മല്ലത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് പുനരാരംഭിക്കണം:മുസ്ലിം ലീഗ്

കാസർകോട്: മല്ലം – മംഗലാപുരം റൂട്ടിൽ സർവ്വീസ് നടത്തി വന്നിരുന്നതും കോവിഡ് മൂലം നിർത്തിവെക്കു കയുംചെയ്ത കെ.എസ്. ആർ.ടി.സി. ബസ് സർവ്വീസ് പുന: സ്ഥാപി ക്കണമെന്നാ വശ്യപ്പെട്ട് മല്ലംവാർഡ് മുസ്ലിം ലീഗ് കമ്മിറ്റി കെ.എസ്. ആർ.ടി.സി. എം.ഡി.ക്ക് നിവേദനം അയച്ചു. മല്ലം-കാസർകോട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകളും സർവ്വീസ് വെട്ടി ച്ചുരുക്കിയതോടെവിദ്യാർത്ഥികളും, നാട്ടുകാരും,മല്ലം ക്ഷേത്ര, പൈക്കം മണവാട്ടി മഖാം തീർത്ഥാടകരും വലീയ പ്രയാസത്തിലാണ്. മല്ലത്തേക്ക് നിരവധി സ്വാകര്യ ബസുകൾക്ക് റൂട്ടുണ്ടെങ്കിലും ലാഭമുള്ള ട്രിപ്പിൽ മാത്രമാണ് സർവ്വീസ് […]

Continue Reading

കാസര്‍കോട് ആദൂരില്‍ കാറില്‍ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവ് പിടികൂടി

കാസര്‍കോട് ആദൂരില്‍ കാറില്‍ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവ് ആന്റി നാര്‍ക്കോട്ടിക്ക് ടീമും ആദൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടി. കാസറഗോഡ് വിദ്യാനഗറില്‍ താമസിക്കുന്ന സുബെര്‍ അബ്ബാസിനെ അറസ്‌റ് ചെയ്തു. ആന്ധ്രപ്രദേശില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്‌

Continue Reading

പ്ലസ് വൺ, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന്

ഒന്നാം വർഷ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെയും പിആർഡിയുടേയും വെബ്‌സൈറ്റുകളിൽ ഫലം പ്രസിദ്ധീകരിക്കും. 4.2 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. സുപ്രിംകോടതി വരെ നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം സെപ്റ്റംബർ 24 നാണ് പരീക്ഷ തുടങ്ങിയത്.

Continue Reading

ഇറ്റലിയോ പോർച്ചുഗലോ? ഖത്തർ ലോകകപ്പിനെത്തുക രണ്ടിലൊരു ടീം മാത്രം

ഖത്തർ ലോകകപ്പ് യോഗ്യതയ്ക്കുള്ള യൂറോപ്യൻ പ്ലേഓഫിൽ പോർച്ചുഗലും ഇറ്റലിയും ഒരേ ഗ്രൂപ്പിൽ. ഇരു ടീമുകളിൽ നിന്നും ഒരു ടീം മാത്രമാകും ലോകകപ്പിന് യോഗ്യത നേടുക. ഒന്നുകിൽ യൂറോ ജേതാക്കളായ അസൂറിപ്പട. അല്ലങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പറങ്കിപ്പട. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രമാകും ഖത്തർ ലോകകപ്പിൽ പന്ത് തട്ടുക. യൂറോപ്പിൽ നിന്നും ബാക്കിയുള്ള മൂന്ന് സ്ഥാനങ്ങൾക്കായുള്ള പ്ലേഓഫ് മത്സരങ്ങളിലാണ് ഇറ്റലിയും പോർച്ചുഗലും ഒരേ ഗ്രൂപ്പിൽ ഇടം പിടിച്ചത്.

Continue Reading

മല്ലം ഭാഗത്തേക്കുള്ള പല ബസ്സുകളും പാതിവഴിയിൽ സർവ്വിസ് നിർത്തിവെക്കുന്നു. പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് ആർ.ടി.ഒ ക്ക് പരാതി നൽകി.

മുളിയാർ : കാസറഗോഡ് ടൗണിൽ നിന്ന് ചെർക്കള ബോവിക്കാനം വഴിയും, ഇടനീർ- നെല്ലിക്കട്ട പൈക്ക വഴിയും മല്ലത്തേക്ക് പല ബസ്സുകളും സർവ്വീസ് നടത്തിയിരുന്നു.ഇതിൽ പല ബസ്സുകളും മല്ലത്തേക്ക് വരാതെ ബോവിക്കാനം വരെയും, പൈക്ക വരെയും മാത്രം സർവ്വീസ് നടത്തി പാതിവഴിയിൽ നിർത്തിവെക്കുകയാണ്.ഇത് കാരണം വിദ്യാർത്ഥികൾക്കും, മറ്റ് യാത്ര കാർക്കർക്കും, നിത്യേന നൂർ കണക്കിന് ആളുകൾ ദർശ്നത്തിനായി എത്തുന്ന മല്ലം ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകർക്കും വളരെ അധികം യാത്ര ദുരിതം അനുഭവിക്കേണ്ടി വരുന്നുണ്ടെന്നു , മല്ലം റൂട്ടിൽ ഓടുന്ന മുഴുവൻ […]

Continue Reading

പ്രമേഹ രോഗ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തി

മുള്ളേരിയ: മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രം, ആദൂര്‍ ജനമൈത്രി പോലീസ്, ആദുര്‍ ഹയര്‍സെക്കന്‍ഡറി എസ്.പി.സി വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിപുലമായ പ്രമേഹ രോഗ ബോധവല്‍ക്കരണ ക്യാംപയിന്‍ നടത്തി. രാവിലെ എട്ടുമണിക്ക് പൂവടുക്ക നിന്നും മുള്ളേരിയ ടൗണിലേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു. ആദൂര്‍ പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ പരിപാടി ഫ്‌ലാഗ് ഓഫ് ചെയ്തു. കൂട്ടയോട്ട സമാപന പരിപാടി മുള്ളേരിയ ടൗണില്‍ കാറഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജനനി ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ അദ്ധ്യക്ഷനായിരുന്നു. ഹെല്‍ത്ത് […]

Continue Reading

അസൗകര്യത്തിൽ വീർപ്പുമുട്ടി മുളിയാർ സാമൂഹ്യആരോഗ്യ കേന്ദ്രത്തിലെ മനസികാരോഗ്യ ചികിൽസ. (പരിഹാര നടപടികൾക്കായി അനീസ മൻസൂർ മല്ലത്ത് നിവേദനം നൽകി)

ബോവിക്കാനം: മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മാനസികാരോഗ്യ ചികിൽസക്കും, കൗൺസിലിഗിനും എത്തുന്ന രോഗികളും, പരിശോധിക്കുന്ന ഡോക്ടറും ഒരു പോലെ ദുരിതം നേരിടുകയാണ്.ജില്ലാ മനസിക ആരോഗ്യ പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും നാലാമത്തെ വ്യാഴാഴ്ച ഡോ.സുജയ പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ചികിൽസ നടത്തുന്നത്.ഓരോ മാസവും 90 നും 120 നും ഇടയിൽ മാനസികരോഗികളാണ് ഇവിടെ ചികിൽസക്ക് വേണ്ടി എത്തുന്നത്.സി.എച്ച്.സിയുടെ പുതീയ കെട്ടിടത്തിലെറിസപ്ഷൻ,കോണിപ്പടി,വാക്സിൻ മുറി തുടങ്ങിയ സംവിധാനങ്ങൾ ഉൾകൊള്ളുന്ന പൊതുഹാളിലാണ്ഇപ്പോൾ പരസ്യമായി മാനസിക ചികിൽസയും കൗൺസിലിഗും നടക്കുന്നത്. ഇത് പലർക്കും വലിയ […]

Continue Reading

മുടി മുറിച്ച് വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവം :വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു

കാസര്‍കോട്: ഉപ്പള സ്‌കൂളില്‍ പ്ലസ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിംഗ് ചെയ്ത സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു. 342,355 വകുപ്പുകള്‍ പ്രകാരമാണ് കേസ്. തടഞ്ഞ് വെക്കല്‍, മാനഹാനി ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കണ്ടാലറിയാവുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Continue Reading

മുടി മുറിച്ച് വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

കാസർകോട് : കാസർകോട് വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ദൃശ്യമാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ വി മനോജ് കുമാർ ആണ് സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ കാസർകോട് ജില്ലാ പോലീസ് മേധാവിക്കും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും മഞ്ചേശ്വരം പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർക്കും ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. റാഗിംങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മുറിക്കുകയായിരുന്നു. പ്ലസ് […]

Continue Reading