മധുവിനായി ആരും ഹാജരായില്ല; സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി

അട്ടപ്പാടി മധു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി. മണ്ണാർക്കാട് എസ് സി, എസ് ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസ് പരി​ഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല. ഇതേത്തുടർന്ന് കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റി. കേസിൽ സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയോ​ഗിച്ച വിടി ര​ഘുനാഥ് കേസിൽ നിന്നും ഒഴിയാൻ നേരത്തെ കത്ത് നൽകിയിരുന്നു. ഇക്കാരണത്താൽ ഇദ്ദേഹം ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല. 2018 മെയ് മാസത്തിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികൾ വൈകുകയാണ്. […]

Continue Reading

വീണ്ടും ശൈശവ വിവാഹം; 16കാരി ആറുമാസം ഗർഭിണി; ഭർത്താവിന് എതിരെ പോക്‌സോ കേസ്

മലപ്പുറം: വീണ്ടും മലപ്പുറത്ത് ശൈശവ വിവാഹം. മലപ്പുറം സ്വദേശിനിയായ 16-കാരിയെ ഒരുവർഷം മുമ്പ് വിവാഹം ചെയ്തയയ്ക്കുകയായിരുന്നു. നിലവിൽ ആറുമാസം ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂർ സ്വദേശിയായ യുവാവാണ് ഒരുവർഷം മുമ്പ് പെൺകുട്ടിയെ വിവാഹം ചെയ്തത്. എന്നാൽ ഇക്കാര്യം അധികൃതരോ മറ്റോ അറിഞ്ഞിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് വിവരം ലഭിച്ചതോടെയാണ് ശൈശവവിവാഹം പുറത്തറിയുന്നത്. തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയും പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് […]

Continue Reading

ദളിത് ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര നീക്കം

ദില്ലി: ദളിത് ക്രിസ്ത്യൻ, ദളിത് മുസ്ലിം വിഭാഗങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആലോചിച്ച് കേന്ദ്ര സർക്കാർ. ഇക്കാര്യം പരിശോധിക്കാൻ കേന്ദ്രസർക്കാർ സമിതി രൂപീകരിക്കും. സുപ്രീംകോടതിയിൽ കേസ് വന്ന സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രസർക്കാരിന്റെ നീക്കം.1950 ലെ ഉത്തരവ് അനുസരിച്ചാണ് പട്ടികജാതിയിൽ എതൊക്ക വിഭാഗങ്ങൾ വരും എന്ന് നിശ്ചയിക്കുന്നത്. ഹിന്ദുമതത്തിലെ തൊട്ടുകൂടായ്മ നേരിട്ട സമൂഹങ്ങളെ മാത്രമാണ് പട്ടികജാതിയിൽ ആദ്യം ഉൾപ്പെടുത്തിയത്. എന്നാൽ പിന്നീട് സിഖ്, ബുദ്ധ മതങ്ങളിലെ ദളിത് വിഭാഗങ്ങളെ കൂടി ചേർത്തു. ക്രിസ്ത്യൻ, മുസ്ലിം മതങ്ങളിലേക്കും മതം മാറി […]

Continue Reading

പ്രവാചകനെതിരെ പരാമർശം; ‘ഫാദർ തീകൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്’; മുന്നറിയിപ്പുമായി എസ് വൈ എസ്

സെന്റ് തോമസ് ചർച്ച് തിരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തിൽ ഹലാൽ വിശദീകരണത്തിനിടെ ഇരിട്ടി മണിക്കടവ് സെന്റ് തോമസ് ചർച്ചിൽ ഫാ. ആന്റണി നടത്തിയ വിവാദ പരാമർശത്തിൽ മുന്നറിയിപ്പുമായി സുന്നി യുവജന സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി. ഫാദർ തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നതെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ഹലാൽ വിശദീകരണ യോ​ഗത്തിനിടെ ഹിറാ ദിവ്യ സന്ദേശങ്ങൾക്ക് ശേഷം പ്രവാചകന് ബുദ്ധിമാന്ദ്യം സംഭവിച്ചെന്നായിരുന്നു ഫാദർ ആന്റണിയുടെ പരാമർശം. ഹലാൽ ഭക്ഷണമെന്നത് മുസ്ലിങ്ങൾ തുപ്പിയതാണെന്നും […]

Continue Reading

ജീവനക്കാരുടെ ശമ്പളചെലവ്; സംസ്ഥാനത്ത് വൈദ്യതി നിരക്ക് കൂടിയേക്കും

സംസ്ഥാനത്ത് വൈദ്യതി നിരക്ക് കൂടിയേക്കും. ആറായിരത്തി ഇരുന്നൂറോളം ജീവനക്കാരുടെ ശമ്പളചെലവ് കൂടി അംഗീകരിക്കണമെന്ന കെഎസ്ഇബി ആവശ്യം റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചാല്‍, പ്രവര്‍ത്തന ചെലവിനെ ബാധിക്കും. ഇത് വൈദ്യുതി നിരക്കില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. 6196 ജീവനക്കാര്‍ക്കുള്ള ശമ്പളച്ചെലവ് കൂടി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി, റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കിയിരുന്നു. തെളിവെടുപ്പ് നടത്തി ബോര്‍ഡിന്റെ ആവശ്യം കമ്മീഷന്‍ അംഗീകരിച്ചാല്‍ പ്രവര്‍ത്തന ചെലവില്‍ 350 കോടിയോളം രൂപ അധികമാകും.വൈദ്യുതി നിരക്കില്‍ ഇത് പ്രതിഫലിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ യൂണിറ്റിന് 15 പൈസയെങ്കിലും കൂടും. 27,175 […]

Continue Reading

മംഗളൂരു – കണ്ണൂർ മെമു സർവീസ് നാളെ മുതൽ; നാളെ രാവിലെ 7.40നാണ് കണ്ണൂരിൽ നിന്നുള്ള ആദ്യ സർവീസ്

കണ്ണൂർ ∙ കാത്തിരിപ്പിനൊടുവിൽ മംഗളൂരുവിലേക്കുള്ള മെമു (മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) സർവീസ് നാളെ തുടങ്ങും. പഴയ മംഗളൂരു പാസഞ്ചറിനു പകരമാണ് മെമു ഓടിക്കുന്നത്. ഇതിനായി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് അത്യാധുനിക മെമു റേക്കുകൾ പാലക്കാട് എത്തിച്ചു. ഇന്നു രാത്രിയോടെ കണ്ണൂരിൽ എത്തും. നാളെ രാവിലെ 7.40നാണ് കണ്ണൂരിൽ നിന്നുള്ള ആദ്യ സർവീസ്. നിലവിൽ കണ്ണൂർ –മംഗളൂരു ട്രെയിൻ സർവീസ് നടത്തുന്നതുപോലെ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ആയാണ് മെമുവും സർവീസ് നടത്തുക. കണ്ണൂരിനും […]

Continue Reading

നടപടികള്‍ അവസാനഘട്ടത്തില്‍: ജനുവരി 27ന് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറും

ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജനുവരി 27ഓടെ ടാറ്റ ഗ്രൂപ്പിന് കൈമാറും.നടപടി പൂർത്തിയാക്കുന്നതിനായി ജനുവരി 20ലെ ക്ലോസിങ് ബാലൻസ്ഷീറ്റ് കഴിഞ്ഞ ദിവസം ടാറ്റയ്ക്ക് കൈമാറിയിരുന്നു. അതുപരിശോധിച്ചശേഷമായിരിക്കും അന്തിമ നടപടികളിലേയ്ക്കുനീങ്ങുക. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് എയർലൈനിന്റെ ഫിനാൻസ് ഡയറക്ടർ വിനോദ് ഹെജ്മാദി ജീവനക്കാർക്ക് ഇ-മെയിൽ അയച്ചു. കനത്ത കടബാധ്യതയെതുടർന്ന് എയർ ഇന്ത്യയെ വിറ്റൊഴിയാൻ സർക്കാർ പലതവണ നടത്തിയ ശ്രമത്തിനൊടുവിലാണ് 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കാൻ തയ്യാറായത്. എയർ ഇന്ത്യ എക്പ്രസിനൊപ്പം എയർ ഇന്ത്യയുടെ […]

Continue Reading

ദേശീയപാത വികസനം: മേൽപാലം നിർമിക്കുന്ന കാസർകോട് സർവീസ് റോഡിന്റെ പ്രവൃത്തി തുടങ്ങി

കാസർകോട്∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി മേൽപാലം നിർമിക്കുന്ന കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സർവീസ് റോഡിന്റെ പ്രവൃത്തി തുടങ്ങി. പാലത്തിന്റെ മുന്നോടിയായി കറന്തക്കാടും പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തും പൈലിങ് പൂർത്തിയായി. 28 ദിവസത്തിന്‌ ശേഷം പരിശോധന കഴിഞ്ഞാണ്‌ തൂൺ നിർമാണം തുടങ്ങുക. 40 മീറ്റർ ഇടവിട്ട്‌ 30 തൂണുകളാണ്‌ നിർമിക്കുക. മേൽപ്പാലം നിർമാണത്തിന്‌ ഗതാഗതം വഴി തിരിച്ച്‌ വിടും. ഇതിനായുള്ള പുതിയ ബദൽ സർവീസ്‌ റോഡ്‌ പ്രവൃത്തി പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ തുടങ്ങി.ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള […]

Continue Reading

‘മുന്നണിയെ ഗുണ്ടകളുടെ താവളമാക്കരുത്’; സിപിഐഎമ്മിനെ കടന്നാക്രമിച്ച് സിപിഐ മുഖപത്രം

പത്തനംതിട്ടയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സിപിഐ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടെ മര്‍ദിച്ച സംഭവത്തെ അപലപിച്ച് സിപിഐ മുഖപത്രം ജനയുഗം. ഡിവൈഎഫ്‌ഐയുടേത് ഗുണ്ടാരാജെന്ന് സിപിഐ കുറ്റപ്പെടുത്തി. പത്തനംതിട്ട അങ്ങാടിക്കല്‍ ഉണ്ടായ അക്രമം വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചത് ക്രിമിനല്‍ ഗുണ്ടാസംഘങ്ങളുടെ രീതിയാണെന്നും സിപിഐ വിമര്‍ശിച്ചു.ഫാസിസത്തെ എതിര്‍ക്കുന്ന സംഘടനയുടെ പേരില്‍ ആണ് കൊടുമണ്ണില്‍ വീഡിയോ പ്രചരിപ്പിച്ചത്. സംഘടനയുടെ നേതൃത്വം അക്രമത്തെ അപലപിച്ചിട്ടില്ല എന്നത് സമൂഹത്തിനു നല്‍കുന്നത് അപായസൂചനയാണെന്നും ജനയുഗം വിമര്‍ശിച്ചു. ജനാധിപത്യത്തിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേരില്‍ രംഗത്തുവന്ന ഗുണ്ടാസംഘമാണ് സിപിഐ പ്രാദേശിക […]

Continue Reading

‘ദിസ് ഈസ് മൈ എന്റടെയ്മെന്റ്’; അമ്മയുടെ ഫോണിലൂടെ രണ്ടു വയസുകാരൻ ഓർഡർ ചെയ്തത് 1.40 ലക്ഷത്തിന്റെ ഫർണിച്ചറുകൾ

നമ്മളിൽ പലരും ഫോണിൽ പാസ്വേർഡ് ഉപയോ​ഗിക്കാത്തവരായിട്ടുണ്ട്. വീട്ടിൽ എല്ലാവരും ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്ന ഫോണുകളിൽ പ്രത്യേകിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വേണ്ടെന്നാണ് പലരുടെയും വിലയിരുത്തൽ. എന്നാൽ പാസ്വേവർഡ് ഇല്ലാത്ത ഫോണുകൾ എങ്ങനെയാണ് അപകടങ്ങൾ വിളിച്ചുവരുത്തുകയെന്നതിന് ഉദാഹരണമാണ് ന്യൂജഴ്‌സിയിലെ ഇന്ത്യൻ വംശജരായ പ്രമോദ് കുമാറിനും ഭാര്യ മാധു കുമാറിനും പറയാനുള്ള രസകരമായ കഥ. ഇരുവരും മക്കൾക്കൊപ്പം ഈയിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഒരു ദിവസം ഓൺലൈൻ ഡെലിവറിയായി ചില പെട്ടികൾ വീട്ടിലെത്തി. അധികം വൈകാതെ കുറേയധികം പെട്ടികളും പുതിയ വീട്ടിലെത്തി. […]

Continue Reading