കുമ്പള പ്രസ് ഫോറം നവീകരിച്ച ഒഫിസ് ഉദ്ഘാടനം ചെയ്തു

കുമ്പള: കുമ്പള പ്രസ് ഫോറം നവീകരിച്ച ഓഫിസിൻ്റെ ഉദ്ഘാടനം എ.കെ.എം അഷ്റഫ് എം.എൽ.എ നിർവഹിച്ചു.പ്രസ് ഫോറം പ്രസിഡൻ്റ് ലത്തീഫ് ഉപ്പള അധ്യക്ഷനായി. ആപിസ് കിഡ്ണി സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട് കിംസ് സൺറൈസ് ആശുപത്രി എന്നിവ ചേർന്ന് മാധ്യമ പ്രവർത്തകർക്ക് നൽകുന്ന പ്രിവിലേജ് കാർഡിൻ്റെ വിതരണോദ്ഘാടനം എ.കെ.എം അഷ്റഫ് എം.എൽ.എ കെ.ജെ.യു ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ലത്തീഫിന് നൽകി നിർവഹിച്ചു. കാസർകോട് ഡി.വൈ.എസ്. പി.ബാലകൃഷ്ണൻ നായർ മുഖ്യാതിഥി.കുമ്പള സ്റ്റേഷൻ ഹൗസ് ഓഫിസർ പി. പ്രമോദ്,കെ.ജെ.യു ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് […]

Continue Reading

കൊവിഷീൽഡ്‌ വാക്സിൻ ഇടവേളയിൽ ഇളവ്; താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാം: ഹൈക്കോടതി

വാക്സിൻ ഇടവേളയിൽ ഇളവ് നൽകി ഹൈക്കോടതി.രണ്ട് ഡോസ് കൊവിഷീൽഡ്‌ വാക്സിനേഷനുകൾക്കിടയിലെ 84 ദിവസത്തെ ഇടവേളയിലാണ് ഹൈക്കോടതി ഇളവ് നൽകിയിരിക്കുന്നത്. വാക്സിൻ ഇടവേളയിൽ ഇളവ് തേടി കിറ്റെക്സ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാമെന്ന് കോടതി അറിയിച്ചു.കൊവിൻ പോർട്ടലിൽ ഇത് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഇളവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ആദ്യ ഡോസ് വാക്‌സിനെടുത്ത് […]

Continue Reading

കോഴി വില വർധനവിന് കാരണം കർണ്ണാടക ലോബിയുടെ കച്ചവട തന്ത്രം; ചിക്കൻ മർച്ചന്റ് അസോസിയേഷൻ

കോഴി വില വർധനവിന് കാരണംകർണ്ണാടക ലോബിയുടെ കച്ചവട തന്ത്രം; ചിക്കൻ മർച്ചന്റ് അസോസിയേഷൻ കാസർകോട്:കോഴി വില വർധന വിന് കാരണംകർണ്ണാടക ലോബി യുടെ കച്ചവട തന്ത്രമാണെന്നാണ് ചിക്കൻ മർച്ചന്റ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ഫൈസി. സാധാരണക്കാരന്റെ അവശ്യസാധനങ്ങളിൽ ഒന്നാണ് കോഴി യിറച്ചിഎന്നാൽ അതിന്റെ വിലഇപ്പോൾ 145-150 രൂപ വരെ എത്തിയിരിക്കുന്നുസാധാരണ യായി 100-110 രൂപയ്ക്കാണ് വിറ്റഴിച്ചിരുന്നത് കോഴി വിലയിലുള്ള അമിത വർധനവിനുള്ള കാരണം കർണ്ണാടക ലോബിയാണെന്നാണ് ചിക്കൻ മർച്ചന്റ് അസോസിയേഷൻ പറയുന്നത്.കേരളത്തിലെ ഫാമുകളിലുള്ള കോഴികൾ […]

Continue Reading

വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചിട്ട സംഭവം; പ്രതിയെ പിടികൂടി

ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചിട്ട കേസിലെ പ്രതിയായ ബിനോയ് പിടിയിലായി. ഇടുക്കി പെരിഞ്ചാം കുട്ടിയിൽ നിന്നാണ് പ്രതിയെ പിടികൂടി യത്. സംഭവം നടന്ന് 20 ദിവസം പിന്നിട്ടതിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. ഇതിനിട യില്‍ പല സുഹൃത്തുക്കളു മായും ഒരു പോലീസ് ഉദ്യോഗസ്ഥനുമായും പ്രതി ഫോണില്‍ സംസാരിച്ചിരുന്നു. നേരത്തെ പ്രതിയുടെ ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ കണക്കിലെടുത്ത് അന്വേഷണം നടത്തിയിരുന്നു. പാലക്കാട്, പൊള്ളാച്ചി മേഖലകളില്‍ പ്രതിയുടെ ഫോണ്‍ സഞ്ചരിച്ചതായും പോലീസിന് വിവരം ലഭിച്ചിരുന്നു.പക്ഷെ, പമിക്കന്‍കുടിക്കടുത്ത പ്രദേശമായ […]

Continue Reading

സംസ്ഥാനത്തെ പി എസ് സി പരീക്ഷകളിൽ മാറ്റം, തീരുമാനം നിപ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഈ മാസം 18 നും 25 നും നടത്താനിരുന്ന പിഎസ് സി പരീക്ഷകൾ മാറ്റിവെച്ചു. ഒക്ടോബർ 23 , 30 തിയ്യതികളിലേക്കാണ് പരീക്ഷമാറ്റിയത്. ബിരുദം അടിസ്ഥാനയോഗ്യതയാക്കിയുള്ള പ്രാഥമിക പരീക്ഷകൾക്കാണ് മാറ്റം. സെപ്റ്റംബർ 7 ന്നടത്താനിരുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പിലെ അറബിക് അസിസ്റ്റൻറ് പ്രൊഫസർ തസ്തികയുടെവിവരണാത്മക പരീക്ഷ ഒക്ടോബർ 6 ലേക്ക് മാറ്റി. നിപ മൂലം കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതീവജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം.

Continue Reading

കൂടി കോവിഡ്, 531 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 367 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടാ യിരുന്ന 531 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4949 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം:478. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19821 പേര്‍ വീടുകളില്‍ 18930 പേരും സ്ഥാപനങ്ങളില്‍ 891 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19821 പേരാണ്. പുതിയതായി 971 പേരെ കൂടി നിരീക്ഷണത്തി ലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4835 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 19688 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട 670, ഇടുക്കി 506, കാസര്‍ഗോഡ് 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്. ഇതുവരെ 3,25,08,136 ആകെ സാമ്പിളുകളാണ് […]

Continue Reading

ഇന്ത്യയില്‍ നിന്ന് കുവൈത്തിലെത്താന്‍ ചെലവ് ലക്ഷങ്ങള്‍; വിമാന ടിക്കറ്റിന് തീവില

കൊച്ചി: ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റിന് തീവില. കൊച്ചിയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പറക്കണമെങ്കില്‍ ടിക്കറ്റിന് മൂന്ന് ലക്ഷം രൂപയിലധികം നല്‍കണം. നിരക്ക് നിയന്ത്രിക്കാന്‍ വ്യോമയാന മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന നിലപാടിലാണ് യാത്രക്കാര്‍. കൊവിഡില്‍ മാസങ്ങളായി അടഞ്ഞ് കിടന്ന വ്യോമപാത തുറന്നപ്പോള്‍ കുവൈത്തിലെ പ്രവാസികള്‍ സന്തോഷിച്ചു. പിന്നെ എത്രയും പെട്ടെന്ന് നാട്ടിലെത്താന്‍ ടിക്കറ്റെടുക്കാനായി ശ്രമം. എന്നാല്‍ നിരക്ക് കണ്ടപ്പോള്‍ കണ്ണ് തള്ളി. വ്യാഴാഴ്ച കുവൈത്തില്‍ നിന്ന് കൊച്ചിയില്‍ പറന്നിറങ്ങണമെങ്കില്‍ 3,11,558 രൂപ നല്‍കണം. ഈ മാസത്തെ […]

Continue Reading

വിനായക ചതുര്‍ത്ഥി പ്രമാണിച്ച് സെപ്റ്റംബര്‍ 10 ന് വെള്ളിയാഴ്ച കാസര്‍കോട് ജില്ലയില്‍ പ്രാദേശികാവധി പ്രഖ്യാപിച്ചു

കാസര്‍കോട്: വിനായക ചതുര്‍ത്ഥി പ്രമാണിച്ച് സെപ്റ്റംബര്‍ 10 ന് വെള്ളിയാഴ്ച കാസര്‍കോട് ജില്ലയില്‍ പ്രാദേശികാവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവായി.നേരത്തേ പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല

Continue Reading

നിപ;സമ്പര്‍ക്കപ്പട്ടിക ഇനിയും ഉയരാമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന ഏഴുപേരുടെ സാമ്പിള്‍ പരിശോധനക്കായി പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലവില്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ പെടുത്തിയ 20പേര്‍ ഉള്‍പ്പെടെ 188പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഈ പട്ടിക ഇനിയും ഉയര്‍ന്നേക്കാം. സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങി. രോഗ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുകയാണ്. മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തിരുന്നു. ഇതിന് നിപയുമായി ബന്ധമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി മരിച്ച […]

Continue Reading