യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റി ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു

ആലംപാടി. മത ഭൗതിക വിദ്യാഭ്യാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആലംപാടി നൂറുൽ ഇസ്ലാം മദ്രസയിൽ നിന്നും പ്ലസ്ടു പൊതു പരീക്ഷയിൽ വിജയികളായ മുഴുവൻവിദ്യാർഥികൾക്കും യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റി ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു.പ്രസിഡണ്ട് സി.ബി മുഹമ്മദ് വിജയികൾക്കുള്ള ക്യാഷ് അവാർഡ് കൈമാറി. മറ്റു ഭാരവാഹികളായ കാദർ തളങ്കര, ഹാജി കാദർ, ഉസ്മാൻ ടി.എ, ലത്തീഫ് എസ്.ടി, സിദ്ദീഖ് ആലംപാടി എന്നിവർ സംബന്ധിച്ചു.

Continue Reading

ഓവര്‍ സ്മാര്‍ട്ടാകാനാണ് ശ്രമമെങ്കില്‍ നിങ്ങള്‍ക്ക് പോകാം; ലൈവ് പരിപാടിയ്ക്കിടെ അക്തറിനെ അപമാനിച്ച് അവതാരകന്‍, വീഡിയോ

ലാഹോര്‍: ലൈവ് ടി.വി ഷോയില്‍ അവതാരകന്‍ അപമാനിച്ചതിനെ തുടര്‍ന്ന് പരിപാടി ബഹിഷ്‌കരിച്ച് പാകിസ്ഥാന്‍ മുന്‍ താരം ഷോയ്ബ് അക്തര്‍. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പി.ടി.വി ചാനലിലെ ക്രിക്കറ്റ് അനുബന്ധ പരിപാടിയില്‍ പാനലിസ്റ്റായിരുന്നു അക്തര്‍. തന്റെ ചോദ്യങ്ങള്‍ അവഗണിച്ചെന്ന് പറഞ്ഞായിരുന്നു അവതാരകനായ നുമാന്‍ നിയാസ് അക്തറിനെ അപമാനിച്ചത്. ടി-20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ പാകിസ്ഥാന്റെ വിജയത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. ചര്‍ച്ചയ്ക്കിടെ പാക് താരങ്ങളായ ഷഹീന്‍ അഫ്രീദിയേയും ഹാരിസ് റൗഫിനേയും കണ്ടെത്തിയത് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടീം ലാഹോര്‍ ക്വലാന്‍ഡേഴ്സാണെന്ന് അക്തര്‍ ചൂണ്ടിക്കാട്ടി. ഇതിന് […]

Continue Reading

വീട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം, ബായാര്‍ തങ്ങളുടെ പേരുപറഞ്ഞ് 55 ലക്ഷം തട്ടി; പ്രതി അറസ്റ്റിൽ

കോട്ടക്കല്‍: ബായാര്‍ തങ്ങളെന്ന് തെറ്റിധരിപ്പിച്ച് സുഹൃത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതിയെ കോട്ടക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. തിരൂരങ്ങാടി സ്വദേശി അരീക്കന്‍ മര്‍സൂക്ക് (35) നെയാണ് അറസ്റ്റു ചെയ്തത്. ഇദ്ദേഹത്തിന്റെ സുഹൃത്തായ കോട്ടക്കല്‍ ഇന്ത്യനൂര്‍ സ്വദേശി മുളഞ്ഞിപുലാന്‍ അര്‍ശക്കിന്റെ വീട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്നെ വ്യാജേനയാണ് പണം തട്ടിയത്. പ്രതി താന്‍ ബായാര്‍ തങ്ങളാണെന്ന് പറഞ്ഞു അവരെ വാട്‌സ് ആപ്പ് ചാറ്റു നടത്തുകയായിരുന്നു. പ്രശ്‌ന പരിഹരണത്തിനായി പലതവണയായി ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് പറ്റിക്കുകയാണുണ്ടായത്. തട്ടിപ്പിനിരയായ അര്‍ശക്ക് തന്നില്‍ നിന്ന് 55 […]

Continue Reading

6 കോടിയുടെ നിരോധിത നോട്ടുകളുമായി 7 പേര്‍ ബംഗളൂരുവില്‍ പിടിയില്‍;

കാസര്‍കോട്: കാസര്‍കോട് ജില്ല അടക്കമുള്ള ഭാഗങ്ങളിലേക്ക് കോടികളുടെ നിരോധിത നോട്ടുകള്‍ വിതരണത്തിനെത്തിച്ച സംഘത്തിലെ ഏഴുപേര്‍ ബംഗളൂരുവില്‍ പൊലീസ് പിടിയിലായി. കര്‍ണാടക സ്വദേശികളായ മഞ്ജുനാഥും ദയാനന്ദയും ഉള്‍പ്പെടെ ഏഴുപേരെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ അടിച്ചിറക്കുന്ന സംസ്ഥാനാന്തര റാക്കറ്റിലെ പ്രധാനികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് ആറ് കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ആറ് കോടിയില്‍ അഞ്ചുകോടി രൂപ കാസര്‍കോട്ടുണ്ടെന്നും ഇവിടത്തെ രഹസ്യകേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും പ്രതികള്‍ ബംഗളൂരു പൊലീസിനോട് […]

Continue Reading

അധ്യാപ ഒഴിവുകള്‍

▪️ചീമേനി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ എച്ച്.എസ്.ടി ഹിന്ദി, എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ്, എച്ച്.എസ്.ടി അറബിക് (പാര്‍ട്ട് ടൈം)), എല്‍.പി.എസ്.ടി (രണ്ട്) എന്നീ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിന്‍ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 29ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 9400783257 ▪️പെര്‍ഡാല ഗവ. ഹൈസ്‌കൂളില്‍ എച്ച്. എസ്.ടി മാത്സ്, സോഷ്യല്‍ സയന്‍സ്, അറബിക്, ഫിസിക്കല്‍ സയന്‍സ് യു.പി.എസ്.ടി.(മലയാളം-രണ്ട്), എല്‍.പി.എസ്.ടി(മലയാളം), സംസ്‌കൃതം ജൂനിയര്‍ (പാര്‍ട് ടൈം) എന്നീ തസ്തികകളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഒക്ടോബര്‍ 29ന് […]

Continue Reading

റോവർസ്&റെയിൻജേഴ്സ് നികുൻ കൊപ്പലിന് ആദരവ് നൽകി

നിരവധി പേർക്ക് രക്തം നൽകിയും സാമൂഹ്യ സേവനം ചെയ്തും ശ്രദ്ധേയനായ നികുൻ കൊപ്പലിന് ചന്ദ്രഗിരി റോവർസ്&റെയിഞ്ചേഴ്‌സ് സ്നേഹാദരവ് നൽകി.ചന്ദ്രഗിരി റോവർ ക്രൂവിൽ അംഗമായിരുന്ന ഇദ്ദേഹം സ്കൗട്ട്സ് മാസ്റ്റേഴ്സ് ബേസിക് കോഴ്‌സ് പൂർത്തീകരിച്ചതുമാണ്.മികച്ച കബഡി കളിക്കാരൻ ആയ നികുൻ അറിയപ്പെടുന്ന നാടൻപാട്ട് കലാകാരൻകൂടിയാണ്.വിദേശത്തും നാട്ടിലും നിരവധി വേദികളിൽ പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.കലാ കായിക സാംസ്‌ക്കാരിക കാരുണ്യ രംഗത്ത് അറിയപ്പെടുന്ന റെഡ് വേൾഡ് കൊപ്പലിന്റെ സജീവ പ്രവർത്തകനാണ്.കാസറഗോഡ് സ്കൗട്ട്സ് ഭവനിൽ നടന്ന ചടങ്ങിൽ ജില്ലാ ചീഫ് കമ്മീഷണർ എൻ നന്ദികേശന്റെ […]

Continue Reading

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പന്ത്രണ്ട് വയസുകാരന്‍ മരിച്ചു

കാഞ്ഞങ്ങാട് : റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പന്ത്രണ്ട് വയസുകാരന്‍ മരിച്ചു. ചുള്ളിക്കരയിലെ മുണ്ടപ്പുഴ ബിജു – സ്മിത ദമ്പതികളുടെ മകന്‍ ആഷില്‍ ബിജു (12) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെ കാഞ്ഞങ്ങാട് അതിഞ്ഞാലിലാണ് അപകടം. റോഡിന് സമീപത്തെ വാടക വീട്ടില്‍ നിന്നും റോഡ് മുറിച്ചു കടക്കവെ കാഞ്ഞങ്ങാട് ഭാഗത്തു നിന്നും വന്ന ബൈക്ക് ഇടിച്ച് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ മരണപെട്ടു. രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ […]

Continue Reading

ക്രിസ്ത്യന്‍ മാനേജ്‌മെന്റിലെ സ്‌കൂളില്‍ സരസ്വതി വിഗ്രഹം സ്ഥാപിക്കണം; കര്‍ണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശിലും ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഹിന്ദുത്വവാദികള്‍

ഭോപ്പാല്‍: കര്‍ണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശിലും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണവുമായി ഹിന്ദുത്വവാദികള്‍. മധ്യപ്രദേശിലെ സത്നയില്‍ സിറോ മലബാര്‍ രൂപതയുടെ സ്‌കൂളില്‍ സരസ്വതീ വിഗ്രഹം സ്ഥാപിക്കണമെന്ന് വി.എച്ച്.പിയും ബജ്‌റഗ് ദളും ആവശ്യപ്പെട്ടു. ക്രൈസ്റ്റ് ജ്യോതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 15 ദിവസത്തിനകം വിഗ്രഹം സ്ഥാപിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നാണ് ഭീഷണി. സ്‌കൂള്‍ നിര്‍മിച്ചത് സരസ്വതി വിഗ്രഹമുണ്ടായിരുന്നിടത്താണെന്നാണ് ഹിന്ദുത്വസംഘടനകളുടെ വാദം.

Continue Reading

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും.

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും കരൽ സംബന്ധമായ അസുഖങ്ങൾഗ്യാസട്രബിൾദഹനക്കേട്നെഞ്ചെരിച്ചിൽവയറ്റിൽ ഉണ്ടാകുന്ന നീർക്കെട്ട്, ഛർദി, വയറുവേദന,മലബന്ധം,മഞ്ഞപിത്തംപുളിച്ചു തികട്ടൽ….തുടങ്ങി ഉദര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും*കണ്ണൂർ ആസ്‌റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഗാസ്ട്രോ എൻ ട്രോളജി ഡോക്ടർ വിവേക് കുമാർ കെ വി യുടെ സേവനം കാസറഗോഡ് അരമന ഹോസ്പിറ്റലിൽ28/10/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് നും വിളിക്കൂ7594002324 Note: […]

Continue Reading

പ്ലസ് വൺ പ്രവേശനം: കാസർഗോഡ് ജില്ലയിൽ 1585 സീറ്റ്‌ ഒഴിവ്

കാസർകോട്: രണ്ടാംഘട്ട അലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ ജില്ലയിൽ 1585 സീറ്റുകളുടെ ഒഴിവ്. ജില്ലയിലെ 88 ഹയർ സെക്കൻഡറി സ്കൂളുകളിലാണ് ഇത്രയും സീറ്റുകളുടെ ഒഴിവുള്ളത്. രണ്ടാം ഘട്ട അലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ ഹയർ സെക്കൻഡറിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങളാണിവ. വിഷയാടിസ്ഥാനത്തിൽ എടുക്കുമ്പോൾ സയൻസ് വിഭാഗത്തിന് 497 സീറ്റും കൊമേഴ്സിന് 579 സീറ്റും ഹ്യൂമാനിറ്റീസിന് 509 സീറ്റും ആണ് ഒഴിവുള്ളത്. മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നല്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് 26 മുതൽ അപേക്ഷിക്കാവുന്നതാണ്. എന്നാൽ നിലവിൽ […]

Continue Reading