സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ വീണ്ടും മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച മുതല്‍ മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. പിന്നീടുള്ള 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട് .ശനിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി. ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് […]

Continue Reading

സിവിൽ സർവ്വീസ് മേഖലയിൽ എസ്.ഇ.യു വിന്റെ ഇടപെടലുകൾ ശ്ലാഘനീയം :എം എൽ എ

കാസറഗോഡ് : സിവിൽ സർവ്വീസ് മേഖലയെ സംരക്ഷിക്കാൻ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും സർക്കാർ തലത്തിൽ നടപടി സ്വീകരിക്കേണ്ട പല വിഷയങ്ങളും നിയമസഭയിൽ ഉന്നയിക്കാൻ എസ്.ഇ.യു വിൻ്റെ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ടെന്നും എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. എസ് ഇ യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്പെഷ്യൽ കൺവെൻഷനും വിവിധ പരീക്ഷാ വിജയികൾക്കുള്ള അനുമോദന യോഗവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ.ജില്ലാ പ്രസിഡന്റ്‌ ടി.എ സലീം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ നാസർ നങ്ങാരത്ത് മുഖ്യ […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 364 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍  364 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന  468 പേര്‍ക്ക്കോവിഡ് നെഗറ്റീവായി. നിലവില്‍ 4872 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം: 479.  *ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  19169 പേര്‍.*  വീടുകളില്‍ 18248 പേരും  സ്ഥാപനങ്ങളില്‍ 921 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19169 പേരാണ്. പുതിയതായി 1180  പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം  പുതിയതായി 5312 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3966 , ആന്റിജന്‍ 1327, ആൻ്റി ബോഡി 19 ).  1420 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1523 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 456 പേര്‍ നിരീക്ഷണത്തില്‍പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും  കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 468 പേരെ ഡിസ്ചാര്‍ജ്ചെയ്തു. 128763 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.  122853 പേര്‍ക്ക് ഇതുവരെ കോവിഡ്നെഗറ്റീവായി.

Continue Reading

സംസ്ഥാനത്ത് ഇന്ന് 25010 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 25010പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു മരണം  :177 സമ്പർക്കം :23791 രോഗമുക്തി :23535 പരിശോധന :151317 പോസിറ്റിവിറ്റി: 16.53% കാസർഗോഡ് :365 കണ്ണൂർ :1583 തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍ഗോഡ് 364 എന്നിങ്ങനേയാണ്ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണപ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമപ്രദേശങ്ങളിലുമാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,21,039 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,88,784 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,255 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2412 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,37,643 കോവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെആകെ മരണം 22,303 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നുംവന്നവരാണ്. 23,791 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പര്‍ക്ക ഉറവിടംവ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 23,535 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2385, കൊല്ലം 2284, പത്തനംതിട്ട 650, ആലപ്പുഴ 2035, കോട്ടയം 1451, ഇടുക്കി 544, എറണാകുളം 2722, തൃശൂര്‍ 2833, പാലക്കാട് 1815, മലപ്പുറം 2537, കോഴിക്കോട് 1909, വയനാട് 393, കണ്ണൂര്‍ 1520, കാസര്‍ഗോഡ് 457 എന്നിങ്ങനേയാണ്രോഗമുക്തിയായത്. ഇതോടെ 2,37,643 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,74,200 പേര്‍ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading

6 മാസം കഴിഞ്ഞവർക്ക് യുഎ ഇ യിലേക്ക് വരാം, നിബന്ധനകൾ ഇവയൊക്കെ

നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർസ് മാനേജ്‌മെന്റ് അതോറിറ്റിയും (ഐസി‌എം‌എ) ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും (ഐസി‌എ) 2021 സെപ്റ്റംബർ 12 മുതൽ മുമ്പ് നിയന്ത്രിത രാജ്യങ്ങളിൽ നിന്ന് ലോകാരോഗ്യ സംഘടനയുടെ അംഗീകൃത വാക്സിനുകൾ ഉപയോഗിച്ച് പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച താമസക്കാരെ തിരികെ വരാമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, നമീബിയ, സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സിയറ ലിയോൺ, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ […]

Continue Reading

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് തിങ്കളാഴ്ച

തിരുവനന്തപുരം:  പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് തിങ്കളാഴ്ചയും ആദ്യ അലോട്ട്മെന്റ് 22-നും നടക്കും. പതിനാലു ജില്ലകളിലുമായി 4,64,012 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 4,20,774 അപേക്ഷകർസംസ്ഥാന സിലബസിൽ നിന്നും 30,757 പേർ സി.ബി. എസ്.ഇ.യിൽനിന്നും 3303 പേർഐ.സി.എസി.ഇ.യിൽനിന്നുമുള്ളതാണ്. മറ്റു സിലബസുകളിൽനിന്ന് 9178 പേരും അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷകരുടെ എണ്ണവും ബ്രായ്ക്കറ്റിൽ സീറ്റുവിവരവും കണ്ണൂർ- 37,202 (33,220), കാസർകോട് 19,619 (17,133)

Continue Reading

ജില്ലയിൽ സെപ്തംബർ 11 ന് ഊർജ്ജിത വാക്സിനേഷൻ ഡ്രൈവ്: 87 വാക്‌സിനേഷൻ കേന്ദ്രങ്ങൾ

ജില്ലയിൽ നടപ്പിലാക്കുന്ന ഊർജജിത കോവിഡ് വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി സെപ്തംബർ 11 ന് കൊവിഷിൽഡ് വാക്‌സിൻ നൽകുന്നതിനായി 44 ആരോഗ്യ കേന്ദ്രങ്ങളിലും കൊവാക്സിൻ നൽകുന്നതിനായി 43 ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം) അറിയിച്ചു.ഓൺലൈൻ വഴിയും സ്പോട് അഡ്മിഷൻ വഴിയും വാക്‌സിൻ നൽകും. ഓൺലൈൻ വഴി വാക്സിനേനേഷൻ ലഭിക്കുന്നതിനായുള്ള അലോട്ട്മെന്റ് സെപ്തംബർ 10 ന് വൈകീട്ട് 4 മണി മുതൽ ലഭ്യമാകും. വാക്സിനേഷൻ അവശ്യമുള്ളവർ cowin.gov.in വെബ്സൈറ്റ് വഴി വാക്സിനേഷന് വേണ്ടിയുള്ള അലോട്ട്മെന്റ് […]

Continue Reading

സവര്‍ക്കറേയും പഠിക്കണം; കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എസ്എഫ്‌ഐ യൂണിയന്‍

കണ്ണൂര്‍ സര്‍വ്വകലാശാല പിജി സിലബസില്‍ സവര്‍ക്കറേയും ഗോള്‍വാള്‍ക്കറേയും ഉള്‍പ്പെടുത്തിയ നടപടിയെ പിന്തുണച്ച് എസ്എഫ്‌ഐ നേതൃത്വത്തിലുള്ള കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍. വിമര്‍ശനാത്മകമായി സവര്‍ക്കറേയും പഠിക്കണം, ജെഎന്‍യും സര്‍വ്വകലാശാലയില്‍ പോലും ഗോള്‍വാക്കറെ പഠിപ്പിക്കുന്നുണ്ടെന്നും യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എംകെ ഹസ്സന്‍ നിലപാട് അറിയിച്ചു. ‘ഇതെല്ലാം പഠിച്ച് വിമര്‍ശനാത്മകമായിട്ട് കൈകാര്യം ചെയ്യണമെന്നാണ് സര്‍വ്വകലാശാല യൂണിയന്റെ നിലപാട്. നമ്മള്‍ എല്ലാ ആളുകളേയും കുറിച്ച് പഠിക്കണം. ഏത് മതഗ്രന്ഥത്തെ വിമര്‍ശിക്കുമ്പോഴും അതിനെ കുറിച്ച് പഠിക്കണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംഘ പരിവാറിനെ എതിര്‍ക്കുന്നത് ജെഎന്‍യു […]

Continue Reading

പന്ത്രണ്ട് വയസ്സുകാരിയുടെ ദുരൂഹമരണം: ആത്മഹത്യാ പ്രേരണകുറ്റത്തിന് അധ്യാപകനെ അറസ്റ്റ് ചെയ്യുക: കാംപസ് ഫ്രണ്ട്

കാസർഗോഡ് : പന്ത്രണ്ടുവയസ്സുകാരി വിദ്യാർത്ഥിനിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണത്തിലൂടെ മരണത്തിന് കാരണക്കാരനായ അധ്യാപകനെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കാംപസ് ഫ്രണ്ട് കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് സക്കിയ ടി.പി ആവശ്യപ്പെട്ടു.എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ അധ്യാപകനല്ലാതിരുന്നിട്ടും കുട്ടിയുമായ് നിരന്തരം സോഷ്യൽ മീഡിയ വഴി ബന്ധപ്പെടുകയും പ്രണയത്തിലാവുകയുമായിരുന്നു കുട്ടി പഠിച്ച സ്ഥാപനത്തിലെ മറ്റൊരു അധ്യാപകൻ.തുടർന്ന് കാര്യങ്ങൾ പിതാവ് അറിയുകയും പ്രിൻസിപ്പാൾ മുഖേന അധ്യാപകനെതിരെയുള്ള തെളിവുകൾ ഉപയോഗിച്ച് നടപടി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. തെളിവുകൾ കൈമാറാനിരിക്കെ […]

Continue Reading

കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം

കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം. പാളയം മൊയ്തീന്‍ പള്ളിക്ക് സമീപമാണ് തീപിടിത്തം ഉണ്ടായത്. ഇവിടെയുള്ള ഒരു ചെരുപ്പ് കടയില്‍ നിന്നാണ് തീ പടര്‍ന്നത്. ഇവിടെ നിരവധി കടകളുള്ളതിനാല്‍ സമീപത്തുള്ള കടകളിലേക്ക് തീ പടരുന്നത് തടയാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്ത് എത്തി.തീപിടിച്ച കടകളില്‍ ആളുകള്‍ കുറവായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ചെരുപ്പ് കടയുടെ സമീപത്തെ കടയില്‍ ഒരു സ്ത്രീമാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ ഫയര്‍ഫോഴ്‌സ് പെട്ടന്ന് തന്നെ പുറത്തെത്തിച്ചു. തീ ഏകദേശം നിയന്ത്രണവിധേയമായതാണ് കച്ചവടക്കാര്‍ പറയുന്നത്. […]

Continue Reading