കളിമൺപാത്ര തൊഴിലാളികൾക്കുള്ള ധനസഹായം:15 വരെ അപേക്ഷിക്കാം

ഒബിസി വിഭാഗങ്ങളിൽ പ്പെട്ട പരമ്പരാഗത കളിമൺ പാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധന സഹായത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 വരെ നീട്ടി.

Continue Reading

ഇന്റര്‍നെറ്റ് സേവനം ദിവസങ്ങളോളം തടസ്സപ്പെടാം; സൗരകൊടുങ്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നു, മുന്നറിയിപ്പ്

ഇന്റര്‍നെറ്റ് ഇല്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല.അത്രമാത്രം ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുകയാണ് ഇന്റര്‍നെറ്റ് സേവനം. അപ്പോള്‍ ദിവസങ്ങളോളം ഇന്റര്‍നെറ്റ് കിട്ടാതെ വരുന്ന ഒരു അവസ്ഥ ഉണ്ടായാലോ?, ഓര്‍ക്കാൻ സാധിക്കുകയില്ല. ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്ന സൗര കൊടുങ്കാറ്റായ ‘സോളാര്‍സൂപ്പര്‍ സ്റ്റോം’ നിമിത്തം ആഗോള തലത്തില്‍ ഇന്റര്‍നെറ്റ് സേവനം തകരാറിലാകാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഇര്‍വിനാണ് ഇതുസംബന്ധിച്ച ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്. സമീപഭാവിയില്‍ തന്നെ ഇന്റര്‍നെറ്റ് സേവനം തകരാറിലാകാമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സൂര്യന്റെ […]

Continue Reading

‘ഇനി പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങേണ്ട’; സേവനങ്ങള്‍ക്ക് സിറ്റിസണ്‍ പോര്‍ട്ടല്‍ തയ്യാറെന്ന് മുഖ്യമന്ത്രി

ഗ്രാമ പഞ്ചായത്തുകളിലെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സിറ്റിസണ്‍ പോര്‍ട്ടല്‍ തയ്യാറായിയെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍.എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമയ ബന്ധിതമായി ഓണ്‍ലൈനില്‍ ലഭിക്കാനുള്ള ക്രമീ കരണം ഒരുക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പാണ് സിറ്റിസണ്‍ പോര്‍ട്ടല്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത്: ഗ്രാമ പഞ്ചായത്തുകളിലെ ഭരണ നിര്‍വഹണ നടപടികളും സേവനങ്ങളും ഇനി മുതല്‍ കൂടുതല്‍ സുതാര്യവും സുഗമവും ആകുന്നു. നൂറുദിന പരിപാടിയിലെ സുപ്രധാന ലക്ഷ്യമായ സിറ്റിസണ്‍ പോര്‍ട്ടല്‍ (https://citizen.lsgkerala.gov.in/) യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇതോടെ ജനങ്ങളുടെ […]

Continue Reading

സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി യോഗം ചേർന്നു

സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയോഗം സിഹാത്ത് മീഹ്റാജ് മഹലിൽ വെച്ചു ചേർന്നു.ജമാഅത്ത് പ്രസിഡണ്ട് ബക്കർ മിഹ്റാജ് അദ്ധ്യക്ഷതയിൽയോഗം യുവ വ്യവാസായി പി ബി സെല്ലു ഉൽഘാടനം നിർവഹിച്ചു.ജമാഅത്ത് ജനറൽ സെക്രട്ടറി ജമാൽ ആലംപാടി സ്വാഗതവുംഎം കെ മൊയ്തീൻ ചാൽക്കര,എസ് അബ്ദുല്ല,ലെത്തിഫ് സി.എ. നവാഫ് കാളി, റിയാസ് മിഹ്റാജ് ,ഇഖു , കബീർ മിഹ്റാജ് എന്നിവർ സംബന്ധിച്ചു.ജമാഅത്ത് ട്രഷർ പി എം എ ഖാദർ നന്ദി പറഞ്ഞു

Continue Reading

രോഗലക്ഷണങ്ങളുള്ള പ്രായം ചെന്നവരും മറ്റു ഗുരുതര രോഗങ്ങളുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണം: ജില്ലാ കളക്ടർ

രോഗലക്ഷണങ്ങളുള്ള പ്രായം ചെന്ന വരും മറ്റു ഗുരുതര രോഗങ്ങളുള്ള വരും നിർബന്ധ മായും കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പറഞ്ഞു. മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവരുടെ കോവിഡ്രോഗ സ്ഥിരീകരണത്തിന് കാലതാമസമുണ്ടാകുന്നത് ജീവന് തന്നെ അപകടമാകും. കാസർഗോഡ് ജില്ലയിൽ ആഗസ്റ്റിൽ മരിച്ച 53 പേരുടെ പൂർണ്ണമായ ഡാറ്റ വിശകലനം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്ത മായത്. ഇതിൽ 25% കേസുകളിൽ, രോഗബാധയ്ക്കും പരിശോധന നടത്തി ഫലമറിയുന്നതും തമ്മിൽ അഞ്ചോ അതിൽ കൂടുതലോ […]

Continue Reading

തദ്ദേശസ്ഥാപനങ്ങളെ കോവിഡ് വ്യാപനത്തില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളെ കോവിഡ് വ്യാപനത്തില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ഡുതല സമിതികള്‍ പ്രതിരോധത്തില്‍ പുറകോട്ട് പോയെന്ന് അദ്ദേഹം പറഞ്ഞു.ഇതുമൂലമാണ് ഇപ്പോള്‍ നേരിടുന്ന രോഗവ്യാപനമെന്നും അദ്ദേഹം പറഞ്ഞു.രോഗവ്യാപനം നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ പുറത്തിറങ്ങി നടന്നത് കൂട്ടിയെന്നും പ്രത്യേക സ്ഥലം ക്വാറന്റീന്‍ ലംഘിക്കുന്നവരെ പാര്‍പ്പിപ്പിക്കാന്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.ക്വാറന്റീന്‍ ചിലവ്ഇത്തരക്കാരുടെ കയ്യില്‍ നിന്ന് ഈടാക്കണമെന്നും പിഴ അടപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടച്ചിടല്‍ ആണ് ഇനി ആകെയുള്ള വഴിയെന്നും എന്നാല്‍ നിലവില്‍ അത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

കാസര്‍കോട് ബദിയടുക്ക സബ് റജിസ്ട്രാര്‍ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്

കാസര്‍കോട് : കാസര്‍കോട് ബദിയടുക്ക സബ് റജിസ്ട്രാര്‍ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ് സബ് റജിസ്ട്രാര്‍ വിനോദ് കുമാറിന്റെ കയ്യില്‍നിന്നും 16,980 രൂപയുള്‍പ്പെടെ ആകെ 19,200 രൂപ പിടിച്ചെടുത്തു. കൈക്കൂലി പണമാണ് പിടിച്ചെടുത്തതെന്ന് വിജിലന്‍സ്‌

Continue Reading

18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കി

തിരുവനന്തപുരം: 18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് (2,15,27,035) ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ വിഭാഗത്തില്‍ 27.74 ശതമാനം പേര്‍ക്ക് (79,60,935) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇത് യഥാക്രമം 60.81 ശതമാനവും 22.49 ശതമാനവുമാണ്. ഇതോടെ ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,94,87,970 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനം നടത്തിയ ഊര്‍ജിത ശ്രമങ്ങളാണ് ഇത്ര വേഗം ഈ […]

Continue Reading

എടാ, എടി വിളി വേണ്ട’; പൊലീസിനോട് ഹൈക്കോടതി

ജനങ്ങളോടുള്ള പൊലീസ് പെരുമാറ്റത്തിന് എതിരെ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. ജനങ്ങളുമായി ഇടപെടുമ്പോള്‍ മാന്യമായ ഭാഷ പ്രയോഗിക്കണമെന്ന് കോടതിയുടെ പരാമര്‍ശം. എടാ, എടി തുടങ്ങിയ വിളികള്‍ പാടില്ല. ഇതു സംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കണമെന്നും കോടതിയുടെ നിർദേശം. പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് നടപടി.

Continue Reading