ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി 2 പേർ കുമ്പള പോലീസിന്റെ പിടിയിൽ

കുമ്പള: ബൈക്കിൽ കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണാടിപ്പാറയിലെ കലന്തര്‍ ശാഫി, ദക്ഷിണ കന്നഡ കുന്തൂര്‍ പേരാബേയിലെ സന്ദേശ് ഭട്ട് എന്നിവരെയാണ് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചൂരിത്തടുക്കയില്‍ വെച്ച് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.കുമ്പള എസ്.ഐ അനീഷ് വി.കെ, എസ്.ഐ നാരായണന്‍ നായര്‍, എ.എസ്.ഐ ലക്ഷ്മി നാരായണന്‍, സി.പി.ഒമാരായ ഓസ്റ്റിന്‍ തമ്പി, ഗോകുല എസ്, നിതിന്‍ സാരങ്, സുഭാഷ്, രഞ്ജിത്, വിജയന്‍ എന്നിവരും കഞ്ചാവ് […]

Continue Reading

തിയേറ്ററുകള്‍ തുറക്കുന്നത് പരിഗണനയില്‍, അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ അടച്ചു പൂട്ടിയ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. തിയേറ്റര്‍, ഓഡിറ്റോറിയം എന്നിവ തുറക്കുന്ന കാര്യം സര്‍ക്കാര്‍ അടുത്തഘട്ടത്തില്‍ പരിഗണിക്കുമെന്നും കേരളത്തില്‍ ടിപിആര്‍ കുറയുന്നുന്നത് അനുകൂല സാഹചര്യമാണെനന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിലാണ് തിയറ്ററുകള്‍ അടക്കം വീണ്ടും അടച്ച് പൂട്ടിയത്. രോഗവ്യാപനം കുറയുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുകയാണ്. സ്‌കൂളുകളും കോളേജുകളും അടക്കം തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍ തിയേറ്ററുകളും. വിവാഹങ്ങളടക്കം […]

Continue Reading

സെപ്റ്റംബര്‍ 27ന് ഭാരത് ബന്ദ്,കേരളത്തില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സെപ്റ്റംബര്‍ 27ന് സംസ്ഥാനത്ത് ഹര്‍ത്താല്‍. 27ലെ ഭാരത് ബന്ദ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു.രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാകും ഹര്‍ത്താല്‍. പത്രം, പാല്‍, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വിസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. പത്ത് മാസമായി തുടരുന്ന കര്‍ഷകര്‍ പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താലിന്റെ ഭാഗമായി സ്ഥാനത്ത് […]

Continue Reading

മൂകാംബിക ക്ഷേത്രദര്‍ശനത്തിന് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മാത്രം നെഗററീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

ബംഗളൂരു: കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തില്‍ കേരളത്തില്‍ നിന്ന് എത്തുന്നവരോട് കടുത്ത വിവേചനം. കേരളത്തില്‍ നിന്നുള്ളവരെ ആധാര്‍ കാര്‍ഡും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കാണിച്ചാല്‍ മാത്രമേ അമ്പലത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ. കേരള അതിര്‍ത്തിയിലുള്ള ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരില്‍ അധികവും കേരളത്തില്‍ നിന്നാണ് എന്നിരിക്കെയാണ് ഇവര്‍ക്ക് മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളില്ല.

Continue Reading

18 മാസത്തെ യാത്രാവിലക്ക് നീക്കി അമേരിക്ക; നവംബര്‍ മുതല്‍ യുഎസിലേക്ക് പറക്കാം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കി അമേരിക്ക. രണ്ട് ഡോസ് വാക്സിനും എടുത്ത വിദേശികള്‍ക്ക് നവംബര്‍ മുതല്‍ അമേരിക്കയില്‍ പ്രവേശിക്കാം. പുതിയൊരു സമീപനം സ്വീകരിക്കാനൊരുങ്ങുകയാണ് പ്രസിഡന്‍റ് ജോ ബൈഡനെന്ന് കൊറോണ വൈറസ് റെസ്പോണ്‍സ് കോഡിനേറ്റര്‍ ജെഫ്രി സിയന്‍സ് പറഞ്ഞു. നവംബര്‍ മുതല്‍ യാത്രാ വിലക്കിലെ ഇളവ് പ്രാബല്യത്തില്‍ വരും. 18 മാസം മുമ്പ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളിലാണ് ബൈഡന്‍ ഇളവ് വരുത്തുന്നത്. യാത്രാ വിലക്ക് […]

Continue Reading

റോഡിലേക്ക് ഇറങ്ങി ഓടിയ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചെറുവത്തൂരിൽ മൂന്നാം ക്ലാസുകാരി ഓട്ടോറിക്ഷ തട്ടി മരിച്ചു

ചെറുവത്തൂർ: പയ്യങ്കി പള്ളിക്കു സമീപം ഓട്ടോ തട്ടി വിദ്യാർഥി മരിച്ചു. കൈതക്കാട് എ.യു.പി സ്കൂൾ മൂന്നാം ക്ലാസ്​ വിദ്യാർഥി ശഹ്ന (8) ആണ് വീടിന് സമീപം ഓട്ടോ തട്ടി മരണപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെ ആയിരുന്നു അപകടം. വീട്ടിൽ നിന്ന്​ റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാൻ റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം. ഉടൻ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ഷൗക്കത്ത്. മാതാവ്: സുമയ്യ. സഹോദരി: ശഫ്ന.

Continue Reading

‘ഓര്‍മ്മ മറയുന്നവര്‍ കേരളത്തില്‍ കൂടുന്നു’; പത്ത് വര്‍ഷത്തിനുള്ളില്‍ മറവി രോഗികള്‍ ഇരട്ടിയായേക്കുമെന്ന് പഠനം

പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മറവി രോഗ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന് റിപ്പോര്‍ട്ട്. അല്‍ഷിമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡി സോര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ ‘ഉദ്‌ബോധിന്റെ’ സംഘടിപ്പിച്ച പഠനത്തിലാണ് ഗുരുതരമായ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടന്നത്. അല്‍ഷിമേഴ്‌സ് ദിനത്തോടനുബന്ധിച്ചായിരുന്നു പഠനം സംഘടിപ്പിച്ചത്. കൊച്ചി ശാസാത്ര സാങ്കേതിക വകുപ്പിന്റെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സ് ആണ് പഠനം സംഘടിപ്പിച്ചത്. നിലവില്‍ സംസ്ഥാനത്ത് മറവി രോഗം ബാധിച്ചവരുടെ എണ്ണം 2.16 ലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഇവരുടെ എണ്ണം ഇരട്ടിയാകുമെന്നും നൂറില്‍ […]

Continue Reading

അധ്യാപക ഒഴിവ്

▪️കുമ്പള: ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ കുമ്പളയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ്‌സയൻസിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 28-ന് രാവിലെ 11.30-ന് നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. ഫോൺ: 04998 215615, 8547005058. പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ് ▪️നീലേശ്വരം: ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. അപേക്ഷകൾ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ഒക്ടോബർ 10 വരെ സ്വീകരിക്കും. അപേക്ഷാഫോറം മലബാർ ദേവസ്വം ബോർഡ് വെബ്‌സൈറ്റിൽനിന്നും നീലേശ്വര അസി. കമ്മിഷണറുടെഓഫീസിൽനിന്നും സൗജന്യമായി ലഭിക്കും. ഇൻസ്ട്രക്ടറുടെ ഒഴിവ് ▪️രാജപുരം: കോടോത്ത് ഗവ. ഐ.ടി.ഐ.യിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡ്വിഭാഗത്തിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന് എരുമക്കുളത്തെ ഐ.ടി.ഐ. ഓഫീസിൽ. ഫോൺ: 9447734517.

Continue Reading

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും തൈറോയ്ഡ് ( THYROID) സംബന്ധമായ എല്ലാ അസുഖങ്ങളും വിട്ടു മാറാത്ത തുമ്മൽ,തലചുറ്റൽ, തലവേദന, അലർജി മൂക്കിലെ ദശ, മൂക്കിന്റെ വളവ് കേൾവി സംബന്ധമായ അസുഖങ്ങൾക്കും തല, തൊണ്ടയിലെ Tumor ( മുഴ) സർജറികൾക്കും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻഡോക്ടർ മനു എസ്ന്റ സേവനം 22/09/2021 നും എല്ലാ […]

Continue Reading