‘മെസിയെ പിന്നിലാക്കി ക്രിസ്റ്റ്യാനോ’; ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരം

ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫോര്‍ബ്‌സ് പുറത്തു വിട്ട പട്ടികയില്‍ മെസിയെ പിന്തള്ളിയാണ് റൊണാള്‍ഡോ ഒന്നാമതെത്തിയത്. 91.5 മില്യണ്‍ യൂറോയാണ് പോര്‍ച്ചുഗീസ് താരത്തിന്റെ ഈ സീസണിലെ പ്രതിഫലം. യുവന്റെസ് വിട്ട് മാഞ്ചസ്റ്റര്‍ യുണെയ്റ്റഡിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് താരത്തിന്റെ പ്രതിഫലത്തില്‍ വര്‍ധനവുണ്ടായത്. രണ്ടാം സ്ഥാനത്തുള്ള മെസിയുടെ പ്രതിഫലം 80.5 മില്യണ്‍ യൂറോയാണ്. എന്നാല്‍, സ്പാനിഷ് ക്ലബായ ബാര്‍സിലോണ വിട്ട് ഫ്രഞ്ച് ക്ലബായ പാരിസ് സെയ്ന്റ് ജര്‍മനിലെത്തിയ മെസിക്കാണ് അടിസ്ഥാന ശമ്പളം കൂടുതല്‍. 54.94 […]

Continue Reading

ബീച്ചിലും സ്വകാര്യ വാഹനത്തിലും ഉൾപ്പടെ ഇനി മാസ്‌ക് വേണ്ട; പുതിയ നിർദേശവുമായി യുഎഇ

ദുബായ്: രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയും പൗരന്മാരും വിദേശികളുമടക്കം വാക്‌സിൻ എടുക്കുകയും ചെയ്തതോടെ മാസ്‌ക് ധരിക്കുന്നതിൽ ഇളവുകളുമായി യു എ ഇ. പൊതു സ്ഥലങ്ങളിൽ ചിലയിടങ്ങളിൽ മാസ്‌ക് ഒഴിവാക്കാമെന്ന് യുഎഇ അധികൃതർ അറിയിച്ചു. മാസ്‌ക് പൂർണമായും ഉപേക്ഷിച്ചിട്ടില്ല. ഇനി മുതൽ പൊതു സ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ മാസ്‌ക് ധരിക്കേണ്ടതില്ല. ഒരേ വീട്ടിലെ അംഗങ്ങൾ സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും മാസ്‌ക് വേണ്ടെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയാണ് അറിയിച്ചിരിക്കുന്നത്. ബീച്ച്, നീന്തൽ ക്കുളങ്ങൾ, ഒറ്റക്ക് സന്ദർശിക്കുന്ന സലൂണുകൾ, […]

Continue Reading

പഴയകാല പ്രവാസി ഇസ്മയിൽ മൊഗ്രാൽ നിര്യാതനായി

മൊഗ്രാൽ: മൊഗ്രാൽ ചളിയങ്കോട് ജുമാ മസ്ജിദിന് സമീപത്തെ പഴയ കാല പ്രവാസി ഇസ്മായിൽ(64) നിര്യാതനായി. കാസറഗോഡ് ലാൻഡ്മാർക്ക് ലോഡ്ജിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെയോടെ യായിരുന്നു അന്ത്യം. ഭാര്യ:ബീഫാത്തിമ മക്കൾ :അഷ്‌റഫ്‌, അസ്ഫർ. മരുമക്കൾ:ആയിഷ മച്ചൻപാടി, തസ്‌രീഫ ബംബ്രാണ. സഹോദരങ്ങൾ: മുഹമ്മദ്, ഖദീജ. ബീഫാത്തിമ. മയ്യിത്ത് മൊഗ്രാൽ ചളിയങ്കോട് ജുമാ മസ്ജിദ് പരിസരത്ത് ഉച്ചയോടെ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ദീനാർ യുവജന സംഘം അനുശോചിച്ചു.

Continue Reading

തടവുകാർ തമ്മിൽ സംഘർഷം, കാസർകോട് സബ്ജയിലിലെ മൂന്ന് പേർക്കെതിരെ കേസെടുത്തു,ഒരാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ തടവുകാര്‍ തമ്മില്‍ അടി കൂടി. ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമുണ്ടായി. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് ഗിരീഷ് കുമാറിന്റെ പരാതിയില്‍ അമീറലി, സാബിത്ത്, ഇബ്രാഹിം ബാദുഷ എന്നിവര്‍ക്കെതിരെയാണ് കേസ്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഇതില്‍ രണ്ടു പേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചത് കാരണം ഒരാളെ കുതിര വട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റിയിരിക്കുകയാണ്. ഇവര്‍ പരസ്പരം അടി കൂടുന്നത് […]

Continue Reading

നിലപാട് തിരുത്തി ബ്രിട്ടൻ; കൊവിഷീൽഡിന് അം​ഗീകാരം

ഇന്ത്യൻ നിർമിത കൊവിഡ് വാക്സിൻ കൊവിഷീൽഡ് അം​ഗീകരിച്ച് ബ്രിട്ടൻ. വിദേശ കാര്യ മന്ത്രി ഇംഗണ്ട് വിദേശകാര്യ സെക്രട്ടറിയുമായ് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇനി ഇംഗ്ലണ്ടിൽ ക്വാനന്റീൻ ഇല്ലാതെ പ്രവേശിക്കാം. കൊവിഷീല്‍ഡ് വാക്‌സിന്‍ ഇംഗ്ലണ്ട് അംഗീകരിക്കാത്തത് വിവേചനമാണെന്ന് ഇന്ത്യ നേരത്തെ തുറന്നടിച്ചിരുന്നു. വാക്‌സിന്‍ എടുത്തവര്‍ക്ക് ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയുടേത് ഉന്നത നിലവാരം പുലര്‍ത്തുന്ന വാക്‌സിനുകളാണെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശ വാദമുന്നയിച്ചു. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബ്രിട്ടനെ […]

Continue Reading

കുട്ടികള്‍ എപ്പോളാണ് മാസ്ക് ധരിക്കേണ്ടത്? വിദഗ്ധര്‍ പറയുന്നതിങ്ങനെ…

കുട്ടികളെ മാസ്ക് ധരിപ്പിക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. അതു കൊണ്ടു തന്നെ സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ക്ക് ആശങ്കയുണ്ട്. എപ്പോഴാണ് മാസ്ക് വെക്കേണ്ടത്, എത്ര നേരം വെക്കണം, എപ്പോഴാണ് മാസ്ക് മാറ്റേണ്ടത് എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഈ സന്ദര്‍ഭത്തില്‍ ഉയരുന്നത്. ഈ മാസമാദ്യം, ‘ദ അറ്റ്ലാന്‍റിക്കി’ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ എപ്പിഡെമിയോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ് അസോസിയേറ്റ് പ്രൊഫസറായ ഹെമറ്റോളജിസ്റ്റ് വിനയ് പ്രസാദ്, കുട്ടികളെ മാസ്ക് ധരിപ്പിക്കുന്നതിന്‍റെ ദോഷങ്ങൾ അവർ മാസ്ക് വെയ്ക്കാത്തപ്പോള്‍ […]

Continue Reading

സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍; ബി എം എസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ഹര്‍ത്താലിന്‌ പിന്തുണ നല്‍കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല , കടകളെല്ലാം അടഞ്ഞുകിടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു.ഹര്‍ത്താലിന്‌പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേരളത്തിലെ സംയുക്ത ട്രേഡ് യൂണിയന്‍. ബി എം എസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ഹര്‍ത്താലിന്‌ പിന്തുണ നല്‍കും.ഭാരത് ബന്ദിനായുള്ള പ്രവര്‍ത്തനങ്ങള്‍ കിസാന്‍ മോര്‍ച്ച ഊര്‍ജ്ജിതമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ ഭാരത് ബന്ദി നായി സമരസമിതികള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണ്. ഗ്രാമീണ മേഖലകളില്‍ ബന്ദ് പൂര്‍ണ്ണമാക്കാനാണ് സംഘടനകളുടെ ശ്രമം. സംസ്ഥാനത്ത് […]

Continue Reading

കാണാതായ നീലേശ്വരം സ്വദേശിയെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

നീലേശ്വരം ∙ കാണാതായ വെൽഡിങ് കട പാർട്ണർ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ. നീലേശ്വരം പൊലീസ് സ്റ്റേഷനു സമീപം മന്ദംപുറത്തെ പി.ഷിബുവിന്റെ (36) മൃതദേഹമാണ് രാത്രിയോടെ പുതുക്കൈ ചൂട്ട്വത്ത് ഒഴിഞ്ഞപറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്. പുതുക്കൈ ചേടിറോഡ് ശ്രീവൽസം ജംക്‌ഷനിലെ മാതാ വെൽഡിങ് ഷോപ് പാർട്ണർ ആയിരുന്ന ഷിബുവിനെ തിങ്കളാഴ്ച രാത്രി മുതൽ കാണാനില്ലായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയും പൊലീസും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഓട്ടോഡ്രൈവർ ചന്ദ്രന്റെയും സരോജിനിയുടെയും […]

Continue Reading

സൗജന്യ കിറ്റ് വിതരണം നിര്‍ത്തലാക്കിയിട്ടില്ല: മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം | സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. സാമ്പത്തിക പ്രതിസന്ധി നിലവില്‍ വിതരണം ചെയ്യുന്നതില്‍ ചെറിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. കിറ്റ് മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ പോരെ എന്ന് ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളേയും ഒരേപോലെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു 2020 ഏപ്രില്‍ മുതലാണ് സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. കൊവിഡ് രോഗം വ്യാപനം തടയാന്‍ പ്രഖ്യാപിച്ച […]

Continue Reading

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം; സസ്‌പെന്‍ഷനു പിന്നാലെ വേണു ബാലകൃഷ്ണനെ പുറത്താക്കി

തിരുവനന്തപുരം: സഹ പ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈം അവതാരകന്‍ വേണു ബാലകൃഷ്ണനെ പുറത്താക്കി. ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്റര്‍ കൂടിയായിരുന്നു വേണു. നേരത്തെയും വേണുവിനെതിരെ മാതൃഭൂമിയിലെ ജീവനക്കാരി പരാതി നല്‍കിയിരുന്നു. എന്നാല്‍ വേണ്ട നടപടികള്‍ കൈകൊണ്ടിരുന്നില്ല. രണ്ടാമതും സമാന രീതിയില്‍ പെരുമാറിയതോടെയാണ് വേണുവിനെ മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ശേഷം, ചാനലില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

Continue Reading