മോഫിയയുടെ മരണം; സിഐ സുധീറിന് സസ്‌പെൻഷൻ

മോഫിയയുടെ മരണത്തിൽ സിഐ സുധീറിന് സസ്‌പെൻഷൻ. ഡിജിപിയാണ് സുധീറിന്റെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. സർക്കാർ നിർദേശത്തെ തുടർന്നാണ് ഡിജിപിയുടെ നടപടി. സുധീറിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചാണ് ഡിജിപിയുടെ ഉത്തരവ്. സി ഐ സുധീറിനെ ആരോപണം ഉയർന്നപ്പോൾ സ്ഥലം മാറ്റാൻ മാത്രമായിരുന്നു ആദ്യം സർക്കാർ തീരുമാനിച്ചത്. എന്നാൽ മോഫിയയുടെ ആത്മഹത്യ കുറിപ്പിൽ പേരുണ്ടായിട്ടും സിഐ സുധീറിനെതിരെ നടപടിയെടുക്കാത്തതിൽ വലിയ വിമർശനമാണ് ഉയർന്നത്.

Continue Reading

മൊഗ്രാൽ ദേശീയവേദി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

മൊഗ്രാൽ: അടുത്ത മാസം രണ്ടാംവാരത്തിൽ ചേരുന്ന മൊഗ്രാൽ ദേശീയവേദിയുടെ ജനറൽബോഡി യോഗത്തിന് മുമ്പായിട്ടുള്ള 15 ദിവസത്തെ മെമ്പർഷിപ്പ് ക്യാമ്പയിന് ആവേശകരമായ തുടക്കം. ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ അഭിനവ് വിജയകുമാർ, മുഹമ്മദ് റയീസ് ബി കെ, സുബൈർ റഹ്മത്ത് നഗർ, മൊഗ്രാൽ യുഎഇ ട്രാവൽസ് ഉടമ അബ്ദുറഹ്മാൻ, കുമ്പള പ്രിൻറിംഗ് പ്രസ്സ് ഉടമ എം ജി അബ്ദുൽ ഖാദർ എന്നിവർക്ക് ദേശീയവേദി പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ, വൈസ് പ്രസിഡണ്ട് ടി കെ ജാഫർ, സെക്രട്ടറിമാരായ എം എ […]

Continue Reading

റാഗിംഗ്: പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടിമുറിച്ച് സീനിയേഴ്സ്; സംഭവം കാസർഗോഡ്.

കാസർകോട്: പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ റാഗിങ്. സീനിയർ വിദ്യാർത്ഥികൾ റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി മുറിച്ചു.കാസർകോട് ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.പ്ലസ് വൺ കൊമേഴ്സ്വിദ്യാർത്ഥിയായ അർമാന്റെ മുടിയാണ് ഒരുസംഘം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മുറിച്ചത്.പ്ലസ് ടു വിദ്യാർത്ഥികളാണ് റാഗിങ്ങിന് നേതൃത്വം നൽകിയതെന്നാണ് സൂചന. ബുധനാഴ്ചയാണ് സംഭവമുണ്ടായത്. റാഗിങ് ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിദ്യാർത്ഥിയും പരാതിപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തെപ്പറ്റി പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മഞ്ചേശ്വരം പൊലീസ് അധികൃതരും സൂചിപ്പിച്ചു.

Continue Reading

തുലാവർഷ മഴ ; കാസറഗോഡ് ജില്ലയും സർവകാല റെക്കോർഡ് മറി കടന്നു. മറികടന്നത് 89 വർഷം മുൻപുള്ള റെക്കോർഡ്

തുലാവർഷ മഴയുടെ ലഭ്യതയിൽ കാസറഗോഡ് ജില്ലയും സർവകാല റെക്കോർഡ് മറി കടന്നു.ശരാശരി ഈ കാലയളവിൽ ഇതുവരെ ലഭിക്കേണ്ടത് 322.7 മില്ലിമീറ്റർ മഴയായിരിക്കെ ഒക്ടോബർ ഒന്നുമുതൽ നവംബർ 25 വരെ ജില്ലയിൽ 801.2മില്ലിമീറ്റർ മഴയാണ്​ പെയ്​തുതോർന്നത്​, ഇതുവരെ 148% അധികമഴ.ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള തുലാവർഷ കാലയളവിൽ ജില്ലയിൽ ശരാശരി ലഭിക്കേണ്ടത് 344.4 മില്ലിമീറ്റർ മഴയാണ്. 1901 മുതലുള്ള 121 വർഷത്തെ തുലാവർഷ മഴയുടെ കണക്കിൽ ഇതുവരെ ഏറ്റവും കൂടുതൽ തുലാവർഷ മഴ ലഭിച്ച റെക്കോർഡ് ഇനി […]

Continue Reading

മകളുടെ വിവാഹമാണ്, ബിജെപി- ആർഎസ്എസ്- ജെജെപി നേതാക്കള്‍ പങ്കെടുക്കരുത്… വൈറലായി വിവാഹ ക്ഷണക്കത്ത്

ആളുകള്‍ പല തരത്തില്‍ രാഷ്ട്രീയമായ ചായ്‍വുകളും എതിര്‍പ്പുകളും  പ്രകടിപ്പിക്കാറുണ്ട്. ഹരിയാന സ്വദേശിയായ കര്‍ഷക നേതാവ് തന്‍റെ മകളുടെ വിവാഹ ക്ഷണക്കത്തിലും രാഷ്ട്രീയം പറയുകയാണ്. വിവാദ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയം പറച്ചില്‍. വിവാഹ ചടങ്ങിലേക്ക് ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ വരരുത് എന്നാണ് വ്യക്തമാക്കിയത്. വിശ്വവീർ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്‍റും ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാജേഷ് ധങ്കാർ ആണ് വിവാദമായ മൂന്ന് കാർഷിക നിയമങ്ങളോട് വ്യത്യസ്തമായ രീതിയില്‍ […]

Continue Reading

തലപ്പാടയിൽ കാറിൽ കടത്തുകയായിരുന്ന 20 ലക്ഷത്തോളം വിലമതിക്കുന്ന 114 കി.ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി

മഞ്ചേശ്വരം: കാറിൽ കടത്തുകയായിരുന്ന 20 ലക്ഷത്തോളം വിലമതിക്കുന്ന 114 കി.ഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. മധുർ ചെട്ടുംകുഴിയിലെ ജി.കെ.മുഹമ്മദ് അജ്മൽ (23)നെയാണു എക്സൈസ് എൻഫോഴ്സമെന്റ് ആൻഡ് നർകോട്ടിക് സ്പെഷൽ സ്ക്വാഡ് തലപ്പാടയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണു കഞ്ചാവുമായി പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു.ആന്ധ്രയിൽ നിന്നു കേരളത്തിലേക്കു വൻതോതിൽ ക‍ഞ്ചാവ് കടത്തുകയാണെന്ന വിവരത്തെ തുടർന്നാണു എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണു വാഹനം പിടികൂടിയത്. കാറിന്റെ ഡിക്കിയിലാണു 2 കിലോ വരുന്ന 57 പാക്കറ്റ് ക‍ഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവിനു 20 […]

Continue Reading

റാഗിംഗ് കേസുകൾ പോലീസ് സ്റ്റേഷനുകളിലെത്തുന്നില്ല: ജില്ലയിലെ പല സ്കൂളുകളിലും പിടിഎ യും, അധ്യാപകരും നോക്കുകുത്തി

മൊഗ്രാൽ: കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സ്കൂളുകൾ തുറന്ന് ഒരു മാസത്തിനകം തന്നെ ജില്ലയിൽ വിവിധ സ്കൂളുകളിൽ റാഗിംഗ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും കേസുകൾ പോലീസ് സ്റ്റേഷനുകളിലെ ത്താത്തതും, നിയമ നടപടികൾ ഉണ്ടാകാത്തതും പിടിഎ കമ്മിറ്റികളും, അധ്യാപകരും നോക്കുകുത്തികളായതിനാലാണെന്ന് മൊഗ്രാൽ ദേശീയവേദി യോഗം അഭിപ്രായപ്പെട്ടു. കലാലയങ്ങളിൽ നടക്കുന്ന റാഗിംഗ് കേസുകളിൽ മേൽ കർശന നടപടി സ്വീകരിക്കാൻ നേരത്തെ കോടതികൾ തന്നെ ഇടപെട്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. റാഗിങ് തടയാൻ നിലവിൽ കർശനനിയമങ്ങളുമുണ്ട്. എന്നിട്ടുപോലും സ്കൂളുകളിലും, കോളേജുകളിലും റാഗിങ് തുടരുകയാണ്, ഇതിൻറെ ഉത്തരവാദിത്വത്തിൽ […]

Continue Reading

ആസ്‌ക് ആലംപാടി പുനർ നിർമ്മിച്ച് നൽകിയ മേനത്ത് അബ്ദുൽ ഖാദർ സ്മാരക ബസ് വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം ഇന്ന്

ആലംപാടി: ആലംപാടിയുടെ ഹൃദയ ഭാഗത്ത് ആസ്‌ക് ആലംപാടി പുനർ നിർമ്മിച്ച് നൽകിയ മേനത്ത് അബ്ദുൽ ഖാദർ സ്മാരക ബസ് വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 1:30 മണിക്ക് ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടി നിർവഹിക്കും.

Continue Reading

ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ. ഡിസംബർ 1 മുതൽ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ യാത്രാ വിലക്കാണ് നീക്കിയത്. സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയാണ് ഭരണകൂടം. ഇളവുകളുടെ ഭാഗമായി പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കേണ്ട എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സാമൂഹിക അകലം പാലിക്കണമെന്നും നിർബന്ധമില്ല.

Continue Reading