പ്രമുഖ ചലച്ചിത്ര നടി ചിത്ര അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ചെന്നൈ∙ നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമിൽ നടക്കും. 1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്. ‘രാജപർവൈ’ ആണ് ആദ്യ സിനിമ. ആട്ടക്കലാശത്തിലൂടെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം. അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ഏകലവ്യൻ തുടങ്ങിയവയാണ് മലയാളത്തില്‍ അഭിനയിച്ച പ്രധാന സിനിമകൾ. 2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന സിനിമയിലാണ് ചിത്ര […]

Continue Reading

വാഹന ഉടമകളുടെ മൊബൈൽ നമ്പർ പരിവാഹൻ വെബ്സൈറ്റിൽ ചേർക്കണം ; ഇടപാടുകൾ പൂർണമായും ഓൺലൈനിൽ

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ എല്ലാ സേവനങ്ങളും പൂര്‍ണമായും ഓണ്‍ലൈനില്‍ ആയിക്കഴിഞ്ഞതായി മോട്ടോര്‍ വാഹന വകുപ്പ്. വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച നടപടികള്‍ക്കായി വാഹനയുടമയുടെ യഥാര്‍ത്ഥ മൊബൈല്‍ നമ്ബര്‍ വാഹന്‍ സോഫ്റ്റ് വെയറില്‍ ചേര്‍ക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. എല്ലാ വാഹനയുടമകളും നിര്‍ബന്ധമായും ഉടമയുടെ മൊബൈല്‍ നമ്ബര്‍ www.parivahan.gov.in ല്‍ നല്‍കണം. മേല്‍ വിലാസം മാറ്റം, വാഹന കൈമാറ്റം രേഖപ്പെടുത്തല്‍ തുടങ്ങിയ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി. മോട്ടോര്‍ വാഹന ഇടപാടുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ […]

Continue Reading

പ്രതീക്ഷയുടെ തിരുവോണ ദിനം, ആഘോഷങ്ങൾ കരുതലോടെ

ഇന്ന് തിരുവോണം. പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾക്കിടയിലും പൊലിമ കുറയാതെ ഉള്ളതുകൊണ്ട് തിരുവോണം ആഘോഷിക്കുകയാണ് മലയാളികൾ.ഇത്തവണയും കൊവിഡ് പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങളില്ല. എങ്കിലും,വീട്ടകങ്ങളിലെ ആഘോഷങ്ങൾക്ക് കുറവില്ല. മഹാമാരിയുടെ പിടിയിൽ നിന്ന് തിരിച്ചുവരുന്ന മലയാളിക്ക് അതിജീവനത്തിന്റേതാണ് ഈ തിരുവോണപ്പുലരി. പൂവിളിയും പുലിയിറക്കവും പൂക്കളമത്സരവും പന്തുകളിയും ജലമേളകളും ഇത്തവണയും ഉണ്ടായില്ല. സ്കൂൾ മുറ്റത്തെ മിഠായി പെറുക്കലും കാമ്പസ് യൂണിയൻ ഓണാഘോഷത്തിലെ കമ്പവലിയുടെ ആവേശപ്പെരുക്കവും ഉണ്ടായില്ല. എങ്കിലും പ്രതീക്ഷയോടെ നാം ഓണത്തെ വരവേറ്റു. ഇത്തവണ കൂടി ‘സോപ്പിട്ട്’, ‘മാസ്കിട്ട്’, ‘സൂക്ഷിച്ചോണം’. എല്ലാ വായനക്കാർക്കും കേരളലൈവ് 24 […]

Continue Reading

ഓണം കഴിഞ്ഞും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വാങ്ങാം: ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഓണം കഴിഞ്ഞാലും ഓണക്കിറ്റ് വാങ്ങാന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗകര്യമുണ്ടായിരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. ഇന്നലെ വരെ 61ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കിയിട്ടുണ്ട്. ഇന്നത്തോടെ അത് 70ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷയെന്നും. ചില വ്യാപാരികള്‍ ഓണക്കിറ്റിനെതിരേ പ്രചാരണം നടത്തുന്നുണ്ടെന്നും അനവാശ്യവിവാദങ്ങള്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യമന്ത്രി സ്വന്തം നാടായ നിറമണ്‍കരയിലെ റേഷന്‍കടയില്‍ നിന്ന് ഓണക്കിറ്റ് വാങ്ങി.

Continue Reading

2024 തിരഞ്ഞെടുപ്പിനായി ഒരുങ്ങണം’: പ്രതിപക്ഷ ഐക്യ ആഹ്വാനവുമായി സോണിയ ഗാന്ധി

ദില്ലി: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അത്യന്തികമായ ലക്ഷ്യമായിരിക്കണമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. അതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ സോണിയ നിർദ്ദേശിച്ചു. പാർലമെന്റിന് പുറത്തും പ്രതിപക്ഷം യോജിച്ച് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണം. പാർടി താല്പര്യത്തിന് അതീതമായി രാജ്യതാൽപ്പര്യത്തിന് പ്രാധാന്യം നൽകിയുള്ള നീക്കങ്ങളുണ്ടാകണം. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നാണ് ഉറച്ച പ്രതീക്ഷയെന്നും സോണിയ ഗാന്ധി യോഗത്തിൽ പറഞ്ഞു. സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത പ്രതിപക്ഷ നേതാക്കളുടെ യോഗം പുരോഗമിക്കുകയാണ്. കൊവിഡ് […]

Continue Reading

കൊവിഡ് നെഗറ്റീവായി മരിച്ചവരുടെ മക്കൾക്കും സഹായം; 3.19 കോടി രൂപ അനുവദിച്ചെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് നെഗേറ്റിവ് ആയ ശേഷം മരിക്കുന്ന രക്ഷിതാക്കളുടെ 18 വയസ് വരെയുള്ള കുട്ടികൾക്കും സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മാതാപിതാക്കൾ രണ്ട് പേരും കോവിഡ് മൂലം മരിച്ച കുട്ടികൾ, കോവിഡ് നെഗറ്റീവായ ശേഷം മൂന്ന് മാസത്തിനുള്ളിൽ മാതാപിതാക്കൾ മരിച്ച കുട്ടികൾ എന്നിവരും സർക്കാരിന്റെ സഹായത്തിന് അർഹരാണ്. ആകെയുള്ള രക്ഷിതാവ് കൊവിഡ് മൂലം മരിച്ചാലും സഹായം ലഭിക്കും. കോവിഡ് മഹാമാരി മൂലം രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി 3.19 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് […]

Continue Reading

രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കുമ്പള മണ്ഡലം കമ്മിറ്റി ദേശീയ കബഡി താരം ഉമ്മു ജാമിളയ്ക്കുള്ള സ്നേഹോപഹാരം ഉമ്മു ജമീലയുടെ അസാന്നിധ്യത്തിൽ സഹോദരന് കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിർ മൊഗ്രാൽ കൈമാറി

മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും രക്തസാക്ഷിയുമായ രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ രാജ്യം സംദ്ഭാവന ദിനമായി ആചരിക്കുന്നു. സദ്ഭാവനാ ദിനത്തോടനുബന്ധിച്ച് കായിക മേഖലയിൽ മികവ് തെളിയിച്ച ജില്ലയിലെ കായികതാരങ്ങളെ കാസർകോട് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവനങ്ങളിൽ ചെന്ന് ആദരിച്ചു. രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കുമ്പള മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ദേശീയ കബഡി താരം ഉമ്മു ജമീലകയിരുന്നു ഉപഹാരം ഉമ്മുജമീലയുടെ സഹോദരൻ ഇല്യാസിന് കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിർ മൊഗ്രാൽ കൈമാറി, മണ്ഡലം യൂത്ത് […]

Continue Reading

ദേശീയപാത വികസനം: അളന്നു തിട്ടപ്പെടുത്താൻ സ്ഥലഉടമകളിൽ നിന്ന് പണം ഈടാക്കുന്നതായി ആക്ഷേപം.

കുമ്പള. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം നൽകിയ ഭൂഉടമകളിൽ നിന്ന് സ്ഥലം അളന്ന് തിട്ട പ്പെടുത്താൻ ദേശീയപാത സർവ്വേയർമാർ പണം ഈടാക്കുന്നതായി ആക്ഷേപം. സ്ഥലത്തിന് നഷ്ടപരിഹാരം ലഭിച്ചവരുടെ സ്ഥലമാണ് സർവ്വേയർമാർ അളന്ന് തിട്ടപ്പെടുത്തി കൊടുക്കുന്നത്. ഇതിനാണ് ആയിരം രൂപ വെച്ച് ഭൂവുടമകളിൽ നിന്ന് വാങ്ങുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. സ്ഥലവും വീടും നഷ്ടപ്പെട്ടവർ മാറി താമസിക്കാൻ പരക്കം പായുന്നതിനിടയിലാണ് ഇത്തരത്തിലുള്ള പണപ്പിരിവ്.വിഷയത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് ഭൂ ഉടമകളുടെ ആവശ്യം. ഫോട്ടോ : അളന്ന് തിട്ട പ്പെടുത്തിയ […]

Continue Reading

ഉത്രാടനാളിൽ ഡേക്ടർ സജിനിക്ക് മുസ്ലിം യൂത്ത് ലീഗ് മുളിയാർ ഉപഹാരം കൈമാറി

ബോവിക്കാനം: എം.ബി.ബി.എസ് കരസ്ഥമാക്കി മുളിയാറിൻ്റെ അഭിമാനമായഡോ:സജ്നിയെമുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഉത്രാട നാളിൽ വീട്ടിലെത്തി അനുമോദിച്ചു. പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി ഉപഹാരം കൈമാറി.ജനറൽ സെക്രട്ടറി അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു.ഷെരീഫ് കൊടവഞ്ചി,മൻസൂർ മല്ലത്ത്,ഷംസീർ മൂലടുക്കം,സിദ്ധീഖ് ബോവിക്കാനം, അബ്ബാസ് കൊൾച്ചപ്,കോൺഗ്രസ് നേതാവ്കുഞ്ഞിരാമൻ ഇരിയണ്ണി,ഷെരീഫ് ചാൽക്കര,പി.സി.മസൂദ്, നിസാർ ബസ്റ്റാൻ്റ്, ഷുഹൈബ്തെക്കെ പള്ള,ഹനീഫ മുളിയാർ മാതാപിതാക്കളായ സത്യനാഥൻ, ഗീത എന്നിവർ സംബന്ധിച്ചു.

Continue Reading

രാജീവ് ഗാന്ധിയെ അനുസ്മരിച്ചു

ചെങ്കള മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്‌ ഗാന്ധിയുടെ 77 ആം ജന്മദിനത്തിൽ ഛായ ചിത്രത്തിന്നു മുന്നിൽ പുഷ്പാർച്ചനയും നടത്തി.ഡി.സി. സി. ജനറൽ സെക്രട്ടറി സി വി ജെയിംസ് ഉൽഘടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.അബൂബക്കർ അധ്യക്ഷത വഹിച്ചു.സി.എച്ച്. വിജയൻ കെ.കുഞ്ഞി കൃഷ്ണൻ നായർ,ഖാൻ പൈക്ക, സലീം ഇടനീർ, ഷാഫി ചൂരിപ്പള്ളം, ഭവാനിശങ്കർ റാവു, ദീപക് യാദവ്, രാജേന്ദ്രൻ നായർ, ശ്രീധരൻ ആചാരി ഷാഹിദ് അഹ്മദ് തുടങ്ങിയവർ സംസാരിച്ചു.ഹാരിസ് സ്വാഗതവും ഇ.അബ്ദുള്ളക്കുഞ്ഞി നന്ദിയും പറഞ്ഞു

Continue Reading