കൊവിഡ് രോഗത്തിന് വ്യാജ ചികിത്സ; ഉത്തര്‍പ്രദേശ് സ്വദേശി കാസര്‍കോട് പിടിയില്

കാസര്‍കോട്: ഉപ്പളയില്‍ കൊവിഡ് രോഗത്തിന് വ്യാജ ചികിത്സ നടത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശി വിനീത പ്രസാദ് (36) ആണ് പിടിയിലായത്. ഉത്തര്‍പ്രദേശ് മോഡല്‍ ചികിത്സ എന്ന പേരിലാണ് വ്യാജന്‍ മരുന്ന് നല്‍കുന്നത്.നാല് ദിവസം കൊണ്ട് കൊവിഡ് രോഗം ഭേദമാക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്.ഉത്തരേന്ത്യക്കാര്‍ താമസിക്കുന്ന സ്ഥലത്താണ് വ്യാജ ചികിത്സ നടത്തിവന്നിരുന്നത്. ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ടി മനോജ് നിര്‍ദേശിച്ചത് പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു.ആരോഗ്യ […]

Continue Reading

ശബരിമലയില്‍ കന്നിമാസ പൂജ; വെര്‍ച്വല്‍ ക്യൂ ബുകിംഗ് വൈകുന്നേരം

പത്തനംതിട്ട: ( 08.09.2021) ശബരിമലയില്‍ കന്നിമാസ പൂജകള്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുകിംഗ് ബുധനാഴ്ച ആരംഭിക്കും. വൈകുന്നേരം 5 മണിക്കാണ് തുടങ്ങുന്നത്. കോവിഡിന്റെ പശ്ചാതലത്തില്‍ ഒരു ദിവസം 15000 അയ്യപ്പഭക്തര്‍ക്കാണ് ക്ഷേത്ര നടയില്‍ ദര്‍ശനാനുമതി. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് 2 ഡോസ് വാക്‌സീന്‍ എടുത്ത സെര്‍ടിഫികറ്റ് അല്ലെങ്കില്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സെര്‍ടിഫികറ്റ് നിര്‍ബന്ധമാണ്. സെപ്റ്റംബര്‍ 17 മുതല്‍ 21 വരെ ഭക്തര്‍ക്ക് പ്രവേശനം.

Continue Reading

ഒക്ടോബർ അവസാനംവരെ കേരളത്തിലേക്ക് യാത്ര ചെയ്യരുത്; നിർദേശവുമായി കർണാടക

ബെംഗളൂരു ∙ കേരളത്തിൽ കോവിഡ് കൂടുന്ന സാഹചര്യത്തിൽ ഒക്ടോബർ അവസാനം വരെ സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നു ജനങ്ങളോടു കർണാടക സർക്കാർ. നിലവിൽ കേരളത്തിലുള്ള മലയാളികൾ കർണാടകയിലേക്കു വരരുതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അഭ്യർഥിച്ചു. കോവിഡ് വ്യാപനവും നിപ്പയും കൂടി കണക്കിലെടുത്താണു കർണാടകയുടെ നിർദേശമെന്നാണു റിപ്പോർട്ട്. അടിയന്തരപ്രാധാന്യമില്ലാത്ത കാര്യങ്ങൾക്കായി കേരള സന്ദർശനം ഒഴിവാക്കണമെന്നാണു ജനങ്ങളോടുള്ള കർണാടക സർക്കാരിന്റെ അഭ്യർഥന. കർണാടകയിൽ ജോലി ചെയ്യുന്ന മലയാളികളെ ഇപ്പോൾ മടക്കി വിളിക്കരുതെന്നു സ്ഥാപനങ്ങൾക്കും നിർദേശം നൽകി. കേരളത്തില്‍ ചൊവ്വാഴ്ച 25,772 പേര്‍ക്കാണു […]

Continue Reading

പശുവിനെ കൊണ്ട് വന്ന പിക്കപ്പ് വാൻ തടഞ്ഞ് പണം തട്ടിയ കേസിൽ ബിജെപി പ്രവർത്തകനെ ആദൂർ പൊലീസ് അറസ്റ്റ് ചെയ്തു

കർണാടകത്തിൽനിന്ന് കാറഡുക്ക ബ്ലോക്കിലേക്ക്‌ വിതരണം ചെയ്യാനായി പശുവിനെ എത്തിച്ച പിക്കപ്പ് വാൻ അതിർത്തിയായ കല്ലടക്കയിൽ തടഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയെ ആദൂർ പൊലീസ് പിടികൂടി. ബിജെപി പ്രവർത്തകനായ ദേലംപാടി ബെള്ളിപ്പാടി സ്വദേശി പ്രശാന്തിനെ തിങ്കളാഴ്ച രാത്രി എട്ടിന് മടിക്കേരിയിൽനിന്ന് ആദൂർ എസ് ഐ ഇ രത്നാകരനാണ് അറസ്റ്റ് ചെയ്‌തത്‌.ആഗസ്ത് 12 നാണ് സംഭവം നടന്നത്. അതിർത്തിയിൽ പണം ആവശ്യപ്പെട്ട്‌ വണ്ടിയെ തടഞ്ഞു നിർത്താൻ ശ്രമിച്ചു. നിർത്താതെ വന്ന വണ്ടിയെ സുനിൽ, പ്രശാന്ത് എന്നിവർ ബൈക്കിൽ പിന്തുടർന്നു. […]

Continue Reading

കാസർകോഡ് അരമന ഹോസ്പിറ്റലിൽ കോഴിക്കോട്‌ ആസ്റ്റർ മിംസ് ആശുപത്രിയിലെ

കാസർകോഡ് അരമന ഹോസ്പിറ്റലിൽ കോഴിക്കോട്‌ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ന്യൂറോളജിസ്റ്റുംഅപസ്മാര വിദഗ്ധനുമായ ഡോക്ടർ സച്ചിൻ സുരേഷ് ബാബുവിന്‍റെ സേവനം 11/09/2021- ശനിയാഴ്ചരാവിലെ 09:00 മണി മുതൽ 05:00   മണി വരെ ഉണ്ടായിരിക്കുന്നതാണ്.  ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24  NB:.  EEG procedure is Available

Continue Reading

കലിക്കറ്റ് എൽ.എൽ.ബി പരീക്ഷ ഹൈക്കോടതി തടഞ്ഞു

കൊച്ചി:കലിക്കറ്റ് സർവകലാ ശാലയിലെ ത്രിവത്സര എൽ.എൽ.ബി കോഴ്സിന്റെ ഒന്നാം സെമസ്റ്റർ പരീക്ഷ നടത്തുന്നത് ഹൈക്കോടതി തടഞ്ഞു. സെപ്തംബർ ഒമ്പതിന് ഓഫ്‌ലൈനായി ആരംഭിക്കുന്ന പരീക്ഷ കൊവിഡ് വ്യാപനം കണക്കിൽ എ ടുത്ത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് തൃശൂർ ഗവ. ലാ കോളേജിലെ വിദ്യാർത്ഥി ശ്രീകുമാർ വർമ്മ ഉൾപ്പെടെ നൽകിയ ഹർജിയിൽ ആണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്. നേരത്തെ ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് ഓഫ്‌ലൈനായി പരീക്ഷ നടത്തുന്നതിനൊപ്പം ഓൺലൈൻ പരീക്ഷയും നടത്താനാവുമോയെന്ന് പരിഗണിക്കാൻ നിർദ്ദേശിച്ച് ഹർജി തീർപ്പാക്കിയിരുന്നു. ഇതിനുശേഷം സുപ്രീം കോടതി […]

Continue Reading

മുഖ്യമന്ത്രി പിതൃതുല്യൻ, ശാസിക്കാനും ഉപദേശിക്കാനും തിരുത്താനും അധികാരമുണ്ട്; കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് കെ ടി ജലീൽ

മലപ്പുറം:മുഖ്യമന്ത്രി പിണറായി വിജയൻ പിതൃതുല്യനാണെന്ന് കെ ടി ജലീൽ. ശാസിക്കാനും ഉപദേശിക്കാനും തിരുത്താനുമുള്ള അവകാശം പിണറായിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു ജലീലിന്റെ പ്രതികരണം.പി കെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരു മെന്നും അദ്ദേഹം വ്യക്ത മാക്കി. ജീവിതത്തിൽ ഇന്നു വരെ അഴിമതി നടത്തിയിട്ടില്ല എന്നും, അവിഹിത സമ്പാദ്യമില്ല എന്നും ജലീൽ കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും […]

Continue Reading

അവിണിശ്ശേരിയില്‍ മകന്റെ അടിയേറ്റ് പിതാവ് മരിച്ചതായി പൊലീസ്; മാതാവിന് പരിക്ക്

തൃശൂര്‍: അവിണിശ്ശേരിയില്‍ മകന്റെ അടി യേറ്റ് പിതാവ് മരിച്ചതായി പോലീസ്.മാതാവ് തങ്കമണിക്ക് ഗുരുതരമായ പരിക്കേറ്റു. അവിണിശേരി കറുത്തേടത്ത് രാമകൃഷണന്‍ ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മകന്‍ പ്രദീപിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അവിണിശ്ശേരിയിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയായിരുന്നു സംഭവം. എളാങ്ക് ഉപയോഗിച്ച് പ്രദീപ് പിതാവിന്റെയും മാതാവിന്റെയും തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ് തളര്‍ന്ന ഇരുവരെയും ആദ്യം തൃശൂരില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായി മെഡികല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ രാമകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാനായില്ല. […]

Continue Reading

സംസ്ഥാനത്തെ നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി.

കോഴിക്കോട്: സംസ്ഥാനത്തെ നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുണെയിൽ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധന ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായിയിരിക്കുന്നു .മരിച്ച കുട്ടിയുമായി ഏറ്റവും കൂടുതൽ സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവിൽ 68 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നത്. 42 ദിവസം നിരീക്ഷണം തുടരും ഇവരിൽ രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും […]

Continue Reading