രാജ്യത്തെ മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും പുനരാരംഭിക്കുന്നു

രാജ്യത്തെ മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും പുനരാരംഭിക്കുന്നു. വാണിജ്യ വിമാനങ്ങൾ ഡിസംബർ 15 മുതലാവും സർവീസ് പുനരാരംഭിക്കുക. കഴിഞ്ഞ വർഷം മാർച്ചിലാണ് കൊവിഡിനെ തുടർന്ന് വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചത്. നിയന്ത്രണമുള്ള 14 രാജ്യങ്ങൾ ഒഴികെ മറ്റെല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസുകളാണ് പുനരാരംഭിക്കുക. കഴിഞ്ഞ ഒരാഴ്ചയായി വിമാനക്കമ്പനികളുമായി ചർച്ചകൾ നടന്നുവരികയായിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം. എയർ ബബിൾ പ്രകാരമുള്ള സർവീസുകളും പ്രത്യേക ചാർട്ടേഡ് വിമാനങ്ങളും കരാർ പ്രകാരമുള്ള സർവീസുകളുമാണ് ഇപ്പോൾ നടക്കുന്നത്. വാണിജ്യ സർവീസുകൾ പുനരാരംഭിക്കുമെങ്കിലും എയർ ബബിൾ […]

Continue Reading

പ്ലസ് വൺ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

പ്ലസ് വൺ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഫലങ്ങളാണ് നാളെ പ്രഖ്യാപിക്കുക. ഉച്ചയോടെയാവും പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുക. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്ലസ് വണിന് 50 അധിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തിരുന്നു. ഏഴ് ജില്ലകളിൽ 50 അധിക താത്കാലിക ബാച്ചുകൾ അനുവദിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ. ഇന്നു ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

Continue Reading

എം എസ് എഫ് സോക്കർ ഫെസ്റ്റ് 2021: കലാശക്കൊട്ട് നാളെ

മൊഗ്രാൽ: എം എസ് എഫ് മൊഗ്രാൽ മേഖല കമ്മിറ്റി മൊഗ്രാൽ കിക്ക്‌ ഫ്ലിക്ക് ടർഫ് ഗ്രൗണ്ടിൽ രണ്ട് കാറ്റഗറികളിലായി സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റിന്റെ കലാശ കൊട്ട് നാളെ നടക്കും. അണ്ടർ-19 വിഭാഗത്തിൽ എം.എസ്.എഫ് റൈസിംഗ്, എം.എസ്.എഫ് കോട്ടയെ നേരിടും. അണ്ടർ- 24 വിഭാഗത്തിൽ എം.എസ്.എഫ് കടവത്ത് ടീം , എം.എസ്.എഫ് ബിഗ് നാങ്കിയുമായി പോരിനിറങ്ങും. എംഎസ്എഫ് സോക്കർ ഫെസ്റ്റ് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് […]

Continue Reading

പ്ലസ് വണിന് പുതിയ 50 താൽക്കാലിക ബാച്ചുകൾ; സ്‌കൂളുകളിൽ അധ്യയനം വൈകുന്നേരം വരെയാക്കാൻ ശിപാർശ

സംസ്ഥാനത്ത് പ്ലസ് വണിന് പുതിയ 50 താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. സ്‌കൂളുകളിൽ അധ്യയനം വൈകുന്നേരം വരെയാക്കാനും വിദ്യാഭ്യാസ വകുപ്പ് ശിപാർശ ചെയ്തു. ഇന്നു ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. നിലവിൽ ഉച്ചക്ക് ഒരു മണിവരെയാണ് സ്‌കൂളുകളിൽ അധ്യയനം നടക്കുന്നത്. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പോലും പ്ലസ് വണിന് അഡ്മിഷൻ കിട്ടാതെ വന്നതോടെയാണ് അധിക ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യമുയർന്നത്. ആദ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിലും അലോട്ട്‌മെന്റുകൾ […]

Continue Reading

ആസ്‌ക് ആലംപാടി പുതുക്കിപ്പണിത മേനത്ത് അബ്ദുൽ കാദർ സ്മാരക ബസ് വെയിറ്റിംഗ് ഷെഡ് ജനങ്ങൾക്കായി തുറന്ന് കൊടുത്തു

ആലംപാടി: ആലംപാടിയുടെ ഹൃദയ ഭാഗത്ത് ആസ്‌ക് ജി.സി.സി കമ്മിറ്റിയുടെ സഹായത്തോടെ ആസ്‌ക് ആലംപാടി പുതുക്കിപ്പണിത മേനത്ത് അബ്ദുൽ ഖാദർ സ്മാരക ബസ് വെയിറ്റിംഗ് ഷെഡ് ജനങ്ങൾക്കായി തുറന്ന് കൊടുത്തു. ബസ് വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടി നിർവഹിച്ചു.

Continue Reading

ചന്ദ്രഗിരി ലയൺസ് ക്ലബ്ബ് മാലിക് ദീനാർ ആശുപത്രിയുമായി ചേർന്ന് ഹെൽത്ത് ഡ്രൈവ് സംഘടിപ്പിച്ചു’

കാസറഗോഡ്: ചന്ദ്രഗിരി ലയൺസ് ക്ലബ്ബ് മാലിക് ദീനാർ ആശുപത്രിയുമായി ചേർന്ന് ഹെൽത്ത് ഡ്രൈവ് സംഘടിപ്പിച്ചു’. പുതിയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ക്യാമ്പ് മഹ്മൂദ് ഇബ്രാഹീം എരിയാല്‍ സ്വാഗതം പറഞ്ഞു. ക്ലബ്ബ്‌ കെട്ടറി അബ്ദുൾ ഖാദിറിൻ്റെ അധ്യക്ഷതയിൽ ടൗൺ സബ് ഇൻസ്പെകർ വിഷ്ണു പ്രസാദ് പി എസ് ഉദ്ഘാടനം ചെയ്തു. ലയൺസ് റീജിയൻ ചെയർ പേർസൻ വി വേണുഗോപാൽ മുഖ്യാതിഥിയായി . മാലിക് ദീനാർ ഹോസ്പിറ്റർ മാനേജിഗ് ഡയറക്ടർ അൻവർ സാദത്ത് ആശംസകൾ അർപ്പിച്ചു’. ക്ലബ്ബ് ഡയരക്ടർ ബോർഡംഗം […]

Continue Reading

എ കെ ജി മാങ്ങാട് ക്രിക്കറ്റ്‌ ടൂർണമെന്റ്, ഗെയിം സ്വിങ്ങേർസ് സി.സി ടീം ജേഴ്‌സി പ്രകാശനം ചെയ്തു

അജ്‌മാൻ : യുഎഇ’ൽ വെച്ചു നടത്തപ്പെടുന്ന എകെജി മാങ്ങാട് ക്രിക്കറ്റ്‌ മത്സരങ്ങളുടെ ഭാഗമായി ടീം ഗെയിം സ്വിങ്ങേർസ് ജേഴ്‌സി പ്രകാശനം ഇന്നലെ ദുബായിൽ വെച്ചു നടന്നു. ടീം ഓണറും ജികോം എം.ഡി യുമായ സമീർ ജികോം ക്യാപ്റ്റൻ സഫറുള്ള ബോവിക്കാനത്തിനു ജേഴ്‌സി കൈമാറി. യോഗത്തിൽ മാഹിൻ തുരുത്തി, സലീം മാലിക്, സുഹൈൽ മുഹമ്മദ്‌, സൈനുദ്ധീൻ എന്നിവരും പങ്കെടുത്തു.യുഎഇ’ൽ മികച്ചു നിൽക്കുന്ന 24 ടീമുകളെ ഉൾപ്പെടുത്തി കൊണ്ടുള്ള ക്രിക്കറ്റ്‌ മാമങ്കത്തിനു കഴിഞ്ഞ വാരമാണ് തിരി തെളിഞ്ഞത്.

Continue Reading

നടുവേദനക്ക് ഒരു ദിവസം കൊണ്ട് ചികിത്സ

നടുവേദനക്ക് ഒരു ദിവസം കൊണ്ട് ചികിത്സ ആതുരശുശ്രൂഷ മേഖലയിൽ വമ്പൻ മാറ്റങ്ങൾക്ക് ഇടവച്ച നടുവേദനയ്ക്കുള്ള അതിനൂതന ചികിത്സയായ പെൽഡ് (PELD) ചികിത്സ ഇനി കാസർകോടും. ആസ്റ്റർ മിംസ് കോട്ടക്കലിലെന്യൂറോ & ന്യൂറോസർജറി ഡോ. ഷാജി കെ ആർ (സീനിയർ കൺസൾട്ടന്റ് ന്യൂറോസർജറി) സേവനം 27/11/2021 ശനിയാഴ്ച 10 മണി മുതൽ 2 മണി കാസർക്കോട് അരമന ആശുപത്രിയിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും : 7594002324

Continue Reading

സ്റ്റിക്കർ ഉണ്ടാക്കാൻ മറ്റൊരു ആപ്പ് വേണ്ട; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ് ആപ്പ്

സ്റ്റിക്കർ തരംഗമാണ് വാട്ട്‌സ് ആപ്പിൽ. എന്തിനും ഏതിനും മറുപടിയായി പലതരം സ്റ്റിക്കറുകൾ. പലപ്പോഴും മറ്റൊരു ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് നാം സ്റ്റിക്കറുകൾ നിർമിക്കുന്നത്. ഈ ആപ്ലിക്കേഷനുകളിലെല്ലാം പരസ്യത്തിന്റെ ശല്യവും ഉണ്ടാകും. എന്നാൽ ഇനി ഈ തലവേദനകളോടെല്ലാം ഗുഡ്‌ബൈ പറയാം. വാട്ട്‌സ് ആപ്പ് തന്നെ സ്റ്റിക്കറുകൾ സ്വന്തമായി നിർമിക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. വാട്ട്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്ന പുതിയ അപ്‌ഡേറ്റിൽ ഫോട്ടോകൾ സ്റ്റിക്കറുകളാക്കി മാറ്റാനുള്ള ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. വാട്ട്‌സ് ആപ്പ് വെബ്ബിൽ മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാവുക.

Continue Reading

അധോലോകഗുണ്ടാ സിയയുടെ കൂട്ടാളി ഗൾഫിൽ ഒളിവിൽ കഴിയുന്ന കാസർകോട് ഉപ്പള സ്വദേശി റഫീഖിനെതിരെ ഇന്റർപ്പോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

കാസർകോട്: മുഹമ്മദ്‌ റഫീഖ് (നപ്പട്ട റഫീഖ് ,32) കോളഞ്ച ഹൌസ് അട്ടഗോളി,കയ്യാർ, ഉപ്പള എന്നയാൾക്കെതിരെയാണ് കാസറഗോഡ് പോലീസിന്റെ അപേക്ഷ പ്രകാരം റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം, പിടിച്ചുപറി അടക്കം കേരളത്തിലും കർണാടകത്തിലും നിരവധി കേസുകളിൽ പ്രതിയാണ് ഈയിടെ മുംബൈ വിമാന താവളത്തിൽ അറസ്റ്റിലായ സിയയുടെ കൂട്ടാളിയായ നപ്പട്ട റഫീഖ്. ഇത് പ്രകാരം ഏതു രാജ്യത്തെ പോലീസിനും എവിടെ വെച്ചും ഇയാളെ അറസ്റ്റ് ചെയ്യാം. ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തി വിദേശത്തേക്ക് രക്ഷപ്പെട്ട വിവിധ കേസുകളിൽ ഉൾപ്പെട്ട […]

Continue Reading