ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു: സഞ്ജു പുറത്ത്

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി സാംസണിന് ടീമിലിടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും താരത്തെ പരിഗണിച്ചില്ല. 15 അംഗ ടീമിനെയും മൂന്ന് അംഗ റിസര്‍വ് ടീമിനെയുമാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ്‌ലി ക്യാപ്റ്റനും രോഹിത് ശര്‍മ വൈസ് ക്യാപ്റ്റനുമായി തുടരും. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ ടീമിന്റെ ഉപദേശകനായും നിയമിച്ചു. നിശ്ചിത ഓവര്‍ ടീമിന് ഏറെ നാളായി പുറത്തുള്ള ആര്‍. അശ്വിന്‍ ട്വന്റി 20 ടീമില്‍ ഇടംപിടിച്ചു. ടീം: വിരാട് […]

Continue Reading

ഗസ്റ്റ് അധ്യാപക നിയമനം

എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ഈ അധ്യയന വര്‍ഷം ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, കൊമേഴ്‌സ്, ഫിസിക്‌സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സപ്തംബര്‍ 15ന് രാവിലെ 10 മണിക്ക് ഇംഗ്ലീഷ്, ഉച്ചക്ക് 1.30 ന് ഇക്കണോമിക്‌സ്, സപ്തംബര്‍ 16ന് രാവിലെ 10 മണിക്ക് ഹിന്ദി, ഉച്ചക്ക് 1.30ന് കൊമേഴ്‌സ്, സപ്തംബര്‍ 17ന് രാവിലെ 10 മണിക്ക് പൊളിറ്റിക്കല്‍ സയന്‍സ്, ഉച്ചക്ക് 1.30ന് ഫിസിക്‌സ് എന്നിവയുടെ അഭിമുഖം […]

Continue Reading

കോവിഡ് -19 ആന്റിജൻ ടെസ്റ്റിന് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ നിർബന്ധം:ഡി എം ഓ

കാസറഗോഡ് : ജില്ലയിലെ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ സ്ഥാപനങ്ങളിലും ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കോവിഡ് -19 ആന്റിജൻ പരിശോധന നടത്തരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ആന്റിജൻ പരിശോധന നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

ട്രെയിനുകൾ വൈകി ഓടിയാൽ ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ട്രെയിനുകൾ വൈകി ഓടിയാൽ റെയിൽവേ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണെമെന്ന് സുപ്രീംകോടതി. മത്സരത്തിൻ്റെയും ഉത്തരവാദിത്തത്തിൻ്റെയും നാളുകളാണിതെന്നും സ്വകാര്യ മേഖലയുമായി പിടിച്ച് നിൽക്കാൻ പൊതുമേഖല മെച്ചപ്പെടണമെന്നും ജസ്റ്റിസുമാരായ എം.ആർ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 2016 ൽ ജമ്മുവിലേക്ക് യാത്ര ചെയ്യുമ്പോൾ ട്രെയിൻ നാല് മണിക്കൂർ വൈകിയതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം ഉണ്ടായിരിക്കുന്നത്. യാത്രാക്കാരുടെ അവകാശം ഭരണകൂടത്തിൻ്റെ കാരുണ്യത്തിലാകാൻ പാടില്ലെന്ന് പറഞ്ഞ കോടതി കുടുംബത്തിന് 30000 […]

Continue Reading

നടുവേദനക്ക് ഒരു ദിവസം കൊണ്ട് ചികിത്സ

നടുവേദനക്ക് ഒരു ദിവസം കൊണ്ട് ചികിത്സആതുരശുശ്രൂഷ മേഖലയിൽ വമ്പൻ മാറ്റങ്ങൾക്ക് ഇടവച്ച നടുവേദനയ്ക്കുള്ള അതിനൂതന ചികിത്സയായ പെൽഡ് (PELD) ചികിത്സ ഇനി കാസർകോടും. ആസ്റ്റർ മിംസ് കോട്ടക്കലിലെന്യൂറോ & ന്യൂറോസർജറി ഡോ. ഷാജി കെ ആർ (സീനിയർ കൺസൾട്ടന്റ് ന്യൂറോസർജറി) സേവനം 18/09/2021 ശനിയാഴ്ച 10 മണി മുതൽ 2 മണി കാസർക്കോട് അരമന ആശുപത്രിയിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും : 7594002324

Continue Reading

കാസര്‍കോട് വികസന പാക്കേജ്:ടാറ്റാ ട്രസ്റ്റ് ഗവ: ആശുപത്രിയില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണത്തിന് ഭരണാനുമതിയായി

കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി ടാറ്റാ ട്രസ്റ്റ് ഗവ: ആശുപത്രിയില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണത്തിന് ഭരണാനുമതിയായി. സീവേജ് ട്രീറ്റ് പ്ലാന്റ് നിര്‍മ്മിക്കുന്നതിന് 1.17 കോടി രൂപയാണ് വകയിരുത്തിയത്. ആശുപത്രിയില്‍ മലിനജലം ശുദ്ധീകരിക്കുന്നതിനുളള കൃത്യമായ സംവിധാനമില്ലാതിരിക്കുന്ന സാഹചര്യത്തിലാണ് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണത്തിന് അനുമതിയായത്. ഒരു ലക്ഷം ലിറ്റര്‍ ശേഷിയുള്ള സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ കളക്ഷന്‍ സിസ്റ്റം, ഓപ്പറേറ്റര്‍ റൂം, ബയോഗ്യാസ് പ്ലാന്റ് തുടങ്ങി എല്ലാ അത്യാധുനിക സംവിധാനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്‍.എസ്.ജി.ഡി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍. […]

Continue Reading

ലോകസാക്ഷരതാ ദിനത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍ സാക്ഷരത ജനാധിപത്യബോധം വളര്‍ത്തി- എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

ലോകസാക്ഷരതാ ദിനത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍സാക്ഷരത ജനാധിപത്യബോധം വളര്‍ത്തി- എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ലോകസാക്ഷരതാ ദിനത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍സാക്ഷരത ജനാധിപത്യബോധം വളര്‍ത്തി- എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ലോകസാക്ഷരതാ ദിനത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍സാക്ഷരത ജനാധിപത്യബോധം വളര്‍ത്തി- എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സാക്ഷരത വര്‍ധിക്കുമ്പോഴാണ് ജനതയുടെ ജനാധിപത്യ ബോധത്തില്‍ ഉണര്‍വുണ്ടാകുന്നതെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടുത്തെ ജനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ ബോധം സംസ്ഥാനം സമ്പൂര്‍ണ […]

Continue Reading

കാസർകോട് ജില്ലയിൽ 510 പേർക്ക് കൂടി കോവിഡ്, 473 പേർക്ക് രോഗമുക്തി

കാസർകോട് ജില്ലയിൽ 510 പേർ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 473 പേർക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 4852 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം: 479. ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 19735 പേർ. വീടുകളിൽ 18844 പേരും സ്ഥാപനങ്ങളിൽ 891 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 19735 പേരാണ്. പുതിയതായി 1273 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 4621 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു (ആർ ടി പി സി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 30196 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 30196പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു സംസ്ഥാനത്ത് ഇന്ന് 30196പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു സംസ്ഥാനത്ത് ഇന്ന് 30196പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട്3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433, ഇടുക്കി 1333, പത്തനംതിട്ട 1181, വയനാട് 894, കാസര്‍ഗോഡ് 510 എന്നിങ്ങനേയാണ് ജില്ലകളില്‍ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,71,295 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ആണ്. ഇതുവരെ 3,28,41,859 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലാണ്. ഈ വാര്‍ഡുകളില്‍ 692 എണ്ണം നഗര പ്രദേശങ്ങളിലും 3416 എണ്ണം ഗ്രാമപ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെആകെ മരണം 22,001 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 190 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,617 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1259 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 130 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,579 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1646, കൊല്ലം 2077, പത്തനംതിട്ട 1191, ആലപ്പുഴ 1966, കോട്ടയം 2198, ഇടുക്കി 907, എറണാകുളം 2648, തൃശൂര്‍ 2698, പാലക്കാട്2267, മലപ്പുറം 3019, കോഴിക്കോട് 3265, വയനാട് 1222, കണ്ണൂര്‍ 2003, കാസര്‍ഗോഡ് 472 എന്നിങ്ങനേയാണ്രോഗമുക്തിയായത്. ഇതോടെ 2,39,480 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,21,456 പേര്‍ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,08,228 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,75,411 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,817 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2587 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading