ഭക്ഷ്യ സുരക്ഷയ്ക്ക് കേരളത്തിന് ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. സംസ്ഥാനം നടപ്പിലാക്കി വരുന്ന മികച്ച ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലൈസന്‍സും രജിസ്ട്രേഷനും, ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയുടെ […]

Continue Reading

കാസര്‍കോട് ജില്ലയിൽ 186 പേര്‍ക്ക് കൂടി കോവിഡ്, 490 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 186 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 490പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 2894 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 513 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 14113 പേര്‍ വീടുകളില്‍ 13392 പേരും സ്ഥാപനങ്ങളില്‍ 721 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 14113 പേരാണ്. പുതിയതായി 663 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3641 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3167 […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 15768 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373, വയനാട് 237, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,86,600 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,62,691 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,909 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1676 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,61,195 കോവിഡ് കേസുകളില്‍, 13.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ്ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 214 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെആകെ മരണം 23,897 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,746 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 798 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 100 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,367 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1657, കൊല്ലം 1431, പത്തനംതിട്ട 1206, ആലപ്പുഴ 1104, കോട്ടയം 1460, ഇടുക്കി 803, എറണാകുളം 2712, തൃശൂര്‍ 2448, പാലക്കാട്1429, മലപ്പുറം 2591, കോഴിക്കോട് 2508, വയനാട് 801, കണ്ണൂര്‍ 752, കാസര്‍ഗോഡ് 465 എന്നിങ്ങനേയാണ്രോഗമുക്തിയായത്. ഇതോടെ 1,61,195 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,54,264 പേര്‍ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading

2020 ൽ ഏറ്റവും കൂടുതൽ കൊലപാതകം നടന്നത് ഉത്തർപ്രദേശിൽ; ലക്ഷദ്വീപിലും ലഡാക്കിലും പൂജ്യം

2020 ൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊല പാതകം നടന്നത് ഉത്തർപ്രദേശിൽ. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത 29,193 കൊല ക്കേസുകളിൽ 3779 ഉം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലാണ്. പ്രണയ ബന്ധങ്ങളെ ത്തുടർന്നുണ്ടായ തർക്കമാണ് യുപിയിലെ ഭൂരിഭാ​ഗം കൊലകളുടെയും കാരണം ( 351 കൊലപാതകങ്ങൾ). വ്യക്തി പരമായ ശത്രുത മൂലം നടന്ന കൊലകളുടെ എണ്ണം 308 ആണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ജാതീയ കൊല നടന്നതും ഉത്തർപ്രദേശിലാണ് (9). അതേസമയം കേന്ദ്ര ഭരണ പ്രദേശങ്ങളായ […]

Continue Reading

മഞ്ചേശ്വരം താലൂക്ക് ആസ്ഥാനം ഉടൻ യാഥാർത്യമാക്കണം: മുസ്ലിം ലീഗ്

ഉപ്പള: മഞ്ചേശ്വരം താലൂക്ക് പ്രവർത്തനം തുടങ്ങി വർഷങ്ങൾ പിന്നിട്ടെങ്കിലും സ്വന്തമായി ആസ്ഥാന കെട്ടിടം ഇല്ലാത്തത് കാരണം ജനങ്ങൾ ദുരിതത്തിലാവുകയാണന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം ആരോപിച്ചു. മൂന്ന് നില ചവിട്ട് പടികൾ കയറി ഇറങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത് പ്രായമായവർക്കും, വികലാംഗർക്കും ഓഫീസിൽ എത്തിച്ചേരാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥ ഒഴിവാക്കി സ്വന്തമായ കെട്ടിടം ഉണ്ടാക്കി ഓഫീസ് സംവിധാനം സുധാര്യമാക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എ കെ എം അഷറഫ് എംഎൽഎ […]

Continue Reading

ഉപഭോക്താക്കള്‍ക്ക് വ്യാജ സന്ദേശം; കര്‍ശന നടപടിയുമായി കെഎസ്ഇബി

കെ എസ് ഇ ബിയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കെഎസ്ഇബി. വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ വ്യാപകമായി ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് ലഭിച്ചതായി പരാതി ഉയര്‍ന്നിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി നടപടിക്കൊരുങ്ങുന്നത്. സംഭവത്തെ തുടര്‍ന്ന് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്ന പശ്ചാത്തലം മുതലെടുത്താണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. നിരവധി ഉപഭോക്താക്കള്‍ക്ക് സന്ദേശം ലഭിച്ചതായി കെഎസ്ഇബിയുടെ ഉപഭോക്തൃ സേവനകേന്ദ്രത്തില്‍ പരാതി ഉയര്‍ന്നതോടെയാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്. കെഎസ്ഇബി […]

Continue Reading

മത സ്പർധയും, ലൈംഗിക ചാറ്റുകളും: ക്ലബ് ഹൗസ് ചർച്ചകൾ നിരീക്ഷിക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ക്ല​ബ് ഹൗ​സ് നിരീക്ഷണത്തിനൊരുങ്ങി പൊലീസ്. സ​മൂ​ഹ​ത്തി​ല്‍ ഭി​ന്നി​പ്പും സ്പ​ര്‍​ധയും വ​ള​ര്‍​ത്തു​ന്ന ച​ര്‍​ച്ച​ക​ളും ലൈംഗിക ചാറ്റും ക്ല​ബ് ഹൗ​സി​ലൂ​ടെ ന​ട​ക്കു​ന്ന​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് നി​രീ​ക്ഷ​ണം തു​ട​ങ്ങി​യ​ത്. ഗ്രൂപ്പുകളുടെ അഡ്മിൻമാരും സ്പീക്കർമാരും മാത്രമല്ല കേൾവിക്കാരും പൊലീസിന്‍റ നിരീക്ഷണത്തിന് വിധേയമാകും. ച​ര്‍​ച്ച ന​ട​ത്തു​ന്ന ക്ല​ബ് ഹൗ​സ് റൂ​മു​ക​ളി​ല്‍ ഷാ​ഡോ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​മെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റൂ​മു​ക​ളി​ൽ കേ​ൾ​വി​ക്കാ​രാ​യി​രി​ക്കു​ന്ന​വ​രേ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. നേരത്തെ ഹിന്ദി, തമിഴ് ഭാഷകളിൽ സജീവമായിരുന്ന ‘റെഡ് റൂമുകള്‍’ സജീവമായി മലയാളത്തിലും ക്ലബ് […]

Continue Reading

കൊച്ചിയില്‍ യുവതിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

കൊച്ചിയില്‍ യുവതിക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 38 വയസ്സുള്ള ഉദയംപേരൂര്‍ സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്.ചികിത്സയ്ക്കുള്ള സഹായം തേടി കെ ബാബു എംഎല്‍എ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്ത് നല്‍കി. മുഖത്തെ തൊലിപ്പുറത്ത് എവിടെയെങ്കിലും ചെറിയ മാറ്റങ്ങള്‍, തൊടുന്നത് അറിയാതെയിരിക്കുക ഇവയൊക്കെയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അതുപോലെ മുഖത്തിന്റെ ഏതെങ്കിലും ഒരുവശത്ത് അതികഠിനമായ വേദനയും ലക്ഷണമാണ്. കണ്ണിന്റെ ചലനത്തേയും കാഴ്ചയേയും ബാധിക്കുന്ന അസ്വസ്ഥതകള്‍, മൂക്കില്‍ നിന്നും നിറവിത്യാസമുള്ള സ്രവം വരിക […]

Continue Reading

പ്ലസ് വണ്‍ പരീക്ഷയെഴുതാൻ യൂണിഫോം നിര്‍ബന്ധമല്ല, സ്കൂൾ തുറക്കൽ ചർച്ച ചെയ്യാൻ യോഗം വിളിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയെഴുതാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ യൂണിഫോം ഇല്ലെങ്കിലും ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷയെഴുതാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ യൂണിഫോം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതല യോഗത്തിൽ തീരുമാനമായി. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കിയാകും പരീക്ഷാ നടത്തിപ്പ്. വിദ്യാർത്ഥികൾക്ക് ഒരു കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാർഥികളും ക്വാറന്റൈനിൽ ഉള്ള വിദ്യാർഥികളും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികളിൽ പരീക്ഷ എഴുതണം. കൊവിഡ് പോസിറ്റീവ് ആയ വിദ്യാർത്ഥികൾക്കും ബന്ധപ്പെട്ട ഇൻവിജിലേറ്റര്‍മാര്‍ക്കും പി പി ഇ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയുള്ള മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയങ്ങളില്‍ ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ മറ്റ് ജില്ലകളേക്കാള്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കാമെന്നാണ് […]

Continue Reading