പത്ത് വര്‍ഷത്തെ ഒറ്റമുറി ജീവിതം, റഹ്മാനും സജിതയും വിവാഹിതരായി
പാലക്കാട്: നെന്മാറയിലെ റഹ്മാനും സജിതയും വിവാഹിതരായി. ഇന്ന് രാവിലെ പത്ത് മണിക്ക് നെന്മാറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. നെന്മാറ എംഎല്‍എ കെ. ബാബുവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. വിവാഹത്തിന് സജിതയുടെ വീട്ടുകാര്‍ എത്തിയിരുന്നു. റഹ്മാന്റെ വീട്ടുകാര്‍ ചടങ്ങില്‍ നിന്നും വിട്ട് നിന്നു. കുടുംബാംഗങ്ങള്‍ പങ്കെടുക്കാത്തതില്‍ വിഷമമുണ്ടെന്ന് വിവാഹത്തിന് ശേഷം റഹ്മാന്‍ പ്രതികരിച്ചു. പ്രണയിച്ച പെണ്‍കുട്ടിയെ ആരും കാണാതെ യുവാവ് 10 വര്‍ഷം ഒറ്റമുറിയില്‍ പാര്‍പ്പിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. നെന്മാറ സ്വദേശിയായ റഹ്മാനാണ് വീട്ടുകാരും നാട്ടുകാരും […]
Continue Reading