നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നു; കോവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചുവടെ ചേർത്ത കോവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (അരോഗ്യം) അഭ്യർത്ഥിച്ചു. 1 മൂക്കും വായയും മറയുന്ന വിധം ശരിയായ രീതിയിൽ ഡബിൾ മാസ്ക് ധരിക്കുക. സോപ്പും വെളളവും ഉപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുകയോ ചെയ്യണം . കൂട്ടംകൂടരുത് . ചുരുങ്ങിയത് 2 മീറ്റർ അകലം പാലിക്കണം.4 ആഹാരം,കുടിവെളളം, പഠന സാമഗ്രികൾ എന്നിവ പരസ്പരം കൈമാറരുത്. പനി, ചുമ, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങൾ […]

Continue Reading

രണ്ടാം ക്ലാസുകാരനെ ഒന്നാം നിലയില്‍നിന്ന് കാലില്‍ തൂക്കി അധ്യാപകന്റെ ക്രൂരത; പിന്നാലെ അറസ്റ്റ്‌

ന്യൂഡൽഹി: രണ്ടാം ക്ലാസുകാരനെ സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് തലകീഴാക്കി പിടിച്ച് അധ്യാപകന്റെ ക്രൂരത. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു. വിദ്യാർഥി നില വിളിച്ചുകൊണ്ട് മാപ്പ് പറഞ്ഞ ശേഷമാണ് ഇയാൾ കുട്ടിയെ നിലത്തിറക്കിയത്. സംഭവത്തിൽ സാമൂഹിക മാധ്യങ്ങളിൽ കടുത്ത വിമർശനമാണ് അധ്യാപകന് നേരെ ഉയർന്നത്. പക്ഷെ കുട്ടിയുടെ അച്ഛൻ അധ്യാപകനെ ന്യായീകരിച്ച് രംഗത്തെത്തി. അധ്യാപകൻ വിദ്യാർഥിയോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെ […]

Continue Reading

മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ബന്തിയോട് സ്വദേശി പിടിയിൽ

കൊടുങ്ങല്ലൂർ: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി കാസർകോട് സ്വദേശി പിടിയിൽ. കാസർകോട് ബന്തിയോട് സ്വദേശി അബ്​ദുല്ലയാണ്​ (42) അറസ്​റ്റിലായത്. ഇയാളിൽ നിന്ന് 10 ഗ്രാമോളം എം.ഡി.എം.എ കണ്ടെടുത്തു. തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കര​ൻെറ നേതൃത്വത്തിൽ നടത്തിയ ‘ഓപറേഷൻ ക്രിസ്​റ്റൽ’ പരിശോധനയിലാണ്​ പ്രതി പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം അന്തർ ജില്ല ഇൻവെസ്​റ്റിഗേഷൻ ടീമുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ചെറായി റിസോർട്ടുകളും […]

Continue Reading

മൊഗ്രാൽ ഫ്രണ്ട്സ് ഫുട്ബോൾ:ഫാസ്ക് കാസർഗോഡ് ജേതാക്കൾ

മൊഗ്രാൽ. മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മൊഗ്രാൽ ഫ്രണ്ട്സ് “സ്‌ഫൈസി കഫെ” ട്രോഫിക്കുവേണ്ടി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ മൊഗ്രാൽ ഫ്രണ്ട്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഫാസ്ക് കാസർകോട് ജേതാക്കളായി. എട്ട് ടീമുകൾ ടൂർണ്ണമെൻറിൽ പങ്കെടുത്തു. ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ കാസർഗോഡിന് വേണ്ടി മിനിറ്റുകൾക്കകം മഷ്ഹൂദ് നേടിയ ഏക ഗോൾ ആണ് കാസർഗോഡിനെ ജേതാക്കളാക്കിയത്. ടൂർണമെൻറ്ലെ മികച്ച താരമായി അമ്റു മാട ത്തടുക്കയെ തെരഞ്ഞെടുത്തു. കളിക്കാരുമായി കുമ്പള സിഐ പ്രമോദ്, എ എസ്ഐ […]

Continue Reading

കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു

കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായ അവസ്ഥയിലായിരുന്നു പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിഹാസ നടൻ രാജ്കുമാറിന്റെ മകനായ പുനീത് രാജ്കുമാർ കന്നഡ ചലച്ചിത്ര ലോകത്തെ ഏറ്റവും തിരക്കുള്ള നായകനാണ്. പുനീതിന്റെ പേഴ്സണൽ മാനേജർ സതീഷാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞ് കന്നഡ മുഖ്യമന്ത്രി ബസവരാജ് […]

Continue Reading

ലയൺസ് ചെർക്കള പ്രമേഹരോഗ നിർണ്ണയ ക്യാമ്പ് നടത്തി

ചെർക്കള:ചെർക്കള ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെർക്കളയിൽ സൗജന്യ പ്രമേഹ രോഗ പരിശോധന ക്യാമ്പ് നടത്തി. അഡ്വ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ലയൺ മൊയ്തീൻ ചപ്പാടി അധ്യക്ഷത വഹിച്ചു. ഡോക്ടർ ജാസിർ അലി പ്രമേഹ രോഗ ബോധവൽക്കരണം ക്ലാസെടുത്തു. ലയൺ സുകുമാരൻ, നായർ, ലയൺ അനീസ മൻസൂർ മല്ലത്ത്, ലയൺ അഡ്വ.കെ. മൊയ്തീൻ പെർള, ലയൺ ബോസ് ശരീഫ്, ലയൺ ആരിഫ് ഒറവങ്കര സംസാരിച്ചു. നൂറു കണക്കിന് രോഗികൾ പ്രയോജന പ്പെടുത്തിയ ക്യാമ്പിന് ലയൺ […]

Continue Reading

ബോവിക്കാനം എ.യു.പി.എസ്കൂൾ പുതിയ കെട്ടിടം ഉൽഘാടനം ചെയ്തു.

ബോവിക്കാനം എ.യു.പി.സ്കൂളിൽ ക്ലാസ് മുറികൾക്ക് വേണ്ടി നിർമ്മിച്ചപുതിയ കെട്ടിടത്തിൻ്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട് പി.വി.മിനി നിർവ്വഹിച്ചു.പി.ടി.എ.പ്രസിഡണ്ട് ബി.എം.ഹാരിസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ താക്കോൽ ദാനം നിർവ്വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിഅധ്യക്ഷ അനീസ മൻസൂർ മല്ലത്ത്,മെമ്പർ അബ്ബാസ് കൊളച്ചെപ്പ്, പിടിഎ.ഭാരവാഹി കളായ അബ്ദുൽ കാദർ,താജുദ്ദീൻ, പ്രീത,അംഗം ഏ.ബി. അബ്ദുല്ല സംസാരിച്ചു.പ്രധാനധ്യാപിക പ്രേമബിന്ദു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.

Continue Reading

ടി20 ലോകകപ്പ്: റോണോ മോഡല്‍! കോക്ക കോള കുപ്പി മാറ്റി ഡേവിഡ് വാര്‍ണര്‍, ഉടനടി വമ്പന്‍ ട്വിസ്റ്റ്-വീഡിയോ

ദുബായ്: ടി20 ലോകകപ്പിലെ വാർത്താ സമ്മേളനത്തിനിടെ കോക്ക കോള കുപ്പി എടുത്തു മാറ്റി ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ. ശ്രീലങ്കക്കെതിരായ മത്സര ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് സംഭവം. മേശയിൽ പരസ്യത്തിനായി വച്ചിരുന്ന കോള കുപ്പി വന്നയുടനെ തന്നെ ഡേവിഡ് വാർണർ മാറ്റുകയായിരുന്നു. എന്നാല്‍ തിരികെ മേശയിൽ തന്നെ വെക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ഇതോടെ വാർണർ കോള കുപ്പി തിരികെ വെക്കുകയായിരുന്നു. കഴിഞ്ഞ യൂറോ കപ്പിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇത്തരത്തിൽ കൊക്കോക്കോള കുപ്പി എടുത്തു മാറ്റിയിരുന്നു. ഓഹരി […]

Continue Reading

മള്ഹർ സീറത്തുന്നബവി അഖില കേരള പ്രബന്ധരചനാ വിജയികളെ അനുമോദിച്ചു

മഞ്ചേശ്വരം:തിരുനബി (സ )തങ്ങളുടെ മാസമായ റബീഉൽ അവ്വലിനോട് അനുബന്ധിച്ച് മള്ഹർ വിദ്ദ്യാർഥി സംഘടനയായ സ്മാർട്ട്‌ സംഘടിപ്പിച്ച സീറ ത്തുന്നബി അഖില കേരള പ്ര പ്രബന്ധ രചന മത്സര വിജയികൾക്ക് മള്ഹർ മീലാദ് ജൽസ വേദിയിൽ വിജയികളെ അനുമോദിച്ചുഒന്നാം സ്ഥാനം 5001രൂപയും ഉപഹാരവും അൽത്താഫ് ഹുസൈൻ പാലക്കാട്‌ ഇശാഅത്തുസ്സുന്ന ദർസ്, മണ്ണാർക്കാട്, രണ്ടാം സമ്മാനം 3001 രൂപയും ഉപഹാരവും മുഹമ്മദ്‌ ഷംനാദ് എൻ. ടി കണ്ണൂർ അഹ്ലുസ്സുഫാ ദർസ്, താത്തൂർ, മൂന്നാം സമ്മാനം 1001 രൂപയും ഉപഹാരവും മുഹമ്മദ്‌ […]

Continue Reading

നടന്‍ രജനീകാന്ത് ആശുപത്രിയില്‍

നടന്‍ രജനീകാന്തിനെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവിലെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പതിവ് പരിശോധനയ്ക്കായാണ് ആശുപത്രിയിലെത്തിയതെന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പുതിയ ചിത്രം അണ്ണാത്തെയുടെ റിലീസ് തീയതിക്കു മുന്‍പ് തലൈവര്‍ ആശുപത്രി വിടുമെന്നാണ് ബന്ധുവായ വൈ.ജി മഹേന്ദ്രനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Continue Reading