മാര്‍ക്ക് തട്ടിപ്പ് കേസ്: കേരള സര്‍വകലാശാല സെക്ഷന്‍ ക്ലര്‍ക്കിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് കേസില്‍ പ്രതിയായ ഉദ്യോഗസ്ഥനെ സൈബര്‍ പൊലീസ് അറസ്റ്റുചെയ്തു. കേരള സര്‍വകലാശാല സെക്ഷന്‍ ക്ലര്‍ക്കായിരുന്ന വിനോദിന്റെ പോലീസ് അറസ്റ്റ് ചെയ്തത്. കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സൈബര്‍ പൊലീസിന് കൈമാറുകയായിരുന്നു. ബി.എസ്.സി കമ്ബ്യൂട്ടര്‍ സയന്‍സ് പരീക്ഷയിലാണ് മാര്‍ക്ക് തട്ടിപ്പ് നടന്നത്. അവസാന സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് തിരുത്തി വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചതായാണ് സര്‍വകലാശാല നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. പണം നല്‍കിയാണ് മാര്‍ക്ക് തിരുത്തിയതെന്ന് പ്രോ വൈസ് ചാന്‍സലര്‍ നടത്തിയ തെളിവെടുപ്പില്‍ […]

Continue Reading

ബി.ആർ.സികളിൽ ഒഴിവ്

▪️കാസർകോട്: ജില്ലയിലെ ബി.ആർ.സികളിൽ എം.ഐ.എസ് കോ ഓർഡിനേറ്റർ, അക്കൗണ്ടന്റ് തസ്തികകളിൽ ഒഴിവുണ്ട്. കരാർ നിയമനമാണ്. അഭിമുഖം ഒക്ടോബർ അഞ്ചിന് രാവിലെ 10 ന് എസ്.എസ്.കെ. ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കും. കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്/എം.സി.എ/എം.എസ്സി (കമ്പ്യൂട്ടർ സയൻസ്) ആണ് എം.ഐ.എസ് കോ-ഓർഡിനേറ്ററുടെ യോഗ്യത. ബി.കോം ഡിഗ്രിയും ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ടാലി സർട്ടിഫിക്കറ്റുമാണ് അക്കൗണ്ടന്റിന്റെ യോഗ്യത. ഫോൺ: 04994-230316

Continue Reading

ബാംഗ്ലൂരിനെ ആറുവിക്കറ്റിന് തകര്‍ത്ത് ഒന്നാം സ്ഥാനത്തേക്ക് മുന്നേറി ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഷാർജ: ആവേശപ്പോരാട്ടത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ ആറു വിക്കറ്റിന് തകർ ത്ത് ചെന്നൈ സൂപ്പർ കിങ്സ്. ബാംഗ്ലൂർ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ 18.1 ഓവറിൽ4 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. ഋതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡുപ്ലെസ്സിസ്, അമ്പാട്ടി റായുഡുഎന്നി വർ ചെന്നൈയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. ബൗളർമാരും വിജയത്തിൽ നിർണായക ഘടകമായി. ബാംഗ്ലൂർ: 20 ഓവറിൽ ആറിന് 156, ചെന്നൈ:18.1 ഓവറിൽ നാലിന് 157.ഈ വിജയ ത്തോടെ ചെന്നൈ പോയന്റ് പട്ടികയിൽ […]

Continue Reading

കോവിഡ് അവലോകനയോഗം ഇന്ന്: കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും

സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം ഇന്ന് വൈകിട്ട് ചേരും. കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനും അനുമതി നല്‍കുന്ന കാര്യം യോഗം പരിഗണിക്കും. രോഗതീവ്രത കുറയുന്നത് കൊണ്ട് തിയറ്ററുകള്‍ തുറക്കുന്ന കാര്യവും സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 17,983 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16.27 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 127 മരണമാണ് സ്ഥിരീകരിച്ചത്. തൃശൂർ, […]

Continue Reading

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം സുധീരന്‍ രാജിവെച്ചു

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം സുധീരന്‍ രാജിവെച്ചു. ശാരീരിക അസ്വസ്ഥതകളുള്ളതിനാല്‍ തന്നെ ഒഴിവാക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടതായി കെ.പി.സി.സി നേതൃത്വം അറിയിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കെ.പി.സി.സി പുനഃസംഘടനയെ ചൊല്ലി സുധീരന് അതൃപ്തിയുണ്ടായിരുന്നു.  അതേസമയം കെ.പി.സി.സി പുനഃസംഘടന ചർച്ചകൾക്കായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിൽ എത്തുന്ന താരിഖ് അൻവർ മൂന്ന് ദിവസം കേരളത്തിലുണ്ടാവും. കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. പുനഃസംഘടനയുമായി […]

Continue Reading

ആസ്റ്റ്ർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും

ആസ്റ്റ്ർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും* ഡയാലിസ് രോഗികളുടെ പരിശോധനമുഖത്തും കാലിലും വയറിലും കാണുന്ന നീര്മൂത്രത്തിൻ്റെ അളവി ലുള്ള കുറവ്,മൂത്രത്തിൽ രക്തമോ പഴുപ്പോമൂത്രം പോകാനുള്ള തടസം അമിതമായി പതഞ്ഞു പോകുകപ്രമേഹം,മൂത്രത്തിൽ കല്ല്,മൂത്രാശയ സംബന്ധമായ രോഗങ്ങൾനെഫ്രോടിക് സിൻഡ്രം തുടങ്ങിയത് കിഡ്നി സംബന്ധമായ രോഗങ്ങൾക്ക്ആസ്റ്റർ മിംസ് കണ്ണൂരിലെ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോകടർ സാരംഗ് വിജയൻ്റെ സേവനം എല്ലാ ചൊവ്വാഴ്ചകളിലും 28/09/2021 രാവിലെ 10 മണി മുതൽ 1 മണി […]

Continue Reading

ഹൃദയത്തിന്‍റെ സന്ദേശങ്ങളെ നിങ്ങൾ അവഗണിക്കരുത്

ഹൃദയത്തിന്‍റെ സന്ദേശങ്ങളെ നിങ്ങൾ അവഗണിക്കരുത് ബൈപാസ് സർജറി,വാൽവ് റീപ്ലേസ്മെന്‍റ്,AV ഫിസ്റ്റുല,അയോട്ടിക് അനേരിസം,ASD, VSD ഡിവൈസ് ക്ലോഷർ,എന്നീ ചികിത്സയ്ക്കായ് കാസർകോഡ് അരമന ഹോസ്പിറ്റലിൽ കണ്ണൂര്‍ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത കാർഡിയാക് തോറസിക് വസ്കുലാർ (ബൈപ്പാസ്) ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോകടർ പ്രസാദ് സുരേദ്രന്‍റെ സേവനം 27/09/2021 തിങ്കളാഴ്ച്ച 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായ് വിളിക്കൂ: 75 940023 24

Continue Reading

സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വെള്ളിയാഴ്ച -പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച-കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച-തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ചൊവ്വാഴ്ച- തിരുവനന്തപുരം, […]

Continue Reading

സൗജന്യ മെഡിക്കൽ ക്യാമ്പ് കുമ്പള: ബന്തിയോട് വെൽകെയർ മൾട്ടിപ്പെഷ്യാലിറ്റി ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

രാവിലെ പത്തു മണി മുതൽ രണ്ടു മണി വരെ ക്ലിനിക്കിൽ വച്ച് നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ ഇ എൻ ടി, ശിശുരോഗ വിദഗ്ദൻ, എല്ലു രോഗവിദഗ്ദൻ, ജനറൽ ഫിസിഷ്യൻ എന്നിവരുടെ സേവനം ലഭ്യമാക്കും. കൂടാതെ പൗരാണിക ചികിത്സാ സമ്പ്രദായമായ ഹിജാമയും ലഭ്യമാക്കും.ഡോ. ജിതിൻ മോഹനൻ, വെൽകെയർ ക്ലിനിക്ക് മാനേജിങ് ഡയറക്ടർ എം.എ. മുഹമ്മദ് ബന്തിയോട്, പ്രശസ്ത ഹിജാമ തെറാപ്പിസ്റ്റ് കെ. അബ്ദുൽ ഹമീദ് എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

‘വിദ്യാലയങ്ങളില്‍ സുരക്ഷാ ഓഫീസറായി ഒരു അധ്യാപകനെ നിയോഗിക്കണം’; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഡിജിപി

വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഡിജിപി അനില്‍കാന്ത് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എസ്എച്ച്ഒമാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകരുടെ യോഗം വിളിച്ചു ചേര്‍ക്കണം. സ്‌കൂള്‍ ബസുകളുടെ അറ്റ കുറ്റപ്പണികള്‍ ഒക്ടോബര്‍ 20ന് മുന്‍പ് പൂര്‍ത്തിയാക്കണം. എല്ലാ വിദ്യാലയങ്ങളും ഒരു അധ്യാപകനെ സുരക്ഷാ ഓഫീസറായി നിയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ അധികാര പരിധിയിലുളള സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷ, ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. സ്‌കൂള്‍ മാനേജ്‌മെന്റുമായി […]

Continue Reading