മസ്കത്തിലേക്ക് ഇന്നുമുതൽ കണ്ണൂരിൽ നിന്ന് വിമാന സർവീസ്

4 മാസത്തെ ഇടവേളയ്ക്ക് ശേഷം കണ്ണൂരിൽ നിന്ന് ഇന്നുമുതൽ മസ്കത്തിലേക്ക് വിമാന സർവീസ് പുനരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് ആണ് 129 ദിവസങ്ങൾക്ക് ശേഷം എയർ ബബിൾ ക്രമീകരണത്തിലൂടെ സർവീസ് നടത്തുന്നത്. ഏപ്രിൽ 24 മുതലാണ് മസ്കത്തിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. രാവിലെ 9.45ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 11.25ന് മസ്കത്തിൽ എത്തുന്ന തരത്തിലാണ് സമയ ക്രമീകരണം. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. ഒക്ടോബർ പകുതി വരെ ടിക്കറ്റ് ബുക്കിങ് ഓപ്പൺ ആണ്. […]

Continue Reading

കാസര്‍കോട് നഗരത്തില്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കണം നഗരസഭ ചെയര്‍മാന് മര്‍ച്ചന്റ് യൂത്ത് വിംങ്ങ് നിവേദനം നല്‍കി.

കാസർകോട്:കാസർകോട് നഗരത്തിൽ പാർക്കിംഗ് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മർച്ചന്റ് യൂത്ത് വിംഗ് കാസർകോട് യൂണിറ്റ് നഗരസഭ ചെയർമാൻ അഡ്വ: വി എം മുനിറിന് നിവേദനം നൽകി നഗരത്തിലെത്തുന്ന യാത്രക്കാർക്ക് നിലവിൽ വാഹന പാർക്കിങ് സൗകര്യം പരിമിതമാണ്. വർഷങ്ങളായുള്ള കാസർകോട് നഗരം നേരിടുന്ന ഇ ദുരിതത്തിന് പരിഹാരം കാണണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. മുൻസിപ്പൽ ഭരണസമിതിയുടെ കോവിഡ് കാലത്തെ മാതൃക പ്രവർത്തനത്തിനും വ്യാപരികൾക്ക് നഗരസഭ നൽകുന്ന സഹകരണത്തിനും യൂത്ത് വിങ്ങിന്റെ സ്നേഹാദരവ് ചെയർമാൻ വി എം മുനീറിന്നൽകി പ്രസിഡന്റ്‌ നിസാർ സിറ്റി കൂൾ […]

Continue Reading

കേരളത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച് പ്രശസ്ത ആരോഗ്യ വിദഗ്ധർ

കേരളത്തിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പ്രമുഖ ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു. കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താനും മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓണലൈൻ യോഗത്തിലാണ് വിദേശത്ത് നിന്നുൾപ്പെടെയുള്ള വിദഗ്ധർ കേരളത്തെ അഭിനന്ദിച്ചത്. ഡോ. ഭരത് പങ്കാനിയ (സീനിയർ ക്ലിനിക്കൽ ലെക്ച്ചറർ , യൂണിവേഴ്‌സിറ്റി ഓഫ് എക്‌സിറ്റർ മെഡിക്കൽ സ്കൂൾ , യു കെ), ഡോ . ഡേവിഡ് പീറ്റേഴ്സ് (എഡ്‌ഗർ ബർമൻ ചെയർ ഇൻ ഇന്റർനാഷണൽ ഹെൽത്ത് , ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി , […]

Continue Reading

കെ റെയില്‍ പദ്ധതി; അലൈന്മെന്റില്‍ മാലിക് ദീനാര്‍ മസ്ജിദും മറ്റു ചരിത്ര സ്മാരകങ്ങളും നഷ്ടപ്പെടുന്ന സാഹചര്യമെന്ന് പരാതി

കാസര്‍ഗോഡ് : കെറെയില്‍ പദ്ധതി യാഥാര്‍ഥ്യമാവുമ്പോള്‍ മാലിക് ദീനാര്‍ മസ്ജിദും ഖബര്‍സ്ഥാനും മറ്റുസ്ഥാപനങ്ങളും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് പരാതി. തളങ്കരയിലടക്കം നിരവധി കുടുംബങ്ങള്‍ക്കാണ് വീടും സ്ഥലവും നഷ്ടമാവുന്നത്. ഒട്ടനവധി ആരാധാനാലയങ്ങളും കായലുകളും പൊതു സ്ഥാപനങ്ങളും ഇല്ലാതാവുന്ന സാഹചര്യവുമുണ്ട്. അഞ്ച് സ്‌ട്രെചുകളായാണ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ഇതില്‍ അവസാനത്തെ കണ്ണൂര്‍ കാസര്‍കോട് സ്‌ട്രെചിലാണ് കാസര്‍കോട്ടെ പ്രദേശങ്ങള്‍ ഉള്‍പെടുക. 161.26 ഹെക്ടര്‍ ഭൂമിയാണ് ജില്ലയില്‍ നിന്ന് ഏറ്റെടുക്കേണ്ടി വരിക. നിലവില്‍ നിശ്ചയിച്ചിരിക്കുന്ന അലൈന്‍മെന്റ് പ്രകാരം പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കേണ്ടി വരികയാണെങ്കില്‍ കാസര്‍കോട് […]

Continue Reading

ഉന്നത വിജയികളെ വ്യാപാരി സമിതി മൊഗ്രാൽ പുത്തൂർ യൂണിറ്റ് അനുമോദിച്ചു

മൊഗ്രാൽ പുത്തൂർ : കേരള വ്യാപാരി വ്യസായി സമിതി മൊഗ്രാൽ പുത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്,എസ്,എൽ സി പ്ലസ്ടു പരീക്ഷ യിൽ ഉന്നത വിജയം കരസ്ഥമാക്കിയ വ്യാപരികളുടെ മക്കളെ ചൗകി സന്ദേശം ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. വ്യാപാരി വ്യസായി സമിതി ജില്ല സെക്രട്ടറി രാഘവൻ വെളുത്തോളി ഉദ്ഘാടനം ചെയ്തു. ഹമീദ് പഞ്ചത് അധ്യക്ഷത വഹിച്ചു. കെ എച് മുഹമ്മദ്,എസ് എച് ഹമീദ്, ഡോക്ടർ രൂപ പി റാവു,സലീം ചൗകി,അബ്ദുൽ റഹ്മാൻ ആസാദ്‌, അബ്ദുല്ല കടവത് […]

Continue Reading

കര്‍ണാടകയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്; കേരളത്തില്‍ നിന്നും മൂന്ന് ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ട

മംഗളൂരു: കേരളത്തില്‍ നിന്നും മൂന്ന് ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ട. പരീക്ഷ, മരണം, ചികിത്സ എന്നിവയ്ക്കായി എത്തുന്നവര്‍ക്ക് ഇളവുകള്‍ ബാധകം. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഒരു രക്ഷിതാവിന് മാത്രം അനുമതി പരീക്ഷയെഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കി. വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ തുടരും

Continue Reading

പി.എൻ പണിക്കർ സ്മാരക സാക്ഷരതാ അവാർഡ് സി.പി വി.വിനോദ് കുമാറിന്

കാസർകോട്:ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും കാൻഫെഡ് സോഷ്യൽ ഫോറം നൽകിവരുന്ന മികച്ച സാക്ഷരതാ- സാമൂഹ്യ,സന്നദ്ധ പ്രവർത്തകർക്കുള്ള പി.എൻ പണിക്കർ സ്മാരക സാക്ഷരതാ അവാർഡിന് സാക്ഷരതാ സാമൂഹ്യ സന്നദ്ധ വിദ്യാഭ്യാസ പ്രവർത്തകനും അധ്യാപകനുമായ സി.പി.വി വിനോദ് കുമാറിനെ തെരഞ്ഞെടുത്തു, കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി കാൻഫെഡിന്റെ സജീവ പ്രവർത്തകൻ കൂടിയാണ്ഫോറം ചെയർമാൻ കൂക്കാനം റഹ്മാൻ, സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, എൻ സുകുമാരൻ, മാധവൻ മാട്ടുമ്മൽ, സക്കീന അബ്ബാസ്, ഹനീഫ കടപ്പുറം, ടി.കെ.ജനനി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡിന് വിനോദിനെ തെരഞ്ഞെടുത്തത്. […]

Continue Reading

വ്യത്യസ്തമായ കലകൾ കൊണ്ട് വിസ്മയം തീർത്ത് 14കാരി ഖദീജത്ത് നിദ.

മൊഗ്രാൽ.കലാ വൈഭവം കൊണ്ടും, പലവിധ വിഭവങ്ങൾ കൊണ്ടും നാടിനാകെ പ്രിയങ്കരിയാവുകയാണ് മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ഖദീജത്ത്നിദ. കഴിഞ്ഞ രണ്ടര വർഷമായി വിവിധങ്ങളായ കലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. മൊബൈൽ വഴി യൂട്യൂബിലൂടെ കണ്ട് ഒരു പരീക്ഷണം എന്ന നിലയ്ക്കാണ് കാലിഗ്രാഫിയിലും,ക്രാഫ്റ്റിലും, വരകളിലും ഒരു കൈ നോക്കിയത്. പരീക്ഷണം വിജയമായതോടെ ഇതിനായി കൂടുതൽ സമയം കണ്ടെത്തുകയായിരുന്നു ഖദീജത്ത് നിദ. നേരത്തെ ഒരു നേരമ്പോക്കിനാണ് ഇതൊക്കെ ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ഇത് ഗൗരവമായിട്ടാണ് നിദ ഏറ്റെടുത്തിരിക്കുന്നത്. […]

Continue Reading

ഹൈക്കോടതി നിർദേശവും അവഗണിച്ചു :കർണാടകയിൽ നിർബന്ധിത ക്വാറന്റീൻ വ്യാപാരികളെ ബാധിക്കും. ഇടപെടൽ വേണമെന്ന് കുമ്പള വ്യാപാരി കൂട്ടായ്മ.

കുമ്പള. കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതിൽ കർണാടക സർക്കാരിന് കേരള ഹൈക്കോടതി നൽകിയ നിർദേശം അവഗണിച്ച് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയ നടപടി ജില്ലയിലെ നൂറുകണക്കിന് വ്യാപാരികൾക്ക് തിരിച്ചടിയായി. ദിവസേന കാസർഗോഡ് നിന്ന് മംഗലാപുരത്തേക്കും, തിരിച്ചും വ്യാപാര ആവശ്യങ്ങൾക്കായി പോകുന്നവർക്കാണ് കർണാടക സർക്കാർ നടപടി തിരിച്ചടിയായത്. പലചരക്ക്, പച്ചക്കറി, വസ്ത്ര വ്യാപാരികൾ വ്യാപാര ആവശ്യങ്ങൾക്കായി ഏറെ ആശ്രയിക്കുന്നത് മംഗലാപുരത്തെയാണ്. പുതിയ നിയമം കാരണം വ്യാപാരികൾക്ക് മംഗലാപുരത്തേക്ക് പോകാനുള്ള സാഹചര്യമാണ് തടസ്സപ്പെട്ടത്. വിഷയത്തിൽ ജില്ലയിലെ ജനപ്രതിനിധികളും, ജില്ലാ ഭരണകൂടവും […]

Continue Reading

ദേശീയപാത തകർച്ച തുടങ്ങി: മൊഗ്രാലിൽ അപകടകുഴികൾ ഏറെ.

മൊഗ്രാൽ. ദേശീയപാതയിൽ വീണ്ടും കുഴികൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ശക്തമായ മഴയിലാണ് കുഴികൾ രൂപാന്തരപ്പെടുന്നത്. ഇത് പിന്നീട് വൻ ഗർത്തങ്ങളായി മാറുന്നു. ഇത്തരത്തിലുണ്ടാകുന്ന വൻ കുഴികൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്തതിനാൽ ഇരുചക്രവാഹനങ്ങൾക്ക് അപകടഭീഷണി ഉയർത്തുന്നുണ്ട്. കഴിഞ്ഞവർഷം മഴക്കാലത്ത് ദേശീയപാത പൂർണ്ണമായും തകർന്നിരുന്നു. വലിയ പ്രക്ഷോഭപരിപാടികളാണ് നടന്നത്. ഈ പ്രാവശ്യമാകട്ടെ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് കാലവർഷം കടന്നുപോയത്. മഴയുടെ തുടക്കത്തിൽ ചില ഇടങ്ങളിൽ കുഴികൾ രൂപപ്പെട്ടപ്പോൾ തന്നെ കുഴികൾ അടച്ചിരുന്നു. കഴിഞ്ഞവർഷം ദേശീയപാത റീടാറിങ് ചെയ്ത കരാറുകാർ തന്നെയാണ് കുഴിയടച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി […]

Continue Reading