കാസർകോട് അരമന ഹോസ്പിറ്റലിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ന്യൂറോ & ന്യൂറോസർജൻ ഡോകടർ നൗഫൽ ബഷീറിന്റെ സേവനം

കാസർകോട് അരമന ഹോസ്പിറ്റലിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ന്യൂറോ & ന്യൂറോസർജൻ ഡോകടർ നൗഫൽ ബഷീറിന്റെ സേവനം 30/09/2021നും എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്ചകളിലും രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24

Continue Reading

കണ്ണൂരില്‍നിന്ന് ബഹ്‌റൈനിലേക്ക് പുതിയ എയര്‍ ഇന്ത്യ സര്‍വീസ്

കണ്ണൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് പുതിയ എയര്‍ ഇന്ത്യ സര്‍വീസ്. ഡ്രീം ലൈനര്‍ വിമാനമാണ് സര്‍വീസ് ആരംഭിക്കുന്നത്. നവംബറില്‍ ഒന്നിന് ആരംഭിക്കുന്ന വിന്റര്‍ ഷെഡ്യൂളിലാണ് പുതിയ സര്‍വീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് കൊച്ചി വഴി ബഹ്‌റൈനിലേക്ക് ആഴ്ചയില്‍ രണ്ട് പുതിയ സര്‍വീസുകള്‍ എയര്‍ ഇന്ത്യ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു…. ഇതില്‍ ഒന്നാണ് കൊച്ചിക്ക് പകരം കണ്ണൂര്‍ വഴിയാക്കുന്നത്. രണ്ട് സര്‍വീസും കൊച്ചി വഴിയാകുമ്പോള്‍ വേണ്ടത്ര യാത്രക്കാരില്ലാത്തതാണ് കണ്ണൂര്‍ വഴി സര്‍വീസ് തുടങ്ങാനുള്ള കാരണം. 254 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനം […]

Continue Reading

ബേവിക്കാനം റെയ്ഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷൻ: പ്രസിഡണ്ടായി ബി.എം അബൂബക്കറിനെയും, ജന: സെക്രട്ടറിയായി അബ്ബാസ് കൊച്ചച്ചെപ്പ് നെയും, വീണ്ടും തെരഞ്ഞടുത്തു.എം അബ്ദുല്ലക്കുഞ്ഞി ഹാജി ട്രഷറർ.

മുള്ളേരിയ: സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ബോവിക്കാനം റെയ്ഞ്ച് പ്രസിഡണ്ടായി ബി.എം.അബൂബക്കർ മൂലടുക്കത്തെയും, ജന:സെക്രട്ടറിയായി അബ്ബാസ് കൊളച്ചെപ്പ് നെയും വീണ്ടും തെരഞ്ഞടുത്തു എം.അബ്ദുല്ലക്കുഞ്ഞി ഹാജിയാണ് ട്രഷറർ. മറ്റ് ഭാരവാഹികൾ സി. ഇഖ്ബാൽ മുള്ളേരിയ ,മുതലപ്പാറ മുഹമ്മദ് കുഞ്ഞി ഹാജി, മുഹമ്മദ് കുഞ്ഞി കാനങ്കോട് (വൈസ് പ്രസി) , മുഹമ്മദ് കുഞ്ഞി ആലൂർ, എൻ. എച്ച് മുഹമ്മദ് ഹാജി, പി.എംസംശുദ്ധീൻ മുണ്ടക്കൈ (സെക്ര).മുള്ളേരിയ നൂറുൽ ഹുദ മദ്രസയിൽ ചേർന്ന ജനറൽ ബോഡി യോഗം മാനേജ്മെന്റ് ജില്ല സെക്രട്ടറി […]

Continue Reading

ഹെൽത്ത് സൂപ്പർവൈസർ ബി അഷ്‌റഫിനെ ലയൺസ്‌ ക്ലബ്ബ് ആദരിച്ചു

മുള്ളേരിയ: കോവിഡ് കാലഘട്ടത്തിലെ മികച്ച സേവന പ്രവർത്തനത്തിന് കുമ്പള ഹെൽത്ത് സൂപ്പർവൈസർ ബി അഷ്‌റഫിനെ മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് ആദരിച്ചു.ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത് ഉപഹാരം നൽകി.മുൻ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം അനുമോദന പ്രസംഗം നടത്തി. സെക്രട്ടറി കെ രാജലക്ഷ്മി, ട്രഷറർ ടി.ശ്രീധരൻ നായർ, കെ.പി ബലരാമൻ നായർ, ഡോ. ജനാർദനൻ, ഡോ. ദീപാലക്ഷ്മി, പി. ശേഖരൻ നായർ, എം മോഹനൻ, മോഹനൻ കരിച്ചേരി, ഇ വേണുഗോപാലൻ, ടി.എൻ.മോഹനൻ, കൃഷ്ണൻ കോളിക്കാൽ, ഇക്ബാൽ കിന്നിങ്കാർ, എം.മാധവൻ, തുടങ്ങിയവർ […]

Continue Reading

മനസ്സിന് ഉല്ലാസം പകർന്ന് റോവർസ് റെയിഞ്ചേഴ്സ് കുടുംബ സംഗമം നടത്തി..

രണ്ട് വർഷത്തെ കോവിഡ് കാലത്തെ വിഷമതകൾ മാറികിട്ടാൻ വിവിധ പരിപാടികളോടെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ചന്ദ്രഗിരി റോവർസ് റെയിഞ്ചേഴ്സ് ഓപ്പൺ സ്കൗട്ട്സ് നടത്തിയ കുടുംബ സംഗമം ഒത്തുചേർന്നവരിൽ മാനസിക ഉല്ലാസം പകർന്നു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാനഗർ സ്കൗട്ട്സ് ഭവനിൽ നടത്തിയ സംഗമം അഡ്വ:സി എച്ച് കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്തു. ഗവർണറിൽ നിന്നുള്ള രാജ്യപുരസ്കാർ അവാർഡ് ജേതാക്കളായ ഷഹബാസ് അബ്ദുള്ള, ദീപക് ലാൽ ഡി, നിനിൽ പ്രശാന്ത് ജെ,ആകാശ് കൃഷ്ണ,ശ്രീരാജ് ടി എസ്,മുഹമ്മദ് […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 144 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

▪️കാസര്‍കോട്: ജില്ലയിൽ 144പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 294പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 2578പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 519 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 12721പേര്‍ വീടുകളില12000പേരും സ്ഥാപനങ്ങളില്‍ 721പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 12721പേരാണ്. പുതിയതായി 714 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4111സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3757ആന്റിജന്‍ 340 ട്രൂനാറ്റ് 14 ) 430പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 11,699 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി 439, വയനാട് 286, കാസര്‍ഗോഡ് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 […]

Continue Reading

കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്ക്കും; മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസി യില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അടുത്തമാസം ഒന്ന് മുതല്‍ കുറച്ച ടിക്കറ്റ് നിരക്ക് നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൊവിഡിന് മുന്പുള്ള നിരക്കിലേക്കാണ് മാറ്റുക. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശയുണ്ട്. അത് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ലോ ഫ്ളോര്‍-വോള്‍വോ ബസുകളില്‍ സൈക്കിള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കും. ഇലക്ട്രിക് സ്‌കൂട്ടറുകളും കൊണ്ടുപോകാം. ഇതിന്റെ നിരക്ക് ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

Continue Reading

കോവിഷീൽഡ്: ഇടവേള കുറച്ച ഉത്തരവിന് സ്റ്റേയില്ല

കോവിഷീൽഡ് വാക്‌സിൻ ഇടവേള 28 ദിവസമായി കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈ ക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കിറ്റക്‌സിലെ തൊഴിലാളികൾ ആദ്യ ഡോസ് വാക്‌സിൻ എടുത്ത് 84 ദിവസം കഴിഞ്ഞതായും ഈ സാഹചര്യത്തിൽ സിംഗിൾബെഞ്ച് ഉത്തരവിന് നില നിൽക്കില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് കേന്ദ്ര സർക്കാർ നടപ്പാക്കാത്തതിനാൽ ഈ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. തൊഴിലാളികളുടെ വാക്‌സിനേഷൻ വിശദാംശങ്ങൾ സമർപ്പിക്കാൻ കിറ്റക്‌സിന് ഹൈക്കോടതി നിർദ്ദേശം […]

Continue Reading

ഡെങ്കി ഭീതിയില്‍ തലസ്ഥാനം, സെപ്തംബറില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 149 കേസുകള്‍

ഡല്‍ഹിയില്‍ വീണ്ടും ഡെങ്കിപ്പനി വ്യാപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 60 പുതിയ കേസുകള്‍. ജനുവരി ഒന്നു മുതല്‍ സെപ്തംബര്‍ 25 വരെയുള്ള കാലയളവില്‍ 273 ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 149 ഉം കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. മൊത്തം കേസുകളുടെ 54 ശതമാനമാണിത്. ആഗസ്റ്റ് മാസത്തില്‍ 72 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡെങ്കിപ്പനിയോടപ്പം ചിക്കുന്‍ ഗുനിയയും, മലേറിയയും പടരുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ 102 മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 52 […]

Continue Reading