41 വർഷത്തിന് ശേഷം ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സ് സെമിയിൽ. ശ്രീജേഷിന്റെ ഉജ്ജ്വല സേവുകൾ നിർണ്ണായകമായി .

നാലു പതിറ്റാണ്ടിന്റെ കാത്തിരുപ്പിനൊടുവില്‍ ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയുടെ സൈമിഫൈനലില്‍ കടന്ന് ഇന്ത്യ. മലയാളി താരം പി.ആര്‍. ശ്രീജേഷിന്റെ നേതൃത്വത്തില്‍ ഒളിമ്പിക്‌സിനിറങ്ങിയ ഇന്ത്യ ഇന്നു നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ബ്രിട്ടനെ തോല്‍പിച്ചാണ് അവസാന നാലില്‍ ഇടംപിടിച്ചത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. ദില്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ് എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. സാമുവല്‍ വാര്‍ഡാണ് ബ്രിട്ടന്റെ ആശാ്വസ ഗോള്‍ ഗോള്‍ നേടിയത്. ഗോള്‍പോസ്റ്റിനു മുന്നില്‍ നായകന്‍ ശ്രീജേഷിന്റെ മിന്നുന്ന സേവുകളും ഇന്ത്യന്‍ ജയത്തില്‍ […]

Continue Reading

അതിജീവിച്ച് സൗദി – ജനജീവിതം സാധാരണനിലയിലേക്ക്

പൊതു, സ്വകാര്യ സ്ഥാപനങ്ങൾ സജ്ജമായിവാക്‌സിനെടുത്തവർക്ക് എല്ലായിടത്തും പ്രവേശനം ഇന്ത്യൻ യാത്രയും കോവാക്‌സിനും അനിശ്ചിതത്വത്തിൽ റിയാദ്- കോവിഡ് വൈറസ് ഭീഷണിയെ തുടർന്ന് അടച്ചിട്ട വാതിലുകളെല്ലാം സൗദി അറേബ്യ തുറക്കുന്നു. 50 ശതമാനത്തിലധികം പേർക്ക് രണ്ടു ഡോസ് കോവിഡ് വാക്സിൻ നൽകിയതോടെയാണ് രാജ്യം സാധാരണ നിലയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത്. നിർദിഷ്ട വാക്സിനുകൾ സ്വീകരിച്ച് തവക്കൽനാ ആപ്ലിക്കേഷനിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് കൈവരിച്ചവർക്ക് മാത്രമാണ് ഇന്നു മുതൽ സൗദിയിലെ വ്യാപാര, വാണിജ്യ, തൊഴിൽ, വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങളിലും വിനോദകേന്ദ്രങ്ങളിലും പ്രവേശനം. സകല ജീവിത […]

Continue Reading

തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ കര്‍ണ്ണാടക അതിര്‍ത്തി വരെ മാത്രം. ഓരാഴ്ചയ്ക്ക് ശേഷം മാത്രമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂ

കാസര്‍കോട്: ദക്ഷിണ കന്നഡ ജില്ലയില്‍ (കര്‍ണ്ണാടക) കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഒരാഴ്ചക്കാലത്തേക്ക് പ്രവേശിക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കാസര്‍ഗോഡ് – മംഗലാപുരം, കാസര്‍ഗോഡ് – സുള്ള്യ, കാസര്‍ഗോഡ് – പുത്തൂര്‍ സര്‍വിസുകള്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് അതിര്‍ത്തി വരെ മാത്രമേ സര്‍വിസ് നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് ഇ.ഡി (ഇന്‍ ചാര്‍ജ് ) നോര്‍ത്ത് സോണ്‍ അറിയിച്ചു

Continue Reading

നോട്ടിലും നാണയങ്ങളിലും കൊറോണ വൈറസിന് അധികനാൾ നിലനിൽക്കാൻ കഴിയില്ലെന്ന് പഠനം

ലണ്ടൻ:നോട്ടുകളിലും നാണയങ്ങളിലും അധികനാൾ കൊറോണ വൈറസിന് നിലനിൽക്കാൻ കഴിയില്ലെന്ന് പഠനറിപ്പോർട്ട്. അതിനാൽ ഇവ കൈമാറ്റംചെയ്യുന്നതിലൂടെ കോവിഡ് പകരാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകർ കണ്ടെത്തി.യൂറോപ്യൻ സെൻട്രൽ ബാങ്കിലെ വിദഗ്ധർ, ജർമനിയിലെ റുഅർ-സർവകലാശാല ബോച്ചത്തിലെ ഗവേഷകരുമായി സഹകരിച്ചാണ് പഠനം നടത്തിയത്. യൂറോ നാണയങ്ങളിലും നോട്ടിലും നടത്തിയ വ്യത്യസ്തപരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. കൊറോണ വൈറസുള്ള നോട്ടുകളും നാണയങ്ങളും ഉപയോഗിച്ചുനടത്തിയ പരീക്ഷണത്തിൽ പത്തിന്റെ യൂറോ നോട്ടിൽ മൂന്നുദിവസംകൊണ്ട് വൈറസ് പൂർണമായും അപ്രത്യക്ഷമായി. പത്ത് സെന്റ്, ഒരു യൂറോ, അഞ്ച് സെന്റ് എന്നീ നാണയങ്ങളിൽ […]

Continue Reading

CTET 2021 ഡിസംബർ/ജനുവരി 2021 -ൽ ഓൺലൈൻ മോഡിൽ നടത്തും, പരീക്ഷാ തീയതി ഉടൻ അറിയിക്കും

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) സെൻട്രൽ ടീച്ചർ യോഗ്യതാ പരീക്ഷയുടെ പരീക്ഷാ രീതി മാറ്റി. ഇപ്പോഴത്തെ CTET സിലബസിലും ചോദ്യപേപ്പർ ഫോർമാറ്റിലും മാറ്റങ്ങള്‍ ഉണ്ടാകും. CTET പരീക്ഷ ഓൺലൈൻ മോഡിൽ നടത്തും. അടുത്ത സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (CTET) പരീക്ഷ ഡിസംബർ 2021/ജനുവരി 2022 ൽ നടക്കുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (CBSE) അറിയിച്ചിട്ടുണ്ട്. ഭാവിയിലെ അധ്യാപകരെ കമ്പ്യൂട്ടർ സാക്ഷരരാക്കാൻ പ്രേരിപ്പിക്കുന്ന ഓൺലൈൻ മോഡിൽ 2021 ഡിസംബർ/2022 ജനുവരിയിൽ അടുത്ത […]

Continue Reading

സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷാഫലം അടുത്തയാഴ്​ച

സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷാഫലം അടുത്തയാഴ്ച പ്രഖ്യാപിക്കും. പ്ലസ്​ടു പരീക്ഷഫലം വെള്ളിയാഴ്ച പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ പത്താം ക്ലാസ്​ പരീക്ഷാഫലവും പ്രഖ്യാപിക്കാൻ സി.ബി.എസ്​.ഇ ഒരുങ്ങുന്നത്​. ‘പത്താംക്ലാസ്​ പരീക്ഷ ഫലം പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. അടുത്തയാഴ്ചയോടെ പ്രഖ്യാപിക്കും’ -സി.ബി.എസ്.ഇ പരീക്ഷ കൺട്രോളർ സന്യം ഭർദ്​വാജ്​ പറഞ്ഞു. അതേസമയം തീയതിയും സമയവും വ്യക്തമാക്കിയിട്ടില്ല. കോവിഡ്​ പശ്ചാത്തലത്തിൽ സി.ബി.എസ്​.ഇ പത്ത്​, പന്ത്രണ്ട്​ ക്ലാസുകളുടെ പരീക്ഷകൾ റദ്ദാക്കിയിരുന്നു. ക്ലാസ്​ പരീക്ഷകളുടെയും പ്രവർത്തനമികവിന്‍റെയും അടിസ്​ഥാനത്തിലാകും മൂല്യനിർണയം.

Continue Reading

എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ A+ നേടിയ ആയിശത്ത് മുർഷിദക്ക് ഫാമിലി & ഫ്രണ്ട്‌ലി വാട്സ്‌ ആപ് ഗ്രൂപ്പ് ഉപഹാരം നൽകി.

മൊഗ്രാൽ പുത്തൂർ : കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മൊഗ്രാൽ പുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് മുഴുവൻ വിഷയങ്ങളിലും A+ നേടി വിജയിച്ച് കുടുംബത്തിന്റെ അഭിമാനമുയർത്തിയ ആയിശത്ത് മുർഷിദയെ ഫാമിലി & ഫ്രണ്ട്‌ലി വാട്സ്‌ ആപ് ഗ്രൂപ്പ് ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ ഹകീം കമ്പാർ അധ്യക്ഷത വഹിച്ചു. താഹിർ കോട്ടക്കുന്ന് ഉദ്‌ഘാടനം ചെയ്തു. ഗ്രൂപ്പ് അഡ്മിൻ ടി.കെ അൻവർ മൊഗ്രാൽ ഉപഹാരം സമ്മാനിച്ചു. ഗൾഫ് പ്രതിനിധി സുഹൈൽ കുഞ്ഞി മുഖ്യാതിഥിയായിരുന്നു. പഠന രംഗത്ത് മികച്ച നേട്ടം […]

Continue Reading

സിന്ധുവിന് വെങ്കലം; തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും മെഡല്‍, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരി

ടോകിയോ: ടോകിയോ ഒളിമ്പിക്‌സില്‍ സിന്ധുവിന് വെങ്കലം. ചൈനീസ് താരമായ ഹീ ബിന്‍ജാവോയും സിന്ധുവും തമ്മിലുള്ള വെങ്കല മെഡലിനുള്ള പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയ്മുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്‌കോര്‍ 21-13, 21-15. തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലാണ് സിന്ധു മെഡല്‍ നേടുന്നത്. ഇതോടെ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമായി സിന്ധു. കഴിഞ്ഞ റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് പി.വി. സിന്ധു.

Continue Reading

പിരിശമാണ് ഉമ്മ. ഉമ്മയെ കുറിച്ചുള്ള മനോഹര ഗാനവുമായി ജിഎച്ച്എസ്എസ് കുണ്ടംകുഴിയിലെ എട്ടാം തരം വിദ്യാര്‍ത്ഥി അന്‍സിഫ്

മരുതടുക്കം▪️ഉമ്മയെ കുറിച്ചുള്ള മനോഹര ഗാനവുമായി മലയോര പ്രദേശമായ ബേഡഡുക്ക പഞ്ചായത്തിലെ മരുതടുക്കത്ത് നിന്നും ഒരു കൊച്ചു കലാകാരന്‍ ആസ്വദകാരുടെ മനം കീഴടക്കി മുന്നേറ്റം തുടരുന്നു. ജി എച്ച് എസ് എസ് കുണ്ടംകുഴിയിലെ എട്ടാം തരം വിദ്യാര്‍ത്ഥി അന്‍സിഫാണ് ആ മിടുക്കന്‍.ഹിറ്റുകള്‍ ഒരുക്കിയ ഷുക്കൂര്‍ ഉടുമ്പുന്തലയും ലോജിക്ക് മീഡിയായും വീണ്ടും ഒന്നിച്ച ഗാനംആലപിച്ചത് മാസ്റ്റര്‍ അന്‍ഷിഫ്, ജോവിത നീലേശ്വരം എന്നിവര്‍ ചേര്‍ന്നാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപെടുത്തി ഈ വളര്‍ന്നു വരുന്ന കലാപ്രതിഭയെ പ്രോത്സാഹിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.👇Linkhttps://youtu.be/p8QCBBB0_EMhttps://youtu.be/p8QCBBB0_EM

Continue Reading

അടച്ചിടല്‍ ഒഴിവാക്കിയേക്കും, വാരാന്ത്യ ലോക്ഡൗണും ഉണ്ടാവില്ല; പുതിയ പ്രോട്ടോക്കോൾ ഒരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചിടൽ ഒഴിവാക്കി ആൾക്കൂട്ടം നിയന്ത്രിക്കുന്ന പുതിയ കോവിഡ് പ്രോട്ടോക്കോൾ ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആരോഗ്യ വിദഗ്ധ സമിതിയാണ് പുതിയ ശുപാർശകൾ തയ്യാറാക്കുന്നത്. വാരാന്ത്യ ലോക്ഡൗണും ഇടവിട്ട ദിവസങ്ങളിലെ നിയന്ത്രണങ്ങളും ഉണ്ടാവില്ല. ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച് സർക്കാർ തീരുമാനമുണ്ടാവും. നിലവിലെ നിയന്ത്രണങ്ങൾ ആൾക്കൂട്ടമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന വിമർശനം ഒടുവിൽ സർക്കാർ മുഖവിലയ്ക്കെടുക്കുകയായിരുന്നു. ടി.പി.ആർ. നിരക്കും രോഗികളുടെ എണ്ണവും മാനദണ്ഡമാക്കി സംസ്ഥാന തലത്തിൽ പൊതു നിയന്ത്രണം വേണ്ടതില്ലെന്ന നിലപാടിലാണ് വിദഗ്ധ സമിതി. പകരം […]

Continue Reading