ചയെന്ന് കേന്ദ്ര സംഘം

ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്തതിന് കാരണം ബക്രീദ് സമയത്ത് അനുവദിച്ച ഇളവുകളല്ലെന്ന് കേന്ദ്ര സംഘം. സംസ്ഥാനത്ത് കോവിഡ് രോഗികളിൽ നടപ്പിലാക്കുന്ന ഹോം ഐസൊലേഷനിൽ വന്ന വിഴ്ചയാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് ആറംഗ കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. കേരളത്തിലെ രോഗവ്യാപനം നിരീക്ഷിക്കാനെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ട് കൈമാറി. കേരളത്തിൽ കോവിഡ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാതിരുന്ന രോഗികൾക്ക് വീടുകളിലാണ് ചികിത്സ നൽകിയിരുന്നത്. ഇത്തരം രോഗികളിലെ ഗാർഹിക നിരീക്ഷണം പാളിയതാണ് പ്രധാന പ്രശ്നമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹോം ഐസൊലേഷനിൽ കഴിയുന്നവരും […]

Continue Reading

കൊടുംക്രൂരന്മാരായ കുറുവാ സംഘം കേരളത്തിൽ; അപരിചതരെ കണ്ടാൽ അറിയിക്കണമെന്ന് പോലീസ്

കൊടുംക്രൂരന്മാരായ കുറുവാ സംഘം കേരളത്തിലേക്ക് കടന്നതായുള്ള സൂചന കേരളം പൊലീസിന് ലഭിച്ചു. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മോഷണ സംഘമാണ് ഇവർ. 75 ളം പേരടങ്ങുന്ന സംഘമാണ് പാലക്കാട് അതിർത്തി വഴി കേരളത്തിലേക്ക് കടന്നിരിക്കുന്നത്.ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അപരിചിതരെ കണ്ടാൽ അറിയിക്കണമെന്നും പൊലീസ് നിർദേശിച്ചു. പകൽ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വിൽക്കുന്നവരുടെ വേഷത്തിലാണ് കുറുവകൾ പ്രവർത്തിക്കുക. വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിലാണ് കവർച്ചയ്ക്ക് ഇറങ്ങുക. നല്ല കായികശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിർക്കുന്നവരെ […]

Continue Reading

ദിവസ യാത്രക്കാർക്ക് ആഴ്ചയിലൊരിക്കൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധം; നിർദേശത്തിൽ മാറ്റം വരുത്തി കർണാടക

ബം​ഗളൂരു: കേരളത്തിൽ നിന്നുള്ള ദിവസ കർണാടക യാത്രക്കാർക്ക് 15 ദിവസത്തിൽ ഒരിക്കലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് മതിയെന്ന നിർദേശം തിരുത്തി കർണാടക. ദിവസയാത്രക്കാർ ഏഴ് ദിവസത്തിൽ ഒരിക്കൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കണമെന്ന് ദക്ഷിണ കന്നഡ ഡെപൂട്ടി കമ്മീഷണർ ഡോ.കെ.വി. രാജേന്ദ്ര പറഞ്ഞു. പരീക്ഷയ്ക്കല്ലാതെ പോകുന്ന വിദ്യാർത്ഥികൾ ഏഴ് ദിവസം മുമ്പെങ്കിലും എടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

Continue Reading

തലപാടിയിൽ കോവിഡ് പരിശോധനയ്ക്ക് ഇന്നു മുതൽ മൊബൈൽ ടെസ്റ്റിങ്ങ് യൂനിറ്റ് ഏർപ്പെടുത്തും – ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്

കാസർഗോഡ്: ജില്ലയിലെ തലപ്പാടിയിൽ ഇന്നു മുതൽ കോവിഡ് പരിശോധനക്കായി മൊബൈൽ ടെസ്‌റ്റിംഗ് യുണിറ്റ് ഏർപ്പെടുത്തുമെന്ന് കളക്‌ടർ ഭണ്ഡാരി രൺവീർ ചന്ദ് അറിയിച്ചു. ആർടിപിസിആർ പരിശോധനക്ക് സ്‌പൈസുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കുന്നത്. ഇതോടെ കർണാടക അതിർത്തിയിലെ പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം ആവുമെന്നാണ് കരുതുന്നതെന്നും കളക്‌ടർ പറഞ്ഞു. കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തേക്ക് കടക്കാൻ കർണാടക സർക്കാർ ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധം ആക്കിയിരുന്നു. ഇതോടെ വിദ്യാർഥികളും രോഗികളും ഉൾപ്പടെ ഉള്ളവർ ബുദ്ധിമുട്ടിലാണ്. നിയന്ത്രങ്ങൾ കടുപ്പിച്ചതോടെ […]

Continue Reading

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന്

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. പ്രീബോര്‍ഡ് പരീക്ഷാ ഫലം, ഇന്റേണല്‍ അസസ്‌മെന്റ്, യൂണിറ്റ് ടെസ്റ്റുകള്‍ എന്നിവയുടെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പത്തിലെ മാര്‍ക്ക് നിര്‍ണയിക്കുക. സ്‌കൂളുകള്‍ നല്‍കുന്ന മാര്‍ക്ക് അംഗീകരിക്കാനാവാതെ സിബിഎസ്ഇ മടക്കി അയച്ചതാണ് ഫലം വൈകാന്‍ കാരണം. മുന്‍വര്‍ഷത്തേക്കാള്‍ മാര്‍ക്ക് കൂടുതല്‍ നല്‍കരുതെന്ന് സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ 25നാണ് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കാനിരുന്നത്. പിന്നീടത് 28ലേക്ക് മാറ്റി. തുടർന്നാണ് ഇന്ന് പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചത്‌. കൊവിഡിനെ തുടര്‍ന്ന് ഏപ്രില്‍ […]

Continue Reading

തലപ്പാടിയിൽ ഇടതുപക്ഷ യുവജന സംഘനകളുടെ പ്രതിഷേധം കോവിഡ് വാക്‌സിനേഷൻ എടുത്തവർക്കു കർണാടകയിലേക് പ്രവേശനം നൽകണം

തലപ്പാടിയിൽ ഇടതുപക്ഷ യുവജന സംഘനകളുടെ പ്രതിഷേധം കോവിഡ് വാക്‌സിനേഷൻ എടുത്തവർക്കു കർണാടകയിലേക് പ്രവേശനം നൽകണം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കർണാടകയിലേക്കു കടത്തിവിടാത്തത്തിൽ പ്രതിഷേധിച്ചു കർണാടകയിൽ നിന്നും വരുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തിയും കേരളഭാഗത്തു കർണാടക പോലീസ് സ്ഥാപിച്ച ഭാരികേടുകൾ പ്രവർത്തകർ തള്ളിമാറ്റിയും പ്രതിഷേധിച്ചു കൂടാതെ കുഞ്ചത്തൂർ തുമിനാട് ഭാഗത്തെ അൻവർ എന്ന ചെറുപ്പക്കാരനെ കേരള അതിർത്തിയിൽ നിന്നും കാരണാടക പോലീസ് അറസ്സു ചെയ്തതിനെ വിട്ടയകണമെന്ന് ആവശ്യം ഉന്നയിച്ചായിരുന്നു ഇടത്പക്ഷ സംഘടനയായ എൽ ഡി വൈ എഫ് […]

Continue Reading