കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി

കാഞ്ഞങ്ങാട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലടക്കം ആശുപത്രി വാർഡുകളിൽ സന്ദർശകരുടെ ബാഹുല്യമനുഭവപ്പെട്ടിരുന്നു. രാവിലെ മുതൽ രോഗികളെ സന്ദർശിക്കുന്നവരുടെ വലിയ തിരക്കായിരുന്നു.കോവിഡ് സാഹചര്യത്തിലും രോഗികളെ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നില്ല. ദിനംപ്രതി കോവിഡ് രോഗികൾ വർധിക്കുമ്പോഴും സന്ദർശകർ കൂട്ടത്തോടെയെത്തുന്നതിൽ മാറ്റമില്ലാതായതോടെയാണ് ആശുപത്രി സൂപ്രണ്ട് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്.

Continue Reading

നിയന്ത്രണങ്ങൾ പിൻവലിച്ചത് സമ്മർദം മൂലമല്ല; സർക്കാർ തീരുമാനത്തോട് വ്യക്തിപരമായി യോജിക്കുന്നു-കാസർകോട് കലക്ടർ

ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ തീരുമാനം പിൻവലിച്ചത് ആരുടെയും സമ്മർദം മൂലമല്ലെന്ന് കാസർകോട് ജില്ലാ കലക്ടർ. നേരത്തെ നിലവിലുണ്ടായിരുന്ന മാർഗനിർദേശം അനുസരിച്ചാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. പുതിയ മാർഗനിർദേശങ്ങൾ വന്നതിനെ തുടർന്നാണ് തീരുമാനം റദ്ദാക്കിയത്. ഇത് സംബന്ധിച്ച് വരുന്ന മാധ്യമവാർത്തകൾ തെറ്റാണെന്നും കലക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.ടി.പി.ആർ അടിസ്ഥാനമാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി പുതിയ മാനദണ്ഡം ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തോട് താൻ വ്യക്തിപരമായി യോജിക്കുന്നുവെന്നും കലക്ടർ പറഞ്ഞു. ആവശ്യമില്ലെങ്കിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്? […]

Continue Reading

ഞായറാഴ്ചകളിൽ അവശ്യസർവ്വീസുകൾ മാത്രം; ഇനി നിയന്ത്രണം കാറ്റഗറി തിരിച്ച്, വിശദമായറിയാം…

തിരുവനന്തപുരം: കൊവിഡ് (Covid) വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ (Pinarayi Vijayan) അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. സർക്കാർ / സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുവദിക്കുന്നതാണ്. ഇവർ ഡോക്‌ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. […]

Continue Reading

കാസറഗോഡ് ജില്ലയില്‍ പൊതു പരിപാടികള്‍ അനുവദനീയമല്ല ; നിശ്ചയിച്ച പരിപാടികള്‍ മാറ്റി വെക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

ജില്ലയില്‍ കോവിഡ് 19 ന്റെ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരു തരത്തിലുമുള്ള സാമൂഹിക, രാഷ്ട്രീയ സാംസ്‌കാരിക മത-സാമുദായിക പൊതുപരിപാടികളും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ അനുവദനീയമല്ലെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിറക്കി. നിശ്ചയിച്ച പരിപാടികള്‍ സംഘാടകര്‍ അടിയന്തിരമായി മാറ്റിവെക്കണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവ പരമാവധി 50 ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് മാത്രം നടത്തണം.. ജില്ലയില്‍ ജനുവരി 18, 19, 20 തീയതികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റി […]

Continue Reading

സ്കൂളുകൾ പൂർണമായി അടക്കില്ല; കോളജ് ക്ലാസുകളും ഓഫ്‌ലൈനായി തുടരും

സംസ്ഥാനത്ത് സ്കൂളുകൾ പൂർണമായി അടക്കില്ല. 10, 11, 12 ക്ലാസുകൾ ഓഫ്‌ലൈനായി തുടരും. കോളജ് ക്ലാസുകളും ഓഫ്‌ലൈനായിത്തന്നെ തുടരും. സ്കൂളുകൾ പൂർണമായി അടക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. ഇതാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ഇന്ന് 46,387 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. (schools colleges wont close)

Continue Reading

മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും കൊവിഡ് പോസിറ്റീവ്, ഐസൊലേഷനിലെന്ന് താരം

മമ്മൂട്ടിക്ക് പിന്നാലെ കൊവിഡ് പോസിറ്റീവായി ദുല്‍ഖര്‍ സല്‍മാനും (Dulquer Salmaan). കൊവിഡ് പോസിറ്റീവായ വിവരം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വശദമാക്കിയത്. ചെറിയ ലക്ഷണങ്ങളുണ്ടെന്നും എന്നാല്‍ സാരമില്ലെന്നും വ്യക്തമാക്കുന്നതാണ് ഫേസ്ബുക്ക് കുറിപ്പ്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ദുല്‍ഖര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഐസൊലേറ്റ് ചെയ്യണമെന്നും കൊവിഡ് ടെസ്റ്റ് ചെയ്യണമെന്നും താരം ആവശ്യപ്പെടുന്നുണ്ട്. മഹാമാരി ഒഴിഞ്ഞിട്ടില്ലെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെടുന്നു. മാസ്ക് ധരിച്ച് സുരക്ഷിതരായി ഇരിക്കാനും താരം ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. […]

Continue Reading

ഞായറാഴ്ചകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണം; സ്കൂളുകള്‍‌ പൂര്‍ണമായി അടക്കും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. ഞായറാഴ്ചകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. 23, 30 തിയതികളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. നാളെമുതൽ സ്‌കൂളുകൾ പൂർണമായി അടക്കും. ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സമ്പൂർണ അടച്ചുപൂട്ടലുണ്ടാകില്ലെന്നാണ് സൂചന. സ്‌കൂളുകൾ പൂർണമായി അടക്കും. നാളെമുതൽ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും. രോഗതീവ്രത കൂടുന്ന പശ്ചാത്തലത്തിലാണ് സ്‌കൂളുകൾ പൂർണമായി അടക്കുന്നത്. കോളേജുകൾ അടക്കാനും സാധ്യതയുണ്ട്.

Continue Reading

മംഗലാപുരം- കണ്ണൂർ റൂട്ടിൽ മെമു ട്രെയിൻ സർവീസ്

കേരളത്തിന് ഒരു മെമു ട്രെയിൻ കൂടി അനുവദിച്ചു. മംഗലാപുരം. കണ്ണൂർ റൂട്ടിലാണ് പുതിയ ട്രെയിനിന്റെ റിപ്പബ്ലിക് ദിനത്തിൽ ട്രെയിൻ ഓടിത്തുടങ്ങും. 12 ബോഗികളുള്ള ട്രെയിനായിരിക്കുമിത്. സമയക്രമം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. ദക്ഷിണമേഖല റെയിൽവേ ജനറൽ മാനേജരുമായി കേരളത്തിലെ എം.പിമാർ നടത്തിയ കുടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചത്.

Continue Reading

ഉക്കിനടുക്കമെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ. ടി.സി.ബസ് സർവ്വീസ് ആരംഭിക്കുന്നതിന് ഉറപ്പു ലഭിച്ചു – എൻ.എ.നെല്ലിക്കുന്ന്

കാസർകോട്: ബദിയടുക്ക ഉക്കിനടുക്കയിലെ സർക്കാർമെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി.ബസ്സർവ്വീസ് ആരംഭിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചതായി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു.ജനുവരി മൂന്ന് മുതൽ ഒ.പി.വിഭാഗം ആരംഭിച്ചതോടെ ജില്ലയുടെ നാനാ ഭാഗങ്ങളിൽ നിന്നും രോഗികൾ മെഡിക്കൽ കോളേജിലേക്ക്എത്തി കൊണ്ടിരിക്കുന്നു. യാത്രാ ക്ലേശമാണ് അവർ അഭിമുഖീക്കുന്ന വലിയ പ്രശ്നം. നിലവിൽ രാവിലെ6.30 നും ഒൻപതിനുമിടയിൽ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾ മെഡിക്കൽ കോളേജ് ഭാഗത്തേക്ക് സർവ്വീസ് നടത്തുന്നു എന്നതല്ലാതെ ജില്ലയുടെ മറ്റു ഭാഗങ്ങളിൽ നിന്ന്ബസ് സർവ്വീസുകളില്ല.കാഞ്ഞങ്ങാട്, മഞ്ചേശ്വരംമേഖലകളിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് […]

Continue Reading

ഗൂഢാലോചന: ‘മുഖ്യസൂത്രധാരന്‍ ദിലീപ്’; മുന്‍കൂര്‍ ജാമ്യം എതിര്‍ത്ത് പ്രോസിക്യൂഷന്‍

കൊച്ചി• അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തുന്നത് അസാധാരണം. നടിയെ ആക്രമിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്നും ഓരോഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.ദിലീപിനെ സഹായിക്കാൻ ഇരുപതോളം സാക്ഷികൾ കൂറുമാറിയെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദ സാംപിളുകളും പ്രതികളുടെ ശബ്ദവും ഫൊറൻസിക് പരിശോധന നടത്തേണ്ടതുണ്ട്. ദിലീപിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാർ […]

Continue Reading