തൊഴിലില്ലായ്മ : ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് കേരളം

ന്യൂഡല്‍ഹി : തൊഴിലില്ലായ്മയില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് കേരളം. ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ (എന്‍.എസ്.എസ്.ഒ) പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയുടെ 2020 ഒക്ടോബര്‍-ഡിസംബര്‍ കാലത്തെ ഫലത്തില്‍ 43ശതമാനം യുവ ജനങ്ങളാണ് കേരളത്തില്‍ തൊഴിലില്ലാതെ കഷ്ടപ്പെടുന്നത്. കോവിഡ് വ്യാപനത്തോടെ കേരളത്തിലെ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നതായാണ് റിപ്പോര്‍ട്ട്. 15-29നും ഇടയ്ക്ക് പ്രായമുള്ളവരില്‍ കോവിഡിനു മുമ്പ് 2019 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2020ല്‍ ഇതേ കാലത്ത് 43 ശതമാനത്തിലെത്തി. കോവിഡിനു മുമ്പ് യുവാക്കളുടെ തൊഴിലില്ലായ്മയില്‍ രാജ്യത്ത് കേരളമായിരുന്നു […]

Continue Reading

പൊലീസുകാരൻ ചമഞ്ഞ് നിരവധി പേരിൽ നിന്ന് പണം തട്ടി, ബേക്കൽ പൊലീസ് അന്വേഷണം തുടങ്ങി

കാസർകോട്: പൊലീസുകാരൻ ചമഞ്ഞ് നിരവധിപേരിൽ നിന്ന് പണം തട്ടിയ ആളെ കണ്ടെത്തുന്നതിന് ബേക്കൽ പൊലീസ് അന്വേഷണം തുടങ്ങി. ബേക്കൽ, ഉദുമ ഭാഗങ്ങളിലാണ് പൊലീസിന്റെ പേരു പറഞ്ഞ് ഒരാൾ നിരവധി പേരിൽ നിന്ന് പണം കൈക്കലാക്കിയത്.വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്താൽ വാഹന ഉടമകളുടെ മൊബൈൽ ഫോണുകളിലേക്ക് വിളിച്ച് വാഹനം വിട്ടുകിട്ടാൻ പണം ആവശ്യപ്പെടുകയാണ് ഇയാളുടെ രീതി. സ്റ്റേഷനിൽ നേരിട്ട് അടക്കുമ്പോൾ പിഴയായി വൻതുക നൽകേണ്ടിവരുമെന്നും തന്നെ ചെറിയ തുക ഏൽപ്പിച്ചാൽ മതിയെന്നും പറഞ്ഞായിരുന്നു പണം വാങ്ങിയത്.വാഹനം ഇറക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ […]

Continue Reading

സർവീസ്സിൽ നിന്ന് വിരമിച്ചാലും സാമൂഹ്യ സേവന രംഗത്ത് കർമ്മ നിരതരാവണം : എം എൽ എ

കാസറഗോഡ് : സർക്കാർ സർവീസിൽ നിന്ന് വിരമിച്ചാലും സാമൂഹ്യ സേവന രംഗത്ത് കർമ്മ നിരതരാവാനുള്ളഅവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് എ.കെ.എം അഷ്‌റഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. 56 വയസ്സ്എന്നത് വീട്ടിൽ വിശ്രമിക്കാനുള്ള സമയമല്ലെന്നും കൂടുതൽ ആവേശത്തോടെ സമൂഹ നന്മയ്ക്കായിപ്രവർത്തിക്കാനുള്ള അവസരമായി വിരമിക്കലിനെ കാണണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. സ്റ്റേറ്റ്എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. പ്രസിഡന്റ്‌ ടി.എ സലീം അധ്യക്ഷത വഹിച്ചു. എസ് ഇ യു ജില്ലാ കമ്മിറ്റി അംഗങ്ങളായ  സിവിൽ സപ്ലൈസ് വകുപ്പിൽ നിന്ന് വിരമിച്ച ഷംസുദ്ദീൻ കൊടവഞ്ചി,വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ചഅബ്ബാസ് കുളങ്ങര എന്നിവർക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം എ.കെ.എം അഷ്‌റഫ് എം.എൽ.എ വിതരണംചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് നാസർ നങ്ങാരത്ത്, സെക്രട്ടറിയേറ്റ് അംഗം ഒ.എം ഷഫീഖ്, ജില്ലാ ഭാരവാഹികളായ കെ.എൻ പി മുഹമ്മദലി,ഷിഹാബ് ഒ.എം, അഷ്‌റഫ് കല്ലിങ്കാൽ, ആസിയമ്മ ഇ.എ, ഹംസത്ത്.കെ.പി, താലൂക്ക് ഭാരവാഹികളായ സാദിഖ് എം, മുസ്തഫ കെ.എ, മുൻ ജില്ലാ വൈസ് പ്രസി.എ.എമുഹമ്മദ്‌ ബേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഷംസുദ്ദീൻ കൊടവഞ്ചി, അബ്ബാസ് കുളങ്കര എന്നിവർ മറുപടിപ്രസംഗം നടത്തി. ജന.സെക്രട്ടറി അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട സ്വാഗതവും ഷാകിർ എൻ നന്ദിയും പറഞ്ഞു.

Continue Reading

പ്ലസ് വൺ പ്രവേശനം സെപ്റ്റംബർ 21 മുതൽ: ട്രയൽ അലോട്ട്മെന്റ് 13നും ആദ്യ അലോട്ട്മെന്റ് 21നും

തിരുവനന്തപുരം : ഈ വർഷത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ ട്രയൽഅലോട്ട്മെന്റ് 13നും ആദ്യഅലോട്ട്മെന്റ് 21നും പുറത്തുവരും. 21മുതൽ കോവിഡ് ചട്ടങ്ങൾ പാലിച്ച് പ്രവേശനനടപടികൾ ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്കൂളുകളിൽഹാജരാക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഓൺലൈൻ വഴിയും പ്രവേശനം നൽകുമെന്ന് മന്ത്രി അറിയിച്ചു. ട്രയൽ അലോട്ട്മെന്റ് സെപ്തംബർ 13ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും. http://admission.dge.kerala.gov.in എന്നലിങ്കിലൂടെ ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Resultsഎന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട്പരിശോധിക്കാവുന്നതാണ്.  ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ളസർക്കാർ /എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കകളിൽ നിന്നും തേടാവുന്നതാണ്. അലോട്ട്മെന്റ് പരിശോധിച്ച ശേഷം ആവശ്യമായ തിരുത്തലുകൾ /ഉൾപ്പെടുത്തലുകൾ സെപ്തംബർ 16ന് വൈകിട്ട്5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്നഅലോട്ട്മെന്റ് റദ്ദാക്കപ്പെടും.  ഓപ്ഷനുകൾ വിവരങ്ങൾ തിരുത്തുന്നതിനും പുതിയത്ചേർക്കുന്നതിനും സെപ്റ്റംബർ 16 വൈകിട്ട് 5 വരെസമയമുണ്ട്. ഈ വർഷം 3,94,457 പ്ലസ് വൺ സീറ്റുകൾ സംസ്ഥാനത്തുണ്ട്. ഇതുവരെയും അപേക്ഷ സമർപ്പിക്കാൻകഴിയാത്ത വിദ്യാർത്ഥികൾക്ക് മുഖ്യ അലോട്ട്മെന്റ് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ്ൽ അപേക്ഷകൾസമർപ്പിക്കാം. കഴിഞ്ഞ വർഷങ്ങളിലെ ശരാശരി കണക്ക് അനുസരിച്ച് മറ്റു കോഴ്സുകളിലേക്ക് വിദ്യാർഥികൾപോകും എന്നുള്ളതിനാൽ അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് സീറ്റുകൾ അവസരം നൽകാൻ കഴിയുമെന്നാണ്കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും പ്രദേശത്ത് സീറ്റുകൾ കുറവുണ്ടെങ്കിൽ അതിനുള്ള പരിഹാരംകാണുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

Continue Reading

വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കാം, ഏത് കോടതിയാണ് എന്നെ ശിക്ഷിച്ചതെന്ന് വ്യക്തമാക്കണം; കേന്ദ്രമന്ത്രി വി. മുരളീധരനോട് മഅ്ദനി

ബാംഗ്ലൂര്‍: കോടതി ശിക്ഷിച്ച മഅ്ദനിക്ക് വേണ്ടി കേരള നിയമ സഭ പ്രമേയം പാസാക്കിയെന്ന വി.മുരളീധരന്റെ ആരോപണത്തിനെതിരെ അബ്ദുനാസര്‍ മഅ്ദനി. ഏത് കോടതിയാണ് തന്നെ ശിക്ഷിച്ചതെന്ന്  മുരളീധരന്‍ വ്യക്തമാക്കണമെന്ന് മഅ്ദനി ആവശ്യപ്പെട്ടു. ഫേസ് ബുക്കിലെൂടെയായിരുന്നു മഅ്ദനിയുടെ പ്രതികരണം. ‘കേന്ദ്ര മന്ത്രിക്കും അല്‍പ്പം പരിസര ബോധവും നിയമ വിവരവും ആകാവുന്നതാണ്… ഏത് കോടതിയാണ് ശിക്ഷിച്ചത്? എപ്പോഴായിരുന്നു അത്? വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കുന്നത് നല്ലതാണ്. മാന്യന്മാരൊക്കെ ഇരിന്നിട്ടുള്ള പദവിയോട് അല്‍പമെങ്കിലും നീതി കാട്ടലാകാമല്ലോ..’ എന്നാണ് മഅ്ദനി ഫേസ് ബുക്കില്‍ കുറിച്ചത്.

Continue Reading

സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ കനക്കും; കാസർഗോഡ് ജില്ലയടക്കം നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ കനക്കാന്‍ സാധ്യത. വടക്കു കിഴക്കന്‍ ബംഗാളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്. ചൊവ്വാഴ്ച പന്ത്രണ്ട് ജില്ലകളിലും ബുധാനാഴ്ച അഞ്ചു ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യ ബന്ധനത്തിന് […]

Continue Reading

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും കരൽ സംബന്ധമായ അസുഖങ്ങൾഗ്യാസട്രബിൾദഹനക്കേട്നെഞ്ചെരിച്ചിൽവയറ്റിൽ ഉണ്ടാകുന്ന നീർക്കെട്ട്, ഛർദി, വയറുവേദന,മലബന്ധം,മഞ്ഞപിത്തംപുളിച്ചു തികട്ടൽ…. തുടങ്ങി ഉദര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും കണ്ണൂർ ആസ്‌റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഗാസ്ട്രോ എൻ ട്രോളജി ഡോക്ടർ വിവേക് കുമാർ കെ വി യുടെ സേവനം കാസറഗോഡ് അരമന ഹോസ്പിറ്റലിൽ 16/09/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് […]

Continue Reading

അധ്യാപക നിയമനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നു. ഹയര്‍ സെക്കണ്ടറി അധ്യാപക യോഗ്യത അനിവാര്യം. ഹയര്‍ സെക്കണ്ടറി റിട്ടയേര്‍ഡ് അധ്യാപരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ സപ്തംബര്‍ 15 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോണ്‍: 940000965. 9847175946

Continue Reading

ജില്ല സാഹിത്യോത്സവത്തിൽ തിളങ്ങി കോട്ടക്കുന്ന് മർകസ് മൈമൻ വിദ്യാർഥികൾ

മൊഗ്രാൽ പുത്തൂർ: എസ്‌.എസ്‌.എഫ് കാസറഗോഡ് ജില്ലാ സാഹിത്യോത്സവത്തിൽ തിളങ്ങി കോട്ടക്കുന്ന് മർകസ് മൈമൻ വിദ്യാർഥികൾ.ജനറൽ വിഭാഗം നശീദ പാരായണ മത്സരത്തിൽ റുഫൈദ്‌ മായിപ്പാടിയും ഹയർ സെക്കന്ററി വിഭാഗം ഇംഗ്ലീഷ്‌ പ്രബന്ധ രചനയിൽ മർകസുൽ മൈമൻ അൽ മദ്റസത്തുസുന്നിയ്യ വിദ്യാർത്ഥി മുഹാസ് പറപ്പാടിയുമാണ് ഒന്നാം സ്ഥാനം നേടി സംസ്ഥാന സാഹിത്യോത്സവത്തിന് യോഗ്യത നേടിയത്.ജൂനിയർ ഫീച്ചർ റൈറ്റിംഗിൽ ഫൈറാസ്‌ ബെള്ളൂർ രണ്ടാം സ്ഥാനവും നേടി.വിജയികളെ മർകസുൽ മൈമൻ മേധാവികൾ അഭിനന്ദിച്ചു.

Continue Reading

ഗ്രന്ഥശാലദിനത്തിന്റെ ഭാഗമായി പുസ്തക ശേഖരണം തുടങ്ങി: സന്ദേശം ലൈബ്രറി

ചൗക്കി:ലോക സാക്ഷരതാ ദിനം സെപ്തംബർ 8 മുതൽ 14 വരെ ഗ്രന്ഥശാലാദിനത്തിന്റെ ഭാഗമായി സന്ദേശം ലൈബ്രറി ക്ക് മികച്ച വായനക്കാരൻ അബ്ദുൽ സുലൈമാൻ(ദുല്ല) വിലപ്പെട്ട പുസ്തകം ലൈബ്രറി സെക്രട്ടറി എസ്.എച്ച്.ഹമീദിന് നൽകി പുസ്തക ശേഖരത്തിന്ന് തുടക്കം കുറിച്ചു

Continue Reading