പ്രഭാതസവാരി ഇനി നേരം പുലര്‍ന്നതിനു ശേഷം മതി’; പ്രഭാതസവാരിക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്
പ്രഭാതസവാരി നടത്തുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്. പ്രഭാതസവാരി കഴിയുന്നതും നേരം പുലര്‍ന്ന ശേഷമാകുന്നതാണു ഉചിതമെന്നു പൊലീസ് അറിയിച്ചു.കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിച്ചതോടെ പ്രഭാത നടത്തക്കാരുടെ എണ്ണം കൂടുകയും ഇതോടൊപ്പം കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നിര്‍ദേശങ്ങള്‍.വെളിച്ചമില്ലായ്മയും വസ്ത്രത്തിന്റെ ഇരുണ്ട നിറങ്ങളും ടാര്‍ റോഡും ഉള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ പ്രഭാത സവാരിക്കാരനെ തൊട്ടടുത്ത് പോലും കാണുക ദുഷ്‌കരമാണ്. കാല്‍നട യാത്രക്കാരനെ, വളരെ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞാല്‍ മാത്രമേ ഡ്രൈവര്‍ക്ക് അപകടം ഒഴിവാക്കാന്‍ കഴിയൂ. മഴ, മൂടല്‍മഞ്ഞ്, […]
Continue Reading