ബി എ എം എസ് പരീക്ഷയില്‍ ഫസ്റ്റ് ക്ലാസോടെ വിജയം: ഇര്‍ഫാന എ എച്ച് ഇബ്രാഹിമിനെ മൊഗ്രാല്‍ കെഎസ്‌യുഐ അനുമോദിച്ചു

ബി എ എം എസ് പരീക്ഷയില്‍ ഫസ്റ്റ് ക്ലാസോടെ വിജയം: ഇര്‍ഫാന എ എച്ച് ഇബ്രാഹിമിനെമൊഗ്രാല്‍ കെഎസ്‌യുഐ അനുമോദിച്ചു കാസര്‍കോട്: കര്‍ണാടക സുള്ള്യയിലെ കെവിജി മെഡിക്കല്‍ കോളേജ് ഓഫ് ആയുര്‍വേദയില്‍ നിന്ന് ഫസ്റ്റ് ക്ലാസോടെ ബിഎഎംഎസ് പരീക്ഷ പാസായ മൊഗ്രാല്‍ നിവാസിയും, ഇപ്പോള്‍ കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്തെ താമസക്കാരിയുമായ ഡോ: ഇര്‍ഫാന-എ എച്ച് ഇബ്രാഹിമിന് മൊഗ്രാല്‍ യൂണിറ്റ് കെഎസ്യു (ഐ ) വീട്ടിലെത്തി സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എ എച്ച് ഇബ്രാഹിം […]

Continue Reading

യുവാവിന്റ മരണം ബെള്ളിപ്പാടിയുടെ തേങ്ങലായി

കോട്ടൂർ:ബെള്ളിപ്പാടി സ്വദേശി ബഷീർ 45 വയസ്സ് ഹൃദയ ആഘാതം മൂലം നിര്യാതനായി. സാമൂഹ്യ ,മത, സേവന രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായ ബഷീർഎല്ലാവർക്കും പ്രിയങ്കരനും, മുസ്ലിം ലീഗ് പ്രവർത്തകനു മായിരുന്നു. ഏറെക്കാലം പ്രവാസിയായിരുന്നു.മൂന്ന് മാസം മുമ്പ് നിര്യാതനായ മുസ്ലിം ലീഗ് നേതാവ്മുഹമ്മദ് ഹാജി യുടെയും ബീഫാത്വിമ യുടെയും മകനാണ്. ചമ്പലംകൈ സ്വദേശി സുബൈദയാണ് ഭാര്യ.വിദ്യാർത്ഥികളായ സിബ ഫാത്തിമ, സഫ്വാൻ, സിനാൻ മക്കളാണ്.സഹോദരങ്ങൾ: അബ്ദുല്ല (എക്സൈസ് പ്രിവെൻ്റ് ഓഫീസർ) മുനീർ, ജമീല, റാബിയ.ബെള്ളിപ്പാടി ജുമാ മസ്ജിദിൽ ഖബറടക്കും.

Continue Reading

തലശേരിയില്‍ ബി.ജെ.പി-സി പി എം സംഘര്‍ഷം, രണ്ട് പേര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍ : കണ്ണൂര്‍ തലശേരിയില്‍ BJP-CPM സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഒരു BJP പ്രവര്‍ത്തകനും ഒരു CPM പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്. മേലൂരിലെ BJP പ്രവര്‍ത്തകനായ ധനരാജ് , CPM പ്രവര്‍ത്തകനായ മനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്

Continue Reading

വിവാഹ തട്ടിപ്പ് വീരന്‍ കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖ്ശ്രീ കണ്ഠാപുരം പോലീസിന്റെ വലയില്‍ കുടുങ്ങി

വിവാഹ തട്ടിപ്പ് വീരന്‍ കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖ്ശ്രീകണ്ഠാപുരം പോലീസിന്റെ വലയില്‍ കുടുങ്ങി കണ്ണൂര്‍: വിവാഹ തട്ടിപ്പ് കേസില്‍ പിടിയിലായി മുങ്ങിയ ആളെ ഏഴുവര്‍ഷത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ ചൗക്കിയിലെ മജല്‍ ഹൗസില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ദീഖിനെ (46) ആണ് ഇന്നലെ ഉച്ചയോടെ കോഴിക്കോട് വെച്ച് ശ്രീകണ്ഠാപുരം എസ് ഐ എ പ്രേമരാജനും സംഘവും അറസ്റ്റ് ചെയ്തത്. 2009 ല്‍ ശ്രീകണ്ഠാപുരം വയല്‍ക്കരയിലെ യുവതിയെ ഇയാള്‍ വിവാഹം ചെയ്തിരുന്നു. പിന്നീട് യുവതി ഇയാള്‍ക്കെതിരെ പീഡന […]

Continue Reading

വിജയ്ക്ക് ജാതിയും മതവും ഇല്ല; സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ജാതിയുടെ സ്ഥനാത്ത് ‘തമിഴന്‍’; വെളിപ്പെടുത്തലുമായി എസ്.എ. ചന്ദ്രശേഖര്‍

ചെന്നൈ: നടന്‍ വിജയ്‌യുടെ ജാതിയും മതവും ഉയര്‍ത്തിയുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍. വിജയ്ക്ക് ജാതിയും മതവും ഇല്ലെന്നും സ്‌ക്കൂളില്‍ ചേര്‍ത്തിയപ്പോള്‍ മതം, ജാതി എന്നീ കോളങ്ങളില്‍ തമിഴന്‍ എന്നാണ് ചേര്‍ത്തതെന്നും അദ്ദേഹം വെളുപ്പെടുത്തി . സായം എന്ന ന്യൂ സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ജാതിയെ കുറിച്ച് പറയുന്ന സിനിമയാണ് സായം.

Continue Reading

13 ദിവസത്തിനുള്ളില്‍ 100 കോടി വാക്‌സിന്‍ വിതരണം; ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യയ്ക്ക് അഭിനന്ദനമറിയിച്ച് ലോകാരോഗ്യ സംഘടന. രാജ്യത്തെ വാക്‌സിനേഷന്‍ 75 കോടി കടന്ന പശ്ചാത്തലത്തിലാണ് അഭിനന്ദനം. ‘ആദ്യത്തെ 10 കോടി ഡോസ് വാക്‌സിന്‍ നല്‍കാന്‍ 85 ദിവസമെടുത്തപ്പോള്‍, ഇന്ത്യ വെറും 13 ദിവസത്തിനുള്ളില്‍ വിതരണം ചെയ്ത വാക്‌സിന്‍ ഡോസ് 65 കോടിയില്‍ നിന്ന് 75 കോടിയാക്കി ഉയര്‍ത്തിയിരിക്കുന്നുവെന്നാണ് ട്വീറ്റ്. ലോകാരോഗ്യ സംഘടന സൗത്ത്ഈസ്റ്റ് റീജിണല്‍ ഡയറക്ടര്‍ ഡോ.പൂനം ഖേത്രപാല്‍ സിങ്ങാണ് ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയത്.

Continue Reading

നർകോട്ടിക് ജിഹാദ് വിവാദം; മുഖ്യമന്ത്രി ചർച്ചയ്ക്ക് തയാറാകണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം:നർകോട്ടിക് ജിഹാദ് വിവാദം ആളി കത്താതിരിക്കാ നാണ് ഇടപെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷത്തിലേക്ക് പോവുന്നത് സർക്കാർ നോക്കിനിൽക്കുക യാണ്. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം മുഖ്യമന്ത്രി കാണുന്നില്ലേ എന്നും വർഗീയത ഉണ്ടാക്കുന്നവരെ പിടികൂടാൻ ആരുമില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.സർക്കാർ എടുക്കുന്ന നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷം തയാറാണ്. ഇരു വിഭാഗത്തെയും നേതാക്കളെ ഒരുമിച്ച് ഇരുത്തി ചർച്ചയ്ക്ക് അവസരം ഉണ്ടാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

Continue Reading

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക്​ പോസ്​റ്റ്​ മെട്രിക് സ്‌കോളര്‍ഷിപ്

കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം കേരളത്തിലെ മുസ്​ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈനസമുദായങ്ങളില്‍പെട്ട പ്ലസ് വണ്‍ ക്ലാസ് മുതല്‍ പിഎച്ച്‌.ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2021-2022 പോസ്​റ്റ്​ മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.കുടുംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷംരൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ ബോര്‍ഡ്/ യൂനിവേഴ്‌സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ തത്തുല്യഗ്രേഡോ ലഭിച്ചിട്ടുള്ള ഗവ./എയ്ഡഡ്/ അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫില്‍/ പിഎച്ച്‌.ഡി കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കുംഎന്‍.സി.വി.ടിയില്‍ അഫിലിയേറ്റ് ചെയ്ത ഐ.ടി.ഐ/ ഐ.ടി.സികളില്‍ പഠിക്കുന്നവര്‍ക്കും XI, XII തലത്തിലുള്ള ടെക്‌നിക്കല്‍/ വൊക്കേഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പി​െന്‍റ പരിധിയില്‍ വരാത്ത കോഴ്‌സുകളില്‍ പഠിക്കുന്നവരായിരിക്കണം. കോഴ്‌സി​െന്‍റ മുന്‍ വര്‍ഷം സ്‌കോളര്‍ഷിപ് ലഭിച്ച വിദ്യാര്‍ഥികള്‍ അന്നത്തെ രജിസ്‌ട്രേഷന്‍ ഐഡി ഉപയോഗിച്ച്‌​ പുതുക്കലിന് അപേക്ഷിക്കണം. പുതിയ, പുതുക്കല്‍ അപേക്ഷകള്‍ www.scholarships.gov.in അല്ലെങ്കില്‍ www.minorityaffairs.gov.in എന്നവെബ്‌സൈറ്റ് വഴിയോ National Scholarship (NSP) മൊബൈല്‍ ആപ്പിലൂടെയോ നവംബര്‍ 30നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in ഫോണ്‍: 9446096580, 0471-2306580. ഇ-മെയില്‍: postmatricscholarship@gmail.com.

Continue Reading

കാസറഗോഡ് ദേളിയിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് സഹാനയുടെ ആത്മഹത്യ; അധ്യാപകന്‍ ഉസ്മാനെതിരെ പോക്‌സോ നിയമപ്രകാരവും കേസ്

കാസര്‍കോട്: ദേളിയിലെ സ്വകാര്യ സ്‌കൂളില്‍ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് സഹാന ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ അധ്യാപകന്‍ ഉസ്മാനെതിരെ പോക്‌സോ നിയമ പ്രകാരവും ബാലനീതി വകുപ്പു പ്രകാരവും കുറ്റം ചുമത്തി മേല്‍പറമ്പ പോലീസ് കേസെടുത്തു. ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍സി ഐ ടി ഉത്തംദാസ്, എസ് ഐ വിജയന്‍ എന്നിവരാണ് കേസന്വേഷിക്കുന്നത്. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നേരത്തെ കേസെടുത്തിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍ സ്വമേധയായാണ് കേസെടുത്തത്. […]

Continue Reading