ചെറുവത്തൂരില്‍ മയക്കുമരുന്ന് വേട്ട 3.29 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
ചെറുവത്തൂര്‍: ചെറുവത്തൂരില്‍ മയക്കുമരുന്ന് വേട്ട. 3.29 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ചെറുവത്തൂര്‍ മൈലാട്ടി കുന്നുമ്മല്‍ ഹൗസില്‍ എം.കെ നിയാസിനെയാണ് നീലേശ്വരം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ കലേശനും സംഘവും അറസ്റ്റ് ചെയ്തത്. ക്രിസ്തുമസ്-പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തുരുത്തി കൈതക്കാട് വെച്ചാണ് ഇയാള്‍ പിടിയിലായത്. പ്രതി ലഹരി കടത്താനുപയോഗിച്ച ഹോണ്ട ഡിയോ സ്‌കൂട്ടിയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസര്‍ എ.ബി അബ്ദുള്ള, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.വി സജിത്ത്, […]
Continue Reading