വവ്വാലുകളുടെ ആവാസ വ്യവസ്ഥ തകര്‍ത്താല്‍ അപകടമെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്: നിപ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ വവ്വാലുകളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ക്കിടയാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇവയുടെ ആവാസ വ്യവസ്ഥക്കുനേരേയുള്ള ആക്രമണങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ജില്ലയിലെ എം.പിമാരുടെയും എം.എല്‍.എമാരുടെയും യോഗത്തില്‍ മന്ത്രി പറഞ്ഞു. ഫീല്‍ഡ് സര്‍വൈലന്‍സും ഫീവര്‍ സര്‍വൈലന്‍സും തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനതലത്തിലും ജില്ല തലത്തിലും ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചു. വൈറസ് രോഗബാധയുടെ ഉറവിടം വ്യക്തമാക്കുന്നതിന് വവ്വാലുകളെ പരിശോധിക്കുന്നതിനായി കേന്ദ്രസംഘം ബുധനാഴ്ച രാവിലെ ജില്ലയിലെത്തും. ജില്ലയില്‍ രണ്ടാമത്തെ തവണ രോഗബാധ വന്ന സ്ഥിതിക്ക് […]

Continue Reading

സർ മാഡം വിളി ഒഴിവാക്കണം, അപേക്ഷ ഫോറത്തിന് പകരം അവകാശപത്രം
മുളിയാറിൽ അനീസ മൻസൂർ മല്ലത്ത് പ്രമേയാവതരണത്തിന് നോട്ടീസ് നൽകി

സർ മാഡം വിളി ഒഴിവാക്കണം, അപേക്ഷ ഫോറത്തിന് പകരം അവകാശപത്രംമുളിയാറിൽ അനീസ മൻസൂർ മല്ലത്ത് പ്രമേയാവതരണത്തിന് നോട്ടീസ് നൽകി സർ മാഡം വിളി ഒഴിവാക്കണം, അപേക്ഷ ഫോറത്തിന് പകരം അവകാശപത്രംമുളിയാറിൽ അനീസ മൻസൂർ മല്ലത്ത് പ്രമേയാവതരണത്തിന് നോട്ടീസ് നൽകിs മുളിയാർ: മുളിയാർ ഗ്രാമ പഞ്ചായത്തിലും അനുബന്ധ സ്ഥാപനങ്ങളിലുംജന പ്രതിനിധികളെയും, ഉദ്യോഗസ്ഥരെയും സർ, മാഡം വിളികൾ വിലക്കപ്പെടണമെന്നും,പകരം ജന പ്രതിനിധികളെയും, ജീവനക്കാരെയും പ്രായം പരിഗണിച്ച് പേരിലോ, സ്ഥാന പേരിലോ അഭിസംബോധന ചെയ്യുന്നതിന് തീരുമാന മുണ്ടാകണമെന്നും, പൊതുജനങ്ങൾ അപേക്ഷ ഫോറത്തിന് […]

Continue Reading

‘കേരളത്തിലെ സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ടതല്ല’; കെ.ടി ജലീലിനെ തള്ളി മുഖ്യമന്ത്രി

എ.ആര്‍ ബാങ്ക് അഴിമതിയില്‍ കെടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സഹകരണ മേഖല ഇഡിയൊന്നും കൈകാര്യം ചെയ്യേണ്ടതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെടി ജലീല്‍ ഇഡി ചോദ്യം ചെയ്തയാളാണ്, ആ ചോദ്യം ചെയ്യലോടു കൂടി ഇഡിയില്‍ അദ്ദേഹത്തിന് കൂടുതല്‍ വിശ്വാസം വന്നതായാണ് തോന്നുന്നത്. അങ്ങനെ ചില പ്രതികരണങ്ങളാണ് കാണുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെടി ജലീല്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു

Continue Reading

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ നാലുമുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെക്‌നിക്കല്‍, പോളിടെക്‌നിക്, മെഡിക്കല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ബിരുദ, ബിരുദാനന്തര അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നത്. അധ്യാപകരെയും മറ്റു ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിരിക്കണമെന്ന നിബന്ധനയ്ക്ക് വിധേയമായിട്ടാകും സ്ഥാപനങ്ങള്‍ തുറക്കുക. ഈ നടപടിയുടെ ഭാഗമായി ബിരുദ, ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും കൊവിഡ് […]

Continue Reading

വീടും സ്ഥലവും വാഗ്ദാനം നൽകി 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാരോപിച്ച് വീട്ടുപടിക്കൽ സമരം നടത്തിയ വീട്ടമ്മയ്ക്ക് നേരെ അക്രമം

കാസർകോട്: വീടും സ്ഥലവും വാഗ്ദാനം നൽകി 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാരോപിച്ച് റിയൽ എസ്റ്റേറ്റ് കച്ചവടക്കാരൻ ചൂരിയിലെ സത്താറിന്റെ വീടിനുമുന്നിൽ അനിശ്ചിതകാല സമരം നടത്തിവരുന്ന ബീഫാത്തിമയെ (46) ഒരു സംഘം ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. സമരം താൽക്കാലികമായി നിർത്തി തിരിച്ചു വരികയായിരുന്ന ബീഫാത്തിമയെ റോഡിൽ വച്ച് ആക്രമിക്കുകയായിരുന്നു.പൊലീസ് എത്തി ഇവരെ കാസർകോട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അക്രമി സംഘം പൊലീസിനെ കണ്ടപ്പോൾ ഓടിരക്ഷപ്പെട്ടു. സത്താറും ഭാര്യ സാജിതയും മറ്റു രണ്ടുപേരുമാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റ ബീഫാത്തിമ […]

Continue Reading

സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ഡൗണും പിന്‍വലിച്ചു

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗൺ പിൻവലിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി കർഫ്യൂവും പിൻവലിച്ചു. കൂടുതൽ വിശദാംശങ്ങൾ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കും. ഞായറാഴ്ച ലോക്ഡൗണ്‍ നടപ്പിലാക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. ശനിയാഴ്ച തിരക്കു കൂട്ടാൻ മാത്രമേ നടപടി ഉപകരിക്കൂ എന്നായിരുന്നു പ്രതിപക്ഷ വിമർശനം. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

Continue Reading

ലേണേഴ്‌സില്‍ നിന്നൊരു പ്രമോഷന്‍ എന്ന് ? തീയതിയും നാളും കുറിച്ചു കിട്ടാതെ ആയിരങ്ങള്‍

രണ്ട് ലോക്ഡൗണും തുടർനിയന്ത്രണങ്ങളും കാരണം കേരളത്തിൽ ഡ്രൈവിങ് ലൈസൻസെടുക്കുന്നത് തീർത്തും ദുഷ്കരമായി. ആയിരങ്ങളാണ് ലേണേഴ്സ് ലൈസൻസെടുത്ത് ഡ്രൈവിങ് പരീക്ഷയ്ക്കുള്ള തീയതിക്കായി കാത്തരിക്കുന്നത്. ആറുമാസമാണ് ലേണേഴ്സ് ലൈസൻസ് കാലാവധി. അതിനുള്ളിൽ ഡ്രൈവിങ് പരീക്ഷ ജയിച്ചില്ലെങ്കിൽ വീണ്ടും ലേണേഴ്സെടുക്കണം. ടെസ്റ്റ് യഥാസമയം നടത്താൻ പറ്റാത്തതിനാൽ 2020 ഫെബ്രുവരിക്കുശേഷമുള്ള ലേണേഴ്സ് കാലാവാധി തുടർച്ചയായി നീട്ടിക്കൊടുക്കുകയാണ് മോട്ടോർ വാഹനവകുപ്പ്. ഏറ്റവുമൊടുവിൽ സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. ഇനിയും നീട്ടേണ്ടിവരുമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ലേണേഴ്സ് ലൈസൻസുള്ളവർക്ക് മുന്നിലും പിന്നിലും ‘എൽ’ ബോർഡ് വെച്ച് […]

Continue Reading

യുവാവിനെ കാണാതായതായി പരാതി.

കാസര്‍കോട്‌: യുവാവിനെ കാണാതായതായി പരാതി.കൂഡ്‌ലു റഹ്മത്ത്‌ നഗര്‍, പുളിക്കൂറില്‍ താമസിക്കുന്ന സുലൈമാന്‍ നൗഫലി(24)നെയാണ് കാണാതായതായി എന്ന് പരാതി ലഭിച്ചത്. ഈ മാസം നാലിന്‌ രാത്രി കെ എസ്‌ ആര്‍ ടി സി പരിസരത്തുവച്ചാണ്‌ കാണാതാ യത്‌. ഈ യുവാവിനെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497987217 എന്ന നമ്പറില്‍ അറിയിക്കണമെന്ന്‌ ടൗണ്‍ പൊലീസ്‌ അറിയിച്ചു.

Continue Reading

കാസര്‍കോട് ജില്ലയില്‍ 388 പേര്‍ക്ക് കൂടി കോവിഡ്, 519 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 388 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 519 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4815 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം: 478. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19384പേര്‍. വീടുകളില്‍ 18490 പേരും സ്ഥാപനങ്ങളില്‍ 894 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19384 പേരാണ്. പുതിയതായി 1315 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3338 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 25722 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസര്‍ഗോഡ് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണപ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 189 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെആകെ മരണം 21,820 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 133 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,253 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1261 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 125 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,320 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2085, കൊല്ലം 3490, പത്തനംതിട്ട 1243, ആലപ്പുഴ 1909, കോട്ടയം 1457, ഇടുക്കി 422, എറണാകുളം 2319, തൃശൂര്‍ 2776, പാലക്കാട്1996, മലപ്പുറം 3964, കോഴിക്കോട് 3319, വയനാട് 914, കണ്ണൂര്‍ 914, കാസര്‍ഗോഡ് 512 എന്നിങ്ങനേയാണ്രോഗമുക്തിയായത്. ഇതോടെ 2,37,045 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,93,877 പേര്‍ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,18,684 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,85,749 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,935 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2464 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് 19 വിശകലന റിപ്പോര്‍ട്ട് · ഇന്ന് വൈകുന്നേരം വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 76.15 ശതമാനം പേര്‍ക്ക് (2,18,54,153) ഒരു ഡോസ് വാക്‌സിന്‍ നല്‍കി · 28.73 ശതമാനം പേര്‍ക്ക് (82,46,563) രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി · ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (8,38,438) · 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 92 ശതമാനത്തിലധികം പേര്‍ക്ക് ഒറ്റ ഡോസും 48 ശതമാനം പേര്‍ക്ക് രണ്ട്ഡോസും വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. · കോവിഡ് 19 വാക്‌സിന്‍ ആളുകളെ രോഗബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നുംസംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയുംചെയ്യുന്നു. · നിലവില്‍ 2,37,045 കോവിഡ് കേസുകളില്‍, 13.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ്ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത് . · കോവിഡ് പോസിറ്റീവ് ആയ മറ്റ് അനുബന്ധ രോഗമുള്ളവര്‍ വീട്ടില്‍ താമസിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്.

Continue Reading