കാസർഗോഡ് ജില്ലയിൽ ഇന്ന് 280 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില 280 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 320പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3838 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 503 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 15733 പേര്‍ വീടുകളില 14837 പേരും സ്ഥാപനങ്ങളില്‍ 896 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 15733 പേരാണ്. പുതിയതായി 1060 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4195 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3776 […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 22182 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22182 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു മരണം:178 സമ്പർക്കം :21122 രോഗമുക്തി :26563 പരിശോധന :121486 കാസർഗോഡ് :280 കണ്ണൂർ :1246 സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസര്‍ഗോഡ് 280 എന്നിങ്ങനേയാണ്ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,486 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,54,807 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,27,791 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,016 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1881 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,86,190 കോവിഡ് കേസുകളില്‍, 13.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ്ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 178 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെആകെ മരണം 23,165 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,122 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 866 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,563 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2446, കൊല്ലം 2159, പത്തനംതിട്ട 981, ആലപ്പുഴ 1425, കോട്ടയം 1831, ഇടുക്കി 987, എറണാകുളം 3362, തൃശൂര്‍ 2992, പാലക്കാട് 1913, മലപ്പുറം 2878, കോഴിക്കോട് 2930, വയനാട് 835, കണ്ണൂര്‍ 1506, കാസര്‍ഗോഡ് 318 എന്നിങ്ങനേയാണ്രോഗമുക്തിയായത്. ഇതോടെ 1,86,190 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 42,36,309 പേര്‍ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading

വീടിനു നേരെ കല്ലെറിഞ്ഞ് ജനൽ ചില്ലു തകർത്തുവെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു

മഞ്ചേശ്വരം: വീടിനു നേരെ കല്ലെറിഞ്ഞ്‌ ജനല്‍ ചില്ലു തകര്‍ത്തുവെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ്‌ കേസെടുത്തു. സുങ്കതക്കട്ട കുരുഡപ്പദവ്‌, ദേരയിലെ ബീഫാത്തിമയുടെ പരാതി പ്രകാരം സുങ്കതക്കട്ട തിമിരിയടുക്കത്തെ അബ്‌ദുല്‍ റഹ്മാ(25)നെതിരെയാണ്‌ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തത്‌. ചൊവ്വ ഉച്ചയ്‌ക്കാണ്‌ കേസിനാസ്‌പദമായ സംഭവം.വീടിനു കല്ലെറിഞ്ഞുവെന്ന്‌ ആരോപിച്ച്‌ അബ്‌ദുല്‍ റഹ്മാനെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന കേസിലെ പ്രതിയായ ബഷീറിന്റെ മാതാവാണ്‌ കേസിലെ പരാതിക്കാരി.

Continue Reading

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദ പിജി സിലബസ്; മാറ്റം വരുത്താനുള്ള നടപടികള്‍ തുടങ്ങി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദമായ പിജി സിലബസില്‍ മാറ്റം വേണമെന്ന റിപോര്‍ട്ടില്‍ നടപടികള്‍ ആരംഭിച്ചു. സിലബസില്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അക്കാദമിക് കൗണ്‍സിലും പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് ഓഫ് സ്റ്റഡീസും ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. തീവ്ര വര്‍ഗ്ഗീയ പാഠ ഭാഗങ്ങളില്‍ ചിലത് ഒഴിവാക്കാനും, ഉള്‍പെടുത്താതെ പോയ വിഷയങ്ങള്‍ സിലബസില്‍ കൂട്ടിച്ചേര്‍ക്കാനുമാണ് സമിതി നിര്‍ദ്ദേശം കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പുതുതായി തുടങ്ങിയ പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് മൂന്നാം […]

Continue Reading

ഉത്തരക്കടലാസ് കാണാതായ വിദ്യാര്‍ഥിക്ക് പരമാവധി മാര്‍ക്ക് നല്‍കണം; കേരള സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ഉത്തരക്കടലാസ് കാണാതായ വിദ്യാര്‍ഥിക്ക് പരമാവധി മാര്‍ക്ക് നല്‍കി ഫലം പ്രസിദ്ധീകരിക്കാന്‍ ഹൈക്കോടതി കേരള സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. ഉത്തരക്കടലാസ് കാണാതായെന്നും തന്നെ തോല്‍പ്പിച്ചെന്നും ചൂണ്ടിക്കാട്ടി കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് കോളേജിലെ എംകോം വിദ്യാര്‍ഥിനി കെ എം സസ്‌ന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്. ഉത്തരക്കടലാസ് കാണാതായത് വിദ്യാര്‍ഥിയുടെ കുറ്റമല്ലെന്നും ഇക്കാര്യത്തില്‍ കണ്ണുംപൂട്ടി ഇരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഗര്‍ഭിണിയായതിനാല്‍ രണ്ടാംസെമസ്റ്റര്‍ വിദ്യാര്‍ഥിനി എഴുതിയില്ല. എന്നാല്‍, മറ്റു പരീക്ഷകള്‍ എഴുതി. തുടര്‍ന്ന് സപ്ലിമെന്ററി പരീക്ഷയും എഴുതി. […]

Continue Reading

ടി.എ. ഷാഫിയുടെ ദേശക്കാഴ്ച് പുസ്തകം സന്ദേശം ലൈബ്രറിയിൽ ചർച്ച ചെയ്തു

കാസർകോട്:ഒരുപത്രപ്രവർത്തകന്റെ കൗതുകം നിറഞ്ഞ അന്വേഷ്ണവും കഴിഞ്ഞ കാലത്തിന്റെ പുനരാവിഷ്കാരവുമാണ് ടി.എ.ഷാഫിയുടെ ദേശക്കാഴ്ച എന്നപുസ്തക മെന്ന് ഗ്രന്ഥശാല്യാലാ വാരാചരണത്തിന്റെ സമാപനത്തോട്നുബന്ധിച്ച് ചൗക്കി സന്ദേശംലൈബ്രറി സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപെപ്പെട്ടു.കഴിഞ്ഞുപോയ കാലത്തെ തിരഞ്ഞു പിടിച്ച് ഹയവായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുന്നതിൽ ഗ്രന്ഥ കർത്താവ് വിജച്ചയിച്ചിട്ടുണ്ടെന്ന് പുസ്ത കത്തെ വിലയിരുത്തി സംസാരിച്ച എരിയാൽ അബ്ദുല്ല പറഞ്ഞു.എഴുത്തുറ്റകാരൻ കുടിയായ ഡോ.അബ്ദുൽ സത്താർ എ.എ.ഉൽഘാടനം ചെയ്തു.കാസർകോട് സാഹിത്യവേദി ജില്ലാ സെക്രട്ടറി അഷ്റഫ്അലി ചെരങ്കൈ അധ്യയതക്ഷത വഹിച്ചു.ലൈബ്രറി സെക്രറ്റിട്ടറി എസ്.എച്ച് ഹമീദ് ആമുഖ പ്രഭാഷ്ണുഷണം നടത്തി […]

Continue Reading

ഹരിത നേതാക്കളെ വേട്ടയാടാൻ അനുവദിക്കില്ല വിമൻസ് ലീഗ്

ഹരിതയുടെ മുൻ ഭാരവാഹികളെയും അവഗണന അനുഭവിക്കുന്ന സംഘടനാ നേതാക്കളെയും നാഷണൽ വനിതാ ലീഗ് സംഘടനയിലേക്ക് സ്വാഗതം ചെയ്തു. ഇവർക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവും നാഷണൽ വിമൻസ് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ നിഷ വിനുവും സംസ്ഥാന ജനറൽ സെക്രട്ടറി എം.ഹസീന ടീച്ചറും അറിയിച്ചു. മുസ്ലീം ലീഗിൻ്റെ സ്ത്രീവിരുദ്ധ നിലപാടിൻ്റെ ബലിയാടുകളാണ് ഹരിതയുടെ മുൻ ഭാരവാഹികളും പ്രവർത്തകരും. ലൈംഗിക തൊഴിലാളികളോടു പമിച്ച് അധിക്ഷേപത്തോടെ സംസാരിച്ച എം എസ് എഫ് ഭാരവാഹികളെ പിന്തുണക്കുകയും ന്യായീകരിക്കുകയുമാണ് മുസ്ലീം ലീഗ് നേതൃത്വം ചെയ്തത്. ഹരിത […]

Continue Reading

ചെങ്കള പഞ്ചായത്ത് പരിധിയില്‍ പനിയെ തുടര്‍ന്ന് മരിച്ച അഞ്ച് വയസുകാരിയുടെ സ്രവം പരിശോധനക്കായി അയച്ചു

കാസര്‍കോട്: ചെങ്കള പഞ്ചായത്ത് പരിധിയില്‍ പനിയെ തുടര്‍ന്ന് മരിച്ച അഞ്ച് വയസുകാരിയുടെ സ്രവം പരിശോധനക്കായി അയച്ചു. നിപയുടെ ചില ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന സംശയത്തെ തുടര്‍ന്നാണിത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കുട്ടിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കിലും നിപ എന്ന് തോന്നിപ്പിക്കുന്ന ചില ലക്ഷണങ്ങളെ തുടര്‍ന്ന് സംശയം ദുരീകരിക്കുന്നതിനാണ് സ്രവം കോഴിക്കോട്ടേക്കും പൂനയിലേക്കും പരിശോധക്ക് അയച്ചതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോഴിക്കോട്ട് നിന്നുള്ള ഫലം ഇന്ന് വൈകിട്ടോടെ ലഭ്യമാകും. ഇതറിഞ്ഞ ശേഷം തുടര്‍ നടപടികളുണ്ടാവും. അതേ […]

Continue Reading

മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രനെ ചോദ്യം ചെയ്തു

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ചോദ്യം ചെയ്തു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഒന്നരമണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നടന്നത്. കുറ്റാരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ച് കൊണ്ടാണ് കെ സുരേന്ദ്രന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. മഞ്ചേശ്വരത്തെ ഇടതു സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന്‍ നല്‍കിയ പരാതിയിലാണ് കേസന്വേഷണം പുരോഗോമിക്കുന്നത്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് കെ സുരേന്ദ്രനെ ചൊദ്യം […]

Continue Reading

സ്ത്രീ സമൂഹത്തോടുള്ള ലീഗ് മനോഭാവം മാറ്റണം അഡ്വ:ഷമീർ

പയ്യനങ്ങാടി:മുസ്ലിം ലീഗ് പാർട്ടിയിൽ ഗുരുതര അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ ചെറുവിരലനക്കാൻ ധൈര്യമില്ലാത്ത ലീഗ് നേതൃത്വം ഹരിത കമ്മിറ്റി പിരിച്ചുവിട്ടത് സ്ത്രീ സമൂഹത്തോട് എന്തുമാകാമെന്ന മനോഭാവം ആണെന്നും അത് മാറ്റണമെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടി പ്രസ്താവനയിൽ പറഞ്ഞു. ഹരിത നേതാക്കളെ ലൈംഗിക അധിക്ഷേപം നടത്തിയ എം എസ് എഫ് നേതാക്കളെ സംരക്ഷിക്കുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാട് തരംതാണതും സമൂഹത്തിന് അപമാനവും ആണെന്ന് അദ്ദേഹം പറഞ്ഞു. വനിതകളെ ലൈംഗികമായി അധിക്ഷേപിച്ച പ്രതികളെ […]

Continue Reading