സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങിയതായി മന്ത്രി വി ശിവൻകുട്ടി. സർക്കാർ പ്രഖ്യാപനംവരുന്നത് കണക്കാക്കി മുന്നൊരുക്കങ്ങൾ നടത്താനാണ് നിർദ്ദേശം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ ഉന്നതതലസമിതിയാകും തീരുമാനം എടുക്കുക. സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ നാലിന് തുറക്കാൻ നേരത്തെതന്നെ തീരുമാനിച്ചിരുന്നു. വാക്സീനേഷൻ മുന്നേറിയതിലെ ആശ്വാസമാണ് കൂടുതൽ ഇളവുകളിലേക്ക്നീങ്ങാൻ സർക്കാരിന് കരുത്താകുന്നത് .ഈ മാസം മുപ്പതിനകം സമ്പൂർണ്ണ ആദ്യഡോസ് വാക്സിൻ കവറേജാണ് കേരളം ലക്ഷ്യമിടുന്നത്. വാക്സീനേഷൻ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേർക്ക് ഒന്നാം ഡോസും 30 ശതമാനംപേർക്ക് രണ്ടാം ഡോസും നൽകി കഴിഞ്ഞു. ഏഴ് ലക്ഷം വാക്സീൻ കൈയ്യിലുള്ളത് ഇന്നത്തോടെകൊടുത്തുതീർക്കുമെന്നാണ്  കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. 45 വയസിന്മുകളില്‍ പ്രായമുള്ള 93 ശതമാനം പേർക്ക് ഒരു ഡോസും 50 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകികഴിഞ്ഞു.

Continue Reading

കര്‍ണാടകയിലേക്ക് കടക്കാന്‍ നേരിയ ഇളവ്

കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് ആഴ്​ചകളായി നിലനിന്നിരുന്ന വാരാന്ത്യ ലോക്​ഡൗണ്‍ പിന്‍വലിച്ചു.ഒപ്പം കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നേരിയ ഇളവും അനുവദിച്ചു. ഒക്ടോബര്‍ 21 വരെ കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ണാടക പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും കേരളത്തില്‍നിന്ന്​ വ്യാപാര, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കര്‍ണാടകയിലേക്ക് അത്യാവശ്യക്കാര്‍ മാത്രമേ പ്രവേശിക്കാവൂവെന്നും കുടക് ഡെപ്യൂട്ടി കമീഷണര്‍ ചാരുലത സോമല്‍ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവില്‍ പറയുന്നു. കുടകില്‍ ജോലിക്ക് എത്തുന്നവരും നിയന്ത്രണം പാലിക്കണം. മാക്കൂട്ടം -ചുരം പാത വഴി […]

Continue Reading

എടാ,എടീ,നീ എന്നൊക്കെ വിളിച്ചാല്‍ ഇനി പണി പാളും; ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ കര്‍ശന നിര്‍ദേശവുമായി ഡിജിപിയുടെ സര്‍ക്കുലര്‍

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൊ​തു​ജ​ന​ങ്ങ​ളോ​ട് മോശമായി പെരുമാറുന്നതിനെതിരെ ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​യില്‍ ഡി​ജി​പി​ സര്‍ക്കുലര്‍ ഇറക്കി.പോ​ലീ​സുകാര്‍ പൊ​തു​ജ​ന​ങ്ങ​ളോട് മാന്യമായി പെരുമാറണമെന്നും എ​ടാ, എ​ടി, നീ എന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്യരുതെന്നും ഡി​ജി​പി​യു​ടെ സ​ര്‍​ക്കു​ല​റില്‍ പറയുന്നു.ഇക്കാര്യം ഉറപ്പ് വരുത്താന്‍ പൊ​തു​ജ​ന​ങ്ങ​ളോ​ട് പോ​ലീ​സ് പെ​രു​മാ​റു​ന്ന രീ​തി ജി​ല്ലാ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് നി​രീ​ക്ഷി​ക്കുമെന്നും നി​ര്‍​ദേ​ശ​ത്തി​ന് വി​രു​ദ്ധ​മാ​യ സം​ഭ​വ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ബ​ന്ധ​പ്പെ​ട്ട യൂ​ണി​റ്റ് മേ​ധാ​വി ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്നും ഡി​ജി​പി വ്യക്തമാക്കി.

Continue Reading

മികവിന്റെ കേന്ദ്രങ്ങളാകാന്‍ കാസര്‍കോട് ജില്ലയിലെ 6 വിദ്യാലയങ്ങള്‍

കാസര്‍കോട്: പുതിയ ലാബുകളും കെട്ടിടങ്ങളുമായി ജില്ലയിലെ ആറ് വിദ്യാലയങ്ങള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു. സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി കിഫ്ബി, നബാര്‍ഡ്, പ്ലാന്‍ ഫണ്ട് തുടങ്ങിയവയിലൂടെ നിര്‍മിച്ച കെട്ടിടങ്ങള്‍ സെപ്റ്റംബര്‍ 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍ പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ധനകാര്യമന്ത്രി കെ. എന്‍.ബാലഗോപാല്‍ മുഖ്യാതിഥി ആയിരിക്കും. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. ജില്ലയില്‍ അഞ്ച് […]

Continue Reading

സീരിയല്‍ നടന്‍ വലിയശാല രമേശ് അന്തരിച്ചു

സീരിയല്‍ നടന്‍ വലിയ ശാല രമേശ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. മൃതദേഹം ഇപ്പോൾ പി. ആർ.എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. നാടക രംഗത്തിലൂടെ കലാ രംഗത്ത് എത്തിയ രമേശ് വലിയ ശാല മലയാള സീരിയല്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് . ഗവണ്‍മെന്‍റ് മോഡല്‍ സ്‍കൂളിലാണ് വിദ്യാഭ്യാസം.

Continue Reading

സൗദിയിലേക്ക് നേരിട്ട് എല്ലാവർക്കും മടങ്ങുന്ന കാര്യത്തിൽ തീരുമാനമായില്ല; നവംബർ 30 വരെ ഇഖാമയും റീഎൻട്രിയും സൗജന്യമായി നീട്ടും

സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യക്കാർക്ക് താമസ രേഖയും വിസാ കാലാവധിയും നീട്ടി നൽകാൻസൽമാൻ രാജാവ് വീണ്ടും ഉത്തരവിട്ടു. നവമ്പർ മുപ്പത് വരെയാണ് കാലാവധി നീട്ടുക. ഇതോടെ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് മടങ്ങാനാകാത്തവർക്ക് ഇഖാമയും, റീ എൻട്രി വിസയും സന്ദർശകവിസയും കാലാവധി സൗജന്യമായി നീട്ടിക്കിട്ടും. യാത്രവിലക്ക് മൂലം സൗദിയിലേക്ക് തിരിച്ച് വരാൻ സാധിക്കാത്തവരുടെ ഇഖാമ, എക്സിറ്റ്-റീ എൻട്രി, വിസിറ്റ്വിസ എന്നിവയാണ് കാലാവധി നീട്ടി നൽകുക. നിലവിൽ സെപ്തംബർ വരെ നീട്ടി ലഭിച്ചവർക്കുംലഭിക്കാത്തവർക്കും ഇതിന്റെ ഗുണം ലഭിക്കും.  സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇതിനുള്ള ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ പാസ്പോർട്ട്വിഭാഗം വരും ദിനങ്ങലിൽ ഇതിന്റെ നടപടിയാരംഭിക്കും.  സൗജന്യമായാണ് വിസകളും റീ എൻട്രി കാലാവധിയും നീട്ടുക. മലയാളികളുൾപ്പെടെ നിരവധി പ്രവാസികൾക്ക്ഇതാശ്വാസമാകും. ഇതിനുള്ള ചിലവും സൗദി സർക്കാർ വഹിക്കും. സന്ദർശന വിസ നേടിയവർക്കും വിസാ കാലാവധി ദീർഘിപ്പിച്ച് നൽകും. വിസാ കാലാവധി പുതുക്കിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനായി മുഖീം ഡോട്ട് എസ്.എ എന്ന പോർട്ടിലിൽനിന്നും വിസ വാലിഡിറ്റി എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇഖാമ നമ്പറും അനുബന്ധ വിവരങ്ങളും നൽകിയാൽമതി. അബ്ഷിർ വഴിയും കാലാവധി പരിശോധിക്കാം. നിലവിൽ സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്സിനെടുത്തവർക്കാണ് നേരിട്ട് സൗദിയിലേക്ക് മടങ്ങാൻഅനുമതി. ബാക്കിയുള്ളവർ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കണം.

Continue Reading

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സ്വാധീനമുണ്ടായിരുന്ന പാര്‍ട്ടിയായിരുന്നു; കോണ്‍ഗ്രസ് തിരിച്ചു വരുമെന്ന് ശരദ് പവാര്‍

മുംബൈ: കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ഒരു കാലത്ത് കശ്മീര്‍ മുതല്‍ കന്യാ കുമാരി വരെ നിയന്ത്രണവും അധികാരവുമുണ്ടായിരുന്ന പാര്‍ട്ടിയായിരുന്നുകോണ്‍ഗ്രസെന്നും എന്നാല്‍ ഇപ്പോള്‍ തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയുടെ മറാത്തി പതിപ്പായി മുംബൈ ടോക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. നേതൃത്വത്തിന്റെ കാര്യം വരുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സെന്‍സിറ്റീവാകുമെന്നും പവാര്‍ പറഞ്ഞു.  ഭൂവുടമകള്‍ തങ്ങളുടെ പഴയ പ്രതാപം ഇപ്പോഴും വിളിച്ചു പറയുന്നതുപോലെയാണ് കോണ്‍ഗ്രസെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

Continue Reading

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും തൈറോയ്ഡ് ( THYROID) സംബന്ധമായ എല്ലാ അസുഖങ്ങളുംവിട്ടു മാറാത്ത തുമ്മൽ,തലചുറ്റൽ, തലവേദന, അലർജിമൂക്കിലെ ദശ, മൂക്കിന്റെ വളവ്കേൾവി സംബന്ധമായ അസുഖങ്ങൾക്കുംതല, തൊണ്ടയിലെ Tumor ( മുഴ) സർജറികൾക്കും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻഡോക്ടർ മനു എസ് ന്റ സേവനം 15/09/2021 നും എല്ലാ ബുധനാഴ്ചയും രാവിലെ 10 […]

Continue Reading

കാഞ്ഞങ്ങാട് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിയ കല്യോട്ട് ആറാട്ടുകടവിലെ മഹേഷിന്റെ ഭാര്യ അനു(24)വാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഒരു വര്‍ഷം മുമ്പാണ് വിവാഹിതയായത്. അനു കോട്ടയം സ്വദേശിനിയാണ്. ഒരു കുഞ്ഞുണ്ട്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Continue Reading