സെപ്റ്റംബറിൽ നടത്താനിരുന്ന പി.എസ്.സി ബിരുദതല പരീക്ഷകള്‍ ഒക്ടോബറിലേക്ക് മാറ്റിവെച്ചു

തിരുവനന്തപുരം: കേരള പി.എസ്.സി ബിരുദതല പരീക്ഷകള്‍ ഒക്ടോബറിലേക്ക് മാറ്റി. സെപ്റ്റംബര്‍ 18,25 തിയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ ഒക്ടോബര്‍ 23, 30 തിയതിയിലേക്ക് മാറ്റി നിശ്ചയിച്ചതായി പി.എസ്.സി അറിയിച്ചു. നിപാവൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും വലിയ പരീക്ഷകള്‍ക്കായി പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് ഉദ്യോഗാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലുമാണ് പരീക്ഷ മാറ്റി വെച്ചത്. സെപ്റ്റംബര്‍ 7 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ […]

Continue Reading

ഇനി പഴയ സന്ദേശങ്ങളും വീണ്ടെടുക്കാനാകില്ല, വാട്‌സാപ്പ് സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍

അന്വേഷണ, സുരക്ഷാ ഏജൻസികളെ വലച്ച് ചാറ്റുകളുടെ എൻഡ് ടു എൻഡ് എൻക്രിപ്ഷനിൽ ഒന്നുകൂടിപഴുതടയ്ക്കുകയാണ് വാട്സാപ്പ്. ഇനി മുതൽ ബാക്കപ്പ് ചെയ്ത സന്ദേശങ്ങളും സ്റ്റോറേജിൽ നിന്നുംവീണ്ടെടുക്കാനാവില്ല. ഇതിനുവേണ്ടി ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും എൻഡ് ടു എൻഡ് എൻക്രിപ്ഷൻനടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ് വാട്സാപ്പ്. വാട്സാപ്പ് സി.ഇ.ഒ. വിൽ കാത്കാർട്ട് ആണ് ട്വിറ്റലൂടെ ഇക്കാര്യംഅറിയിച്ചത്. നിലവിൽ വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത് നിന്ന് ഒരാൾക്കോ വാട്സാപ്പിനോ കാണാൻകഴിയില്ലെങ്കിലും സ്റ്റോറേജിൽ നിന്ന് ഇത് വീണ്ടെടുക്കാൻ കഴിയുമായിരുന്നു. സ്റ്റോറേജിലും എൻഡ് ടു എൻഡ്എൻക്രിപ്ഷൻ നടപ്പിലാക്കുന്നത് അന്വേഷണ ഏജൻസികൾക്കും സർക്കാരുകൾക്കും തിരിച്ചടിയാവും. ഒരു പാസ്വേർഡ് സംവിധാനത്തിലൂടെയാകും പുതിയ എൻക്രിപ്ഷൻ നടപ്പിലാക്കുക. നിലവിൽ വാട്സാപ്പ്ചാറ്റുകൾ ഗൂഗിൾ ഡ്രൈവിലോ മറ്റ് എവിടെയെങ്കിലുമോ സ്റ്റോർ ചെയ്യാനുള്ള സംവിധാനം ആൻഡ്രോയിഡ്ഫോണുകളിൽ ലഭ്യമാണ്. ഐ ഫോൺ ഉപയോക്താക്കൾക്ക് ഐ ക്ലൗഡിലും ഇതിനുള്ള ഓപഷൻ ലഭ്യമാണ് പുതിയ സർവീസ് ലോഞ്ചിനിടെ കേസന്വേഷണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇത്തിരിച്ചടിയാകുന്നതിനേക്കുറിച്ച് വാട്സാപ്പ് സി.ഇ.ഒ പറഞ്ഞത് ഇത്തരം കാര്യങ്ങളിലെ സുരക്ഷ എല്ലാ മേഖലയിലുംപ്രധാനമാണ്, കാരണം സ്മാർട് ഫോണുകളും ഡിവൈസുകളും മനുഷ്യന് ഇന്ന് അത്രത്തോളംപ്രാധാന്യമുള്ളതാണെന്നാണ്. ചില രാജ്യങ്ങൾ ഇത്രയും സുരക്ഷ ഏർപ്പെടുത്തുന്നതിനെ എതിർക്കുന്നുണ്ട്. എന്നാൽ ഉപയോക്താവിന്റെ വിവരങ്ങൾക്ക് സുരക്ഷ നൽകുക എന്നതാണ് കമ്പനിയെ സംബന്ധിച്ച്പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാറ്റ് ബാക്ക്അപ്പ് ചെയ്യുന്നതിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കുന്നതിലൂടെ മീഡിയ, ചാറ്റുകൾഎന്നിവ ഗൂഗിൾ ഡ്രൈവ്സ ഐ ക്ലൗഡ് എന്നിവിടങ്ങളിൽ നിന്ന് വീണ്ടെടുക്കാൻ കഴിയില്ല. ഒരു എൻക്രിപ്ഷൻകീയുടേയോ പാസ് വേർഡിന്റെയോ സഹായത്തോടെ ഈ സേവനം ഉപയോക്താവിന് ലഭ്യമാകും. പുതിയസർവീസ് നടപ്പിലാക്കുന്നത് വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഭാഗമായിട്ടാണ്. ആൻഡ്രോയിഡിലുംഐ.ഒ.എസിലും ഉപയോഗിക്കാൻ കഴിയുന്ന ഒരു പുതിയ സംവിധാനമാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യയിൽ 53 കോടി ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയത്തിൽപറയുന്നത് അനുസരിച്ച് സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന ആവശ്യത്തിനെതിരെ വാട്സാപ്പ് ഡൽഹിഹൈക്കോടതിയെ സമീപിച്ചിരുന്നു. വാട്സാപ്പ് സന്ദേശങ്ങളുടെ ഉറവിടം വ്യക്താമാക്കണമെന്നാണ് കേന്ദ്രസർക്കാർ അന്ന് ആവശ്യപ്പെട്ടതെങ്കിലും ഇത് തങ്ങളുടെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ പോളിസിക്ക്വിരുദ്ധമാണെന്നാണ് വാട്സാപ്പ് പ്രതികരിച്ചത്.

Continue Reading

കാസര്‍കോട് ജില്ലയിൽ 284പേര്‍ക്ക് കൂടി കോവിഡ്,628 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍284 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 628പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4529 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 489 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 18592പേര്‍ വീടുകളില17688പേരും സ്ഥാപനങ്ങളില്‍ 904പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 18592പേരാണ്. പുതിയതായി931പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4489സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3588ആന്റിജന്‍ 890 , ട്രൂനാറ്റ് 11 ) 865 പേരുടെ പരിശോധനാ ഫലം […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 20478 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20478പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ്ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണപ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമപ്രദേശങ്ങളിലുമാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,13,495 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,81,858 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,637 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2272 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,31,792 കോവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ ഫീല്‍ഡ്ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെആകെ മരണം 22,484 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,497 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 793 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,155 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1779, കൊല്ലം 2063, പത്തനംതിട്ട 1344, ആലപ്പുഴ 1738, കോട്ടയം 1463, ഇടുക്കി 863, എറണാകുളം 3229, തൃശൂര്‍ 2878, പാലക്കാട്1931, മലപ്പുറം 2641, കോഴിക്കോട് 3070, വയനാട് 986, കണ്ണൂര്‍ 1550, കാസര്‍ഗോഡ് 620 എന്നിങ്ങനേയാണ്രോഗമുക്തിയായത്. ഇതോടെ 2,31,792 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,00,355 പേര്‍ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading

മഞ്ചേശ്വരം മജിർപള്ളത്ത് പണമിടപാടിനെച്ചൊല്ലി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ 2 പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മജിര്‍പ്പള്ളത്ത് യുവാവിനെ കാറില്‍ തട്ടി ക്കൊണ്ടു പോയി ഒരു സംഘം കര്‍ണാടക പൊലീസിന് കൈമാറിയതായി വിവരം. അതേ സമയം യുവാവിനെ തട്ടി ക്കൊണ്ടുപോയ കേസില്‍ സംഘത്തിലെ രണ്ടു പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശികളായ യഹ്‌യ, ആഷിഫ് എന്നിവരാണ് അറസ്റ്റിലായത്. നാലുപേരെ പൊലീസ് അന്വേഷിച്ചുവരുന്നു. ഇന്നലെ രാത്രി 7മണിയോടെയാണ് മജിര്‍പ്പള്ളത്തെ സവാദി(28)നെ കാറില്‍ എത്തിയ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മംഗളൂരു ബന്തര്‍ പൊലീസിന് കൈമാറിയതായാണ് വിവരം. […]

Continue Reading

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. അടുത്ത വർഷമാദ്യം നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. രാജി ക്കത്ത് ഗവർണർക്ക് കൈമാറി. രാജിയുടെ കാരണം വ്യക്തിമായിട്ടില്ല. 2016 ഓഗസ്റ്റ് മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള നേതാവാണ് അദ്ദേഹം. രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയ് രൂപാണി 2017ൽ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Continue Reading

സംസ്ഥാനത്ത്​ നിപ നിയന്ത്രണവിധേയം: ആരോഗ്യമന്ത്രി

▪️തിരുവനന്തപുരം: സംസ്ഥാനത്ത്​ നിപ നിയന്ത്രണവിധേയമെന്ന്​ ആരോഗ്യമന്ത്രി വീണ ജോർജ്​. ആശ്വാസകരമായ സാഹചര്യമാണ്​ നിലവിലുള്ളത്.സമ്പർക്കപട്ടികയിലുള്ള ആർക്കും രോഗബാധയില്ല. ​കൂടുതൽആളുകൾ സമ്പർക്കപട്ടികയിലേക്ക്​ വന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കയില്ല. രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾതുടരുകയാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. നിപ നിയന്ത്രണവിധേയമാണെന്ന്​ വനം മന്ത്രിഎ.കെ.ശശീന്ദ്രനും പറഞ്ഞു. നിപ ബാധിച്ച്​ മരിച്ച കുട്ടിയുമായി അടുത്തിടപഴകിയവരുടെ സാമ്പിളുകൾ പൂണെഎൻ.ഐ.വിയിലും കോഴിക്കോട്​ മെഡിക്കൽ കോളജിലുമായി പരിശോധിച്ചിരുന്നു. ഈപരിശോധനകളുടേയെല്ലാം ഫലം നെഗറ്റീവായിരുന്നു. നിപ പ്രതിരോധത്തിനായി ഏകോപനത്തോടെയുള്ള ഇടപെടല്‍ തുടരുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻകഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതുവരെ ലഭ്യമായ സമ്പര്‍ക്കപ്പട്ടികയിലുള്ള പരിശോധനാ ഫലങ്ങള്‍നെഗറ്റീവായത് ആശ്വാസകരമാണ്.മറ്റ് ജില്ലകളിലുള്ളവര്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളതിനാല്‍ ജില്ലകള്‍ നിപസമ്പര്‍ക്കങ്ങളുടെ ലൈന്‍ ലിസ്റ്റ് തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പനിയോടൊപ്പം ഏതെങ്കിലും തരത്തിലുള്ള നിപലക്ഷണങ്ങളുള്ളവരുടെ സാംപിള്‍ ശേഖരിക്കും. റിസ്ക് കുറഞ്ഞ രോഗലക്ഷണങ്ങളുള്ളവരെ കര്‍ശനമായ റൂംഐസൊലേഷനിലാക്കും. 21 ദിവസം ഇവരെ നിരീക്ഷിക്കുകയും ആരോഗ്യ പ്രവര്‍ത്തകള്‍ വിളിച്ച് വിവരങ്ങള്‍ശേഖരിക്കുകയും ചെയ്യും. സൈക്കോ സോഷ്യല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിംഗ് നല്‍കും. നിപ പ്രിരോധ പ്രവര്‍ത്തനങ്ങളുടെഭാഗമായി ഫീല്‍ഡ് സര്‍വയലന്‍സും ഫീവര്‍ സര്‍വയലന്‍സും നടത്തി വരുന്നു. ആശങ്ക അകറ്റുന്നതിനായിസംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ബോധവത്ക്കരണ പരിപാടികള്‍ ആരംഭിച്ചു. വവ്വാലുകളുടേയും വവ്വാല്‍കടിച്ച പഴങ്ങളുടേയും ശേഖരിച്ച സാമ്പിളുകള്‍ ഭോപാല്‍ പരിശോധന കേന്ദ്രത്തിലേക്ക് അയക്കും. ചത്തവവ്വാലുകളെ കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നുവെന്നും മുഖ്യമന്ത്രിവ്യക്തമാക്കിയിരുന്നു.

Continue Reading

ബോവിക്കാനത്ത് പട്രോൾ പമ്പ് ഉൽഘാടനം ആഘോഷമാക്കി ഓട്ടോ തൊഴിലാളികൾ

ബോവിക്കാനത്ത് പട്രോൾ പമ്പ് ഉൽഘാടനംആഘോഷമാക്കി ഓട്ടോ തൊഴിലാളികൾ ബോവിക്കാനം :വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായ ബോവികനത്തെ പട്രോൾ പമ്പ് ഉൽഘാടനവേള ആഘോഷമാക്കി ബോവിക്കാനം സംയുക്ത ഓട്ടോ തൊഴിലാളികൾമുഴുവൻ ഓട്ടോകളും പട്രോൾ പമ്പിലെത്തി ഡിസലടിച്ച് ഉൽഘാടന ചടങ്ങിന് നൂറാഴക് ചാർത്തി വിജയാശംസകളർപ്പിച്ചുനാടിന്റെ വികസനത്തിനും വാഹനയുടമകളുടെയും ‘ഓട്ടോ ടാക്സികളുടെയും – ചിരകാല സ്വപ്നമായിരുന്നു ഇന്ന് യാഥാർഥ്യമായതെന്ന് തൊഴിലാളികൾ പറഞ്ഞുപരിപാടിക്ക് യുണിയൻ പ്രസിണ്ടൻഡ് ബി എം ഹാരിസ്സെക്രട്ടറി ഹരിഹരൻ മറ്റു ഭാരവാഹികളും നേതൃത്വം നൽകിതൊഴിലാളികളെ പമ്പ് ഉടമ രാധ കൃഷ്ണൻ നിലേശ്വരം മധുരം […]

Continue Reading

കാസറഗോഡ് ഗവ. കോളേജിന് കോവിഡ് പശ്ചാതലത്തിലും തിലകപ്പട്ടം:അഭിനന്ദിച്ച് ഒ.എസ്.എ

വിദ്യാനഗർ: കോവിഡ് മഹാമാരിക്കിടയിലും ഓൺലൈൻ പഠനം നടത്തി തങ്ങളുടെ കടമകൾ നിറവേറ്റുകവഴി കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഒന്നാം സ്ഥാന പദവിയിലെത്തി റാങ്കുകൾ വാരിക്കൂട്ടിയ കാസറഗോഡ് ഗവ. കോളേജ് മിടുക്കരായ എല്ലാ വിദ്യാർത്ഥികളെയും, അദ്ധ്യാപകരെയും, രക്ഷിതാക്കളെയും, പ്രിൻസിപ്പൽ, പി ടി എ കമ്മിറ്റി, കോളേജ് കൗൺസിൽ, നോൺ ടീച്ചിൻഗ് സ്റ്റാഫ് തുടങ്ങി ഈ മേഖലയിൽ സേവന രംഗത്തുള്ള എല്ലാവരെയും ഗവ. കോളേജ് ഒ എസ് എ പ്രവർത്തക സമിതി യോഗം അഭിനന്ദിച്ചു.സർവ്വകലാശാലയിൽ ബിരുദ പ്രോഗ്രാമുകളിൽ 13 റാങ്ക് (90% […]

Continue Reading

ക്രൈസ്​തവ ദേവാലയങ്ങള്‍ക്ക്​ നേരെ ആക്രമണം തുടരും: പരസ്യമായി വെല്ലുവിളിച്ച്‌ തീവ്ര ഹിന്ദുത്വ സംഘടന

മംഗളൂരു: ഉഡുപ്പി കര്‍ക്കളയില്‍ ക്രിസ്​ത്യന്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പരസ്യമായി ആക്രമണത്തിന്​ ആഹ്വാനം ചെയ്​ത്​ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുജാഗരണ വേദികെ(എച്ച്‌.ജെ.വി). വെള്ളിയാഴ്​ച സ്​ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികള്‍ ​ നോക്കി നില്‍ക്കെ അമ്ബതോളം പ്രവര്‍ത്തകര്‍ പ്രാര്‍ഥന കേന്ദ്രത്തിലേക്ക്​ അതിക്രമിച്ച്‌​ കടന്ന്​ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്​തിരുന്നു. ഇതിനുപിന്നാലെയാണ് ദേവാലയങ്ങള്‍ക്ക്​ നേരെ ആക്രമണം തുടരുമെന്ന പരസ്യ വെല്ലുവിളിയുമായി സംഘടന നേതാക്കളും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുമുള്‍പ്പടെ ഭീഷണി ഉയര്‍ത്തിയത് . ” വര്‍ഷങ്ങളായി ജില്ലയില്‍ മതപരിവര്‍ത്തനം നടക്കുന്നു. നൂറുകണക്കിന് […]

Continue Reading