ചാലിൽ ഗോപാലൻ നായർ നിര്യാതനായി

മുളിയാർ: പഴയകാല കോൺഗ്രസ് നേതാവ്മൂലടുക്കത്തെ ചാലിൽ ഗോപാലൻ നായർ നിര്യാതനായി ( 85 വയസ്സ്)നിര്യാതനായി. മണ്ഡലം കോൺഗ്രസ് വൈസ്പ്രസിഡണ്ട്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിസണ്ട്, വാർഡ് കോൺഗ്രസ് പ്രസിഡണ്ട്,ജി.എൽ.പി.എസ്. മുണ്ടക്കൈ പി.ടി.എ പ്രസിഡണ്ട്, മുണ്ടക്കൈ അരയാലിങ്കാൽ ക്ഷേത്രം പ്രസിഡണ്ട് , മുളിയാർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തി ച്ചിട്ടുണ്ട്. പരേതയായ മുല്ലച്ചേരി ജാനകി അമ്മയാണ് ഭാര്യ.മക്കൾ: എം.രമണി ( അംഗനവാടി വർക്കർ) സി.ജി.രവി (പൊതു മരാമത്ത് എൻ.എച്ച്. അസിസ്റ്റൻ്റ് എഞ്ചിനിയർ) വിജയ കുമാർ […]

Continue Reading

കാരുണ്യ ഹസ്തവുമായി എസ്.ഇ.യു സംസ്ഥാന കമ്മിറ്റി സി.എച്ച് സെന്റർ സന്ദർശിച്ചു.

കാസറഗോഡ്: അവകാശ പോരാട്ടങ്ങൾക്കൊപ്പം സാമൂഹ്യ പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പ്രവർത്തകർ കാരുണ്യത്തിന്റെ തൂവൽ സ്പർശവുമായി തൃക്കരിപ്പൂർ സി.എച്ച് സെന്റർ സന്ദർശിച്ചു. എസ്.ഇ.യു സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച കാരുണ്യനിധി കൈമാറാനാണ് നേതാക്കൾ സി.എച്ച് സെന്ററിൽ എത്തിയത്.എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ നങ്ങാരത്ത്, തൃക്കരിപ്പൂർ സി എച്ച് സെന്റർ ചെയർമാൻ എം.എ.സി കുഞ്ഞബ്ദുള്ള ഹാജിക്ക് തുക കൈമാറി. ആതുര സേവന രംഗത്ത് ജാതി-മത ചിന്തകൾക്കതീതമായി സി.എച്ച് സെന്റർ നടത്തുന്ന സേവനങ്ങൾ ശ്ലാഘനീയമാണെന്ന് തുക കൈമാറി […]

Continue Reading

നാദാപുരത്ത് ഇരട്ടക്കുട്ടികളേയും കൊണ്ട് അമ്മ കിണറ്റിൽ ചാടി; കുഞ്ഞുങ്ങൾ മരിച്ചു; യുവതിയെ ചോദ്യം ചെയ്യുന്നു

കോഴിക്കോട് : നാദാപുരത്ത് അമ്മ മക്കളേയും കൊണ്ട് കിണറ്റിൽ ചാടി. നാദാപുരം പേരോട് ആണ് സംഭവം. പേരോട് സ്വദേശി സുബിന ആണ് കുട്ടികളേയും കൊണ്ട് കിണറ്റിൽ ചാടിയത്. മൂന്ന് വയസുള്ള ഇരട്ട ക്കുട്ടികളായ മുഹമ്മദ് റസ്വിൻ, ഫാത്തിമ റഫ്വ എന്നിവർ മരിച്ചു.  അതേ സമയം സുബിനയെ രക്ഷപ്പെടുത്തി.  ഇന്നലെ രാത്രി ആണ് സംഭവം. ആത്മഹത്യശ്രമത്തിനും കൊല പാതകത്തിനും കാരണം വ്യക്തമായിട്ടില്ല. സുബിന ഇപ്പോൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്.  സി സി യു പി സ്ക്കൂൾ പരിസരത്തെ മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ […]

Continue Reading

ഡീസൽ വിലയിൽ വീണ്ടും വർദ്ധനവ്

രാജ്യത്ത് ഡീസൽ വിലയിൽ വീണ്ടും വർദ്ധനവ്. തിങ്കളാഴ്ച 26 പൈസയാണ് ഡീസലിന് കൂടിയത്. പെട്രോൾ വിലയിൽ മാറ്റമില്ല. നിലവിലെ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 96.15 രൂപയും എറണാകുളത്ത് 94.20 രൂപയുമാണ്. കോഴിക്കോട് 94.52 രൂപയും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 74 പൈസയാണ് കൂടിയത്. കുറച്ചു നാളുകളായി ഇന്ധന വിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ ചാഞ്ചാട്ടങ്ങളോടെ വില വീണ്ടും ഉയരുകയായിരുന്നു. എന്നാൽ രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ […]

Continue Reading

തന്‍റെ സ്ഥാനാർഥിത്വം പിൻവലിക്കാൻ സുരേന്ദ്രൻ ചെലവിട്ടത് 50 ലക്ഷം രൂപ: വെളിപ്പെടുത്തലുമായി സുന്ദര

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിച്ച കെ.സുന്ദര. തന്‍റെ സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ സുരേന്ദ്രൻ 50 ലക്ഷം രൂപ ചെലവിട്ടെന്ന് സുന്ദര മീഡിയവന്നിനോട് പറഞ്ഞു. 2.5 ലക്ഷം രൂപ തനിക്ക് നൽകി. 47.5 ലക്ഷം രൂപ ബിജെപി പ്രാദേശിക നേതാക്കൾ തട്ടിയെടുത്തു. ബിജെപി സുഹൃത്തുക്കളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സുന്ദര മീഡിയവണിനോട് പറഞ്ഞു.

Continue Reading

ഒരു വർഷം കൊണ്ട് 22 ലക്ഷത്തിന്റെ വർധന; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി 3.07 കോടി രൂപ

ഒരു വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയിലുണ്ടായത് 22 ലക്ഷത്തിന്റെ വർധന. കഴിഞ്ഞ വർഷം 2.85 കോടി രൂപ ആസ്തിയുണ്ടായിരുന്നത് ഏറ്റവും പുതിയ കണക്കു പ്രകാരം 3.07 കോടി രൂപയായി ഉയർന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. എസ്ബിഐയുടെ ഗാന്ധി നഗർശാഖയിലെ സ്ഥിര നിക്ഷേപത്തിലാണ് വലിയ വർധനയുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 31ന് ഈ അക്കൗണ്ടിലുള്ള മോദിയുടെ സ്ഥിര നിക്ഷേപം 1.89 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 1.6 കോടി രൂപയായിരുന്നു. നിലവിൽ […]

Continue Reading

ദുബായിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി

പയ്യന്നൂർ : യുവാവ് വിദേശത്തു വെച്ച്‌ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ബംഗാള്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ പഴയങ്ങാടി സ്വദേശിയായ മുഹമ്മദ് ആബിദ് കെ സിക്ക് (35) എതിരെ പോലീസ് കേസെടുത്തു. 2016 മുതല്‍ 2020 വരെ ദുബായില്‍ പീഡിപ്പിച്ചതായാണ് പരാതി. ദുബായില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്‍റ് ആയിരുന്നു യുവതി. വിവാഹ മോചനം നേടി കഴിയുകയായിരുന്ന യുവതിയെ അനവധി തവണ പീഡനത്തിന് ഇരയാക്കിയതായി പഴയങ്ങാടി പോലീസ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ദുബായില്‍ […]

Continue Reading

ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു; കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: 95 കിലോമീറ്റര്‍ വേഗതയോടെ ഗുലാബ് ചുഴലി ക്കാറ്റ് തീരം തൊട്ടു. അടുത്ത മൂന്ന് മണിക്കൂറില്‍ പൂര്‍ണ്ണമായും കരയില്‍ പ്രവേശിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലി ക്കാറ്റ് കലിംഗ പട്ടണത്തിനും ഗോപാലപൂരിനും ഇടയിലാണ് കരയിലേക്ക് പ്രവേശിക്കുക. ഇതേ തുടര്‍ന്ന് കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Continue Reading

കാസര്‍കോട് ജില്ലയിൽ200പേര്‍ക്ക് കൂടി കോവിഡ്,306 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 200പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 306പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 2731പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 518 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 12872പേര്‍ വീടുകളില12165പേരും സ്ഥാപനങ്ങളില്‍ 707പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 12872പേരാണ്. പുതിയതായി 939 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4094 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3518ആന്റിജന്‍ 563ട്രൂനാറ്റ് 13 ) 950 പേരുടെ പരിശോധനാ ഫലം […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 15,951 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട 623, വയനാട് 502, കാസര്‍ഗോഡ് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,484 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,74,901 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,53,119 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,782 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1312 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,63,280 കോവിഡ് കേസുകളില്‍, 12.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ്ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 165 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെആകെ മരണം 24,603 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,191 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 73 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,658 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2096, കൊല്ലം 117, പത്തനംതിട്ട 734, ആലപ്പുഴ 1360, കോട്ടയം 1407, ഇടുക്കി 956, എറണാകുളം 635, തൃശൂര്‍ 4764, പാലക്കാട് 734, മലപ്പുറം 1328, കോഴിക്കോട് 1661, വയനാട് 968, കണ്ണൂര്‍ 600, കാസര്‍ഗോഡ് 298 എന്നിങ്ങനേയാണ്രോഗമുക്തിയായത്. ഇതോടെ 1,63,280 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,41,430 പേര്‍ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading