സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഇന്ന് തുടക്കമാവും; ശ്രദ്ധയോടെ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ (p പരീക്ഷയ്ക്ക് ഇന്ന് തുടക്കമാവും. ആകെ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ (examination) എഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്. 75,590 കുട്ടികള്‍. നേരത്തെ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷ നടത്താന്‍ കോടതി തന്നെ അനുമതി നല്‍കുകയായിരുന്നു. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. കൊവിഡ് (covid 19) മാനദണ്ഡം കൃത്യമായി പാലിച്ച് കൊണ്ടാണ് പരീക്ഷ നടത്തുക. കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് […]

Continue Reading

ഡീസല്‍ വില കൂട്ടി, മാറ്റമില്ലാതെ പെട്രോള്‍

ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഇന്ധന വിലയില്‍ വര്‍ധന. ഡീസല്‍ വിലയില്‍ 23 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി മാറ്റമില്ലതെ തുടര്‍ന്നിരുന്ന രാജ്യത്തെ ഇന്ധന വിലയിലാണ് ഇന്ന് വര്‍ധന രേഖപ്പെടുത്തിയത്. പെട്രോളിന് ജൂലൈ 17നും ഡീസലിന് ജൂലൈ 15നുമാണ് അവസാനമായി വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 1.25 രൂപയും പെട്രോളിന് 58 പൈസയും കുറയുകയും ചെയ്തിരുന്നു. പുതിയ വില വര്‍ധനയോടെ കൊച്ചി നഗരത്തില്‍ ഡീസലിന് 93.80 രൂപ […]

Continue Reading

2019ലെ ശമ്പളം ഇനിയും ലഭിച്ചിട്ടില്ല; ജോലിയും വേതനവുമില്ലാതെ ഗസ്റ്റ്‌ അധ്യാപകർ ദുരിതത്തില്‍

കൊവിഡ് പ്രതിസന്ധിയിൽ എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ്‌ അധ്യാപകർ ശമ്പളവും തൊഴിൽ ദിനങ്ങളുമില്ലാതെ ദുരിതത്തിൽ. 2019ലെ ശമ്പളം ഇനിയും ലഭിച്ചിട്ടില്ല. 2250 ലധികം ഗസ്റ്റ്‌ അധ്യാപകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. എയ്ഡഡ് കോളേജിൽ കൃത്യമായി അധ്യായനം നടന്ന 2019ൽ നാല് മാസത്തിലധികം കാലത്തെ ശമ്പളം മിക്ക ഗസ്റ്റ്‌ അധ്യാപകർക്കും ലഭിക്കാനുണ്ട്. അപോയിന്‍മെന്‍റ് ലെറ്റർ പോലും മിക്കവർക്കും ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. കൊവിഡ് പ്രതിസന്ധിയും ലോക്‌ഡൌണും കോളേജുകളിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ അഡ്മിഷൻ നടപടികൾ വൈകിപ്പിച്ചു. ഓൺലൈൻ ക്ലാസുകൾ […]

Continue Reading

കാസര്‍കോട് ജനറലാശുപത്രി മലിനജലസംസ്‌കരണ പ്ലാന്റിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കാസര്‍കോട് വികസന പാക്കേജ് ഫണ്ട് ഉപയോഗിച്ച് കാസര്‍കോട് ജനറലാശുപത്രിയില്‍ നിര്‍മ്മിക്കുന്ന മലിനജലസംസ്‌കരണ പ്ലാന്റിന്റെ പ്രവൃത്തി ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, കെ.ഡി.പി. സ്പെഷല്‍ ഓഫീസര്‍ ഇ.പി. രാജ്മോഹന്‍, തദ്ദേശഭരണവകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.പി.രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് എന്‍ജിനീയര്‍ ജോമോന്‍, ഡോ.കെ.കെ. രാജാറാം, ഡോ.ഗീത ഗുരുദാസ്, ജോബി ജോസഫ് എന്നിവര്‍ സംസാരിച്ചു. 1.06 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മലിനീകരണ സംസ്‌കരണ പ്ലാന്റ്റിന് ദിവസത്തില്‍ രണ്ട് ലക്ഷം ലിറ്റര്‍ […]

Continue Reading

കാർഗിൽ ആർട്സ്& സ്പോർട്സ് ക്ലബ് ബാലനടുക്കം, ‘ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ’ സംഘടിപ്പിച്ചു; റംഷീദ് ബാലനടുക്കം നിയാസ് ബാലനടുക്കം അബ്ദുല്ല ബാലനടുക്കം എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.

മുളിയാർ : ഭാരത സ്വാതന്ത്ര്യത്തിൻറെ 75 മത് വർഷം -അമൃത് മഹോത്സവത്തിൻറെ ഭാഗമായി ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ-2021 പങ്കെടുക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ബാലനടുക്കം കാർഗിൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ.സ്വയം ശാരീരിക ക്ഷമത നേടുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യുമെന്നും, കുടുംബം സുഹൃത്തുക്കൾ, സഹപ്രവർത്തകർ ,സമൂഹം എന്നിവരെ ഇതിനായി പ്രോത്സാഹിപ്പിക്കുമെന്നും,ആരോഗ്യപരവും കായികക്ഷമത ഉള്ളതുമായ രാഷ്ട്രനിർമ്മാണത്തിനായി പ്രതിജ്ഞബദ്ധമാവുമെന്നും, ജീവിതത്തിൽ ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റ് ശാരീരിക വ്യായാമം നടത്താൻ എല്ലാവരെയും പ്രേരിപ്പിക്കുമെന്നും അതിനുവേണ്ടി ബോധവൽക്കരണം പരിപാടികൾ അടക്കം […]

Continue Reading

വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും

വിദ്യാനഗര്‍:വിദ്യാനഗര്‍ 110 കെ.വി. സബ്‌സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 25ന് രാവിലെ ഒമ്പത് മുതല്‍ ഉച്ച ഒരു മണിവരെ ചെമ്മനാട്, കാസര്‍കോട്, സിവില്‍ സ്റ്റേഷന്‍, മീപ്പുഗിരി, കെല്‍, ബദിയടുക്ക, മൊഗ്രാല്‍, കിന്‍ഫ്ര, ന്യൂ ബസ്സ്റ്റാന്റ്, ചെര്‍ക്കള, എടനീര്‍ എന്നീ 11 കെ.വി. ഫീഡറുകളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്ന് സ്റ്റേഷന്‍ എന്‍ജിനീയര്‍ അറിയിച്ചു

Continue Reading

ഉപ്പളയില്‍ പാതയോരത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയുമായി പഞ്ചായത്ത്; 30ലേറെ വാഹന ഉടമകള്‍ക്ക് നോട്ടീസ്

ഉപ്പള: ഉപ്പളയിലും പരിസരത്തും ദേശീയ പാതയോരത്ത് വാഹനങ്ങളിലെത്തി മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടിയുമായി മംഗല്‍പാടി പഞ്ചായത്ത്. ദേശീയ പാതയോരത്ത് വിവിധ സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ തള്ളിയ 30ലേറെ വാഹന ഉടമകള്‍ക്ക് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി. വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമടക്കമുള്ള മാലിന്യങ്ങള്‍ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഉപ്പള, കൈക്കമ്പ, റെയില്‍വെ ഗേറ്റിന് സമീപം തുടങ്ങിയ ഇടങ്ങളില്‍ കൊണ്ടുതള്ളുകയാണ്. ഇരു ചക്ര വാഹനങ്ങള്‍, കാര്‍, ഓട്ടോ തുടങ്ങിയ വാഹനങ്ങളിലാണ് മാലിന്യങ്ങള്‍ തള്ളുന്നത്. ഇത്തരം വാഹനങ്ങള്‍ക്ക് 3000 രൂപ വീതം പിഴയടക്കാനാണ് […]

Continue Reading

നവംബര്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കും: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: നവംബര്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. രക്ഷിതാക്കള്‍ക്ക് ആശങ്കയില്ലാതെ ക്രമീകരണങ്ങള്‍ നടത്തും. ബയോ ബബിള്‍ അടിസ്ഥാനമാക്കി ക്രമീകരണം നടത്തും. ഇതിനായി സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കും. ഉന്നതതല യോഗത്തിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്.

Continue Reading

‘മുണ്ട്, മുണ്ട്… നീ മുണ്ട്’; മുണ്ടഴിഞ്ഞതറിയാതെ സഭയില്‍ പ്രസംഗം തുടര്‍ന്ന് സിദ്ധരാമയ്യ, ചെവിയില്‍ കാര്യം പറഞ്ഞ് ശിവകുമാര്‍; നാടകീയ രംഗങ്ങള്‍

ബെംഗളൂരു: ചൂടേറിയ ചര്‍ച്ചകള്‍ക്കിടയിലും വാദ പ്രതിവാദങ്ങള്‍ക്കിടയിലും സഭയെ ചിരിയിലാഴ്ത്തി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസാരത്തിനിടെ അദ്ദേഹത്തിന്റെ മുണ്ട് അഴിഞ്ഞു വീഴാന്‍ തുടങ്ങുമ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ വന്ന് കാര്യം പറയുകയും സിദ്ധരാമയ്യ മുണ്ട് നേരെ ഉടുക്കുകയും ചെയ്തതോടെയാണ് സഭയില്‍ ചിരി പടര്‍ന്നത്. സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ശിവകുമാര്‍ വന്ന് സിദ്ധരാമയ്യയുടെ ചെവിയില്‍ ‘പംചെ കേളദ്രു’ (മുണ്ടഴിയുന്നു) എന്ന് പറയുന്നു. കേട്ടയുടനെ ‘ഹൗദാ’ (ആണോ) എന്ന് ചോദിച്ചു കൊണ്ട് മുണ്ട് നേരെയാക്കുകയായിരുന്നു.

Continue Reading

കോവിഡിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവര്‍ക്കും നഷ്ടപരിഹാരം; കേന്ദ്രത്തെ അഭിനന്ദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളിൽ ആത്മഹത്യ ചെയ്തവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാർ. കോവിഡ് നഷ്ടപരിഹാരത്തിന് കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാർഗ രേഖയിൽ സുപ്രീം കോടതി തൃപ്തി പ്രകടിപ്പിച്ചു. മറ്റൊരു രാജ്യത്തിനും ഇന്ത്യ നടത്തിയത് പോലുള്ള പ്രതിരോധ പ്രവർത്തനം നടത്താനായില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് എം.ആർ ഷാ അഭിപ്രായപ്പെട്ടു. കോവിഡിനെ തുടർന്ന് ആത്മഹത്യ ചെയ്തവർക്ക് സാമ്പത്തിക സഹായം നൽകിക്കൂടെയെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ സുപ്രീംകോടതി ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ദുരന്ത […]

Continue Reading