പെട്രോള്‍,ഡീസല്‍ വില ഇന്നും കൂട്ടി

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110 രൂപ 11 പൈസയും ഡീസലിന് 102 രൂപ 78 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 108രൂപ 17 പൈസയും ഡീസലിന് 101 രൂപ 99 പൈസയുമാണ് പുതിയ നിരക്ക്. കോഴിക്കോട് പെട്രോളിന് 108 രൂപ 77 പൈസയും ഡീസലിന് 102 രൂപ 19 പൈസയും ആയി.

Continue Reading

മത സൗഹാർദം വാക്കിൽ ഒതുങ്ങരുത്: ജിഫ്രി മുത്തുക്കോയ തങ്ങള്‍

മത സൗഹാര്‍ദം വാക്കിൽ ഒതുങ്ങരുതെന്ന് സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ലഹരി നൽകിയും, തെറ്റായ നിലക്കുള്ള സ്‌നേഹ പ്രകടനങ്ങളിലൂടെയും, നിര്‍ബന്ധിച്ചും ആരെയും വിശ്വാസികളാക്കുന്ന പ്രവണത ഇസ്ലാമിലില്ല. മത നേതാക്കള്‍ വെറുപ്പുപരത്തുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഹാദ് വിമർശനവും യാഥാർത്ഥ്യവും എന്ന പേരിലുള്ള ത്രൈ മാസ ക്യാമ്പയിന്റെ ഉദ്ഘാടന വേദിയിലായിരുന്നു പരാമര്‍ശം.  

Continue Reading

കേരള ഗ്രാമീണ്‍ ബാങ്കിൽ മുക്കുപണ്ട പണയ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ അപ്രൈസറും ഭാര്യയും അടക്കം 6 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട് :കോളിച്ചാൽ ഗ്രാമിൺ ബാങ്കിൽ സ്വർണ്ണപണയപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ അപ്രൈസർ കാസർകോട് കാനത്തൂർ സ്വദേശിയും എരിഞ്ഞിപ്പുഴ യിൽ താമസക്കാരനുമായ ബാലകൃഷ്ണൻ ഭാര്യകാഞ്ഞങ്ങാട് സ്വദേശിനി സന്ധ്യ ഉൾപ്പെടെ ആറുപേർക്കെതിരെ രാജപുരം പോലീസ് കേസെടുത്തു.

Continue Reading

യുവാവിനെ വീട്ടിനകത്ത്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം: മുന്‍ പ്രവാസിയായ യുവാവിനെ വീട്ടിനകത്ത്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പുറം, ഉച്ചൂളി കുതിര്‍ എ കെ ജി മന്ദിരത്തിനു സമീപത്തെ കെ പി അബ്‌ദുല്‍ നാസര്‍ (43) ആണ്‌ മരിച്ചത്‌. ഭാര്യ സ്വന്തം വീട്ടിലേയ്‌ക്കും മാതാവ്‌ അയല്‍പക്കത്തെ വീട്ടിലേയ്‌ക്കും പോയതായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേയ്‌ക്ക്‌ മാറ്റി. പരേതനായ നാലു പുരപ്പാട്ടില്‍ മുഹമ്മദ്‌ ഹാജി- മറിയുമ്മ ദമ്പതികളുടെ മകനാണ്‌. ഭാര്യ: റൈഹാനത്ത്‌. മകന്‍: മുഹമ്മദ്‌. സഹോദരങ്ങള്‍: റഷീദ്‌, താഹിറ, സുബൈര്‍, ഗഫൂര്‍, […]

Continue Reading

ഇരുചക്ര വാഹനത്തില്‍ കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധം,

ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നാലു വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാക്കാനാണ് നിർദേശം. വാഹനമോടിക്കുന്നയാളെയും കുട്ടിയേയും ബന്ധിപ്പിച്ചുകൊണ്ട് ബെൽറ്റുണ്ടാകണമെന്നും നിർദേശമുണ്ട്. കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ 40 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ യാത്ര പാടില്ലെന്നും കേന്ദ്രത്തിന്റെ പുതിയ നിർദേശത്തിൽ പറയുന്നു. നിയമത്തിന്റെ കരടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Continue Reading

സംസ്ഥാനത്ത് നവംബര്‍ 9 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

കേരളത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. നവംബർ 9 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. ബസ് ചാർജ് വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഉടമകൾ അറിയിച്ചു. മുന്‍പ് പ്രഖ്യാപിച്ച സമരം മാറ്റിവെച്ചതാണ്. കോവിഡ് കാലത്ത് ഡീസല്‍ വില വര്‍ധിക്കുന്നു. ഈ വ്യവസായത്തിന് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ല. ഡീസല്‍ സബ്സിഡി തരുന്നില്ല. ഗതാഗത മന്ത്രിക്ക് നോട്ടീസ് നല്‍കിയെന്നും ബസ് ഉടമകള്‍ അറിയിച്ചു.  കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് […]

Continue Reading

സ്നേഹവും നന്മയും വിതറി അബ്ബാസ്ച്ച യാത്രയായി

എല്ലാവർക്കും സ്നേഹം മാത്രം പകുത്ത് നൽകി ആരോടും പരിഭവം ഇല്ലാതെ ജീവിക്കുക എന്നത് ഈ ലോകത്ത് ചുരുക്കം ചിലർക്ക് മാത്രം സാധ്യമാകുന്ന കാര്യമാണ്. അക്ഷരാർത്ഥത്തിൽ അത്തരത്തിൽ ജീവിച്ച് ഏതാനും ദിവസം മുമ്പ് വിട പറഞ്ഞ നിഷ്കളങ്ക വ്യക്തിത്വത്തിന് ഉടമയാണ് കൂജ അബ്ബാസ്ച്ച എന്ന് അറിയപ്പെടുന്ന എം.അബ്ബാസ്. ഇബ്രാഹിൻച്ചാന്റെ മമ്മിൻച്ചാന്റെ മക്കളിലെ അവസാനത്തെ കണ്ണിയായിരുന്ന മൊഗ്രാൽ ടി.വി.എസ് റോഡ് താജ് വ്യൂ വിലെ അബ്ബാസ്ച്ചയുടെ മരണത്തോടെ കുടുംബത്തിൽ പ്രകാശം പരത്തിയ സ്നേഹദീപമാണ് അണഞ്ഞിരിക്കുന്നത്. മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ ഫുട്ബോൾ […]

Continue Reading

കൊണ്ടോട്ടിയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം, കല്ലുകൊണ്ട് തലയ്ക്കടിച്ചു; 15കാരന്‍ പിടിയില്‍

മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥിനിയെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. പ്രായപൂർത്തിയാകാത്ത ആളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അക്രമി പെണ്‍കുട്ടിയുടെ നാട്ടുകാരനാണ്. പ്രതി കുറ്റം സമ്മതിച്ചെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.  കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകല്‍ കൊണ്ടോട്ടി കൊട്ടുക്കരയിൽ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകിൽ നിന്നും കടന്നു പിടിച്ച ശേഷം സമീപത്തെ വാഴത്തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിച്ചു. തലയിൽ കല്ലു കൊണ്ടടിച്ചു. പെൺകുട്ടി കുതറി മാറി. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി […]

Continue Reading

വിദ്യാനഗർ ബി.സി. റോഡിൽ പഴം-പച്ചക്കറിക്കടയിൽ ജനൽ തകർത്ത് കവർച്ച

വിദ്യാനഗർ: വിദ്യാനഗർ ബി.സി. റോഡിൽ ദേശീയപാതയോട് ചേർന്നുള്ള പഴം-പച്ചക്കറിക്കടയിൽ ജനൽ തകർത്ത് കവർച്ച. വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് െപ്രാമോഷൻ കൗൺസിലിന് കീഴിലുള്ള കടയിലാണ് കവർച്ച നടന്നത്. സമീപത്തെ മാർക്കറ്റ് ഫെഡിന്റെ ഓഫീസിലും കവർച്ചശ്രമം നടന്നു. മുൻഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചനിലയിലാണ്. കാസർകോട് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സൊസൈറ്റി ഓഫീസും ഇതേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ദേശീയപാതാ വികസനത്തിനായി വിദ്യാനഗർ ജലഅതോറിറ്റി ഡിവിഷണൽ ഓഫീസിന്‌ സമീപത്തെ ഓഫീസ് വിട്ടുനൽകേണ്ടിവന്നതിനെ തുടർന്നാണ് മാർക്കറ്റിങ് സൊസൈറ്റി ഓഫീസ് താത്കാലികമായി […]

Continue Reading

എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ

എല്ലുകളുടെ പോഷണവും വളർച്ചയും നമ്മൾ കഴിക്കുന്ന ആഹാരത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുമുള്ളതാണ്. എല്ലുകളുടെ ആരോ​ഗ്യത്തിനായി പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് അറിയാം… ഓറഞ്ച് കഴിക്കുന്നത് ശരീരത്തിന് കാൽസ്യവും വിറ്റാമിൻ ഡിയും നൽകുന്നു. ഇത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഓറഞ്ച് പതിവായി കഴിച്ചാൽ ഓസ്റ്റിയോപൊറോസിസ് തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പപ്പായയിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. 100 ​​ഗ്രാം പപ്പായയിൽ 20 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. പപ്പായ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ […]

Continue Reading