നടൻ റിസബാവ അന്തരിച്ചു

കൊച്ചി: മലയാള സിനിമാ നടൻ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്നുഅദ്ദേഹം. നാടക വേദികളിലൂടെയാണ് റിസബാവ അഭിനയരംഗത്തേക്ക് എത്തുന്നത്. 1984-ൽ വിഷുപ്പക്ഷി എന്നചിത്രത്തിലൂടെയാണ് റിസബാവ സിനിമാ അഭിനയത്തിനു തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല.  ഒരു ഇടവേളയ്ക്ക് ശേഷം 1990-ലാണ് അദ്ദേഹം വീണ്ടും സിനിമയിലേക്ക് എത്തുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായിഅഭിനയിച്ചുകൊണ്ടായിരുന്നു റിസബാവയുടെ തുടക്കം. എന്നാൽ റിസബാവ ശ്രദ്ധിക്കപ്പെട്ടത് സിദ്ദിഖ് – ലാൽസംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തതോടെയാണ്. ഈചിത്രത്തില്‍ നടന്‍ ചെയ്ത ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, ക്യാരക്ടർ റോളുകളിലും റിസബാവ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സജീവമാണ്. വിവിധ ചാനലുകളിലായി നിരവധിസീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. അഭിനയം കൂടാതെ റിസബാവ ചില സിനിമകളിൽഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. നൂറ്റി അമ്പതോളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അദ്ദേഹംഅഭിനയിച്ചിട്ടുണ്ട്. 

Continue Reading

ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെ നടപടി; എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി

എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‍ലിയയ്‌ക്കെതിരെ മുസ്‍ലിം ലീഗില്‍ നടപടി. വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തഹ്‍ലിയയെ നീക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് ലീഗ് ദേശീയ നേതൃത്വത്തിന്റെ നടപടി. ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ ഒപ്പു വച്ച് ഔദ്യോഗിക ലെറ്റര്‍പാഡില്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് തഹ്‍ലിയയെ സ്ഥാനത്തുനിന്നു നീക്കിയ വിവരം പുറത്തു വിട്ടത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് അച്ചടക്ക ലംഘനത്തിന് നടപടി സ്വീകരിക്കുന്നതെന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 194 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില 194 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 457 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4020 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെഎണ്ണം- 493 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  17169 പേര്‍ വീടുകളില16297 പേരും സ്ഥാപനങ്ങളില്‍  872 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 17169 പേരാണ്. പുതിയതായി 857 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4180 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3602 ആന്റിജന്‍ 556 ട്രൂനാറ്റ്  22) 400 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്. 1366 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായിആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 288 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും  കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 459 പേരെ ഡിസ്ചാര്‍ജ് ചെയ്തു.  129528 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 124455 പേര്‍ക്ക് ഇതുവരെ കോവിഡ്നെഗറ്റീവായി.

Continue Reading

സംസ്ഥാനത്ത് ഇന്ന് 15058 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15058പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു മരണം :99 സമ്പർക്കം :14336 രോഗമുക്തി :29439 പരിശോധന :91885 പോസിറ്റിവിറ്റി : 16.39% കാസർഗോഡ് :194 കണ്ണൂർ :814 ▪️സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂര്‍ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട 381, കാസര്‍ഗോഡ് 194 എന്നിങ്ങനേയാണ്ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണപ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമപ്രദേശങ്ങളിലുമാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,90,219 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,60,694 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,525 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1853 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,08,773 കോവിഡ് കേസുകളില്‍, 13.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ്ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെആകെ മരണം 22,650 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,336 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 612 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 61 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,439 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1993, കൊല്ലം 2243, പത്തനംതിട്ട 1111, ആലപ്പുഴ 1747, കോട്ടയം 2234, ഇടുക്കി 1157, എറണാകുളം 3699, തൃശൂര്‍ 2790, പാലക്കാട്2218, മലപ്പുറം 2701, കോഴിക്കോട് 3520, വയനാട് 966, കണ്ണൂര്‍ 1608, കാസര്‍ഗോഡ് 452 എന്നിങ്ങനേയാണ്രോഗമുക്തിയായത്. ഇതോടെ 2,08,773 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,58,504 പേര്‍ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഗോവയില്‍ അഞ്ചു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍

പനാജി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് അഞ്ചു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി ഗോവ. വിദ്യാര്‍ഥികള്‍ക്കും ജോലി ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും നിരീക്ഷണം ബാധകമാകും. ഞായറാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സെപ്റ്റംബര്‍ 20 വരെ നീട്ടി. തീര പ്രദേശത്ത് കാസിനോകളുടെ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം നീട്ടി. ‘കേരളത്തില്‍നിന്ന് വരുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അഞ്ച് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ നിര്‍ബന്ധം’ വിജ്ഞാപനത്തില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റീന്‍ സൗകര്യങ്ങള്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരോ പ്രിന്‍സിപ്പല്‍മാരോ […]

Continue Reading

അന്യമതസ്​ഥരെ വിവാഹം കഴിക്കുന്നത്​ വിലക്കുന്ന നിയമം കൊണ്ടുവന്നാല്‍ പിന്തുണക്കും: അബ്​ദുല്‍ ഹകീം അസ്​ഹരി

ലവ്​ ജിഹാദ്​, നാര്‍ക്കോട്ടിക്​ ജിഹാദ്​ എന്നൊക്കെയുള്ള പ്രചാരണം അര്‍ഥശൂന്യമാണെന്ന്​ എസ്​.വൈ.എസ്​ ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ ഹകീം അസ്ഹരി.എന്നാല്‍ ​വിവാദ പ്രസ്​താവനകളോടുള്ള പ്രകോപനപരമായ പ്രതികരണങ്ങള്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കും. അതേസമയം അന്യമതസ്​ഥരെ വിവാഹം കഴിക്കുന്നത്​ വിലക്കുന്ന നിയമം കൊണ്ടുവന്നാല്‍ അതിനെ പിന്തുണക്കുമെന്നും അബ്​ദുല്‍ ഹകീം അസ്​ഹരി പറഞ്ഞു.“പ്രണയിച്ച്‌ അന്യമതത്തിലേക്ക് പെണ്‍കുട്ടികളെ കൊണ്ടുപോകുന്നു എന്നാണ് ഉന്നയിച്ച ഒരു പ്രശ്നം. മുസ്‍ലിംകളെ അതിനേക്കാളേറെയാണ് ഇത് ബാധിക്കുന്നത്. മതം വിട്ട് കല്യാണം കഴിക്കരുത്, മാതാപിതാക്കളുടെ സമ്മതമില്ലാതെ കല്യാണം കഴിക്കരുത് എന്നെല്ലാം നിയമനിര്‍മാണം […]

Continue Reading

എലിക്ക് വെച്ച വിഷം അബദ്ധത്തില്‍ കഴിച്ച പിഞ്ചുകുഞ്ഞ് മരിച്ചു

എലിക്ക് വെച്ച വിഷം കഴിച്ച പിഞ്ചു കുഞ്ഞ് മരിച്ചു. കണ്ണമംഗലം കിളിനക്കോട് ഉത്തന്‍ നല്ലേങ്ങര മൂസക്കുട്ടിയുടെ രണ്ടര വയസ്സ് പ്രായമുള്ള മകന്‍ ഷയ്യാഹ് ആണ് മരിച്ചത്. വീട്ടില്‍ എലികളെ നശിപ്പിക്കാന്‍ വെച്ചിരുന്ന വിഷം കുട്ടി അറിയാതെ കഴിക്കുകയായിരുന്നു. ഒരാഴ്ച മുമ്ബാണ് സംഭവം. കുട്ടി ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. മാതാവ്: ഹസീന. സഹോദരങ്ങള്‍ : മുഹമ്മദ് അഷ്‌റഫ്, അമീന്‍, ഷിബിന്‍ ഷാ

Continue Reading

ഹരിതയില്‍ പ്രതിഷേധം തുടരുന്നു; കാസര്‍കോട്, വയനാട് ജില്ല പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും രാജിവെച്ചു, പുനഃസംഘടനയില്‍ അസംതൃപ്തി പ്രകടപ്പിച്ച്

മലപ്പുറം: ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റിയെ മുസ്ലിം ലീഗ് നേതൃത്വം പ്രഖ്യാപിച്ചതോടെ പ്രതിഷേധം കത്തുന്നു. സംസ്ഥാന കമ്മിറ്റി മുസ്‌ലിം ലീഗ് നേതൃത്വം പിരിച്ചുവിടുകയും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച്‌ കാസര്‍കോട്, വയനാട് ജില്ലാ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും രാജിവെച്ചു. കാസര്‍കോട് ജില്ല പ്രസിഡന്റ് സാലിസ അബ്ദുല്ല, ജനറല്‍ സെക്രട്ടറി ഷര്‍മിന മുഷ്രിഫ, വയനാട് ജില്ല പ്രസിഡന്റ് ഫാത്തിമ ഷാദിന്‍, ജനറല്‍ സെക്രട്ടറി ഫാത്തിമ ഹിബ എന്നിവരാണ് എം.എസ്.എഫ് നേതൃത്വത്തിന് രാജിനല്‍കിയത്. എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ […]

Continue Reading

സാങ്കേതിക തകരാർ: തിരുവനന്തപുരം- ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാന ത്താവളത്തിൽ വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്നും ഷാർജയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്. 170 യാത്രക്കാരുമായി 6.20 ന് പുറപ്പെടേണ്ട വിമാനമായിരുന്നു.

Continue Reading

സാരഥി’ക്കും വ്യാജൻ ; ലക്ഷ്യം പണം തട്ടൽ , അപേക്ഷകർക്ക് മോട്ടാർ വാഹന വകുപ്പിന്റെ ജാഗ്രതാ നിർദേശം

തി​രു​വ​ന​ന്ത​പു​രം:ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ‘സാ​ര​ഥി പ​രി​വാ​ഹ​ന്‍ പോ​ര്‍​ട്ട​ലി​’​നും വ്യാ​ജ​ന്മാ​ര്‍. അ​പേ​ക്ഷ​​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌​ പ​ണം ത​ട്ടു​ക​യാ​ണ്​ ല​ക്ഷ്യം. ഒാ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍​ക്ക്​ ഗൂ​ഗി​ളി​ല്‍ ‘സാ​ര​ഥി’ ​െസ​ര്‍​ച്ച്‌​ ചെ​യ്യു​ന്ന​വ​രാ​ണ്​ വ്യാ​ജ​ന്മാ​രു​ടെ വ​ല​യി​ല്‍ വീ​ഴു​ക. ഓ​ണ്‍​ലൈ​നില്‍ അ​പേ​ക്ഷയും ഫീ​സും അ​ട​ക്കു​ന്ന രീ​തി​യാ​ണ്​ നി​ല​വി​ലു​ള്ള​ത്. യ​ഥാ​ര്‍​ഥ പോ​ര്‍​ട്ട​ല്‍ ആ​ണെന്ന മ​ട്ടി​ല്‍ ഇ​ത്ത​രം സൈ​റ്റു​ക​ളി​ലൂ​ടെ അ​പേ​ക്ഷ​ഫീ​സാ​യി ന​ല്‍​കു​ന്ന പണം ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ്. യാ​ഥാ​ര്‍​ഥ​ ​േപാ​ര്‍​ട്ട​ലി​നെ വെ​ല്ലും വി​ധ​മാ​ണ്​ വ്യാ​ജനി​ലെ ക്ര​മീ​ക​ര​ണ​വും ‘സേ​വ​ന’ വി​ന്യാ​സ​വും. വി​വ​ര​ങ്ങ​ളെ​ല്ലാം ​ന​ല്‍​കി​യ ശേ​ഷം ബി​ല്ലി​ങ്​ ഒാ​പ്​​ഷ​ന്‍ ക​ഴി​ഞ്ഞ​ ശേ​ഷ​മേ ത​ട്ടി​പ്പ്​ ന​ട​ന്ന കാ​ര്യം […]

Continue Reading