കേരളത്തില്‍ ഇന്ന് 41,668 പേര്‍ക്ക് കോവിഡ്; 17,053 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354, വയനാട് 850, കാസര്‍ഗോഡ് 563 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,55,438 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,47,666 പേര്‍ […]

Continue Reading

സിപിഎം കാസർകോട് ജില്ലാ സമ്മേളനം രണ്ടുദിവസമാക്കി വെട്ടിക്കുറച്ചു

കാസർകോട്• സിപിഎം കാസർകോട് ജില്ലാ സമ്മേളനം രണ്ടുദിവസമാക്കി വെട്ടിക്കുറച്ചു. ഞായറാഴ്ച ലോക്ഡൗണിനു സമാന നിയന്ത്രണം പ്രഖ്യാപിച്ചതിനാലാണിത്. ഇന്ന് ആരംഭിച്ച സമ്മേളനം നാളെ അവസാനിക്കും. ജില്ലാ കലക്ടർ ജില്ലയിൽ പൊതുപരിപാടികള്‍ നിരോധിച്ചുള്ള ഉത്തരവ് പിന്‍വലിച്ചത് വിവാദമായിരുന്നു. ഉത്തരവിറക്കി രണ്ടുമണിക്കൂറിനുള്ളില്‍ പിന്‍വലിക്കുകയായിരുന്നു

Continue Reading

ഇന്ത്യയിലെ വാതിലുകളില്ലാത്ത ഗ്രാമം

തുറന്ന വിശാലമായ മൈതാനങ്ങളും ആളുകളുടെ ഒത്തുചേരലിനുള്ള പൊതു ഇടങ്ങളും സജീവമായ ഗ്രാമങ്ങൾ പണ്ട് നമുക്കേറെ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് എവിടെ കാണാം അത്തരമൊരു വിശാലത. മതിലുകളും ഗെയ്റ്റുകളും ഇല്ലാത്ത വീടുകൾ കാണുക ചുരുക്കമാണ്. അപ്പോൾ വാതിലുകൾ പോലും ഇലാത്ത വീടിനെ കുറിച്ച് ചിന്തിക്കാൻ സാധിക്കുമോ എന്നാൽ ഒരു വീട് മാത്രമല്ല ഒരു ഗ്രാമം മുഴുവൻ തുറന്നിട്ടിട്ടുണ്ട് നമ്മുടെ ഇന്ത്യയിൽ.മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ നഗരത്തിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ‘ശനിഷിഗ്‌നാപൂർ ‘ എന്ന ഒരു കൊച്ചു ഗ്രാമം ആണത്. […]

Continue Reading

കൊവിഡ് വ്യാപനം; നാല് ട്രെയിന്‍ പൂര്‍ണമായും റദ്ദാക്കി

കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് 22.1.22 മുതല്‍ 27.1.22 വരെ നാല് ട്രെയിന്‍ പൂര്‍ണമായും റദ്ദ് ചെയ്തു. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാചര്യത്തില്‍ ഞായറാഴച്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 1)നാഗര്‍കോവില്‍-കോട്ടയം എക്‌സ്‌പ്രെസ്സ്(no.16366). 2) കൊല്ലം – തിരുവനന്തപുരം അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06425) 3) കോട്ടയം-കൊല്ലം അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06431). 4) തിരുവനന്തപുരം – നാഗര്‍കോവില്‍ അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.0635), തുടങ്ങിയ ട്രെയിനുകളാണ് അടുത്ത നാല് ദിവസത്തേക്ക് പൂര്‍ണ്ണമായി റദ്ദാക്കിയിട്ടുള്ളത്അതേസമയം, പനിയും ലക്ഷണങ്ങളും ഉള്ളവര്‍ പൊതുഇടത്തിലേക്ക് ഇറങ്ങുകയോ ഓഫീസില്‍ […]

Continue Reading

വാരാന്ത്യ കോവിഡ് നിയന്ത്രണം: പിഎസ്‌സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി 23, 30 തീയതികളില്‍ കേരള സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ അന്നേ ദിവസം നടത്താന്‍ നിശ്ചയിച്ച പിഎസ്‌സി പരീക്ഷകള്‍ മാറ്റി. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കല്‍ എജുക്കേഷന്‍ സര്‍വീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27ലേക്കും ലാബോട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II തസ്തികളുടെ പരീക്ഷകള്‍ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താന്‍ നിശ്ചയിച്ച കേരള വാട്ടര്‍ അഥോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്. […]

Continue Reading

മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് യൂണിറ്റിന് ജില്ലാ റെഡ് ക്രോസ് ഓക്സിജൻ കോൺ സൻട്രേറ്റർ കൈമാറി

ബോവിക്കാനം:കാസർകോട് ജില്ല റെഡ് ക്രോസ് മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് യൂണിറ്റിന് അനുവദിച്ച ഓക്സിജൻ കോൺസൻട്രേറ്റർ റെഡ് ക്രോസ് എക്സി ക്യൂട്ടീവ് കമ്മിറ്റി അംഗം ശോഭന ശശിധരൻ, ചന്ദ്രശേഖരൻ എന്നിവ രുടെ നേതൃത്വത്തിൽ കൈമാറി. ചടങ്ങിൽ മെഡിക്കൽ ഓഫീസർ രേഖഅദ്ധ്യത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു.എച്ച്.സി.അശോകൻ സ്വാഗതം പറഞ്ഞു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ റൈസ റാഷിദ്, മെമ്പർ മാരായ അബ്ബാസ് കൊളച്ചപ്, […]

Continue Reading

‘മരക്കാർ’ ഓസ്കാർ നോമിനേഷനിൽ

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലയത്തിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ടാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ പുറത്തിറങ്ങിയത്. ഇപ്പോൾ മരക്കാർ അണിയറപ്രവർത്തകർക്കും ആരാധകർക്കും ആവേശം നിറക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. ഓസ്‌കാറിന്റെ മികച്ച ഫീച്ചർ ഫിലിം പട്ടികയിൽ മലയാളത്തിന്റെ മരക്കാറും ഇടം നേടിയിരിക്കുന്നു. ഗ്ലോബൽ കമ്യൂണിറ്റി ഓസ്‌കർ അവാർഡ്‌സ്-2021നുള്ള ഇന്ത്യയിൽ നിന്നുള്ള നോമിനേഷൻ പട്ടികയിലാണ് മരക്കാർ വന്നിരിക്കുന്നത്. കുഞ്ഞാലി മരക്കാറിന്റെ വീര സാഹസിക കഥ പറഞ്ഞ ചിത്രം മലയാളത്തിലെ തന്നെ ബിഗ് ബജറ്റ് […]

Continue Reading

സ്വകാര്യ ആശുപത്രികളിലെ സൗജന്യ കോവിഡ് ചികിത്സ നിർത്തി

സ്വകാര്യ ആശുപത്രികളിലെ സൗജന്യ കോവിഡ് ചികിത്സ അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. സർക്കാർ ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ നൽകിവന്നിരുന്ന സൗജന്യ ചികിത്സയാണ് നിർത്തിയത്. കാരുണ്യ ആരോഗ്യ ഇൻഷൂറൻസിൽ അംഗമായവർക്ക് മാത്രമേ ഇനി സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കുകയുള്ളൂ. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രോഗികളെ വലിയ ബുദ്ധിമുട്ടിലാക്കുന്നതാണ് പുതിയ തീരുമാനം. നിലവിൽ സർക്കാർ ആശുപത്രികളിൽ കോവിഡ് രോഗികളുടെ തിരക്ക് കൂടി വരികയാണ്. ഇതിനിടയിലാണ് സ്വകാര്യ ആശുപത്രികളിലെ സൗജന്യ ചികിത്സ നിർത്തലാക്കിയത്.

Continue Reading

ഹിജാബ് നിരോധനത്തിനെതിരെ പ്രതികരിച്ചതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് 20 ദിവസമായി ഹാജരില്ല; കോളേജുകളില്‍ യൂണിഫോം നടപ്പാക്കാനൊരുങ്ങി പി.യു അധികൃതര്‍

ബെംഗളൂരു: കര്‍ണാടകയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളില്‍ യൂണിഫോം സിസ്റ്റം നടപ്പാക്കാനൊരുങ്ങി പ്രീ യൂണിവേഴ്‌സിറ്റി വകുപ്പ്.കര്‍ണാടക ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജുകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നത് അധികൃതര്‍ നിരോധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഏകദേശം ഒരു മാസത്തോളമായി ഹിജാബ് വിഷയത്തില്‍ സംസ്ഥാനത്ത് വിവാദങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് യൂണിവേഴ്‌സിറ്റി അധികൃതരുടെ യൂണിഫോം നീക്കം എന്നതും ശ്രദ്ധേയമാണ്. ഹിജാബ് നിരോധനം ദേശീയ തലത്തില്‍ ചര്‍ച്ചയായതോടെ കഴിഞ്ഞ ദിവസം കോളേജില്‍ ചേര്‍ന്ന യോഗത്തിലാണ് യൂണിഫോം രീതിയിലേക്ക് മാറാനുള്ള നിര്‍ദേശമുയര്‍ന്നത്. കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷിന്റെ […]

Continue Reading

12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാസ്‌ക് നിർബന്ധം ; അഞ്ച് വയസ്സിൽ താഴെയുള്ളവർക്ക് വേണ്ട; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ പൊതുഇടങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതുക്കിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്. 6 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ നിരീക്ഷണത്തിൽ സുരക്ഷിതമായി മാസ്‌ക് ധരിക്കാം. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്‌ക് നിർബന്ധമായി ശുപാർശ ചെയ്യില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ആന്റിവൈറൽ, മോണോക്ലോക്കൽ ആന്റിബോഡികളുടെ ഉപയോഗം ഗുരുതരാവസ്ഥ ഇല്ലാത്ത 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി നിർദ്ദേശിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. […]

Continue Reading