സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ

കാറ്റഗറി അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. ( kerala covid new restrictions ). ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. ഇവിടെ തീയറ്ററുകൾ, ജിംനേഷ്യം,നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം. കോളജുകളിൽ അവസാന സെമസ്റ്റർ ക്‌ളാസുകൾ മാത്രമേ ഓഫ്‌ലൈനിൽ നടക്കൂ.കൊവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിച്ചവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് ബി […]

Continue Reading

കാര്‍ ബുക്ക് ചെയ്യാനെത്തിയപ്പോള്‍ അപമാനിച്ചു: കൈയ്യോടെ 10 ലക്ഷം രൂപ നല്‍കി തക്ക മറുപടി നല്‍കി കര്‍ഷകന്‍

കര്‍ഷകരായാല്‍ വില കൂടിയ വാഹനങ്ങളൊന്നും ഓടിയ്ക്കരുതെന്നാണ് ചിലരുടെ ധാരണ. മുഷിഞ്ഞ വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ മോശക്കാരനാക്കിയ കാര്‍ ഷോറൂമുകാരോട് മധുരപ്രതികാരം ചെയ്തിരിക്കുകയാണ് ഒരു കര്‍ഷകന്‍. കര്‍ണാടകയിലെ പൂ കര്‍ഷകനായ ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയാണ് തന്നെ വില കുറച്ചുകണ്ടവര്‍ക്ക് എട്ടിന്റെ പണി തന്നെ കൊടുത്തിരിക്കുന്നത്. ചിക്കസാന്ദ്ര ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളും വെള്ളിയാഴ്ചയാണ് എസ്‌യുവി ബുക്ക് ചെയ്യാനായി തുമകൂരിലെ കാര്‍ ഷോറൂമിലെത്തിയത്. കെമ്പഗൗഡയുടെ സ്വപ്നവാഹനമായിരുന്നു എസ്‌യുവി.കാര്‍ വാങ്ങുന്നതിനുള്ള കാര്യങ്ങള്‍ ചോദിച്ചറിയുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു എക്സിക്യൂട്ടീവ് ഇവരെ […]

Continue Reading

അരമനപ്പടി പാലം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി നിര്‍മ്മിക്കാന്‍ തീരുമാനം ബാവിക്കരയില്‍ വന്‍ പ്രതിഷേധം

ബോവിക്കാനം: ബാവിക്കര അരമനപ്പടയില്‍ ഭരണാനുമതി ലഭിച്ച പാലത്തെ ചൊല്ലി വന്‍ വിവാദം. പള്ളിയും ക്ഷേത്രങ്ങളും സ്‌കൂളുമടക്കമുള്ള കേന്ദ്രങ്ങളിലേക്ക് ഒരുതരത്തിലും ബന്ധിപ്പിക്കാത്ത രീതിയില്‍ പാലം കടന്നുപോകുന്നത് ജനവാസമില്ലാത്ത കേന്ദ്രത്തിലേക്കാണ് എന്നതിനെചൊല്ലിയാണ് വിവാദം. ദൂരെ ദിക്കുകളില്‍ നിന്ന് പോലും നിരവധി വിശ്വാസികളെത്തുന്ന പുരാതനമായ ബാവിക്കര പള്ളി, ചിപ്ലിക്കായ് വചന മന്ദിർ,പ്രശസ്തമായ മഖാം ,സ്്്കൂള്‍ ബേപ്പ് സ്‌കൂൾ , ഇരിയണി തുടങ്ങിയ ദിക്കുകള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പാലം നിര്‍മ്മിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇതിനുവേണ്ടി മാറിമാറി വരുന്ന സര്‍ക്കാറിനും എം.എല്‍.എമാര്‍ക്കും നിരവധി തവണ […]

Continue Reading

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടും

സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എ.ബി.സി വർഗീകരണം നാളെ മുതൽ പ്രാബല്യത്തിൽ വരും.സെറിബ്രൽ പാൾസി, ഓട്ടിസം രോഗങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാളെ വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുമതി നൽകും. സംസ്‌ഥാനത്ത് കോവിഡ് വ്യാപനവും […]

Continue Reading

മഞ്ചേശ്വരം മണ്ഡലം കെ എം സി സി ശിഫാഹ് റഹ്‌മ കാരുണ്യ പദ്ധതി മാതൃകാപരം : എ കെ ആരിഫ്

അബു ദാബി : മഞ്ചേശ്വരം മണ്ഡലം കെ എം സി സി കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ശിഫാഹ് റഹ്‌മ പദ്ധതി മാതൃകാപരവും ഉപകാരപ്രദവുമാണെന്ന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ കെ ആരിഫ് അഭിപ്രായപ്പെട്ടു . ജീവ കാരുണ്യ രംഗത്ത് സ്തുത്യർഹമായ പ്രവർത്തനമാണ് അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു . ഹ്രസ്വസന്ദർശനാർത്വം അബു ദാബിയിലെത്തിയ എ കെ ആരിഫ് , സയ്യദ് ഹാദി […]

Continue Reading

വിഎസിനെതിരെ ഉമ്മൻചാണ്ടിക്ക് വമ്പൻ ജയം: മാനനഷ്ട കേസിൽ 10.10 ലക്ഷം നഷ്ടപരിഹാരത്തിന് വിധി

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ കേസിൽ അനുകൂല വിധി. സോളാർ കേസിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സബ് കോടതിയാണ് കോൺഗ്രസ് നേതാവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. സോളാർ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം […]

Continue Reading

ഫേസ്ബുക്കിൽ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ചിറ്റാരിക്കാൽ: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട 17കാരി യായ ദളിത് വിദ്യാർത്ഥിനിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച കേസിൽ യുവാവിനെ പോക്സോ കുറ്റം ചുമത്തി ചെറുപുഴ പോലീസ് അറസ്റ്റു ചെയ്തു. ശ്രീകണ്ഠാപുരം നിടിയേങ്ങചേപ്പറമ്പിലെ സി.ജെ.ജിബി നെ(21)യാണ് പയ്യന്നൂർ ഡി വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രൻ അറസ്റ്റു ചെയ്തത്. ഫെസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടി ഇക്കഴിഞ്ഞ 21 ന് ബന്ധുവീട്ടിൽ എത്തിയപ്പോൾ ജിബിൻ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി ഒരു രാത്രി മുഴുവൻ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. സംഭവം നടക്കുമ്പോൾ യുവാവിന്റെ വീട്ടുകാർ […]

Continue Reading

കാസർഗോഡ് ഓൺലൈൻ ക്ലാസ്സിനിടെ നഗ്നതാ പ്രദർശനം; അധ്യാപികയുടെ പരാതിയിൽ കേസ്

കാസർകോട്,, കാഞ്ഞങ്ങാട്ട് ഓൺലൈൻ ക്ലാസിനിടെ നഗ്നതാപ്രദർശനം. അധ്യാപികയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് നഗരത്തിനു സമീപമുള്ള ഒരു ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ ക്ലാസിനിടയിലാണ് സംഭവം. അധ്യാപിക ക്ലാസെടുത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് നഗ്നതാപ്രദർശനം നടത്തിയത്. വിഡിയോ അൺ മ്യൂട്ടാക്കിയതിനാൽ സംഭവം ശ്രദ്ധയിൽപ്പെട്ട് ക്ലാസിൽനിന്ന് പല കുട്ടികളും പുറത്തുപോയി. വിദ്യാർഥിയുടെ മുഖംമറച്ച് നിലയിലാണുള്ളത്വിദ്യാർഥിയുടെ ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും കയറിയതാണോയെന്ന സംശയവുമുണ്ട്. സ്കൂൾ അധ്യാപികയുടെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading

ലാബ് പരിശോധനയിൽ 2 തവണ നെഗറ്റീവ്, വിമാനത്താവളത്തിൽ 2 തവണ പോസിറ്റീവ്; ടിക്കറ്റിനത്തിൽ നഷ്ടമായത് 40,000

തളങ്കര · വിദേശ യാത്രയ്ക്കായി ലാബിൽ പരിശോധിച്ചപ്പോൾ കോവിഡ് നെഗറ്റീവായ യുവാവിന് വിമാനത്താവളത്തിലെ പരിശോധനയിൽ കോവിഡ് പോസിറ്റീവ്. ഒരു തവണയല്ല, രണ്ടാഴ്ചത്തെ ഇടവേളയിൽ രണ്ടു തവണ. തളങ്കര സ്വദേശിയായ അജ്മൽ സിനാനാണു ദുരനുഭവമുണ്ടായത്. ഈ മാസം തുടക്കത്തിൽ കൊച്ചിയിൽ നിന്നു ദുബായിലേക്കു പോകാനാണ് അജ്മൽ ആദ്യം ടിക്കറ്റെടുത്തത്. കാസർകോട് ലാബിൽ പരിശോധിച്ചപ്പോൾ കോവിഡ് നെഗറ്റീവ്. എന്നാൽ വിമാനത്താവളത്തിലെത്തി റാപ്പിഡ് പരിശോധന നടത്തിയപ്പോൾ പോസിറ്റീവായി. യാത്ര മുടങ്ങി.എന്തെങ്കിലും പുറത്ത് സമ്പർക്കംഉണ്ടായതിനാലാകും ഇങ്ങനെസംഭവിച്ചതെന്നു കരുതി 10 ദിവസത്തോളംക്വാറന്റീനിലിരുന്നു. ശേഷം ഈ […]

Continue Reading

ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനായി ജയസൂര്യ; പുരസ്‌കാരം ‘സണ്ണി’ക്ക്

ബംഗ്ലാദേശിലെ ധാക്കാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി മലയാളികളുടെ ഇഷ്ടതാരം ജയസൂര. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘സണ്ണി’ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനാണ് താരത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. എഴുപത് രാജ്യങ്ങളിൽ നിന്നുള്ള 220 ഓളം സിനിമകളാണ് പല വിഭാഗങ്ങളിലായി മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് ‘സണ്ണി’. കോവിഡ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഒരേയൊരു കഥാപാത്രം മാത്രമാണുള്ളത്. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ജയസൂര്യ മനോഹരമായി അവതരിപ്പിച്ചുവെന്ന് ജൂറി വിലയിരുത്തി. അതേസമയം, […]

Continue Reading