ഇന്ന് 43 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ

കണ്ണൂർ ജില്ലയിൽ വെള്ളിയാഴ്ച (സപ്തംബർ )43 കേന്ദ്രങ്ങളിൽ 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്‌സിനേഷൻ നൽകും. എല്ലാ കേന്ദ്രങ്ങളിലും കോവാക്‌സിൻ ആണ് നൽകുക. ഓൺലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ് ലഭിച്ചവർക്കും സ്പോട്ട് രജിസ്ട്രേഷൻ മുഖേനെയും വാക്‌സിൻ ലഭിക്കും സ്പോട്ട് വാക്സിനേഷന് പോകുന്നവർ അതത് വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ , വാർഡ് മെമ്പർമാർ എന്നിവർ വഴി മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്‌സിൻ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്‌സിനേഷൻ […]

Continue Reading

ഡോക്ടറുടെയും ഫാർമസിസ്റ്റിന്റെയും ഒഴിവ്

തൃക്കരിപ്പൂർ: ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പദ്ധതിയിൽ ഡോക്ടർ, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് താത്‌കാലിക ഒഴിവുണ്ട്. ആറുമാസത്തേക്കാണ് നിയമനം. കൂടിക്കാഴ്ച ഒൻപതിന് രാവിലെ 10.30-ന് തൃക്കരിപ്പൂർ പഞ്ചായത്ത് ഓഫീസ് ഹാളിൽ. പഞ്ചായത്തിലെ താമസക്കാർക്കും ജോലിയിൽ മുൻപരിചയം ഉള്ളവർക്കും മുൻഗണന ലഭിക്കും. ‍

Continue Reading

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളം പീഡനത്തിനിരയാക്കി; പിതാവിന് മൂന്ന് ജീവപര്യന്തം

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് മൂന്ന് ജീവപര്യന്തം. പത്തനംതിട്ട വെച്ചൂച്ചിറയിലാണ് . പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളമാണ് പീഡനത്തിനിരയാക്കിയത്. പത്തനംതിട്ട പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. 2016 മുതല്‍ മൂന്നു വര്‍ഷം പല സ്ഥലങ്ങളിലെത്തിച്ചാണ് ഇയാള് മകളെ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്കു വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവരം രണ്ടാനമ്മയെ അറിയിച്ചപ്പോഴാണ് പീഡനം നടന്ന വിവരം പുറത്തറിയുന്നത്.

Continue Reading

രണ്ടാം വർഷ പ്ലസ് ടു വിദ്യാർത്ഥികളിൽനിന്ന് ഫീസ് ഈടാക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

2020 – 21 അധ്യയനവർഷത്തിലെ രണ്ടാം വർഷ പ്ലസ് ടു വിദ്യാർത്ഥികളിൽനിന്ന് ഫീസ് ഈടാക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.2020 – 21 അധ്യയനവർഷത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനോ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാനോ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിൽ ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ് എന്നിവ ഈടാക്കേണ്ടതില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.അതേസമയം ഒന്നാം വർഷ ഹയർ സെക്കൻഡറി / വൊക്കേഷൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന […]

Continue Reading

ദുബായ് എക്സ്പോ 2020 : യാത്രക്കാർക്ക് സൗജന്യ പ്രവേശന പാസുമായി ഫ്ലൈ ദുബായ്

ദുബായ് : വിമാന യാത്രക്കാർക്ക് എക്സ്പോ 2020 നായുള്ള സൗജന്യ പ്രവേശന പാസുമായി ഫ്ലൈദുബായ്. 2021 സെപ്റ്റംബർ 1നും 2022 മാർച്ച് 31 നും ഇടയിൽ ബുക്ക് ചെയ്ത് വിമാനത്തിൽ പറക്കുന്ന യാത്രക്കാർക്ക് പ്രവേശന പാസിന് അർഹതയുണ്ടെന്ന് ഫ്ലൈദുബായിയുടെ വെബ്സൈറ്റിൽ അപ്ഡേറ്റിൽ പറയുന്നു. ആറ് മാസം നീണ്ടു നിൽക്കുന്ന മെഗാ എക്സിബിഷനിൽ ടിക്കറ്റ് ഉടമയ്ക്ക് ഇഷ്ടമുള്ള ഏത് ദിവസവും സന്ദർശിക്കാനാകുമന്നും പ്രസ്താവനയിൽ പറയുന്നു. നേരത്തെ, ദുബായിലെ ഫ്ലാഗ്ഷിപ്പ് കാരിയറായ എമിറേറ്റ്സ് യാത്രക്കാർക്ക് എക്സ്പോ കോംപ്ലിമെന്ററി ഡേ പാസുകൾ […]

Continue Reading

കാസറഗോഡ് ഭർതൃമതിയെ ഷെഡ്ഡിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസറഗോഡ് :മുള്ളേരിയ ഭര്തൃമതിയെ ഷെഡ്ഡിനകത്ത് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. വയനാട് തിരുനെല്ലി സ്വദേശിനിയും കാറഡുക്ക പഞ്ചായത്ത് ഒന്നാം വാര്ഡ് നാരംപാടി കല്ലംകുടലൂവില് താമസക്കാരിയുമായ അനിതയെയാണ് തൂങ്ങി മരിച്ച നിലയില് കണ്ടത്. ഒരു വര്ഷം മുമ്പാണ് ഭര്ത്താവ് കോട്ടയം പാല സ്വദേശിയായ കണ്ണൻ നമ്പൂതിരിക്കൊപ്പം സ്ഥലം വാങ്ങി കല്ലംകുടലുവില് താമസം തുടങ്ങിയത്. മന്ത്രവാദിയായ കണ്ണൻ നമ്പൂതിരി ചിലപ്പോള്മാന്ത്രിക കര്മ്മങ്ങള്ക്ക് വേണ്ടി പോകാറുണ്ട്. ഇന്നലെയും അദ്ദേഹം പോയിരുന്നു. പത്ത് വയസ്സുള്ള മകൻആകാശാണ് അനിതക്കൊപ്പം വീട്ടിലുണ്ടായിരുന്നത്. രാത്രി ഭക്ഷണം കഴിച്ച് അനിതയും […]

Continue Reading

പെട്രോളിന് തീവില; ബുള്ളറ്റ് തള്ളി കേരളം ചുറ്റി യുവാക്കൾ

തലശ്ശേരി. കതിരൂർ രാജ്യത്തിന്റെ വൈവിധ്യങ്ങളും വിഭിന്ന സംസ്കാരങ്ങളും അനുഭവിച്ചറിയാൻ ഇന്ത്യയുടെ എല്ലാ ജില്ലകളിലും സഞ്ചരിക്കാ നൊരുങ്ങിയ യുവാക്കൾ.കുതിച്ചുകയറിയ ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ബുള്ളറ്റ് തള്ളി കേരളം ചുറ്റുന്നു . തലശ്ശേരി കതിരൂർ സ്വദേശികളും F Cruisers യൂട്യൂബ് ബ്ലോഗർമാരുമായ അസ്ഹറുദ്ദീനും ഷഹീമുമാണ് തങ്ങളുടെ പ്രതിഷേധം വേറിട്ടവഴിയിലൂടെ ജനങ്ങളിലെത്തിക്കുന്നത് . കാസർകോട് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലെ പ്രധാന ടൗണുകളിലും ബൈക്ക് തള്ളി പ്രതിഷേധ യാത്ര നടത്തുന്ന ഇവർ കാസർകോടും കണ്ണൂരും പിന്നിട്ട് ചൊവ്വാഴ്ച്ച കൽപറ്റയിലെത്തി . […]

Continue Reading

ഇന്‍സ്റ്റഗ്രാം പണിമുടക്കിയോ?; ആശങ്കയുമായി ഉപയോക്താക്കള്‍

ഇന്ന് രാവിലെ മുതല്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ദില്ലി: പ്രമുഖ സോഷ്യല്‍മീഡിയ ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം ഇന്ന് രാവിലെ മുതല്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് പ്രവര്‍ത്തനം തടസ്സപ്പെട്ടത്. ആപ് ഉപയോഗിക്കാനാകുന്നില്ലെന്ന് നിരവധിപേര്‍ റിപ്പോര്‍ട്ട് ചെയ്തു. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന 47 ശതമാനം പേരെയും പ്രശ്‌നം ബാധിച്ചു. വെബ് പതിപ്പ് ഉപയോഗിക്കുന്ന 26 ശതമാനമാളുകള്‍ക്കും പ്രശ്‌നം നേരിട്ടു. ഡൗണ്‍ടൈം ട്രാക്കിങ് സൈറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ആയിരങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. പോസ്റ്റുകള്‍ ലോഡ് ചെയ്യാനും മെസേജ് അയക്കാനുമാണ് പ്രധാനമായി തടസ്സം നേരിട്ടത്. […]

Continue Reading

ഫ്രിഡ്ജിന്റെ പിന്നിൽ ഒളിച്ചുകളിക്കുന്നതിനിടെ ഷോക്കേറ്റ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: വീട്ടിൽ ഒളിച്ചുകളിക്കുന്നതിനിടെ ഒന്നര വയസുകാരി ഷോക്കേറ്റ് മരിച്ചു. കുറവിലങ്ങാട് വെമ്പള്ളിക്കു സമീപം കദളിക്കാട്ടിൽ അലൻ ശ്രുതി ദമ്പതികളുടെ മകളായ ഒന്നരവയസ്സുകാരി റൂത്ത് മറിയമാണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കളിക്കുന്നതിനിടെ കുട്ടി അപകടത്തിൽ പെട്ടത്. അയൽവക്കത്തെ കുട്ടികളും ഒന്നിച്ച് സാറ്റ് കളിക്കുന്നതിനിടയിൽ ആണ് കുഞ്ഞിന് ഷോക്കേറ്റത്. കളിക്കുന്നതിനിടെ വീട്ടിലെ ഫ്രിഡ്ജിന്റെ പിന്നിൽ കുട്ടി ഒളിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഷോക്കേറ്റ് മരണം സംഭവിച്ചത്. ടൈൽസ് പണിക്കാരനായ അലനും അതിരമ്പുഴ പഞ്ചായത്ത് ഓഫീസിലെ കരാർ ജീവനക്കാരിയായ ശ്രുതിയും […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 555 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

▪️കാസര്‍കോട്: ജില്ലയില്‍ 555 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 355 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5457 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം:460. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19007 പേര്‍ വീടുകളില്‍ 18167 പേരും സ്ഥാപനങ്ങളില്‍ 840 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19007 പേരാണ്. പുതിയതായി 767 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 7837 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ […]

Continue Reading