‘വീഡിയോ ഓൺ ആക്ക്യേ, എല്ലാരേം എനിക്കൊന്ന് കാണാനാ’, മരണത്തിന് തൊട്ടുമുമ്പ് തന്റെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസെടുത്ത് മാധവി ടീച്ചർ; കണ്ണീർ

രാജപുരം: കാഞ്ഞങ്ങാട്ടെ സ്‌കൂൾ ടീച്ചർ ഓൺലൈൻ ക്ലാസിൽ കുട്ടികളോട് സംസാരിച്ചതിന് തൊട്ടു പിന്നാലെ കുഴഞ്ഞു വീണ് മരിച്ചത്. വിദ്യാർത്ഥികൾക്കുൾപ്പടെ ഇനിയും വിശ്വസിക്കാനായിട്ടില്ല. ക്ലാസെടുക്കുന്നതിനിടെ ‘ചുമയുണ്ട് കുട്ടികളേ, ശ്വാസംമുട്ടുന്നുമുണ്ട്. ബാക്കി അടുത്ത ക്ലാസിലെടുക്കാം…’ ഇത്രയും പറഞ്ഞാണ് ടീച്ചർ ഓൺലൈൻ ക്ലാസ് അവസാനപ്പിച്ചതെന്ന് വിദ്യാർത്ഥികൾ ഓർക്കുന്നു. പിന്നെ ഇവർ അറിയുന്നത് ക്ലാസിന് പിന്നാലെ അധ്യാപിക അതേ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചെന്നാണ്. കള്ളാർ അടോട്ടുകയ ഗവ. വെൽഫെയർ എൽപി സ്‌കൂൾ അധ്യാപിക കള്ളാർ ചുള്ളിയോടിയിലെ സി മാധവി (47) ആണ് […]

Continue Reading

ഇർഷാദു തുലബ സംഘത്തിൻ (ITS) പുതിയ നേതൃത്വം നിലവിൽ വന്നു

മൊഗ്രാൽ പുത്തൂർ: നാട്ടിലെ സാമൂഹിക ജീവകാരുണ്യ – വിദ്യാഭ്യാസ മേഖലയിൽ മാതൃകാ പരമായ പ്രവർത്തനം കൊണ്ട് ശ്രദ്ധേയമാണ് ഇർഷാദു തുലബാ സംഘം ബള്ളൂർ. മഹ്ദനുൽ ഉലൂം മദ്റസ ഹാളിൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ ആണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുൻ ജനറൽ സെക്രട്ടറി അഷ്റഫ് ബള്ളൂർ സ്വാഗതവും, സദാഫ് ബള്ളൂർ അധ്യക്ഷത വഹിച്ചു.പിന്നീട് 2021-22 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തുപ്രസിഡൻ്റ്:സിദ്ദീഖ് smജനറൽ സെക്രട്ടറി: ഫാറൂക്ക് ബള്ളൂർട്രഷറർ:സുബൈർ ബള്ളൂർവൈസ് പ്രസിഡൻ്റ്:1)ജമാൽ2) ഉമ്പു ഹംസJoin secretary1) സാദിഖ് മാഷ്2) അൻവർഎക്സിക്യൂട്ടീവ്………1)സീതികുഞ്ഞി2) […]

Continue Reading

പതിവ് തെറ്റിച്ചില്ല; ഇന്ധനവില ഇന്നും കൂടി

തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില വർധിച്ചു. സംസ്ഥാനത്ത് ഇന്ന് ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വർധിച്ചു. ഇതോടെ കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില 109.47 രൂപയായി. ഡീസലിന് 102.93 രൂപയുമാണ് വില.

Continue Reading

ഫേസ്ബുക്ക് പേര് മാറ്റി ഇനി ‘മെറ്റ’

ലോക സാമൂഹിക മാധ്യമ ഭീമനായ ഫേസ്ബുക്ക് ഇനി മുതൽ മെറ്റ (META) എന്നറിയപ്പെടും. വ്യാഴാഴ്ച നടന്ന ഫേസ്ബുക്ക് കണക്ടിൽ ഫേസ്ബുക്ക് സി.ഇ.ഒ മാർക് സക്കർബർഗ് പേരു മാറ്റം പ്രഖ്യാപിക്കുകയായിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നീ സാമൂഹിക മാധ്യമങ്ങളുടെയെല്ലാം പേരുകൾ അങ്ങനെ തന്നെ തുടരും. മാതൃകമ്പനിയുടെ പേരാണ് മാറ്റിയത്. ഫേസ്ബുക്ക് എന്ന പേര് നമ്മുടെ കമ്പനി ചെയ്യുന്നതെല്ലാത്തിനെയും പ്രതിനിധീകരിക്കുന്നില്ല. അതിനാലാണ് പേര് മാറ്റമെന്നും ഇപ്പോൾ നമ്മുടെ പേര് ഒരു ഉത്പന്നത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാണെന്നും എന്നാൽ മെറ്റവേഴ്‌സ് കമ്പനിയാകാനാണ് തങ്ങൾ […]

Continue Reading

കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ ഭർതൃമതിയായ യുവതിയെ പൊലീസ് പിടികൂടി. തുടർന്ന് യുവതിയെ കോടതിയിൽ ഹാജരാക്കിയെങ്കിലും കാമുകനും ഭർത്താവും കയ്യൊഴിഞ്ഞു.

കാഞ്ഞങ്ങാട്: കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ ഭർതൃമതിയായ യുവതിയെ തിരുവനന്തപുരത്ത് നിന്ന് ഹൊസ്ദുർഗ് പൊലീസ് പിടികൂടി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അഞ്ജു ചാർളി, കാമുകൻ അൽ അമീൻ എന്നിവരാണ് പിടിയിലായത്. തുടർന്ന് യുവതിയെ കോടതിയിൽ ഹാജരാക്കിയെങ്കിലും കാമുകനും ഭർത്താവും കയ്യൊഴിഞ്ഞു. ഇതോടെ യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. യുവതിയെ കോടതി സ്വന്തം ഇഷടത്തിന വിട്ടു. അഞ്ജു കോടതിയിൽ എത്തിയിരുന്ന മാതാവിനൊപ്പം സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. ഒക്ടോബർ നാലിന് സഹോദരിക്കൊപ്പം കാഞ്ഞങ്ങാട്ട് ഡോക്ടറെ കാണാനെത്തിയ അഞ്ജുവിനെ പിന്നീട് […]

Continue Reading

ലഹരിക്കേസിൽ ആര്യൻഖാന് ജാമ്യം

മുംബൈ: ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർക്കും കേസ് പരിഗണിച്ച ജസ്റ്റിസ് നിതിൻ ഡബ്യൂ സാംബ്രെ ജാമ്യം നൽകി. ജാമ്യം അനുവദിക്കരുതെന്ന എൻസിബിയുടെ വാദം തള്ളിയാണ് കോടതി വിധി. നേരത്തെ രണ്ടു തവണ വിചാരണക്കോടതി ആര്യന് ജാമ്യം നിഷേധിച്ചിരുന്നു.  ആര്യൻഖാൻ മയക്കുമരുന്നിന് അടിമയാണെന്നും ആര്യൻഖാന് ലഹരിവ്യാപാരികളുമായി അടുത്ത ബന്ധമുണ്ടെന്നും എൻ.സി.ബി ബോംബെ ഹൈക്കോടതിയിൽ വാദിച്ചെങ്കിലും ആര്യന്റെ കൈയ്യിൽ നിന്ന് ലഹരി മരുന്ന് ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിൽ ഇനിയും […]

Continue Reading

വോഡഫോൺ ഐഡിയ നെറ്റ് വര്‍ക്കിന് ഇന്ത്യയിലെ അതിവേഗ 4 ജി നെറ്റ് വര്‍ക്കിനുള്ള പുരസ്കാരം

വോഡഫോൺ ഐഡിയ നെറ്റ് വര്‍ക്കിന് ഇന്ത്യയിലെ അതിവേഗ 4 ജി നെറ്റ് വര്‍ക്കിനുള്ള പുരസ്കാരം. മൊബൈൽ നെറ്റ് വർക്കുകളുടെ വേഗത പരിശോധിക്കുന്ന ഏജൻസിയായ ഊകലയാണ് വോഡഫോൺ ഐഡിയക്ക് അതിവേഗ നെറ്റ് വർക്കിനുള്ള പുരസ്‌കാരം സമ്മാനിച്ചത്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനയിലാണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നെറ്റ് വർക്കായി വോഡഫോൺ ഐഡിയയെ തെരഞ്ഞെടുത്തത്. ‘രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ് വര്‍ക്കായി വി.ഐ നെറ്റ് വർക്കിനെ പ്രഖ്യാപിക്കുകയാണ്. 2021 ജനുവരി മുതൽ ജൂൺ വരെയുള്ള അവരുടെ […]

Continue Reading

രക്ഷിതാക്കൾക്ക് പ്രതിരോധ,ആരോഗ്യ അവബോധം നൽകി ബോവിക്കാനം എ.യു.പി.സ്കൂൾ പി.ടി.എ

ബോവിക്കാനം: സ്കൂൾ ആരംഭം മുൻനിർത്തി ബോവിക്കാനം എ.യു. പി.സ്കൂളിൽ ആരോഗ്യ സംരക്ഷണ സമിതി യോഗം ചേർന്ന് ബോധവൽക്കരണം സംഘടിപ്പിച്ചു.കുട്ടികളുട യാത്ര,പഠന ക്രമികരിക്കണം, ആരോഗ്യ ശ്രദ്ധ, കോവിഡ് പ്രതിരോധം എന്നിവ സംബന്ധിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നടത്തി.തുടർന്ന് ജഗ്രത നിർദ്ധേശങ്ങളുടെ മാർഗരേഖ തയ്യാറാക്കി.പി.ടി.എ.പ്രസിഡണ്ട്ബി.എം.ഹാരിസ് അധ്യക്ഷത വഹിച്ചു.മുളിയാർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉൽഘാടനം ചെയ്തു. പ്രാധാന അധ്യാപിക പ്രേമബിന്ദു സ്വാഗതം പറഞ്ഞു.മുളിയാർ സി.എച്ച്.സി. ഹെൽത്ത് സൂപ്ര വൈസർ എ.കെ ഹരിദാസ്,ജെ.എച്ച്.ഐമാരായ രഷ്മി, […]

Continue Reading

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് ജാമ്യം

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്​റ്റിലായി ഒരു വർഷം പൂർത്തിയാകുന്നതിനിടെ ബിനീഷ് കോടിയേരിക്ക് ജാമ്യം. വ്യാഴാഴ്ച ജാമ്യാപേക്ഷയിൽ കർണാടക ഹൈകോടതി ജസ്​റ്റിസ് എം.ജി ഉമയാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2020 ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്​റ്റ് ചെയ്തത്. ബിനീഷ് അറസ്​റ്റിലായി വെള്ളിയാഴ്ച ഒരു വർഷം തികയുന്നതിന്‍റെ തൊട്ടുതലേ ദിവസമാണ് ജാമ്യം ലഭിക്കുന്നത്. 2020 ഒക്ടോബർ 29ന് അറസ്റ്റിലായി 14 ദിവസം ഇ.ഡി കസ്​റ്റഡിയിൽ ചോദ്യം ചെയ്തശേഷം […]

Continue Reading