അദാലത്തില്‍ പരിഗണിച്ചത് 41 പരാതികള്‍, പകുതിയും സിവില്‍ കേസുകള്‍

സംസ്ഥാന പോലീസ് മേധാവി വൈ.അനില്‍കാന്ത് ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയ പരാതി പരിഹാര അദാലത്തില്‍ പരിഗണിച്ചത് 41 പരാതികള്‍. ഇതില്‍ പകുതിയും സാമ്പത്തിക തട്ടിപ്പുകളടക്കമുള്ള സിവില്‍ കേസുകളുമായി ബന്ധപ്പെട്ടായിരുന്നു. ഇത്തരം കേസുകളുടെ ഭാഗമായി കുറ്റകൃത്യങ്ങള്‍ ഉണ്ടെങ്കില്‍ അന്വേഷണം വൈകരുതെന്ന് പോലീസ് മേധാവി നിര്‍ദേശം നല്‍കി. അദാലത്തില്‍ പരിഗണിച്ച 41 പരാതികളും പരിശോധിച്ച് രണ്ടാഴ്ചക്കകം മറുപടി ലഭ്യമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പരാതിയായെത്തിയ വസ്തു തര്‍ക്ക കേസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് അന്വേഷണത്തിനായി കൈമാറി. പോലീസ് വകുപ്പിലെ ആശ്രിത നിയമനം വൈകുന്നതുമായി […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 276 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

▪️കാസര്‍കോട്: ജില്ലയിൽ 276 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 189 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3017 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെഎണ്ണം- 517 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  13252 പേര്‍ വീടുകളില്‍  12519  പേരും സ്ഥാപനങ്ങളില്‍  733 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 13252 പേരാണ്. പുതിയതായി 817 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4925 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 4324 ആന്റിജന്‍ 591 ട്രൂനാറ്റ്  0) 1240 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്. 1273 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായിആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 311 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും  കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 192 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 132407 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 128303 പേര്‍ക്ക് ഇതുവരെ കോവിഡ്നെഗറ്റീവായി.

Continue Reading

സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ്ണൂര്‍ 924, പത്തനംതിട്ട 880, ഇടുക്കി 734, വയനാട് 631, കാസര്‍ഗോഡ് 276 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന […]

Continue Reading

വായുമലിനീകരണം മൂലം വര്‍ഷം തോറും മരിക്കുന്നത് ഏഴു ദശലക്ഷം പേര്‍: ലോകാരോഗ്യ സംഘടന

വര്‍ഷത്തില്‍ ഏഴു ദശലക്ഷം പേര്‍ മരിക്കുന്നത് വായു മലിനീകരണം മൂലമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ബുധനാഴ്ച പുറത്തിറക്കിയ എയര്‍ ക്വാളിറ്റി ഗൈഡ്ലൈന്‍സിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വായുമലിനീകരണം കുറക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു. വായുമലിനീകരണം രാജ്യങ്ങളെയെല്ലാം ബാധിക്കുന്നുണ്ട്. എന്നാല്‍ അവികസിതവും ഇടത്തരം സാമ്ബത്തിക ശേഷിയുള്ള രാജ്യങ്ങളെയാണ് മലിനീകരണം കൂടുതല്‍ ബാധിക്കുന്നതെന്നും ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അധോനം ഗെബ്രെയൂസസ് പറഞ്ഞു. 2005 ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളേക്കാള്‍ ശക്തമായ നിയന്ത്രണങ്ങളാണ് ബുധനാഴ്ച പുറത്തിറക്കിയ […]

Continue Reading

കുറ്റം മുഴുവന്‍ ആര്‍.എസ്.എസിന്, പ്രചാരണത്തില്‍ സഹായിച്ചില്ലെന്ന് പരാതി; കേരളത്തിലെ തോല്‍വിക്ക് കാരണം ആര്‍.എസ്.എസ്സെന്ന് ബി.ജെ.പി അവലോകന റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: കേരളത്തിലെ തോല്‍വിക്ക് കാരണം ആര്‍.എസ്.എസ് ആണെന്ന് ബി.ജെ.പി തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ബി.ജെ.പി പ്രവര്‍ത്തകരുമായി ഒത്തു പോകാന്‍ ആര്‍.എസ്.എസിന് കഴിഞ്ഞില്ലെന്ന് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പിനായി നിയോഗിച്ച ആര്‍.എസ്.എസ് സംയോജകര്‍ പരാജയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഔദ്യോഗിക റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന് കൈമാറി.

Continue Reading

സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൃത്യമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്നും, അധ്യാപകരും അനധ്യാപകരുമുള്‍പ്പടെ എല്ലാവരും കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരായിരിക്കണെമന്നും ഐ എം എ നിര്‍ദേശം നല്‍കി. കുട്ടികളുടെ മാതാപിതാക്കളും മുതിര്‍ന്ന കുടുംബാംഗങ്ങളും വാക്സിനെടുത്തവരാണെന്ന് ഉറപ്പുവരുത്തണമെന്നും ഐ എം എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്ലാസുകള്‍ക്കിടയിലുള്ള ഇടവേളകള്‍ ശാസ്ത്രീയമായി ക്രമീകരിക്കണമെന്നും, ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം സാമൂഹ്യ അകലത്തില്‍ ഇരിക്കുന്ന സമ്ബ്രദായം നടപ്പിലാക്കണമെന്നും ഐ എം എ വ്യക്തമാക്കി. […]

Continue Reading

ഭാരത് ബന്ദിന് എൽഡിഎഫ് പിന്തുണ; കേരളത്തിൽ ഹർത്താലാകും

തിരുവനന്തപുരം: ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതു മുന്നണി പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന ഇടതു മുന്നണി നേതൃ യോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹർത്താലാകും. അതേ സമയം സംസ്ഥാനത്ത് വൻ വിവാദമായിരിക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാർകോടിക് ജിഹാദ് പരാമർശം ഇടതു മുന്നണി യോഗത്തിൽ ചർച്ചയായില്ല. സർക്കാർ നിലപാട് വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടെ ഈ വിഷയത്തിൽ തുടർ […]

Continue Reading

കുമ്പള അനധികൃത മണൽ കടത്ത് തകൃതിയിൽ;മണൽ മാഫിയക്കെതിരെ നടപടിയില്ലെന്ന ആക്ഷേപം ശക്തം

കുമ്പള:കുമ്പളയുടെ തീര മേഖല കളിൽ അനധികൃത മണൽ കടത്ത് വ്യാപകം. കുമ്പള കൊയിപാടി കടപ്പുറത്ത് നിന്നും മൊഗ്രാൽ പുഴയോരത്ത് നിന്നുമാണ് രാത്രിയുടെ മറവിൽ അധികൃതരുടെ ഒത്താശയോടെ വ്യാപക മണൽ കടത്ത് നടക്കുന്നത്. പിക്കപ്പ് ,സുമോ എന്നിവാഹനങ്ങൾ ഉപയോഗിച്ചാണ് മണൽ കടത്ത് നടക്കുന്നത്. ഇവിടങ്ങളിൽ നിന്നും ചെറു വാഹനങ്ങളിൽ കടത്തുന്ന മണൽ പേരാൽ റോഡിലെ ബദ്രിയാ നഗറിൽ കൂട്ടിയിട്ട് ടിപ്പർ ലോറികളിൽ കടത്തുകയാണ് പതിവ്. മൊഗ്രാൽ പുഴയോരത്ത് അനധികൃത കടവ് ഉണ്ടാക്കിയാണ് ഇവിടെ നിന്നും മണൽ കടത്തുന്നത്. അനധികൃത […]

Continue Reading

വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ്

കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ മുഴുവന്‍ വളര്‍ത്തു പട്ടികള്‍ക്കും നഗരസഭയില്‍ നിന്നും നിര്‍ബന്ധമായും ലൈസന്‍സ് എടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭാ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണം

Continue Reading

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് വീണ്ടും മരണം സ്ഥിരീകരിച്ചു: ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് വീണ്ടും മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച വണ്ടൂര്‍ കുറ്റി മുണ്ടാണിയില്‍ സ്വദേശി വാലഞ്ചേരി അഹമ്മദ് കുട്ടിക്കാണ് ആരോഗ്യ വകുപ്പ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ച വൈകുന്നേരം ആറോടെയായിരുന്നു മരണം. സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 75കാരനായ അഹമ്മദ് കുട്ടിക്ക് കോവിഡ് ബാധിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സയില്‍ കഴിഞ്ഞപ്പോഴാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. തുടര്‍ന്ന് ആരോഗ്യസ്ഥിതി ഗുരുതരമായതോടെ […]

Continue Reading