എൽ ഡി സി കന്നട-മലയാളം ഒഴിവുകൾ ഉടൻ റിപ്പോർട്ട്‌ ചെയ്യണം : എ ഐ വൈ എഫ്

ബദിയടുക്ക: എൽ ഡി സി കന്നഡ മലയാളം ഒഴിവുകൾ എത്രയും പെട്ടന്ന് റിപ്പോർട്ട്‌ ചെയ്യണമെന്ന് എ ഐ വൈ എഫ് ബദിയടുക്ക മംണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കാസറഗോഡ് മഞ്ചേശ്വരം താലുക്കുകളൽ ഉള്ള എൽ.ഡി.സി തസ്തികയുടെ അൻപത് ശതമാനം കന്നഡ അറിയുന്നവർക്ക് മാറ്റി വെക്കണമെന്ന് സർക്കാർ ഉത്തരവ് നിലവിൽ ഉണ്ടെങ്കിലും അവ പാലിക്കപെടുന്നില്ല. കാസറഗോട് മഞ്ചേശ്വരം അതിർ ത്തി പ്രദേശങ്ങലിലുള്ള സർക്കാർ ഓഫീസുകളിൽ കന്നട അറിയുന്നവർ ഇല്ലാത്തത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപെടുന്നുണ്ട് .ഇത് പരിഹരിക്കുന്നതിനു വേണ്ടി […]

Continue Reading

ദിവസവും 20,000 പേര്‍ക്ക് ഉംറ ചെയ്യാന്‍ അനുമതി നല്‍കി സൗദി അറേബ്യ

റിയാദ്: ദിവസവും 20,000 പേര്‍ക്ക് ഉംറ ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. പുതിയ ഹിജ്‌റ വര്‍ഷ ആരംഭം മുതലാണ് കൂടുതല്‍ പേര്‍ക്കും തീര്‍ത്ഥാടനത്തിന് അവസരമുണ്ടാകുക. ആഭ്യന്തര തീര്‍ഥാടകര്‍ക്ക് പുറമേ വിദേശത്ത് നിന്നെത്തുന്നവര്‍ക്കും ഉംറ നിര്‍വഹിക്കാനും അവസരമൊരുക്കും. രാജ്യത്തേക്ക് യാത്രാ വിലക്കില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അനുമതിയുണ്ടാകുക. ഇവര്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഉംറ നിര്‍വഹിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് എന്‍ജിനിയര്‍ ഹിശാം സഈദ് പറഞ്ഞു. നിലവിലെ ഉംറ തീര്‍ഥാടനത്തിന്റെ വിജയത്തിനനുസരിച്ച് നിബന്ധനകള്‍ ലഘൂകരിക്കുവാനും […]

Continue Reading

കൺടൈൻമെന്റ് സോണുകളിലെത്തി കോവിഡ് ബാധിതരുമായി സംസാരിച്ചു, കോവിഡ്-19: കേന്ദ്ര സംഘം ജില്ലയിലെ സാഹചര്യം വിലയിരുത്തി

കാസർകോട്▪️ജില്ലയിലെത്തിയ കോവിഡ്-19 കേന്ദ്ര സംഘം ജില്ലാ കളക്ടറും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തിയും കൺടൈൻമെന്റ് സോണുകളിലെത്തി രോഗികളുമായി നേരിട്ട് സംസാരിച്ചും സാഹചര്യങ്ങൾ വിലയിരുത്തി. കളക്ടറും ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലയിലെ കോവിഡ് കേസുകൾ, പ്രതിരോധ പ്രവർത്തനങ്ങൾ, വാക്‌സിനേഷൻ, ഓക്സിജൻ ബെഡുകൾ, വെന്റിലേറ്റർ അടക്കം ആശുപത്രികളിലെ സൗകര്യങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ വിശദീകരിച്ചു.കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അഡ്വൈസറായ ഡി.എം. സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി രവീന്ദ്രന്‍, കോഴിക്കോട് നാഷണല്‍ സെന്റര്‍ […]

Continue Reading

പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അമർജിത് സിൻഹ രാജിവെച്ചു

2020 ഫെബ്രുവരിയിലാണ് അമർജിത് സിൻഹ മോഡിയുടെ ഉപദേശകനായി ചുമതലയേറ്റത്.പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് സമീപകാലത്ത് രാജിവെക്കുന്ന രണ്ടാമത്തെ ഉയർന്ന ഉദ്യോഗസ്ഥനാണ് അമർജിത് സിൻഹ. പ്രധാന ഉപദേഷ്ടാവായിരുന്ന പികെ സിൻഹ മാർച്ചിൽ രാജിവെച്ചിരുന്നു. അതേസമയം, സിൻഹയുടെ രാജിയുടെ കാരണം വ്യക്തമല്ല. മറ്റൊരു ഉദ്യോഗസ്ഥനായ ഭാസ്‌കർ ഖുൽബയെയും സിൻഹക്കൊപ്പം നിയമിച്ചിരുന്നു. അദ്ദേഹം ജോലിയിൽ തുടരുകയാണ്. ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയായി വിരമിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഉപദേശകനായി അമർജിത് സിൻഹ നിയമിതനാകുന്നത്. ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉപദേഷ്ടാക്കളിൽ ഒരാളായ അമർജിത് സിൻഹ […]

Continue Reading

ഭക്ഷണം കഴിച്ചു വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ്‌ മരിച്ചു

പെരിയ: വീട്ടില്‍ ഭക്ഷണം കഴിച്ചു വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ്‌ മരിച്ചു.കാട്ടുകുക്കെ, മായിലക്കാനത്തെ അണ്ണപ്പ നായകിന്റെ മകന്‍ വിട്ടല നായകാ(33)ണ്‌ മരിച്ചത്‌. കഴിഞ്ഞ ദിവസം രാവിലെയാണ്‌ സംഭവം. വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ വിട്ടല നായകിനെ ഉടന്‍ പുത്തൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്‌ മോര്‍ട്ടത്തിന്‌ ശേഷം മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌ക്കരിച്ചു. അവിവാഹിതനായ യുവാവ്‌ കൂലിത്തൊഴിലാളിയാണ്‌. മാതാവ്‌: ലക്ഷ്‌മി. മക്കള്‍: ഹരിപ്രസാദ്‌, പാണ്ഡുരംഗ.

Continue Reading

കാസര്‍കോട് ജില്ലയില്‍ 703 പേര്‍ക്ക് കൂടി കോവിഡ്, 668 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 703 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 668 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6910 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 350 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 27090 പേര്‍ വീടുകളില്‍ 25884 പേരും സ്ഥാപനങ്ങളില്‍ 1206 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 27090 പേരാണ്. പുതിയതായി 1650 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 8544 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

കേരളത്തിൽ ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്

ദോഹ: കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. ഓഗസ്റ്റ് അഞ്ച് മുതല്‍ കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ മുംബൈയില്‍ നിന്നും ദോഹയിലേക്ക് സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ബജറ്റ് എയര്‍ലൈനായിരുന്ന ഗോ എയര്‍ എയര്‍ലൈന്‍സാണ് പേര് മാറ്റി ഗോ ഫസ്റ്റ് എയര്‍ലൈന്‍സായത്. കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നും ആഴ്‍ചയില്‍ രണ്ട് സര്‍വീസുകള്‍ വീതമാണ് നടത്തുന്നത്. വ്യാഴം, ശനി ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്നും വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കണ്ണൂര്‍ നിന്നും […]

Continue Reading

പ്രണയം നടിച്ച് വശത്താക്കി പ്രായപൂര്‍ത്തിയാവാത്ത സഹോദരികളെ പീഡിപ്പിക്കാന്‍ ശ്രമം. രണ്ട് യുവാക്കള്‍ അറസ്റ്റില്‍

തളിപ്പറമ്പ് ▪️ പ്രണയം നടിച്ച് വശത്താക്കി പ്രായപൂര്‍ത്തിയാവാത്ത സഹോദരികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. തളിപ്പറമ്പ് കാക്കത്തോട് സ്വദേശി ഹാഷിം (25), പുളിമ്പറ സ്വദേശി ഉനൈസ് (23) എന്നിവരെയാണ് തളിപ്പറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ജൂലൈയിലാണ് പ്രായപൂര്‍ത്തിയാവാത്ത സഹോദരികളെ പ്രലോഭിപ്പിച്ച് കാപ്പിമലയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമ പ്രകാരമാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്.

Continue Reading

അടച്ചിട്ട് ഇനി എത്ര നാൾ…? ആത്മഹത്യാ വക്കിൽ വ്യാപാരി സമൂഹം.

കുമ്പള. വ്യാപാരികൾക്കിടയിൽ ആത്മഹത്യകൾ വർദ്ധിച്ചതോടെ കാറ്റഗറി യുടെ പേരിലുള്ള ഈ അടച്ചിടൽമൂലം സ്ഥാപനങ്ങൾ ഇനി എത്രകാലം മുന്നോട്ട് കൊണ്ടുപോകാനാ കുമെന്ന ആശങ്കയിലാണ് ജില്ലയിലെ വ്യാപാരി സമൂഹം. ഒന്നെങ്കിൽ കച്ചവടം അവസാനിപ്പിക്കുക, അല്ലെങ്കിൽ ആത്മഹത്യ ഈ രണ്ടു വഴികളെ ഇനി വ്യാപാരികളുടെ മുമ്പിൽ ഉള്ളൂ… കടബാധ്യതയും, നോട്ട് നിരോധനവും, കോവിഡുമൊക്കെയായി വ്യാപാരി സമൂഹം കഴിഞ്ഞ നാല് വർഷത്തോളമായി കടുത്ത പ്രതിസന്ധിയിലാണ്. ഈ കാലയളവിൽ മാത്രം 24 ഓളം വ്യാപാരികൾ ആത്മഹത്യ ചെയ്തു. ആയിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വന്നു. […]

Continue Reading