കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ പേരിൽ കർണാടക അതിർത്തിയിൽ ചരക്ക് വാഹനങ്ങൾ തടയുന്നു

കേരളത്തിൽ നിന്നുള്ള ചരക്ക് വാഹനങ്ങളെ കർണാടക അതിർത്തിയിൽ തടയുന്നത് ചരക്ക് നീക്കത്തെ ബാധിക്കുന്നു. ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ പേരിൽ കൈക്കൂലി ലഭിക്കാനായി ഉദ്യോഗസ്ഥർ വാഹനം തടയുകയാണെന്നാണ് ലോറി ജീവനക്കാരുടെ ആരോപണം. സംസ്ഥാന സർക്കാർ ഇടപെട്ടിട്ടില്ലെങ്കിൽ കർണാടക വഴിയുള്ള ചരക്ക് ലോറി സർവീസ് നിർത്തി വെക്കാനാണ് ലോറിയുടമകളുടെ നീക്കം. ചരക്ക് ലോറി ജീവനക്കാർക്ക് പതിനഞ്ച് ദിവസത്തിലൊരിക്കൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധനാ ഫലം മതിയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ. കഴിഞ്ഞ ദിവസം മൂലഹള്ളി ചെക്‌പോസ്റ്റിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് […]

Continue Reading

മൈക്കുഴി അംഗനവാടി യിൽ റിപബ്ലിക്ക് ദിനം ആഘോഷിച്ചു.

ആലൂർ: റിപബ്ലിക് ദിനത്തിൽ ആലൂർ മൈക്കുഴി അംഗന വാടിയിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റൈസ റാഷിദ് പതാക ഉയർത്തി. വർക്കർ രാധ, ഷെഫീഖ് മൈക്കുഴി, മുഹമ്മദ് കുഞ്ഞി, അബൂബക്കർ, ഹുസൈൻ, നസീബ, ഫാരിസ്, ഹാജറ, ഇർഷാന സംബന്ധിച്ചു.

Continue Reading

കാസര്‍കോട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി; സല്യൂട്ടും

കാസര്‍കോഡ്: കാസര്‍കോഡ് നടന്ന റിപബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാകയുയര്‍ത്തിയത് തലകീഴായി. മാധ്യമ പ്രവര്‍ത്തകരാണ് പതാക തല തിരിച്ചാണുള്ളതെന്ന് ചൂണ്ടിക്കാണിച്ചത്.തലകീഴായി ഉയര്‍ത്തിയ പതാകക്ക് അപ്പോഴേക്കും മന്ത്രി സല്യൂട്ടും നല്‍കിയിരുന്നു. വേദിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും അബദ്ധം മനസിലായിരുന്നില്ല. പതാക തലതിരിച്ചാണെന്ന് മനസിലായതോടെ ഉടനെ പതാക താഴ്ത്തി ശരിയായി ഉയര്‍ത്തുകയുമായിരുന്നു.വിഷയത്തില്‍ കളക്ടറുടെ ചാര്‍ജുള്ള എ.ഡി.എം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവിയോടാണ് ആവശ്യപ്പെട്ടത്. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് എ.ഡി.എം അറിയിച്ചു.

Continue Reading

മുൻ ഹരിത നേതാക്കളെ ലീഗിൽ നിന്ന് പുറത്താക്കാൻ നേതൃത്വത്തിൽ ആലോചന

തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള നിര്‍ണായക ഘട്ടങ്ങളില്‍ ഹരിത നേതാക്കള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് എതിര്‍ പാളയത്തില്‍ ചേക്കേറിയേക്കും എന്ന വിലയിരുത്തലാണ് ഇത്തരം ഒരു നീക്കത്തിന് പിന്നില്‍. ഇതിന് പുറമെ ഹരിത നേത്യത്വത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷം മുന്‍പില്ലാത്ത തരത്തില്‍ പാര്‍ട്ടി വേദികളില്‍ വനിത നേതാക്കള്‍ക്ക് സ്വീകാര്യത ലഭിക്കുന്നതും ചില ലീഗ് നേതാക്കള്‍ അസ്വസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് നീക്കം. എന്നാല്‍ സംസ്ഥാന നേതൃത്വത്തില്‍ തന്നെ ഒരു വിഭാഗം നേതാക്കള്‍ക്ക് നീക്കത്തില്‍ വിരുദ്ധ അഭിപ്രായം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം […]

Continue Reading

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ബിപിന്‍ റാവത്തിന് പത്മവിഭൂഷന്‍, നാല് മലയാളികള്‍ക്ക് പത്മശ്രീ

2022ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് പത്മ വിഭൂഷണ്‍. ഗുലാം നബി അസാദ്, ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങിയവര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പത്മഭൂഷണ്‍.കേരളത്തില്‍ നിന്നു നാല് പേര്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി. ശങ്കരനാരായണമേനോന്‍ ചുണ്ടയില്‍ (സ്‌പോര്‍ട്‌സ് ) , ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണവിഭാഗം ), പി.നാരായണ കുറുപ്പ് (സാഹിത്യം), കെ.വി. റാബിയ (സാമൂഹ്യ പ്രവര്‍ത്തക ) തുടങ്ങിയവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഒളിമ്പിക്സ് മെഡൽ […]

Continue Reading

ഒരു ചക്രമില്ലാതെ കെഎസ്ആർടിസി ബസ് ഓടിയത് കിലോമീറ്ററുകൾ; ഡ്രൈവറും കണ്ടക്ടറും ശ്രദ്ധിച്ചില്ല; ഏഴ് ജീവനക്കാർക്ക് സസ്‌പെൻഷൻ

മലപ്പുറം: നിലമ്പൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് ഓടിയത് ഒരു ചക്രമില്ലാതെ. ജീവനക്കാരുടെ ഈ അനാസ്ഥയിൽ കെഎസ്ആർടിസി കടുത്തനടപടി സ്വീകരിച്ചിരിക്കുകയാണ്. സംഭവത്തിൽ 7 ജീവനക്കാർക്ക് സസ്‌പെൻഷൻ നൽകി. മലപ്പുറം നിലമ്പൂർ ഡിപ്പോയിലെ ജീവനക്കാർക്കെതിരെയാണ് നടപടി. അതേസമയം, എന്നാൽ വീഴ്ചക്ക് കാരണക്കാരായ ചില ഉദ്യോഗസ്ഥരെ ഒഴിവാക്കുകയും ചിലരെ കുറ്റക്കാരാക്കാനും ശ്രമം നടക്കുന്നുവെന്നും ആരോപിച്ച് യൂണിയനുകളും രംഗത്തെത്തി. കഴിഞ്ഞ ഒക്ടോബർ 7ന് നിലമ്പൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിന്റെ ഇടത് പിൻഭാഗത്തെ ഒരു ചക്രം ഇല്ലാതെയാണ് […]

Continue Reading

അരമനപടി-മൊട്ടൽ പാലം ടെണ്ടർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കണo. കേരളകോൺഗ്രസ്സ്(എം

മുളിയാർ അരമനപടി-മൊട്ടൽ പാലം ഭരണാനുമതി ലഭിച്ച സാഹചര്യത്തിൽ സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടർ’ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് കേരള കോൺഗ്രസ്സ്(എം) മുളിയാർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് യോഗം അബുൾ ഖാദർ കോളോട്ട് അധ്യക്ഷതയിൽ ,ജില്ലാസെക്രട്ടറി സജി സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്തു . ജില്ലാ നേതാക്കളായ ബി. അബ്ദുൾഗഫൂർ, ജോണിപടുപ്പ് ,രാഘവൻചേരാൽ എന്നിവർ പ്രസംഗിച്ചു. ഫാറൂഖ് പിലാവടുക്കം സ്വാഗതം പറഞ്ഞു. മേൽ വിഷയത്തിൽ ബന്ധപ്പെട്ടവർക്ക് നിവേദനം നല്കാനും തീരുമാനിച്ചു.

Continue Reading

സംസ്ഥാനത്ത് ഇന്ന് 55,475 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. *കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്.* സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,42,466 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ […]

Continue Reading

കോവിഡ് വ്യാപനം; കേരളത്തിൽ നടക്കേണ്ട സന്തോഷ് ട്രോഫി മാറ്റി​വെച്ചു

മലപ്പുറം: കേരളത്തിൽ നടക്കേണ്ട സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവെച്ചു. സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാറുമായി ആലോചിച്ചാണ് അഖിലേന്ത്യ ഫു്ബാൾ ഫെഡറേഷൻ തീരുമാനമെടുത്തത്. ഫെബ്രുവരി 20 മുതൽ മാർച്ച് ആറുവരെ മലപ്പുറത്താണ് ടൂർണമെന്റ് നടത്താനിരുന്നത്. ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികൾ പരിശോധിച്ച ശേഷം പുതിയ തീയതി തീരുമാനിക്കുമെന്ന് എ.ഐ.എഫ്.എഫ് വാർത്താകുറിപ്പിൽ അറിയിച്ചു. 

Continue Reading

ടി.എച്ച്.അബ്ദുല്ല ബി.എസ്.അബ്ദുല്ല ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു

ചെമ്മനാട്: ചെമ്മനാടിൻ്റെ ഹൃദയ തുടിപ്പുകൾ തങ്ങളുടെ കർമ്മ മണ്ഡലത്തിൽ താളമാക്കി തീർത്ത പൊതുപ്രവർത്തകരായ ടി.എച്ച്. അബ്ദുല്ല, ബി. എസ്. അബ്ദുല്ല എന്നിവരുടെ ഓർമനിലനിർത്താൻ ചെമ്മനാട് ഒന്നാം വാർഡ് കൊവ്വൽ നിവാസികൾ സ്വന്തം ചിലവിൽ നിർമിച്ച റോഡിൻ്റെയും ഓവുചാലിൻ്റെയും ഉദ്ഘാടനം കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.എ. ബദറുൽ മുനീർ നിർവഹിച്ചു. വാർഡ് മെമ്പർ അമീർ പാലോത്ത് അധ്യക്ഷത വഹിച്ചു. ചെമ്മനാട് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ റഷീദ് നജ്മി വിശിഷ്ടാതിഥിയായിരുന്നു.പ്രൊഫ.കെ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. സി.എം. […]

Continue Reading