സംസ്ഥാനത്ത് വീണ്ടും സിക്ക വൈറസ്

നാല് മാസത്തിനുശേഷം സംസ്ഥാനത്ത് വീണ്ടും സിക്ക വൈറസ് ബാധ കണ്ടെത്തി. കോഴിക്കോട് കോവൂർ സ്വദേശിയായ യുവതിക്കാണ് സിക്ക വൈറസ് റിപ്പോർട്ട് ചെയ്തത്.ബാംഗ്ലൂരിൽനിന്ന് എത്തിയ യുവതി ഈ മാസം 17നാണ് പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ ആദ്യം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും പിന്നീട് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാമ്പിൾ പരിശോധനക്ക് അയച്ചു. രണ്ട് ഫലവും പോസിറ്റീവായിരുന്നു.യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിരോധ നടപടികൾ സ്വീകരിച്ചതായും ഡിഎംഒ […]

Continue Reading

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം.മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചലച്ചിത്ര ഗാനങ്ങളുടെ രചയിതാവാണ് വിടവാങ്ങിയത്. അഞ്ച് പതിറ്റാണ്ടോളം ഗാനരചനാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സന്ദർഭത്തിനനുസരിച്ച് കാവ്യ ഭംഗിയുള്ള ഗാനങ്ങൾ സൃഷ്ടിക്കുന്നതിൽ അസാമാന മികവ് പുലർത്തിയ അദ്ദേഹം മൂവായിരത്തിലധികം സിനാമാ ഗാനങ്ങളും ഒട്ടേറെ ലളിതഗാനങ്ങളും എഴുതിയിട്ടുണ്ട്.

Continue Reading

നഗര സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ആദ്യ അഞ്ചിൽ ഇടം നേടി കേരളത്തിലെ രണ്ട് നഗരങ്ങൾ

തിരുവനന്തപുരം: നീതി ആയോഗ് ആദ്യമായി തയ്യാറാക്കിയ 2021-22 ലെ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ തിരുനവനന്തപുരവും കൊച്ചിയും നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. ദാരിദ്ര നിർമാർജനം, ജീവിത നിലവാരം, പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഷിംലയാണ് ഒന്നാം സ്ഥാനം നേടിയത്. കോയമ്പത്തൂർ രണ്ടാമതും ഛണ്ഡിഗഡ് മൂന്നാം സ്ഥാനത്തുമാണ്.  കൊവിഡ് പ്രതിസന്ധികൾക്കിടയിലും ഈ നേട്ടം കൈവരിക്കാൻ സാധിച്ചു എന്നത് അഭിമാനകരമാണെന്ന് […]

Continue Reading

നവഭാരത് സയൻസ് കോളേജ് വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പ് ഡിസംബർ 1 ന്

കാഞ്ഞങ്കാട് : നവഭാരത് സയൻസ് കോളേജ് വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പ് ഡിസംബർ 1 ന് നടക്കും.പാരമെഡിക്കൽ വിദ്യാർത്ഥി യൂണിയന്റെയും വിദ്യാർത്ഥി ഫെഡറേഷന്റെസ്ഥാനാർത്ഥികൾ മത്സരിക്കുംചെയർ പേഴ്സൺ, വെസ് ചെയർ പേഴ്സൺ, ജന. സെക്രട്ടറി . യു യു സി എഡിറ്റർ, ഫൈൻ ആർട്സ് എന്നീ പദവികളിലേക്കാണ് മത്സരം നടക്കും

Continue Reading

എടിഎമ്മുകളിൽ നിക്ഷേപിക്കാനുള്ള പണം തട്ടി: മുസ്ലിം ലീഗിന്റെ പഞ്ചായത്തംഗം അടക്കം നാലുപേർ അറസ്റ്റിൽ

മലപ്പുറം:  എ ടി എമ്മുകളിൽ  നിക്ഷേപിക്കാനുള്ള പണം തട്ടിയെടുത്ത കേസിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവായ ഗ്രാമപഞ്ചായത്ത് അംഗം അടക്കം നാലുപേര്‍ മലപ്പുറത്ത് അറസ്റ്റിലായി . വിവിധ എ.ടി.എം കൗണ്ടറുകളിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപ്പിച്ച ഒരു കോടി അമ്പത്തിയൊമ്പത് ലക്ഷത്തി എൺപത്തി രണ്ടായിരം രൂപയാണ്  ഇവർ തട്ടിയെടുത്തത്. മുസ്ലീം ലീഗ് പ്രാദേശിക നേതാവും ഊരകം ഗ്രാമ പഞ്ചായത്ത് അംഗവുമായ ഷിബു എൻ.ടി, കോട്ടക്കല്‍ ചട്ടിപ്പറമ്പ് സ്വദേശി ശശിധരൻ എം.പി, അരീക്കോട് ഇളയൂര്‍ സ്വദേശി  കൃഷ്ണരാജ്. മഞ്ചേരി […]

Continue Reading

ഭക്ഷണത്തിന് മതമില്ലെങ്കിൽ പിന്നെന്തിനാണ് സമരപ്പന്തലിൽ ഹലാൽ ബോർഡ്?; ഡിവൈഎഫ്‌ഐ സമരത്തിനെതിരെ പി.ബി അംഗം സുഭാഷിണി അലി

ഭക്ഷണത്തിന് മതമില്ലെന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ നടത്തിയ ഫുഡ് ഫെസ്റ്റിനെതിരെ വിമർശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി. സംഘപരിവാർ സഹയാത്രികനും കടുത്ത ഇടത് വിമർശകനുമായ ശ്രീജിത്ത് പണിക്കരുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് സുഭാഷിണി അലിയുടെ ചോദ്യം. ഭക്ഷണത്തിന് മതമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഡിവൈഎഫ്‌ഐ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. എന്നാൽ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലെ കൗണ്ടറിൽ ‘ഹലാൽ ഫുഡ്’ എന്ന ബോർഡ് കാണാം. ഹലാൽ എന്നത് ഒരു ഇസ്‌ലാമികമായ ഭക്ഷണ രീതിയാണ്. ഭക്ഷണത്തിന് […]

Continue Reading

കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ ‘ഞാൻ കണ്ട ധാരാവി’ പുസ്തക ചർച്ച നടത്തി

ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്ത് കസ്തൂർബ ഗാന്ധി സ്മാരക ലൈബ്ര റിയിൽ കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ ഒരു പ്രവാസിയുടെ മണൽരേഖ പുസ്തക ത്തിലെ ഞാൻ കണ്ട ധാരാവി എന്ന അദ്ധ്യായത്തിൽ ചർച്ച സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി മിനി അദ്ധ്യക്ഷത വഹിച്ചു.കവി രവീന്ദ്രൻ പാടി വിഷയം അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് ജനാർദ്ധനൻ,സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്,എഴുത്തു കാരൻ ഇബ്രാഹിം ചെർക്കള, അംഗങ്ങ ളായ അനന്യ, അബ്ബാസ് കൊൾച്ചപ്, നബീസ, സാമൂഹ്യ പ്രവർത്തക രായ […]

Continue Reading

ഉപ്പളയിലെ ഉസ്താദിനെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചുപേർക്കെതിരെ കേസെടുത്തു

കുമ്പള: കടമ്പാറിലെ ഉസ്താദിനെ കാറിൽ തട്ടിക്കൊണ്ടുപോയി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ അഞ്ചാളുടെ പേരിൽ കേസെടുത്തു. ബന്തിയോട്ടെ അയാസ്, സുഹൈൽ എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് മൂന്നാളുടെയും പേരിലാണ് കേസ്. ഉപ്പളയിൽ വാടക വീട്ടിലെത്തിയ സംഘം ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കാറിൽ കയറ്റിക്കൊണ്ടു പോവുകയും ഉസ്താദിനെ ബന്തിയോട്ടെ ഒരു വീട്ടിലെത്തിക്കുകയുമായിരുന്നു. രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം പിന്നീട് പൈവളികയിലെത്തിച്ചു . പോലീസ് പിന്തുടരുന്നുവെന്നറിഞ്ഞതിനെ ത്തുടർന്ന് സംഘം രക്ഷപ്പെട്ടു.

Continue Reading

ആസ്റ്റർ മിംസ് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഇനി കാസറഗോഡ് അരമന ഹോസ്പിറ്റലിൽ

“ചലനമാണ് ജീവിതം” മുട്ട് വേദന ചികിത്സകൾ,ലിഗമെന്‍റ് ഫ്രാക്ചർ,ബാലൻസിംഗ്,മുട്ട്മാറ്റിവയ്ക്കൽ, തോൾ വേദന, തോൾ സർജറി,തുടങ്ങി സമ്പൂർണ്ണ അസ്ഥി – സന്ധി രോഗ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കുംകോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഓർത്തോ വിഭാഗം ഡോക്ടർ ഷമീം ജി എം 27/11/2021 ശനിയാഴ്ച പകല്‍ 10 മണി മുതൽ 1 മണി വരെ Booking Number:7594002324

Continue Reading

പ്രവാസിയായിരുന്ന മൊഗ്രാല്‍ കുത്ത്ബിനഗര്‍ സി എച്ച് മന്‍സിലില്‍ സി എച്ച് അബ്ബാസ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

മൊഗ്രാല്‍▪️പ്രവാസിയായിരുന്ന മൊഗ്രാല്‍ കുത്ത്ബിനഗര്‍ സി എച്ച് മന്‍സിലില്‍ സി എച്ച് അബ്ബാസ്(58) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. ഷിറിയയിലെ ബീഫാത്തിമ്മയുടെയും, പരേതനായ അലവിയുടെയും മകനാണ് സി എച്ച് അബ്ബാസ്. ദുബായില്‍ ബിഎന്‍ഡബ്ല്യു കമ്പനിയില്‍ 25 വര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. തിരിച്ചുപോകാനിരിക്കേയാണ് അന്ത്യം.ഭാര്യ: മൊഗ്രാല്‍ മീലാദ് നഗര്‍ പരേതരായ അലവി-ആസ്യമ്മ ദമ്പതികളുടെ മകള്‍ സക്കീന. മക്കള്‍: ശാക്കിര്‍, അര്‍ഷാദ്, അഷ്ഫല്‍, അഷ്ഫാന. മരുമകന്‍ : […]

Continue Reading