സംസ്ഥാനത്ത് ഇന്ന് 19325 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട്2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി 708, വയനാട് 452, കാസര്‍ഗോഡ് 363 എന്നിങ്ങനേയാണ് ജില്ലകളില്‍ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,28,083 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,02,189 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,894 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1920 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,80,842 കോവിഡ് കേസുകളില്‍, 13.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ്ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 143 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെആകെ മരണം 23,439 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,114 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1038 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 77 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,266 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2042, കൊല്ലം 1365, പത്തനംതിട്ട 981, ആലപ്പുഴ 1720, കോട്ടയം 1145, ഇടുക്കി 944, എറണാകുളം 7075, തൃശൂര്‍ 2640, പാലക്കാട് 1581, മലപ്പുറം 2689, കോഴിക്കോട് 2665, വയനാട് 610, കണ്ണൂര്‍ 1272, കാസര്‍ഗോഡ് 537 എന്നിങ്ങനേയാണ്രോഗമുക്തിയായത്. ഇതോടെ 1,80,842 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 42,83,963 പേര്‍ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading

നവംബറിൽ സ്കൂളുകൾ തുറക്കാൻ ആലോചന ഏതൊക്കെ ക്ലാസുകൾ തുറക്കണമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും

സംസ്ഥാനത്ത്  നവംബറിൽ സ്കൂളുകൾ തുറക്കാൻ ആലോചന. നവംബറിൽ സ്‌കൂളുകൾ  തുറക്കുന്ന കാര്യം പരിശോധിക്കണമെന്ന് കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒന്നര വർഷത്തിന് ശേഷമാണ് സ്‌കൂളുകൾ സംസ്ഥാനത്ത് തുറക്കുന്നത്.  ഏതൊക്കെ ക്ലാസുകൾ തുറക്കണമെന്ന കാര്യത്തിൽ പിന്നിട് തീരുമാനമെടുക്കും.  സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ആലോചിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. 

Continue Reading

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രാജി വച്ചു ഗവർണറെ കണ്ട് രാജിക്കത്ത് നൽകി

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. അമരീന്ദര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എമാര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിന്ന് എംഎല്‍എമാരുടെ യോഗവും വിളിച്ചിരുന്നു. ഇതിനിടെയാണ് അമരീന്ദറിന്റ രാജി. അപമാനം സഹിച്ച് പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന് സോണിയാ ഗാന്ധിയോട് അമരീന്ദര്‍ സിങ് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ മാറ്റുന്നതിന് വേണ്ടിയാണ് ഇന്നത്തെ അടിയന്തര യോഗം വിളിച്ചിരിക്കുന്നതെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് അമരീന്ദര്‍ ഇത്തരം അപമാനങ്ങള്‍ സഹിച്ച് […]

Continue Reading

മോദിയുടെ ജന്മദിനത്തില്‍ 2.5 കോടി വാക്‌സീന്‍; ചൈനയെ മറികടന്ന് ലോകറെക്കോര്‍ഡിട്ട് ഇന്ത്യ

ന്യൂഡല്‍ഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71–ാം ജന്മദിനത്തില്‍ പ്രതിദിന വാക്‌സീന്‍ വിതരണത്തില്‍ ചൈനയെ മറികടന്ന് ലോക റെക്കോര്‍ഡിട്ട് ഇന്ത്യ. വെള്ളിയാഴ്ച മാത്രം 2.5 കോടിയിലേറെ ഡോസാണ് ഇന്ത്യ വിതരണം ചെയ്തത്. രാത്രി 11.58ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ചരിത്രനേട്ടം അറിയിച്ച് ട്വീറ്റ് ചെയ്തു. എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റിൽ വ്യക്തമാക്കി. വാക്‌സീന്‍ ദൗത്യത്തിന്റെ ഭാഗമായ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ജൂണ്‍ 24ന് ചൈനയില്‍ 2.47 […]

Continue Reading

പ്ലസ് വണ്‍ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; സെപ്റ്റംബര്‍ 24 മുതല്‍

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബര്‍ 18 ന് അവസാനിക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിച്ച് ഒക്ടോബര്‍ 13നാണ് അവസാനിക്കുക. പരീക്ഷ ടൈം ടേബിള്‍ ഹയര്‍സെക്കണ്ടറി പോര്‍ട്ടലില്‍ ലഭ്യമാണ്. http://dhsekerala.gov.in പരീക്ഷകള്‍ക്കിടയില്‍ ഒന്നു മുതല്‍ അഞ്ചു ദിവസം വരെ ഇടവേളകള്‍ ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം കണക്കിലെടുത്താണ് ഇത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു […]

Continue Reading

കാസറഗോഡ് ജില്ലയിലെ മികച്ച കർഷകൻ മുഹമ്മദ് (മമ്മിയെ) യൂത്ത് ലീഗ് ആദരിച്ചു

കേരള സംസ്ഥാന കാർഷിക വികസന പദ്ധതി 2020-21 ൽ ജില്ലയിലെ ഏറ്റവും മികച്ച കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ മുഹമ്മദ് മമ്മിയെ എരിയപ്പാടി ശാഖ യൂത്ത് ലീഗ് കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചുജീവിതം കൃഷിക്ക് വേണ്ടി മാറ്റി വെച്ച അപൂർവം ചിലരിൽ ഒരാളാണ് മുഹമ്മദ് എരിയപ്പാടി, എരിയപ്പാടി ശാഖ യൂത്ത് ലീഗ് മുൻ ഭാരവാഹിയും മുസ്ലിം ലീഗിന്റെ സജ്ജീവ പ്രവർത്തകനുമാണ് മുഹമ്മദ് (മമ്മി)ശാഖ യൂത്ത് ലീഗിന് വേണ്ടി ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാദർ ബദരിയ ഉപഹാരം കൈമാറി […]

Continue Reading

ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കി ത്തുടങ്ങുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കും. 1.5 മാസം, 3.5 മാസം, 9 മാസം എന്നീ പ്രായത്തിലായി മൂന്നു ഡോസ് വാക്‌സിനാണ് കുഞ്ഞുങ്ങള്‍ക്ക് […]

Continue Reading

എന്‍ ജി ഒ യൂണിയന്‍ സ്ഥാപക നേതാവ് ഇ പത്മനാഭന്റെ ചരമ ദിനം മഞ്ചേശ്വരം താലൂക്ക് ആശുപത്രി പരിസരത്ത് ആചരിച്ചു

മഞ്ചേശ്വരം : മഞ്ചേശ്വരം എന്‍ ജി ഒ യൂണിയന്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍ ജി ഒ യൂണിയന്‍ സ്ഥാപക നേതാവ് ആയിരുന്ന ഇ പത്മനാഭന്റെ ചരമ ദിനം സെപ്റ്റംബര്‍ 18 ന് മഞ്ചേശ്വരം താലൂക്ക് ഹോസ്പിറ്റല്‍ പരിസരത്ത് ആചരിച്ചു.എന്‍ ജി ഒ യൂണിയന്‍ മഞ്ചേശ്വരം ഏരിയ സെക്രട്ടറി ജോസ് എം എസ് പതാക ഉയര്‍ത്തി. സുരേന്ദ്രന്‍ എം അധ്യക്ഷത വഹിച്ചു. സുഗുണ കുമാര്‍ സ്വാഗതവും ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.

Continue Reading

പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇന്നു ചേരുന്ന ഉന്നത തല യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തും. പരീക്ഷ എത്രയും പെട്ടെന്ന് തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം മാനിച്ച് പഠിക്കുന്നതിന് ഇടവേള നല്‍കിക്കൊണ്ടുള്ള ടൈംടേബിള്‍ തയ്യാറാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കുട്ടികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയില്‍ പരീക്ഷ നടത്താനുള്ള ഒരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ […]

Continue Reading

കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു; ജിഎസ്ടി കൗൺസിലിന്റെ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് ധനമന്ത്രി

കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളുടെ നികുതി നിരക്ക് ജിഎസ്ടി കൗൺസിൽ 12 ശതമാനത്തിൽ നിന്ന്അഞ്ച് ശതമാനമായി കുറച്ചു. ജിഎസ്ടി കൗൺസിലിന്റെ 45-ാമത് യോഗ തീരുമാനങ്ങൾ വിശദീകരിച്ച് ധനമന്ത്രിനിർമല സീതാരാമൻ. കൊവിഡ് മരുന്നുകളുടെ നികുതി ഇളവുകള്‍ ജിഎസ്ടി കൗണ്‍സില്‍ ദീര്‍ഘിപ്പിച്ചു. മസ്കുലർ അട്രോഫിക്കുള്ള മരുന്നുകളെ ജിഎസ്ടി പരിധിയിൽ നിന്ന് ഒഴിവാക്കി.(GST.Medicines) ജീവൻ രക്ഷാ മരുന്നുകൾക്കുളള നികുതി ഇളവ്, പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി തുടങ്ങിയ വിഷയങ്ങൾഇന്ന് കൗൺസിലിന്റെ മുന്നിലെത്തി. കൂടുതല്‍ മരുന്നുകള്‍ക്ക് നികുതിയിളവ് നല്‍കുന്നതിനൊപ്പം നിരവധിമരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി ചുരുക്കാനും യോഗം അനുമതിനല്‍കി. ഡിസംബര്‍ 31 വരെയാകും മരുന്നുകള്‍ക്ക് നികുതിയിളവ് ലഭിക്കുക. എണ്ണ കമ്പനികൾക്കുള്ള ബയോഡീസലിന്റെ നികുതി കുറച്ചു. ബയോ ഡീസലിന്‍റെ നികുതി 12 ശതമാനത്തിൽ നിന്നും അഞ്ച്​ ശതമാനമായാണ്​ കുറച്ചത്​.

Continue Reading