ഭാരത് ബന്ദ്: നാളെ എന്തൊക്കെ തുറന്നുപ്രവര്‍ത്തിക്കും, വാഹനങ്ങള്‍ ഓടുമോ? അറിയേണ്ട കാര്യങ്ങള്‍

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ രാവിലെ ആറ് മണി മുതല്‍ ആരംഭിക്കും. വൈകീട്ട് ആറ് വരെയാണ് ഭാരത് ബന്ദ് നടക്കുക. കേരളത്തില്‍ ഇടതുപക്ഷ മുന്നണി ബന്ദിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ കേരളത്തിലും ഹര്‍ത്താലിന്റെ പ്രതീതിയായിരിക്കും. തിങ്കളാഴ്ച രാവിലെ ഭാരത് ബന്ദ് ആരംഭിക്കുന്നതോടെ രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫീസികള്‍ നാളെ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. വിദ്യഭ്യാസ സ്ഥാപനങ്ങള്‍, കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍, പൊതുപരിപാടികള്‍, ചടങ്ങുകള്‍ എന്നിവെ […]

Continue Reading

അസമിലെ മനുഷ്യാവകാശ ലംഘനം: മുസ്‌ലിം ലീഗ് എം.പിമാർ കത്തയച്ചു

അസമിലെ മനുഷ്യാ വകാശ ലംഘനത്തിനെതിരെ മുസ്‌ലിം ലീഗ് എം.പിമാർ കത്തയച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ അരുൺകുമാർ മിശ്ര എന്നിവർക്കാണ് കത്തയച്ചത്. മുസ്‌ലിംലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ, എം.പിമാരായ പി.വി അബ്ദുൽ വഹാബ്, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, കെ. നവാസ് കനി എന്നിവരാണ് കത്തയച്ചത്. അസമിൽ ദരംഗ് ജില്ലയിലെ ധോൽപൂരിൽ നിരാലംബരായ മനുഷ്യർക്ക് നേരെ ഭൂമി ഒഴിപ്പിക്കലിന്റെ പേരിൽ […]

Continue Reading

ഇനി കാനഡയിലേക്ക് പറക്കാം; യാത്രാ വിലക്ക് പിൻവലിച്ച് കാനഡ

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യയിൽ  നിന്നുള്ള വിമാനങ്ങൾക്കേർപ്പെടുത്തിയ വിലക്ക് കാനഡ പിൻവലിച്ചു. വിലക്ക് മാറുന്നതോടെ  ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കാനഡിയിലെത്താം. നാളെ മുതൽ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് വിമാന സർവ്വീസുകൾ പുനരാരംഭിക്കും. പക്ഷേ കാനഡിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ ഈ മാസം 30 ന് മാത്രമേ സർവ്വീസുകൾ പുനരാരംഭിക്കൂ. കാനഡയിലേക്ക് യാത്ര ചെയ്യുന്നവർ അംഗീകൃത ലാബുകളിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാൽ നേരിട്ടുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ ഡൽഹിയിലുള്ള […]

Continue Reading

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും തൈറോയ്ഡ് ( THYROID) സംബന്ധമായ എല്ലാ അസുഖങ്ങളുംവിട്ടു മാറാത്ത തുമ്മൽ,തലചുറ്റൽ, തലവേദന, അലർജിമൂക്കിലെ ദശ, മൂക്കിന്റെ വളവ്കേൾവി സംബന്ധമായ അസുഖങ്ങൾക്കുംതല, തൊണ്ടയിലെ Tumor ( മുഴ) സർജറികൾക്കും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻഡോക്ടർ മനു എസ്ന്റ സേവനം 29/09/2021 നും എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി […]

Continue Reading

കെ.എസ്.ആര്‍.ടി.സി നാളെ സാധാരണ സര്‍വീസ് നടത്തില്ല; അവശ്യ സര്‍വീസ് വേണ്ടിവന്നാല്‍ പൊലീസ് നിര്‍ദേശമനുസരിച്ച് നടപടി

ചില തൊഴിലാളി സംഘടനകൾ തിങ്കളാഴ്ച്ച രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ തിരക്ക് ഉണ്ടാകുവാൻ സാദ്ധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാൻ സാദ്ധ്യതയുള്ളതിനാലും സാധാരണ ഗതിയിൽ സർവ്വീസുകൾ ഉണ്ടാവുകയില്ലെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. അവശ്യ സര്‍വ്വിസുകള്‍ വേണ്ടി വന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശ പ്രകാരവും ഡിമാന്റ് അനുസരിച്ചും മാത്രം സര്‍വ്വീസ് നടത്തും. രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റെയില്‍വേ […]

Continue Reading

സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ബസുകള്‍ ‘ഫിറ്റ്’ ആകണമെന്ന് സര്‍ക്കാര്‍

കോഴിക്കോട്: കൊവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. അതിനു മുന്നോടിയായി സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അടുത്തമാസം 20നകം സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ രണ്ട് വര്‍ഷമായി കട്ടപ്പുറത്തുളള വാഹനങ്ങളെല്ലാം തന്നെ വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത നിലയിലാണ്. ടാക്‌സ് അടക്കാനും ഫിറ്റ്‌നസ് എടുക്കാനും വന്‍ തുക കണ്ടെത്തേണ്ടിയും വരും. പ്രിസം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലൂടെ സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ച സ്‌കൂളാണ് നടക്കാവ് ഗേള്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. […]

Continue Reading

14 – മണിക്കൂർ നീണ്ട SPB അനുസ്മരണവും ഹൃദയരാഗവും ചരിത്രം രചിച്ച് സാംസ്കാരികം കാസർകോട്

കാസർകോട് :സംഗീത വേദികളിൽ തിളങ്ങി നിന്നപ്പോഴും ഒരിക്കലും വിനയം കൈവിടാത്ത വ്യക്തിത്വമായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യമെന്ന് പ്രമുഖ സംഗീതജ്ഞൻ വെള്ളിക്കോത്ത് -കെ.വിഷ്ണുഭട്ട് അഭിപ്രായപ്പെട്ടു. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ‘സാംസ്കാരികം – കാസറഗോഡ്’ ഓൺലൈനായി 14 മണിക്കൂർ നീണ്ട അനുസ്മരണ സംഗീത പരിപാടിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംഗീതജ്ഞൻ വിഷ്ണുഭട്ട് . ഉഷാകുമാരി (ഉഷസ്സ്) മോഡറേറ്ററായി രതീഷ് കണ്ടടുക്കം, ഡനീഷ് കുര്യൻ, സിജോ ജോൺ മുംബൈ, മയൂഖ ഷാജി സൗദി അറേബ്യ, ആയിഷ സജീർ തിരുവനന്തപുരം, ജഹാന ഫെറിൻ […]

Continue Reading

കാഞ്ഞങ്ങാട്ട് ഭണ്ഡാരം മോഷണ കേസിലെ പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുത്തപ്പനാർ കാവിലെ ഭണ്ഡാരം മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. അസം സ്വദേശി അബ്ദുൾ ഹനൻ (34) ആണ് അറസ്റ്റിലായത്. ഈ മാസം എട്ടിനാണ് ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിച്ചത്. സി.സി.ടി.വി.യിൽ പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നു. ഇതാണ് ഇയാളെ പിടിക്കാൻ പോലീസിന് സഹായകമായത്. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക്‌ റിമാൻഡ്‌ ചെയ്തു.

Continue Reading

നവീകരിച്ച കെട്ടിടങ്ങളും സന്ദര്‍ശക മുറികളും തുറന്നു

കാസര്‍കോട്: പോലീസ് സ്റ്റേഷനുകളിലേക്ക് പരാതികളുമായി എത്തുന്നവര്‍ക്ക് അല്‍പനേരം വിശ്രമിക്കാനൊരിടം. കാസര്‍കോട് ഡിവൈ.എസ്.പി ഓഫീസുള്‍പ്പെടെ അഞ്ചിടത്ത് സന്ദര്‍ശക മുറികളും തുറന്നു. സൗന്ദര്യവത്കരണത്തിലൂടെ രണ്ട് പോലീസ് സ്റ്റേഷനുകള്‍ പുത്തന്‍ കെട്ടിടങ്ങളായി. ജില്ലയില്‍ കാസര്‍കോട്, ചീമേനി, ബദിയടുക്ക, വിദ്യാനഗര്‍ പോലീസ് സ്റ്റേഷനുകളിലും കാസര്‍കോട് ഡിവൈ.എസ്.പി ഓഫീസിലുമായാണ് സന്ദര്‍ശക മുറി തുറന്നത്. നവീകരിച്ച കാസര്‍കോട്, ചീമേനി പോലീസ് സ്റ്റേഷനുകളും തുറന്നു കൊടുത്തു.കാസര്‍കോട് പോലീസ് സ്റ്റേഷന്റെ നവീകരിച്ച കെട്ടിടത്തിന്റെ ശിലാഫലകം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അനാച്ഛാദനം ചെയ്തു. സന്ദര്‍ശക മുറിയും എം.എല്‍.എ തുറന്നു കൊടുത്തു. […]

Continue Reading

ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. ഒരു ലിറ്റർ ഡീസലിന് 26 പൈസയാണ് കൂട്ടിയത്. പെട്രോൾ വിലയില്‍ മാറ്റമില്ല. കോഴിക്കോട് ഡീസൽ വില 94 രൂപ 46 പൈസയായി. രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് കൂട്ടിയത്. കഴിഞ്ഞ ദിവസം 23 പൈസയുടെ വര്‍ധനവ് ഉണ്ടായിരുന്നു.

Continue Reading