പി.എൻ.പണിക്കർ സ്‌മാരക അവാർഡ്സി .പി.വി.വിനോദ് കുമാറിന് സമ്മാനിച്ചു

പി.എൻ.പണിക്കർ സ്‌മാരക അവാർഡ്സി.പി.വി.വിനോദ് കുമാറിന് സമ്മാനിച്ചു കാഞ്ഞങ്ങാട്: കാൻഫെഡ് സോഷ്യൽ ഫോറം ഏർപ്പെടുത്തിയ പി.എൻ.പണിക്കർ സ്മാരക സാക്ഷരതാ അവാർഡ് ലോക സാക്ഷരതാ ദിനത്തിൽ സമ്മാനിച്ചു. കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മുൻ ഡയറക്ടർ ഡോ. എ എം ശ്രീധരൻ ആണ് അവാർഡ് സമ്മാനിച്ചത്. ഒരാളുടെ കഴിവിനെ അഭിനന്ദിക്കാൻ മലയാളി ലുബ്ധത്തരം കാണിക്കുകയാണെന്നു പ്രശസ്ത സാഹിത്യകാരൻ കൂടിയായ ഡോ.എ എം. ശ്രീധരൻ അഭിപ്രായപ്പെട്ടു. അതിജീവനത്തിന്റെയും വീണ്ടെടുപ്പിന്റെയും കാലമാണിതെന്നും ഇന്നലെകളെ സ്വാംശീകരിച്ചു ഇന്നിൽ ജീവിക്കാൻ മനുഷ്യർ തയ്യാറാവണമെന്നും അദ്ദേഹം […]

Continue Reading

നാര്‍ക്കോട്ടിക് ജിഹാദിന്റെ തെളിവുകള്‍ ബിഷപ്പ് വെളിപ്പെടുത്തണം; അല്ലെങ്കില്‍ ഈ വിഷസര്‍പ്പത്തെ കൂട്ടിലടക്കണം;സത്താര്‍ പന്തല്ലൂര്‍

കോഴിക്കോട്:കത്തോലിക്ക യുവാക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന് ആരോപണം ഉന്നയിച്ച പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ട് അതിന്റെ തെളിവുകള്‍ പുറത്തുവിടണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍. അതിന് കഴിയില്ലെങ്കില്‍ അദ്ദേഹം നാര്‍ക്കോട്ടിക് അടിച്ചതെവിടെ നിന്നെന്ന് തുറന്നു പറയണം എന്നും സത്താര്‍ പന്തല്ലൂര്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് ആരോപണത്തിന്റെ തെളിവുകള്‍ പാലാ ബിഷപ്പ് വെളിപ്പെടുത്തണം. അതിന് കഴിയില്ലെങ്കില്‍ അദ്ദേഹം നാര്‍കോട്ടിക് അടിച്ചതെവിടെ നിന്നെന്ന് തുറന്നു പറയണം. […]

Continue Reading

സെപ്റ്റംബര്‍ 14 ന് പട്ടയ മേള; കാസര്‍കോട് ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായുള്ള പട്ടയമേള സെപ്റ്റംബര്‍ 14 ന് ജില്ലയിലെ വിവിധ താലൂക്കുകളില്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. ജില്ലാതല ഉദ്ഘാടനം രാവിലെ 11.30 ന് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയുടെ ചുമതലയുള്ള തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാകും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി., സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ […]

Continue Reading

ആത്മഹത്യക്ക് ശ്രമിച്ച എട്ടാംതരം വിദ്യാര്‍ഥിനി ആസ്പത്രിയില്‍ മരിച്ചു; ചാറ്റിംഗുമായി ബന്ധപ്പെട്ട വിഷയമാണ് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ്

മേല്‍പ്പറമ്പ്: ആത്മഹത്യക്ക് ശ്രമിച്ച എട്ടാംതരം വിദ്യാര്‍ഥിനി ആസ്പത്രിയില്‍ മരിച്ചു. ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എട്ടാംതരം വിദ്യാര്‍ഥിനിയും കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസിക്കുന്ന സയ്യിദ് മന്‍സൂര്‍ തങ്ങള്‍-ഷാഹി ദമ്പതികളുടെ മകളുമായ സഫ ഫാത്തിമ (13) യാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഷാഹിന ഇളയകുട്ടിയെ കിടപ്പുമുറിയില്‍ നിന്ന് ശൗചാലയത്തില്‍ കൊണ്ടുപോകാന്‍ എഴുന്നേറ്റപ്പോഴാണ് സഫയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ദേളിയിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. സഫ സാമൂഹിക മാധ്യമത്തിലൂടെ ചാറ്റിംഗ് നടത്തുന്നത് […]

Continue Reading

ഷോക്കേറ്റ് അപകടത്തിലായ തൊഴിലാളിയുടെ ജീവൻ രക്ഷിച്ച ഹാരിസ് പുനത്തിലിനെ ദുബായ് മലബാർ കലാ സാംസ്ക്കാരിക വേദി ആദരിക്കുന്നു

കാസർഗോഡ്: ഷോക്കേറ്റ് ജീവൻ അപകടത്തിലായ മധു എന്ന തൊഴിലാളിയെ നിശ്ചയദാർഢ്യത്തോടെഎടുത്ത് ചാടിജീവൻ രക്ഷാ പ്രവർത്തനം നടത്തി തൊഴിലാളിയുടെ ജീവൻ രക്ഷിച്ച്നാടിന്റെ പ്രശംസക്കർഹനായ കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശികെ.പി ഹാരിസ് പുനത്തിലിനെ ദുബായ് മലബാർ കലാ സാംസ്കാരിക വേദി ആദരിക്കുന്നു സെപ്റ്റംബർ 13 തിങ്കൾ രാവിലെ 11മണിക്ക് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഖത്തർ കാസറഗോഡ് ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി സാദിഖ് പാക്യര ഗഫൂർ എരിയാൽ എന്നിവർ മുഖ്യാതിഥികളായിരിക്കും. ജനപ്രതിനിധികൾ സാമൂഹിക സാംസ്കാരിക […]

Continue Reading

കാക്കനാട് ലഹരിക്കടത്ത്: കാസർകോട് സ്വദേശികളുൾപെടെയുള്ള പ്രതികളുടെ കൈയിൽ നിന്ന് മാൻ കൊമ്പ് കണ്ടെടുത്ത സംഭവം; പ്രതികളുടെ അറസ്റ്റ് വനം വകുപ്പ് നാളെ രേഖപ്പെടുത്തും

കാക്കനാട് ലഹരിക്കടത്ത് കേസിൽ പ്രതികളുടെ അറസ്റ്റ് വനം വകുപ്പ് നാളെ രേഖപ്പെടുത്തും. പ്രതികളിൽ നിന്നും കലാമാൻ കൊമ്പ് കണ്ടെത്തിയതിനെ തുടർന്നാണ് വനം വകുപ്പിന്റെ നടപടി.പ്രതികളെ അറസ്റ്റ് ചെയ്യാൻ കാക്കനാട് ജെ എഫ് എം കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. കഴിഞ്ഞ 19 -ാം തിയതി പുലർച്ചെയാണ് മാരകലഹരിമരുന്നായ എം.ഡി.എം.എ.യുമായി യുവതിയടക്കമുള്ള പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ […]

Continue Reading

സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു; ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കുട്ടികള്‍ വരുന്ന വിധം ക്ലാസുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കുട്ടികള്‍ വീതം ക്ലാസിലെത്തുന്ന രീതിയില്‍ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. ‘എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറി ഉപയോഗിക്കാന്‍ സാധിക്കാത്തത് മൂലം നേരിട്ടിരുന്ന പരിമിതികളും മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രാക്ടിക്കല്‍ ചെയ്യാന്‍ സാധിക്കാതിരുന്നതുമെല്ലാം ഇതോടെ എല്ലാം പരിഹരിക്കപ്പെടും എന്ന് ,’ മന്ത്രി പറഞ്ഞു. വീടുകളില്‍ തന്നെ കഴിയുന്നത് കുട്ടികളില്‍ […]

Continue Reading

Study reports that 90% of deaths due കേരളത്തില്‍ കോവിഡ് ബാധിച്ചു മരിച്ചവരില്‍ 90% പേര്‍ ഒരു ഡോസ് വാക്‌സീന്‍ പോലും എടുക്കാത്തവരാണെന്ന് പഠനറിപ്പോര്‍ട്ട്

തിരുവനന്തപുരം:കേരളത്തിൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരിൽ 90% പേർ ഒരു ഡോസ് വാക്സീൻ പോലും എടുക്കാത്തവരാണെന്ന് ആരോഗ്യവകുപ്പിന്റെ പഠനത്തിൽ കണ്ടെത്തി. ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്തു തുടങ്ങിയശേഷം, ജൂൺ 18 മുതൽ സെപ്റ്റംബർ 3 വരെ കോവിഡ് ബാധിച്ചു മരിച്ച 9195 പേരിൽ വാക്സീൻ എടുത്തിരുന്നത് 905 പേർ (9.84%) മാത്രമാണ്. വാക്സീൻ എടുത്തവരിലെ മരണനിരക്ക് ആരോഗ്യവകുപ്പ് കണക്കാക്കുന്നത് ആദ്യമായാണ്. 45 വയസ്സിനു മുകളിലുള്ള 92% പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകിയെന്നാണ് സർക്കാരിന്റെ കണക്കെങ്കിലും […]

Continue Reading

കുമ്പളയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

കുമ്പള : കുമ്പളയിലെ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.ബേക്കൽ തൃക്കണ്ണാട് സ്വദേശിയായ അക്ഷയ്(23) നെയാണ് കുമ്പള പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒരു ചടങ്ങിൽ വെച്ച് പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഒരു വർഷത്തോളമായി ഇയാൾ പീഡനം തുടർന്നെന്നും പോലീസ് അറിയിച്ചു.

Continue Reading

കാസര്‍കോട്ടെ ഇ.എം.എല്‍ കമ്പനിയ്ക്ക് പുതു ജീവൻ

കാസര്‍കോട്: കേന്ദ്ര പൊതുമേഖലയിലെ 51ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനൊപ്പംകാസര്‍കോട്ടെ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് പുനരുദ്ധരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ബെദ്രടുക്കയിലെ ഭെല്‍ ഇ.എം.എല്‍ കമ്പനിയുടെ ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തുകയായിരുന്നുഅദ്ദേഹം. ട്രാക്ഷന്‍ മോട്ടോറുകള്‍, കണ്ട്രോളറുകള്‍, റെയില്‍വേ, പ്രതിരോധ മേഖലയിലേക്ക് ആവശ്യമായആള്‍ട്ടര്‍നേറ്ററുകള്‍, വൈദ്യുതി മേഖലയിലേക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കണ്ട്രോളറുകള്‍ തുടങ്ങിയവഉത്പാദിപ്പിക്കുന്ന മാതൃകാ സ്ഥാപനമായി കാസര്‍കോട്ടെ ഇ.എം.എല്‍ കമ്പനിയെ ഉയര്‍ത്തും. കമ്പനിപുനരുദ്ധാരണത്തിനുള്ള 43 കോടിയും  34 കോടി രൂപയുടെ ബാധ്യതയും ചേര്‍ത്ത് 77 കോടി രൂപ ചിലവഴിച്ചാണ്സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി തൊഴിലോ ശമ്പളമോ ഇല്ലാതെകഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് 14കോടിയോളം രൂപയുടെ ശമ്പളകുടിശികയും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രിപറഞ്ഞു.  നേരത്തെ സംസ്ഥാന പൊതുമേഖലയില്‍ ഉണ്ടായിരുന്ന കാസര്‍കോട്ടെ ഇ.എം.എല്‍ കമ്പനിയുടെ 51 ശതമാനംഓഹരികള്‍ നവരത്‌ന കമ്പനിയായ ഭെല്ലിന് കൈമാറി. സംയുക്ത സംരഭമായപ്പോള്‍ കൂടുതല്‍വൈവിധ്യവത്കരിക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷെ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല എന്നതാണ് അനുഭവം. പ്രശസ്തമായ പൊതുമേഖല സ്ഥാപനങ്ങളെ ഉള്‍പ്പെടെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തിലെ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാന്‍ നീക്കം നടത്തുമ്പോള്‍ അവയെ പൊതുമേഖലയായി തന്നെനിലനിര്‍ത്താനുള്ള സമീപനമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.  പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രധാന്യംതിരിച്ചറിയുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭത്തിലാക്കുകഎന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി ഭെല്‍ ഇ.എം.എല്‍ ഓഹരി ഏറ്റെടുക്കല്‍ പ്രഖ്യാപനത്തില്‍പറഞ്ഞു. ഇ.എം.എല്‍ ഇനി സംസ്ഥാന പൊതുമേഖലയില്‍ കാസര്‍കോട് ബെദ്രടുക്കയിലെ പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഇ.എം.എല്‍ കമ്പനി ഇനി പൂര്‍ണമായുംസംസ്ഥാന പൊതുമേഖലയില്‍. ഭെല്ലിന്റെ കൈവശമുണ്ടായിരുന്ന 51ശതമാനം ഓഹരിയുടെയും കൈമാറ്റനടപടികള്‍ പൂര്‍ത്തീകരിച്ച് സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയതോടെ വര്‍ഷങ്ങളായുള്ള തൊഴിലാളികളുടെ ആവശ്യമാണ് നിറവേറിയത്. പുതിയ സര്‍ക്കാറിന്റെ നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുന്നതാണിത്. 2011വരെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായിരുന്നു കേരള ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് (കെല്‍) മികച്ച ഉത്പാദന നിരക്കില്‍ സ്ഥാപനം നേടിയെടുത്തത് അഞ്ച് കോടി രൂപയോളം ലാഭം. എന്നാല്‍ പിന്നീട്നവരത്‌ന കമ്പനിയായ ഭെല്‍ 51ശതമാനം സംസ്ഥാന ഓഹരികള്‍ ഏറ്റെടുക്കുകയായിരുന്നു. റെയില്‍വേക്ക്ആവശ്യമായ ആള്‍ട്ടര്‍നേറ്ററുകളും പവര്‍ കാറുകളും നിര്‍മ്മിച്ചിരുന്ന സ്ഥാപനത്തില്‍ ഉത്പാദനംകുറഞ്ഞതോടെയാണ് നഷ്ടത്തിലേക്ക് നീങ്ങിയതും തൊഴില്‍ പ്രതിസന്ധി ഉടലെടുത്തതും. നഷ്ടക്കണക്ക്കുന്നുകൂടുന്നതിന് പിന്നാലെ കൊവിഡ് കൂടി എത്തിയതോടെ സ്ഥാപനം പൂര്‍ണമായി അടച്ചിട്ടു. ഇതോടെഇവിടുത്തെ 180 തൊഴിലാളി കുടുംബങ്ങള്‍ പ്രതിസന്ധിയിലായി. തൊഴില്‍ സുരക്ഷിതത്വം ആവശ്യപ്പെട്ട്തൊഴിലാളികള്‍ സംസ്ഥാന വ്യവസായ വകുപ്പിനെ സമീപിച്ചു. എം.പി, എം.എല്‍.എമാര്‍ അടക്കമുള്ളജനപ്രതിനിധികളും പൊതുമേഖലയിലെ വ്യവസായ സ്ഥാപനത്തിനായി രംഗത്തെത്തി. 2019 സെപ്തംബര്‍അഞ്ചിന് ഏറ്റെടുക്കല്‍ സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തു. തുടര്‍ന്നു നടത്തിയ നിരന്തരസമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് കേന്ദ്ര സര്‍ക്കാര്‍ ഓഹരിക്കൈമാറ്റത്തിന്റെ നടപടികള്‍ ആരംഭിച്ചത്.  ഇതിനിടെ  സ്ഥാപനത്തിന്റെ നവീകരണത്തിനായി കഴിഞ്ഞ ബജറ്റില്‍ പത്ത് കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍നീക്കി വെച്ചു. 2019ലെ സംസ്ഥാന മന്ത്രി സഭാ തീരുമാനത്തിന് പിന്നാലെ ഓണം ഉത്സവബത്തയായി 10000രൂപവീതം നല്‍കിയും സര്‍ക്കാര്‍ തൊഴിലാളികള്‍ക്കൊപ്പം നിന്നു.  മാസങ്ങളായി ശമ്പളം മുടങ്ങി ആനുകൂല്യങ്ങള്‍ലഭ്യമാകാതെ തൊഴിലാളികള്‍ വലയുമ്പോഴാണ് പൊതുമേഖലയില്‍ കാസര്‍കോട് ജില്ലയിലെ വലിയ വ്യവസായസ്ഥാപനത്തിന്റെ ഏറ്റെടുക്കല്‍ പ്രഖ്യാപനം വന്നത്.

Continue Reading