പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു
രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 32 പൈസയും പെട്രോളിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 102 രൂപ 13 പൈസയും ഡീസലിന് 95 രൂപ 24 പൈസയുമായി.
Continue Readingരാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 32 പൈസയും പെട്രോളിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 102 രൂപ 13 പൈസയും ഡീസലിന് 95 രൂപ 24 പൈസയുമായി.
Continue Readingപാർട്ടി പ്രവർത്തനത്തിൽ ഗ്രൂപ്പിനു അമിത പ്രാധാന്യം നൽകരുതെന്ന് രാഹുൽ ഗാന്ധി. ഡിസിസി, ബ്ലോക്ക് പുന:സംഘടനയിൽ ഗ്രൂപ്പ് മാനദണ്ഡമാവരുത്. സെമി കേഡർ സംവിധാനത്തിലേക്കു മാറുന്നതാണ് നല്ലതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നേതാക്കളുമായി നടത്തിയ കൂടി ക്കാഴ്ചയിലാണ് രാഹുൽ ഗാന്ധിയുടെ നിർദേശം. കൂടാതെ നേതാക്കളുടെ നിർദേശങ്ങൾ പരിഗണിച്ചായിരിക്കണം പുന:സംഘടന നടത്തേണ്ടതെന്നും എന്നാൽ നേതാക്കൾ ക്വോട്ട തിരിച്ചു നൽകുന്നവരെ മാത്രം തെരഞ്ഞെടുക്കുന്നത് നിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാറ്റങ്ങൾ അനിവാര്യമാണ്. അച്ചടക്കം പാലിച്ച് എല്ലാവരും മുന്നോട്ടു പോകണമെന്നും […]
Continue Readingകാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും തൈറോയ്ഡ് ( THYROID) സംബന്ധമായ എല്ലാ അസുഖങ്ങളും,വിട്ടു മാറാത്ത തുമ്മൽ,തലചുറ്റൽ, തലവേദന, അലർജി,മൂക്കിലെ ദശ, മൂക്കിന്റെ വളവ്,കേൾവി സംബന്ധമായ അസുഖങ്ങൾക്കും,തല, തൊണ്ടയിലെ Tumor ( മുഴ) സർജറികൾക്കും, കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻഡോക്ടർ മനു എസ് ന്റ സേവനം 06/10/2021 നും എല്ലാ ബുധനാഴ്ചയും രാവിലെ 10 […]
Continue Readingകാസര്‍കോട്: കാടിറങ്ങിയ ആനകളെ കാട്ടിലേക്ക് തുരത്തി പ്രത്യേക ദൗത്യ സേന. ബേഡകം, കാറഡുക്ക, മുളിയാര്‍, ദേലംപാടി പഞ്ചായത്തുകളിലെ ജനവാസമേഖലകളിലിറങ്ങിയ ഒമ്പത് കാട്ടാനകളില്‍ ആറെണ്ണത്തിനെയാണ് ഉള്‍ക്കാട്ടിലേക്ക് തുരത്തിയത്. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കാനുള്ള വനംവകുപ്പ് തീരുമാനം വരുന്നതിന് മുന്‍പ് തന്നെ വനംവകുപ്പുമായി കൈകോര്‍ത്തുകൊണ്ടുള്ള പ്രത്യേക പദ്ധതിയാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചത്. കാട്ടാനക്കൂട്ടത്തെ കാടുകയറ്റാന്‍ വനംവകുപ്പിന്റെ ആര്‍.ആര്‍.ടിക്കൊപ്പം തദ്ദേശീയരായ ആളുകളെക്കൂടി ഉള്‍ക്കൊള്ളിച്ച പ്രത്യേക ദൗത്യസേനയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കാട്ടാനശല്യത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി […]
Continue Reading▪️കാഞ്ഞങ്ങാട്: ഡ്രൈവിംഗ് ടെസ്റ്റിനിടെ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കാഞ്ഞങ്ങാട്ട് മോട്ടോര്‍ വാഹനഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍. ചെറുപുഴ സ്വദേശി പ്രസാദ് കെ ആര്‍ ആണ് പണവുമായി പിടിയിലായത്. കാഞ്ഞങ്ങാട് ഗുരുവനത്തെ ഡ്രൈവിംഗ് ഗ്രൗണ്ടില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ്കൈക്കൂലി പിടികൂടിയത്.ലേണേഴ്സിന്റെ കാലാവധി നാളെ അവസാനിക്കുന്ന പരീക്ഷാര്‍ത്ഥികളില്‍ നിന്നാണ്പണം വാങ്ങിയത്. ഡ്രൈവിംഗ് സ്കൂള്‍ ഏജന്‍റുമാര്‍ മുഖേന ടെസ്റ്റില്‍ വിജയിപ്പിക്കുമെന്ന ഉറപ്പ് നല്‍കിയാണ്പണം പിരിച്ചത്.ഏജന്‍റുമാരായ റമീസ്, നൗഷാദ് എന്നിവരാണ് ഇടനിലക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. ടെസ്റ്റിനിടെഗ്രൗണ്ടില്‍ എത്തിയ വിജിലന്‍സ് സംഘം 2,69,860 രൂപ പിടികൂടി. എണ്‍പത് പേര്‍ക്കാണ് ടെസ്റ്റിന് ടോക്കണ്‍ നല്‍കിയിരുന്നത്.ആഴ്ചയില്‍ നാലു ദിവസം ഇത്തരത്തില്‍ ടെസ്റ്റ്നടത്തുന്നുണ്ട്.ലൈസന്‍സ് അപേക്ഷയടക്കം ഓണ്‍ലൈന്‍ ആക്കിയിട്ടും തട്ടിപ്പിന് കളമൊരുക്കുന്നതിന് പിന്നില്‍ഉദ്യോഗസ്ഥരും ഏജന്‍റുമാരും ചേര്‍ന്നുള്ള ശക്തമായ മാഫിയ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.
Continue Readingകൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 954 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 325 പേരാണ്. 1042 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 6157 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 53 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 169, 20, 34തിരുവനന്തപുരം റൂറല്‍ – 138, 30, 31കൊല്ലം സിറ്റി – 225, 21, […]
Continue Readingസ്‌കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതിയുടെ പേരു മാറ്റി കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ ‘നാഷണല്‍ സ്‌കീം ഫോര്‍ പി.എം. പോഷണ്‍ ഇന്‍ സ്‌കൂള്‍സ്’ എന്നറിയപ്പെടും. പദ്ധതി അടുത്ത അഞ്ചു വര്‍ഷത്തേക്കു കൂടി നീട്ടാനും ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ 54,000 കോടിരൂപയും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും 31,733.14 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. 11.20 ലക്ഷം സ്‌കൂളുകളില്‍ പഠിക്കുന്ന 11.80 കോടി കുട്ടികള്‍ക്ക് പി.എം. പോഷണ്‍ പദ്ധതിയുടെ ഗുണം ലഭിക്കും. […]
Continue Reading▪️കാസർകോട്: ജില്ലയിൽ 128 പേർ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 381പേർക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 2200 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 525 ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 12150 പേർ വീടുകളില 11532 പേരും സ്ഥാപനങ്ങളിൽ 618 പേരുമുൾപ്പെടെ ജില്ലയിൽ ആകെനിരീക്ഷണത്തിലുള്ളത് 12150 പേരാണ്. പുതിയതായി 437 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3106 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു (ആർ ടി പി സി ആർ 2508 […]
Continue Readingപഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നു. അമിത് ഷായുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തുന്നത്. അമരീന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമാണ് ഏറ്റവും പുതിയ വിവരം.
Continue Reading▪️തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ്ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,394 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,56,952 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,36,837 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,115 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1284 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,43,500 കോവിഡ് കേസുകളില്‍, 12.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ്ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 155 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെആകെ മരണം 24,965 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,413 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 598 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 86 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,862 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 743, കൊല്ലം 125, പത്തനംതിട്ട 1212, ആലപ്പുഴ 1077, കോട്ടയം 1240, ഇടുക്കി 813, എറണാകുളം 2518, തൃശൂര്‍ 3976, പാലക്കാട് 834, മലപ്പുറം 1593, കോഴിക്കോട് 2184, വയനാട് 458, കണ്ണൂര്‍ 712, കാസര്‍ഗോഡ് 377 എന്നിങ്ങനേയാണ്രോഗമുക്തിയായത്. ഇതോടെ 1,43,500 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,95,904 പേര്‍ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Continue Reading