വേലിയേറ്റത്തിൽ കടൽ പ്രക്ഷുബ്ദം: പെർവാഡ് കടപ്പുറത്ത് തെങ്ങുകളും കടൽ ഭിത്തിയും കടലെടുക്കുന്നു.

കുമ്പള. ശക്തമായ കടലാക്രമണത്തിൽ നാശനഷ്ടം നേരിട്ട പെർവാഡ് കടപ്പുറത്ത് വീണ്ടും കടൽ പ്രക്ഷുബ്ദ മായത് തീരദേശവാസികളെ ആശങ്കയിലാക്കി. ഒരാഴ്ചയായി വേലിയേറ്റ സമയത്താന് കടലേറ്റമുണ്ടാകുന്നത്. പെർവാഡ് കടപ്പുറത്ത് ശേഷിക്കുന്ന കടൽ ഭിത്തിയും, തെങ്ങുകളും കടലെടുത്തുകൊണ്ടിരിക്കുന്നു. ശക്തമായ തിരമാലകൾ മൂലം ഇതിനകം നൂറു മീറ്ററോളം കര കടൽ എടുത്തിട്ടുണ്ട്. കാലവർഷത്തിന്റെ തുടക്കത്തിൽ രൂക്ഷമായ കടലാക്രമണം നേരിട്ട പ്രദേശമാണ് പെർവാഡ് കടപ്പുറം.കടലാക്രമണം തുടരുന്നത് പ്രദേശവാസികൾക്ക് ഭീഷണിയായിട്ടുണ്ട്. പ്രദേശം കുമ്പള ഗ്രാമപഞ്ചായത്ത് അംഗം സബൂറയുടെ നേതൃത്വത്തിൽ റവന്യൂ അധിക്രതർ സന്ദർശിച്ചു.

Continue Reading

എൻസിഎയിൽ പരിശീലകരെ ക്ഷണിച്ച് ബിസിസിഐ

ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പരിശീലകരെ ക്ഷണിച്ച് ബിസിസിഐ. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് പരിശീലകർക്കായുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. സെപ്തംബർ 10 ആണ് അവസാന തീയതി. 60 വയസ്സിനു താഴെയുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. മുഖ്യ പരിശീലകനുള്ള അപേക്ഷകളും ക്ഷണിച്ചിട്ടുണ്ട്. നിലവിലെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് മാത്രമാണ് ഇതുവരെ ഈ സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മുഖ്യ പരിശീലകനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്.അക്കാദമി പരിശീലകനായി മികച്ച പ്രവർത്തനം കാഴ്ചവച്ച ദ്രാവിഡ് തന്നെ ആ […]

Continue Reading

ഓണക്കാല ഇളവുകള്‍ക്ക് പിന്നാലെ വരുംദിസങ്ങളില്‍ സംസ്ഥാനത്തെ കൊവിഡ് കേസുകൾ കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്, പ്രതിദിന രോഗ ബാധ 40000 കടന്നേക്കുമെന്ന് വിദഗ്ദർ; ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും, മരണ നിരക്കും വർധിക്കുന്ന സാഹചര്യവും ഉണ്ടാകും

തിരുവനന്തപുരം: ഓണത്തിന് നൽകിയ ഇളവുകളുടെ ഫലം രണ്ടാഴ്ച്ചക്ക് ശേഷം രോഗ ബാധിതരുടെ എണ്ണത്തിൽ പ്രതിഫലിക്കുമെന് ആരോഗ്യ വിദഗ്ദർ. പ്രതിദിന രോഗ ബാധിതരുടെ എണ്ണം 40000 കടന്നേക്കുമെന്നാണ് സൂചന. സെപ്റ്റംബർ ആദ്യ ആഴ്ചയിൽ പ്രതിദിന രോഗ ബാധ 40000 കടന്നേക്കും. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും, മരണ നിരക്കും വർധിക്കുന്ന സാഹചര്യവും ഇക്കാലയളവില്‍ ഉണ്ടാകും. നിലവിൽ പരിശോധനകളുടെ എണ്ണം കുറഞ്ഞതോടെയാണ് രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് കാണുന്നത്. ഇന്നലെ 63,406 സാമ്പിളുകൾ മാത്രമാണ് പരിശോധിച്ചത്.

Continue Reading

ഓണക്കാലത്ത് 60 കോടിയുടെ വിദേശ മദ്യവിൽപ്പന

കൊച്ചി: ഓണക്കാലത്ത് വിദേശ മദ്യവിൽപ്പനയിലൂടെ കൺസ്യൂമർ ഫെഡ് 60 കോടി രൂപ നേടി. കഴിഞ്ഞവർഷം 36 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. ഇത്തവണ 24 കോടിയുടെ വിൽപ്പന അധികം നടന്നു. കൺസ്യൂമർ ഫെഡിൻറെ 39 വിദേശ മദ്യശാലകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി മുഴുവൻ മദ്യശാലകൾക്കും ദിവസവും പ്രവർത്തിക്കാനായില്ല. ഉത്രാട ദിനത്തിൽ 60 ലക്ഷം രൂപയുടെ വിൽപ്പന നടത്തി കുന്നുംകുളം വിദേശ മദ്യഷോപ്പ് ഒന്നാമതെത്തി. ഞാറയ്ക്കൽ മദ്യശാലയിൽ 58 ലക്ഷം രൂപയുടെയും കോഴിക്കോട് മദ്യശാലയിൽ 56 […]

Continue Reading

ഡോ: കൃപേഷ് കുമാറിനെ മുളിയാർ വെൽഫയർ സൊസൈറ്റി അനുമോദിച്ചു.

മുളിയാർ: തിരുവനന്തപുരത്തെ ശ്രീകൃഷ്ണ കോളേജ് ഓഫ് ഫാർമസി ആൻറ് റിസർച്ച് സെൻററിൽ (കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് ആൻറ് സയൻസ്) ആറ് വർഷത്തെ ഫാംഡി കോഴ്സ് പൂർത്തീകരിച്ച ഡോ.ബി.സി.കൃപേഷ് കുമാറിനെ മുളിയാർ വെൽഫയർ സൊസൈറ്റി നേതൃത്വത്തിൽ ഓണനാളിൽ വീട്ടിലെത്തി അനുമോദിച്ചു. ഇന്ധി രാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിപ്ലോമ ഇൻ ന്യൂട്രിഷ്യൻ ആൻറ് ഹെൽത്ത് എജ്യു ക്കേഷൻ കോഴ്സും പൂർത്തീകരിച്ചിട്ടുണ്ട്. ബോവിക്കാനം തേജസ് കോളനിയിലെ ബിസി. കുമാരൻ ശാന്തിനി ദേവി എന്നിവരുടെ മകനാണ്.ചടങ്ങിൽ ഷെരീഫ് കൊടവഞ്ചി […]

Continue Reading

സി.എച്ച്.മുഹമ്മദ് കുഞ്ഞി നിര്യാതനായി.

ബോവിക്കാനം: അമ്മങ്കോട് സ്വദേശി സി.എച്ച്.മുഹമ്മദ് കുഞ്ഞി (55 വയസ്സ്) ഹൃദയ സംബന്ധമായ അസുഖം മൂലം നിര്യാതനായി.പരേതരായ അബ്ദുല്ല കുഞ്ഞി,ഖദീജ എന്നിവരുടെ മകനാണ്. ആയിഷയാണ് ഭാര്യ.നൗഫൽ, മിർഷാദ് , നജ്മുന്നിസ, സർഫുന്നിസ മക്കളാണ്.മരുമക്കൾ: അർഷാദ് അണങ്കൂർ, ഹബീബ് ചേരൂർ.സഹോദരങ്ങൾ: സി.എച്ച്.അബ്ദുൾ റഹിമാൻ, ആയിഷ, ബീഫാത്തിമ, ആസ്യ.മയ്യിത്ത് ഞായറാഴ്ച രാവിലെ പൊവ്വൽ ജുമാ മസ്ജിദിൽഖബറടക്കും.

Continue Reading

താത്കാലിക നിയമനം

നീലേശ്വരം: നീലേശ്വരം താലൂക്ക് ആസ്പത്രിയിലെ ഒ.പി. ടിക്കറ്റ് കൗണ്ടറിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. പ്രായപരിധി 50. നീലേശ്വരം നഗരസഭാപരിധിയിൽ താമസക്കാരായിരിക്കണം. യോഗ്യത: എസ്.എസ്.എൽ.സി. താത്പര്യമുള്ളവർ 27-നകം അപേക്ഷിക്കണം. ഫോൺ: 04672282933.

Continue Reading

മൂന്നാം ഓണം; സംസ്ഥാനത്ത് ഇന്ന് വാരാന്ത്യലോക്ക് ഡൗൺ ഇല്ല

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ന് സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഉണ്ടാകില്ല.ഓണം പ്രമാണിച്ച്‌ സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയുരുന്നു.സ്വാതന്ത്ര്യ ദിനം പ്രമാണിച്ച്‌ കഴിഞ്ഞ ഞായറാഴ്ചയും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. സംസ്ഥാനത്ത് ഇന്നലെ ടിപിആര്‍ 17.73 ശതമാനമായി ഉയര്‍ന്നിരുന്നു. 87 ദിവസങ്ങള്‍ക്ക് ശേഷമാണ് ടിപിആര്‍ 17ന് മുകളിലെത്തിയത്. 17,106 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയും പരിശോധന കുറഞ്ഞു. 96,481 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ 83 മരണങ്ങള്‍ സ്ഥിരീകരിച്ചു. […]

Continue Reading

തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും: സ്‌കൂളുകള്‍ സെപ്തംബര്‍ ഒന്ന് മുതല്‍

കൂടുതല്‍ ഇളവുകളോടെ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ സെപ്തംബര്‍ ആറു വരെ നീട്ടി. സെപ്റ്റംബർ ഒന്നു മുതൽ സ്കൂളുകളും കോളജുകളും തുറക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. 9 മുതൽ 12 വരെയുള്ള കുട്ടികള്‍ക്കാണ് ക്ളാസുകള്‍ ആരംഭിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ കര്‍ശനമായി തന്നെ പാലിച്ചുകൊണ്ടാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച മാർഗനിർദേശം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അതേസമയം 1 മുതൽ എട്ട് വരെയുള്ള ക്ലാസുകൾ തുറക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. ഈ മാസം 6നാണ് 23 വരെ ലോക്ഡൗൺ നീട്ടി തമിഴ്‌നാട് സർക്കാർ […]

Continue Reading